Search
  • Follow NativePlanet
Share
» »പറക്കുംതളികയുടെ രഹസ്യങ്ങളും അവസാനിക്കാത്ത നിഗൂഢതകളും...ഇത് ഏരിയ 51

പറക്കുംതളികയുടെ രഹസ്യങ്ങളും അവസാനിക്കാത്ത നിഗൂഢതകളും...ഇത് ഏരിയ 51

അമേരിക്കയുടെ ആയുധ നിര്‍മ്മാണവും പറക്കും തളികയുടെ രഹസ്യങ്ങളും എന്തിനധികം അമേരിക്ക ചന്ദ്രനലിറങ്ങിയതിന്റെ രഹസ്യങ്ങള്‍ വരെ ഇവിടെയുണ്ടെന്നാണ് ലോകം വിശ്വസിക്കുന്നത്. ഏരിയ 51നെക്കുറിച്ച് അറിയാം...

ഗൂഗിള്‍ മാപ്പില്‍ നിന്നു പോലും മറച്ചു വെച്ചിരിക്കുന്ന ഇടങ്ങള്‍ ഒരുപാ‌ടുണ്ട് ഈ ഭൂമിയില്‍. അതില്‍ അകത്ത് എന്താണ് നടക്കുന്നതെന്ന പോലും അറിയാത്ത വിധത്തില്‍ ലോകത്തിലെ ഏറ്റവും നിഗൂഢവും രഹസ്യാത്മാകവുമായ ഇടം ഏതായിരിക്കും?! ആലോചിക്കുവാന്‍ ഒരുപാടുണ്ടെങ്കിലും ഒരൊറ്റ ഉത്തരമേയുള്ളൂ. അത് അമേരിക്കയിലെ ഏരിയ 51 ആണ്. അമേരിക്കയുടെ നിഗൂഢലോകമായി വാഴ്ത്തപ്പെടുന്ന ഇവിടെ പുറം ലോകം ഇന്നോളം അറിയാത്ത പല രഹസ്യങ്ങള്‍ക്കും സാക്ഷിയാണെന്നാണ് പലരും വാദിക്കുന്നത്. അമേരിക്കയുടെ ആയുധ നിര്‍മ്മാണവും പറക്കും തളികയുടെ രഹസ്യങ്ങളും എന്തിനധികം അമേരിക്ക ചന്ദ്രനലിറങ്ങിയതിന്റെ രഹസ്യങ്ങള്‍ വരെ ഇവിടെയുണ്ടെന്നാണ് ലോകം വിശ്വസിക്കുന്നത്. ഏരിയ 51നെക്കുറിച്ച് അറിയാം...

നെവാദയില്‍

നെവാദയില്‍

അമേരിക്കന്‍ വ്യോമസേനയുടെ നിയന്ത്രണത്തില്‍ നെവാദ എന്ന സ്ഥലത്തിനു സമീപത്തായാണ് ഏരിയ 51 സ്ഥിതി ചെയ്യുന്നത്. അമേരിക്കന്‍ ഏയര്‍ഫോഴ്സിന്‍റെ എഡ്വാര്‍ഡ് എയര്‍ഫോഴ്‌സ് ബേസിന്‍റെ ഭാഗമായി അറിയപ്പെടുന്ന ഈ സ്ഥലം പക്ഷേ അറിയപ്പെടുന്നത് ഇതിന്‍റെ നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും പേരിലാണ്. നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ച് എന്നാണ് ഔദ്യോഗികമായി ഇവിടം അറിയപ്പെടുന്നത്.
കിലോമീറ്റര്‍ കണക്കിന് സ്ഥലം വെറും മരുഭൂമി പോലെ കിടക്കുന്ന ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.

