Search
  • Follow NativePlanet
Share
» »പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്

പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്

മരങ്ങളായ മരങ്ങളില്‍ മുഴുവനും പല വലുപ്പത്തിലും പല രൂപത്തിലുമുള്ള പാവകള്‍ മാത്രമേ കാണുവാനുള്ളു.

എവിടെ നോക്കിയാലും അംഗവൈകല്യം വന്ന പാവകളുടെ രൂപങ്ങള്‍. മരത്തില്‍ തൂങ്ങിയും പിഞ്ചിപ്പോയ ഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തും പേടിപ്പിക്കുന്ന രൂപത്തില്‍ കിടക്കുന്ന പാവകള്‍ ആരുടെയും മനസ്സൊന്ന് ആളിക്കും എന്ന കാര്യത്തില്‍ സംശയമില്ല.മരങ്ങളായ മരങ്ങളില്‍ മുഴുവനും പല വലുപ്പത്തിലും പല രൂപത്തിലുമുള്ള പാവകള്‍ മാത്രമേ കാണുവാനുള്ളു. പറഞ്ഞു വരുന്നത് ഏതെങ്കിലും ഹൊറര്‍ സിനിമയിലെ രംഗത്തെക്കുറിച്ചല്ല. മെക്സിക്കോയിലെ വിചിത്രമായ പാവകളുടെ ദ്വീപിനെക്കുറിച്ചാണ്!!

പാവകളുടെ ദ്വീപ്

പാവകളുടെ ദ്വീപ്

സഞ്ചാരികളെ ഒരേ സമയം അതിശയിപ്പിക്കുകയും അതുപോലെ ഭയപ്പെടുത്തുകയും ചെയ്യുന്ന ഇടമാണ് ഈ ദ്വീപ്. എവിടെ തിരിഞ്ഞാലും എങ്ങോട്ട് നോക്കിയാലും വിചിത്രമായ രൂപത്തില്‍ മരത്തില്‍ തൂക്കിയിട്ടിരിക്കുന്ന പാവകളെ മാത്രമേ ഇവിടെ കാണുവാന്‍ സാധിക്കുകയുള്ളൂ. അതിനു പിന്നില്‍ വിചിത്രമായ വേറൊരു കഥയുണ്ടെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്.

ഭയപ്പെടുത്തുന്ന കാഴ്ചകള്‍

ഭയപ്പെടുത്തുന്ന കാഴ്ചകള്‍


സാധാരണ പാവകളെ കാണുമ്പോള്‍ ആര്‍ക്കും ഓമനത്വമാണ് മനസ്സില്‍ വരിക. എന്നാല്‍ എത്ര ധൈര്യശാലിയും ഇവിടെ എത്തിയാല്‍ ഭയപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞും മഴയുമേറ്റ്, നിറം മങ്ങി, കണ്ണുകളില്‍ ഭീകര ഭാവവും ഒടിഞ്ഞു കിടക്കുന്ന കയ്യും കാലും ഒക്കെയായാണ് ഇവിടെ പാവകളുള്ളത്. ചില പാവകള്‍ അഴുകി ദ്രവിച്ച് മരത്തില്‍ നിന്നും താഴ വീഴാറായ രൂപത്തിലാണെങ്കില്‍ മറ്റു ചിലത് ഒടിഞ്ഞു മടങ്ങിയ നിലയിലായിരിക്കും. കണ്ണുകള് പുറത്തു വന്നും മുടിയില്‍ തൂങ്ങിയുമെല്ലാം ശ്വാസംമുട്ടിക്കുന്ന രീതിയില്‍ ഇവിടെ പാവകളെ കാണാം.

ആരും എത്തിപ്പെടാത്ത ദ്വീപ്

ആരും എത്തിപ്പെടാത്ത ദ്വീപ്

1970 കളിലാണ് ഈ ദ്വീപിന്റെ കഥ തുടങ്ങുന്നത്. തന്‍റെ കാമുകിയുമായി തെറ്റിപ്പിരിഞ്ഞ് ജൂലിയന്‍ സന്‍റാന ബരാന എന്ന കലാകാരനായിരുന്നു ഈ ദ്വീപിന്റെ ഉടമസ്ഥന്‍. തനിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തില്‍ ഇവിടെയെത്തിയ അയാളുടെ ജീവിതം വളരെ സുഗഗമായി മുന്നോട്ട് പോവുകയായിരുന്നു. പച്ചക്കറികളും പൂക്കളും ദ്വീപില്‍ കൃഷി ചെയ്യ്ത് അത് പട്ടണത്തില്‍ കൊണ്ടുപോയി വിറ്റായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. അയാളെ തിരക്കി ആരും ഇവിടെ എത്തിച്ചേരാറുപോലുമുണ്ടായിരുന്നില്ല!

