ബഗാന് മ്യാന്മാറിലെ പുരാതന നഗരങ്ങളിലൊന്നായാണ് ബഗാനെ കണക്കാക്കുന്നത്. ചരിത്രങ്ങളും വസ്തുതകളും ഉറങ്ങിക്കിടക്കുന്ന ഈ നഗരത്തിന്റെ കഥ പറയാതെ മ്യാന്മാറിന്റെ ചരിത്രം പൂര്ത്തിയാക്കുവാനാവില്ല. സഞ്ചാരികളിലെ ചരിത്രകാരന്മാരാണ് ബഗാനെ കൂടുതലായും തേടിയെത്തുന്നത്. അതിനും കാരണങ്ങള്‍ പലതുണ്ട്. മ്യാന്മാറിലെ ഏറ്റവും വിശുദ്ധമായ കരുതുന്ന നഗരങ്ങളിലൊന്നും ബഗാനാണ്.
PC:Corto Maltese 1999
പുരാതന തലസ്ഥാനം പഗാന് എന്നും പുഗാന് എനനും ബഗാന് അറിയപ്പെടുന്നുണ്ട്. പഗാന് രാജവംശത്തിന്റെ തലസ്ഥാനം 1297 വരെ ബഗാന് ആയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇന്നത്തെ മ്യാന്മാറിന്റെഏകദേശം എല്ലാ ഭാഗങ്ങളും ഇതിന് ചേര്‍ന്നിരുന്നു. അക്കാലത്ത് ബുദ്ധ പഠനങ്ങളും മറ്റും നടന്നിരുന്ന പ്രധാന സ്ഥാനം കൂടിയായിരുന്നു ഇത്. അക്കാല്തതെ പ്രധാന നഗരങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്കും മറ്റും ആളുകള്‍ ഇവിടെ ധാരാളമായി എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യ, ശ്രീലങ്ക, ഖ്മേർ സാമ്രാജ്യം എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാരും വിദ്യാര്‍ത്ഥികളുമായിരുന്നു ഇവിടെ ഏറ്റവുമധികം എത്തിയിരുന്നത്.
PC: Anagoria
പതിനായിരത്തിലധികം ക്ഷേത്രങ്ങള്‍ ബഗാന്റെ സുവര്‍ണ്ണ കാലത്ത് ഇവിടെ പതിനായിരത്തോളം ക്ഷേത്രങ്ങളും പഗോഢകളും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഭരണാധികാരികളും പ്രജകളും ഒത്തു ചേര്‍ന്നായിരുന്നു ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. 1044 മുതൽ 1287 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് കണ്ടത് ഈ നാടിന്റെ തകര്‍ച്ചയായിരുന്നു. പലവിധ കാരണങ്ങളാല്‍ ബഗാന് തലസ്ഥാനനഗരമല്ലാതായി മാറി, ഭൂകമ്പങ്ങള്‍ അങ്ങനെ പലതു ചേര്‍ന്ന് നഗരത്തെ നശിപ്പിച്ചു.
PC:Nicholas Kenrick
ക്ഷേത്രങ്ങളുടെ കടല്‍ പുരാതന കാലം മുതല്‍ തന്നെ ബഗാനെ ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത് ക്ഷേത്രങ്ങളുടെ കടല്‍ എന്നായിരുന്നു. അത്രയധികം ക്ഷേത്രങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു ഇതിന് കാരണം. കംബോഡിയയിലെ അംഗോര്വാട്ടിനെയാണ് ഈ ക്ഷേത്രങ്ങളുടെ ചിത്രം ആദ്യം മനസ്സില്‍ കൊണ്ടുവരുന്നത്.