 2.8 മില്യണ്‍ ഏക്കര്‍ സ്ഥലം

2.8 മില്യണ്‍ ഏക്കര്‍ സ്ഥലം


ഏരിയ 51 നു മുകളിലൂടെ പറക്കുന്നതു പോലും അമേരിക്കയില്‍ നിയമ വിരുദ്ധമായാണ്. ലാസ് വേഗാസില്‍ നിന്നും 135 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഏരിയ 51 ന് ആകെ 2.8 മില്യണ്‍ ഏക്കര്‍ സ്ഥലം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ സ്ഥലം

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ സ്ഥലം

1969 ജൂലായ് 20ന് നീല്‍ ആംസ്‌ട്രോങും പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയന്നാണ് ശാസ്ത്രം പറയുന്നത്. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ മനുഷ്യര്‍ ആദ്യമായി കാല്‍കുത്തിയ സംഭവം കൂടിയായിരുന്നു ഇത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ചയായി കരുതപ്പെടുന്ന ഈ സംഭവം നടന്നിട്ടേയില്ല എന്നു വിശ്വസിക്കുന്നവരുണ്ട്. ഇതുവെറും കെട്ടുകഥ മാത്രമാണെന്നും ചന്ദ്രയും യാത്രയും അമേരിക്ക കെട്ടിച്ചമച്ചതാണെന്നും ആണ് ഇവരുടെ വാദം. ചന്ദ്രന്റെ സെറ്റ് ഒരുക്കിയത് രഹസ്യങ്ങള്‍ പുറത്തുപോകാത്ത ഏരിയ 51 ല്‍ ആണെന്നാണ് ഇവര്‍ പറയുന്നത്.

പറക്കുംതളികളും അന്യഗ്രഹജീവികളും

പറക്കുംതളികളും അന്യഗ്രഹജീവികളും

വിചിത്രമെന്നു തോന്നിക്കുന്ന പല കാര്യങ്ങളും ഏരിയ 51 നെക്കുറിച്ച് പറയപ്പെടുന്നുണ്ട്. ഇത്രയും കാലത്തിനടയ്ക്ക് അമേരിക്ക പിടികൂടിയ പറക്കുംതളികളും അന്യഗ്രഹജീവികളും എല്ലാം ഇവിടെയാണത്രെ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു അടിത്തറയില്ലെങ്കിലും ഇങ്ങനെ വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്.

സൈനിക പരീക്ഷണങ്ങളും ആയുധങ്ങളും

സൈനിക പരീക്ഷണങ്ങളും ആയുധങ്ങളും


അമേരിക്ക പുതുതായി ആയുധങ്ങള്‍ വികസിപ്പിക്കുന്നതും തങ്ങളുടെ സൈനിക പരീക്ഷണങ്ങള്‍ നടത്തുന്നതുമെല്ലാം ഇവിടെ വെച്ചാണ് എന്നാണ് മറ്റൊരു വിശ്വാസം.

2013 ല്‍ മാത്രം

2013 ല്‍ മാത്രം

പതിറ്റാണ്ടുകളായി ലോകത്തിനു പ്രത്യേകിച്ച അമേരിക്കന്‍ ജനതയ്ക്കു മുന്നില്‍ ഏറ്റവും വലിയ ചോദ്യചിഹ്നങ്ങളിലൊന്നായിരുന്നു ഏരിയ 51. ശീതയുദ്ധത്തിന്റെ സമയത്തും രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നി‌‌‌ട്ടുണ്ടെങ്കിലും തീര്‍ത്തും ഊഹാപോഹങ്ങളല്ലാതെ മറ്റൊന്നും ആര്‍ക്കും പറയുവാനുണ്ടായിരുന്നില്ല. 1955 ല്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളേറെ പിന്നിട്ട് 2013 ല്‍ മാത്രമാണ് അമേരിക്കന്‍ ഭരണകൂടം ഏരിയ 51 എന്നൊന്ന് ഉണ്ടെന്ന് സമ്മതിക്കുന്നതു തന്നെ