വെള്ളത്തില്‍ ഒഴുകിയെത്തിയ...

വെള്ളത്തില്‍ ഒഴുകിയെത്തിയ...

അങ്ങനെയിരിക്കെയാണ് പിന്നീടുള്ള ബരാനയുടെ ജീവിതത്തെയും ദ്വീപിനെയും മൊത്തത്തില്‍ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. വെള്ളത്തില്‍ എവിടെനിന്നോ ഒഴുകിയെത്തിയ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു അത്. അതിനോടൊപ്പം ഒരു പാവയും കൂടി ഉണ്ടായിരുന്നു. എന്താണ് ഇതിന്റെ കഥയെന്നോ എവിടെ നിന്നാണ് ഇത് വന്നതന്നോ അറിയില്ലെങ്കിലും ഇതാണ് ദ്വീപിലെത്തിയ ആദ്യ പാവ എന്നാണ് വിശ്വാസം.

ആ കുട്ടിയുടെ ആത്മാവ്

ആ കുട്ടിയുടെ ആത്മാവ്

പാവയോടൊപ്പമുണ്ടെന്ന് ബരാന വിശ്വസിച്ചു തുടങ്ങി അതിനെ സന്തോഷിപ്പിക്കുവാനായിട്ട് അയാള്‍ അതിന് പാവയെ സന്തോഷിപ്പിക്കുവാനായിട്ട് കൂടുതല്‍ പാവകളെ ദ്വീപിലേക്ക് കൊണ്ടുവന്നു. ആ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്നും അയാള്‍ വിശ്വസിച്ചു പോന്നു. ഇക്കാര്യമറിഞ്ഞ് കൂടുതല്‍ ആളുകള്‍ പാവകളെ ഇവിടെ കൊണ്ടുവരുവാന്‍ തുടങ്ങി. അങ്ങനെ വളരെ കുറച്ചു നാളുകള്‍ കൊണ്ട് ദ്വീപ് മുഴുവന്‍ പാവകളാല്‍ നിറഞ്ഞു എന്നു തന്നെ പറയാം.

രാത്രിയില്‍ സംസാരിക്കുന്ന പാവകള്‍

രാത്രിയില്‍ സംസാരിക്കുന്ന പാവകള്‍

ഈ കഥ പുറത്തുവന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്നും സ‍ഞ്ചാരികള്‍ ഇവിടേക്ക് എത്തുവാന്‍ തുടങ്ങി. വരുന്നവരുടെ പക്കല്‍ ആ ആത്മാവിനെ സന്തോഷിപ്പിക്കുവാനായി പാവകളുമുണ്ടായിരുന്നു. വരുന്നവരെയെല്ലാം അയാള്‍ ദ്വീപ് ചുറ്റിക്കറങ്ങുന്നതിന് അനുവദിക്കുകയും ചെയ്തിരുന്നു. രാത്രിയില്‍ പാവകള്‍ ഇവിടെ തമ്മില്‍ സംസാരിക്കുമെന്നും അവയില്‍ ആത്മാക്കള്‍ ഉണ്ടെന്നും കഥകള്‍ പരന്നു. പാവകളിലേക്ക് നോക്കുമ്പോള്‍ തന്നെ അവ പരസ്പരം സംസാരിക്കുന്നതായും കണ്ണിലേക്ക് തുറിച്ചു നോക്കുന്നതായും തലയാട്ടുന്നതുമായെല്ലാം തോന്നുന്നതായി ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതൊക്കെ കഥകളായി തന്നെ തള്ളിക്കളയുന്നവരുമുണ്ട്.

അസ്വസ്ഥതയുളവാക്കുന്ന കാഴ്ച

അസ്വസ്ഥതയുളവാക്കുന്ന കാഴ്ച

ഇവിടെ എത്തിച്ചേരുന്ന പലരും ഈ ദ്വീപിനെ അസ്വസ്ഥതയുളവാക്കുന്ന കാഴ്ച എന്നാണ് പറയുന്നത്. അതിന്റെ കണ്ണുകള്‍ തങ്ങളെ പിന്തുടരുന്നതായി തോന്നുന്നുവെന്നാണ് മിക്കവര്‍ക്കും പറയുവാനുള്ളത്.

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

Read more about: islands haunted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X