Search
  • Follow NativePlanet
Share
» »ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

സുവര്‍ണ്ണ ക്ഷേത്രങ്ങള്‍ക്കു പേരുകേട്ട മ്യാന്‍മാറിലെ ബഗാന്‍ തന്നെ. അതിശയിപ്പിക്കുന്ന ബഗാന്‍റെ വിശേഷങ്ങളിലേക്ക്!!

സുവര്‍ണ്ണ നിറത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍...ചരിത്രകുതുകികളെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുന്ന അതിശയിപ്പിക്കുന്ന നിര്‍മ്മിതികള്‍...സ്തൂപങ്ങളും പഗോഡകളുമായി സ‍ഞ്ചാരികളുടെ കണ്ണില്‍ അത്ഭുതം നിറയ്ക്കുന്ന ഈ നാട് ബഗാനാണ്. എന്നും കാണുന്ന കാഴ്ചകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഓരോ നിമിഷവും പഴയയിലേക്കും ഇന്നലകളിലെ മഹത്വത്തിലേക്കും സഞ്ചാരിയെ കൈപി‌ടിച്ചു കൊണ്ടുപോകുന്ന ബഗാന്‍. സുവര്‍ണ്ണ ക്ഷേത്രങ്ങള്‍ക്കു പേരുകേട്ട മ്യാന്‍മാറിലെ ബഗാന്‍ തന്നെ. അതിശയിപ്പിക്കുന്ന ബഗാന്‍റെ വിശേഷങ്ങളിലേക്ക്!!

ബഗാന്‍

ബഗാന്‍

മ്യാന്‍മാറിലെ പുരാതന നഗരങ്ങളിലൊന്നായാണ് ബഗാനെ കണക്കാക്കുന്നത്. ചരിത്രങ്ങളും വസ്തുതകളും ഉറങ്ങിക്കിടക്കുന്ന ഈ നഗരത്തിന്റെ കഥ പറയാതെ മ്യാന്‍മാറിന്‍റെ ചരിത്രം പൂര്‍ത്തിയാക്കുവാനാവില്ല. സഞ്ചാരികളിലെ ചരിത്രകാരന്മാരാണ് ബഗാനെ കൂടുതലായും തേടിയെത്തുന്നത്. അതിനും കാരണങ്ങള്‍ പലതുണ്ട്. മ്യാന്‍മാറിലെ ഏറ്റവും വിശുദ്ധമായ കരുതുന്ന നഗരങ്ങളിലൊന്നും ബഗാനാണ്.

PC:Corto Maltese 1999

പുരാതന തലസ്ഥാനം

പുരാതന തലസ്ഥാനം

പഗാന്‍ എന്നും പുഗാന്‍ എനനും ബഗാന്‍ അറിയപ്പെടുന്നുണ്ട്. പഗാന്‍ രാജവംശത്തിന്റെ തലസ്ഥാനം 1297 വരെ ബഗാന്‍ ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇന്നത്തെ മ്യാന്‍മാറിന്റെഏകദേശം എല്ലാ ഭാഗങ്ങളും ഇതിന്‍ ചേര്‍ന്നിരുന്നു. അക്കാലത്ത് ബുദ്ധ പഠനങ്ങളും മറ്റും നടന്നിരുന്ന പ്രധാന സ്ഥാനം കൂടിയായിരുന്നു ഇത്. അക്കാല്തതെ പ്രധാന നഗരങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്കും മറ്റും ആളുകള്‍ ഇവിടെ ധാരാളമായി എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യ, ശ്രീലങ്ക, ഖ്മേർ സാമ്രാജ്യം എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാരും വിദ്യാര്‍ത്ഥികളുമായിരുന്നു ഇവിടെ ഏറ്റവുമധികം എത്തിയിരുന്നത്.
PC: Anagoria

 പതിനായിരത്തിലധികം ക്ഷേത്രങ്ങള്‍

പതിനായിരത്തിലധികം ക്ഷേത്രങ്ങള്‍

ബഗാന്‍റെ സുവര്‍ണ്ണ കാലത്ത് ഇവിടെ പതിനായിരത്തോളം ക്ഷേത്രങ്ങളും പഗോഢകളും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഭരണാധികാരികളും പ്രജകളും ഒത്തു ചേര്‍ന്നായിരുന്നു ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. 1044 മുതൽ 1287 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് കണ്ടത് ഈ നാടിന്റെ തകര്‍ച്ചയായിരുന്നു. പലവിധ കാരണങ്ങളാല്‍ ബഗാന്‍ തലസ്ഥാനനഗരമല്ലാതായി മാറി, ഭൂകമ്പങ്ങള്‍ അങ്ങനെ പലതു ചേര്‍ന്ന് നഗരത്തെ നശിപ്പിച്ചു.
PC:Nicholas Kenrick

ക്ഷേത്രങ്ങളുടെ കടല്‍‌

ക്ഷേത്രങ്ങളുടെ കടല്‍‌

പുരാതന കാലം മുതല്‍ തന്നെ ബഗാനെ ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത് ക്ഷേത്രങ്ങളുടെ കടല്‍ എന്നായിരുന്നു. അത്രയധികം ക്ഷേത്രങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു ഇതിന് കാരണം. കംബോഡിയയിലെ അംഗോര്‍വാ‌ട്ടിനെയാണ് ഈ ക്ഷേത്രങ്ങളുടെ ചിത്രം ആദ്യം മനസ്സില്‍ കൊണ്ടുവരുന്നത്.