PC:Jean-Marie Hullot
എല്ലാം ബുദ്ധ ക്ഷേത്രങ്ങള്‍ ബുദ്ധമതത്തിന്റെ സ്വാധീനം ഏറെയുള്ള ഇവിടെ എല്ലാം ബുദ്ധ ക്ഷേത്രങ്ങളാണ് കാണുവാന്‍ സാധിക്കുക. ആനന്ദ ക്ഷേത്രം, താറ്റ്ബിന്യൂ ക്ഷേത്രം., ഹിട്ലോമിന്ലോ ക്ഷേത്രം, മ്യിന്കാബാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍
PC:wikipedia
ആനന്ദ ക്ഷേത്രം ബഗാനിലെ ഏറ്റവും പുണ്യ ക്ഷേത്രങ്ങളിലൊന്നാണ് ഈനന്ദ ക്ഷേത്രം. പഗാന് രാജവംശത്തിലെ ക്യാന്സിറ്റ രാജാവിന്റെ കാലത്ത് 1105 എഡിയിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. കുടയാൽ പൊതിഞ്ഞ മുകളിൽ ഒരു ചെറിയ പഗോഡയിലേക്ക് നയിക്കുന്ന നിരവധി മട്ടുപ്പാവുകളുള്ള ഒരു ക്ഷേത്രത്തിന്റെ ഘടനയാണ് ഇതിനുള്ളത്.
PC:DIMMIS
2229 ക്ഷേത്രങ്ങളും പഗോഡകളും എല്ലാ നാശങ്ങളുടെയും തകര്‍ച്ചകളുടെയും അവസാനം 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. 1904 നും 1975 നും ഇടയില്‍ മാത്രം 400 ലധികം ഭൂകമ്പങ്ങൾ ഇവിടെ സംഭവിച്ചു. 2016 ഓഗസ്റ്റ് 24 ലെ ഭൂകമ്പവും ബഗാനെ മോശമായി തന്നെ ബാധിച്ചു. എല്ലാത്തിനുമൊടുവില്‍ ഇന്ന് 2229 ക്ഷേത്രങ്ങളും പഗോഡകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
PC:wikipedia
ലോകത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ സൈറ്റ് ചരിത്രത്തോട് ചേര്‍ന്നു നില്ക്കുന്ന ഇടമായതിനാല്‍ തന്നെ അതിന്റെ എല്ലാ പ്രാധാന്യവും ഈ പ്രദേശത്തിനുണ്ട്. 2019 ജൂലൈ 6നാണ് യുനെസ്കോ ബഗാനെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവിടുത്തെ മിക്ക നിര്മ്മിതഖളും 11, 12 നൂറ്റാണ്ടുകള്ക്കിടയിലുള്ളവയാണ്. 12 നൂറ്റാണ്ടുകളിലായി 55 രാജാക്കന്മാരാണ് ഈ പ്രദേശം ഭരിച്ചത്.
PC:Christopher Michel
സ്വര്‍ണ്ണത്താല്‍ അലങ്കരിക്കപ്പട്ട ക്ഷേത്രങ്ങള്‍ സ്വര്ണ്ണത്തിളക്കത്തിന ഏറെ പ്രസിദ്ധമാണ് മ്യാന്മാര്. ക്ഷേത്രങ്ങളാവട്ടെ മിക്കവയും സ്വര്‍ണ്ണത്തിലാണ് അലങ്കരിച്ചിരിക്കുന്നതും. ഏതെങ്കിലുമൊരു ഭാഗം സ്വര്‍ണ്ണത്താല്‍ അലങ്കരിക്കാത്ത ഒരു ക്ഷേത്രമില്ല എന്നുതന്നെ പറയാം. തങ്ങളുടെ കയ്യിലുള്ള കാര്യങ്ങളില്‍ ഏറ്റവും പരിശുദ്ധം സ്വര്‍ണ്ണമാണെന്നും അത് ദൈവത്തിനുള്ളതുമാണ് എന്ന ചിന്തയുടെ ബാക്കിയാണ് ഇവിടുത്തെ ക്ഷേത്രത്തിലെ സ്വര്‍ണ്ണത്തിളക്കമായി കാണുന്നത്.
PC:Irma Eva Brot
പിന്തുടരുന്ന കണ്ണുകളും ദ്വീപിലെ ആയിരക്കണക്കിന് പാവകളും!! ഇത് പാവകളുടെ ദ്വീപ്
മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!
ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