അമേരിക്ക പറയുന്നത് ഇങ്ങനെ

അമേരിക്ക പറയുന്നത് ഇങ്ങനെ


ഊഹങ്ങളെയും ആരോപണങ്ങളെയുമെല്ലാം തള്ളി തങ്ങളുടെ എ​ഡ്വാ​ർ​ഡ് ​എ​യ​ർ​ഫോ​ഴ്സ് ​ബേ​സി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഇതെന്നാണ് അമേരിക്ക പറയുന്നത്. ഡ്രോണുകളും വിമാനങ്ങളുമെല്ലാം പരീക്ഷണ പറക്കല്‍ നടത്തുന്നതും മറ്റും ഇവിടെയാണത്രെ. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള പ്രദേശമായതിമാലാണ് നെവാദ പോലൊരു ഒറ്റപ്പെട്ട പ്രദേശം തിരഞ്ഞെടുത്തതെന്നാണ് വിശദീകരണം

എക്സ് ഫയലില്‍

എക്സ് ഫയലില്‍

മറ്റു ചില വാദങ്ങളനുസരിച്ച് അമേരിക്കയുടെ എക്സ് ഫയലുകളില്‍ ഉള്‍പ്പെടുന്ന കാര്യമാണത്രെ ഇത്. ഒരു പ്രസിഡന്‍റ് പുതുതായി സ്ഥാനമേല്‍ക്കുമ്പോള്‍ അതീവ രഹസ്യമായി പഴയ പ്രസിഡന്‍റ് കൈമാറുന്ന രേഖകളാണ് എക്സ് ഫയല്‍ എന്നറിയപ്പെടുന്നത്.
പലതരത്തില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് തുറന്ന് സംസാരിച്ചത് മുന്‍ പ്രസിഡന്റെ ബറാക്ക് ഒബാമയാണ്. ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ബി​ൽ​ ​ക്ലി​ന്റ​ൺ. ​ ​ഏ​രി​യ​ 51​ലെ​ ​യു​എ​ഫ്ഒ​ ​ഫ​യ​ലു​ക​ളി​ൽ​ ​കാ​ര്യ​മാ​യി​ ​ഒ​ന്നും​ത​ന്നെ​ ​ഇ​ല്ലെ​ന്ന് നേരത്തെ പറഞ്ഞിരുന്നു.

അക്കങ്ങളിലിങ്ങനെ

അക്കങ്ങളിലിങ്ങനെ

ഏരിയ 51 നെക്കുറിച്ചുള്ള വിവരങ്ങള്‍ അക്കങ്ങളില്‍ ഇങ്ങനെ സംഗ്രഹിക്കാം. ‌
തുടക്കം 1955 ല്‍. ആദ്യമായി ഈ പ്രദേശത്തെക്കുറിച്ച് സംസാരിക്കുന്നത് 2013 ല്‍. ഇവിടുത്തെ ഏറ്റവും നീളമുള്ള റണ്‍വേയുടെ നീളം 2.3 മൈല്‍. ഇവിടെ ജോലി ചെയ്യുന്നത് 1500 പേര്‍.

അവസാനിക്കാത്ത രഹസ്യങ്ങള്‍

അവസാനിക്കാത്ത രഹസ്യങ്ങള്‍

മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ അമേരിക്കന്‍ പ്രസിഡന്‍റിനു പോലും എത്തിച്ചേരുവാന്‍ സാധിക്കാത്ത ഈ പ്രദേശത്തെക്കുറിച്ചുള്ള നിഗൂഢതകള്‍ ഒരിക്കലും അവസാനിക്കില്ല എന്നാണ് കരുതപ്പെ‌ടുന്നത്. എന്തുതന്നെയായാലും ഭൂമിയിലെ ഏറ്റവും നിഗൂഢമായ ഇടമായി ഏരിയ 51 നിലനില്‍ക്കും.

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്

Read more about: mystery interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X