PC:Jean-Marie Hullot

എല്ലാം ബുദ്ധ ക്ഷേത്രങ്ങള്‍

എല്ലാം ബുദ്ധ ക്ഷേത്രങ്ങള്‍

ബുദ്ധമതത്തിന്റെ സ്വാധീനം ഏറെയുള്ള ഇവിടെ എല്ലാം ബുദ്ധ ക്ഷേത്രങ്ങളാണ് കാണുവാന്‍ സാധിക്കുക. ആനന്ദ ക്ഷേത്രം, താറ്റ്ബിന്യൂ ക്ഷേത്രം., ഹിട്ലോമിന്‍ലോ ക്ഷേത്രം, മ്യിന്‍കാബാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍
PC:wikipedia

ആനന്ദ ക്ഷേത്രം

ആനന്ദ ക്ഷേത്രം

ബഗാനിലെ ഏറ്റവും പുണ്യ ക്ഷേത്രങ്ങളിലൊന്നാണ് ഈനന്ദ ക്ഷേത്രം. പഗാന്‍ രാജവംശത്തിലെ ക്യാന്‍സിറ്റ രാജാവിന്റെ കാലത്ത് 1105 എഡിയിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെ‌‌ടുന്നത്. കുടയാൽ പൊതിഞ്ഞ മുകളിൽ ഒരു ചെറിയ പഗോഡയിലേക്ക് നയിക്കുന്ന നിരവധി മട്ടുപ്പാവുകളുള്ള ഒരു ക്ഷേത്രത്തിന്റെ ഘടനയാണ് ഇതിനുള്ളത്.
PC:DIMMIS

 2229 ക്ഷേത്രങ്ങളും പഗോഡകളും

2229 ക്ഷേത്രങ്ങളും പഗോഡകളും

എല്ലാ നാശങ്ങളുടെ‌യും തകര്‍ച്ചകളുടെയും അവസാനം 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. 1904 നും 1975 നും ഇടയില്‍ മാത്രം 400 ലധികം ഭൂകമ്പങ്ങൾ ഇവി‌ടെ സംഭവിച്ചു. 2016 ഓഗസ്റ്റ് 24 ലെ ഭൂകമ്പവും ബഗാനെ മോശമായി തന്നെ ബാധിച്ചു. എല്ലാത്തിനുമൊ‌ടുവില്‍ ഇന്ന് 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
PC:wikipedia

ലോകത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്

ലോകത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്

ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടമായതിനാല്‍ തന്നെ അതിന്റെ എല്ലാ പ്രാധാന്യവും ഈ പ്രദേശത്തിനുണ്ട്. 2019 ജൂലൈ 6നാണ് യുനെസ്കോ ബഗാനെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവിട‌ുത്തെ മിക്ക നിര്‍മ്മിതഖളും 11, 12 നൂറ്റാണ്ടുകള്‍ക്കിടയിലുള്ളവയാണ്. 12 നൂറ്റാണ്ടുകളിലായി 55 രാജാക്കന്മാരാണ് ഈ പ്രദേശം ഭരിച്ചത്.
PC:Christopher Michel

സ്വര്‍ണ്ണത്താല്‍ അലങ്കരിക്കപ്പട്ട ക്ഷേത്രങ്ങള്‍

സ്വര്‍ണ്ണത്താല്‍ അലങ്കരിക്കപ്പട്ട ക്ഷേത്രങ്ങള്‍

സ്വര്‍ണ്ണത്തിളക്കത്തിന ഏറെ പ്രസിദ്ധമാണ് മ്യാന്‍മാര്‍. ക്ഷേത്രങ്ങളാവട്ടെ മിക്കവയും സ്വര്‍ണ്ണത്തിലാണ് അലങ്കരിച്ചിരിക്കുന്നതും. ഏതെങ്കിലുമൊരു ഭാഗം സ്വര്‍ണ്ണത്താല്‍ അലങ്കരിക്കാത്ത ഒരു ക്ഷേത്രമില്ല എന്നുതന്നെ പറയാം. തങ്ങളു‌‌ടെ കയ്യിലുള്ള കാര്യങ്ങളില്‍ ഏറ്റവും പരിശുദ്ധം സ്വര്‍ണ്ണമാണെന്നും അത് ദൈവത്തിനുള്ളതുമാണ് എന്ന ചിന്തയുടെ ബാക്കിയാണ് ഇവിടുത്തെ ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിളക്കമായി കാണുന്നത്.

PC:Irma Eva Brot

പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!<br />മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

Read more about: temple history monument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X