Search
  • Follow NativePlanet
Share
» »വാമനനേയും മഹാബലിയേയും ഒരുമിച്ച് ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രം

വാമനനേയും മഹാബലിയേയും ഒരുമിച്ച് ആരാധിക്കുന്ന തൃക്കാക്കര ക്ഷേത്രം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ ക്ഷേത്രമാണ് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. വാമനനേയും മഹാബലിയേയും ഒരേപോലെ ആരാധിക്കുന്ന ക്ഷേത്രം, വാമന പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഇങ്ങനെ എത്രയറിഞ്ഞാലും കൗതുകം മാറാത്ത വിശേഷണങ്ങള്‍ നിരവധിയുണ്ട് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിനു സ്വന്തമായി. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്ര സ്ഥാനമായ തൃക്കാക്കര ക്ഷേത്രം കേരളീയ വിശ്വാസങ്ങളില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഇടം കൂടിയാണ്.

ഓണക്കാലത്തും അല്ലാതെയും എന്നും എറണാകുളത്തെ ക്ഷേത്രത്തിൽ പ്രധാനിയാണ് തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. മഹാബലി ആരാധിച്ചുവന്നിരുന്ന ശിവലിംഗം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് ഓണക്കഥകളിലും വലിയ പങ്കുണ്ട്. ഇതാ തൃക്കാക്കര വാമനമൂർത്തിക്ഷേത്രത്തെ വിശദമായി പരിചയപ്പെടാം.

Onam 2033: ഓണം ഗവിയിൽ കളറാക്കാം..കാട്ടിലൂടെയുള്ള ഡ്രൈവും ബോട്ടിങ്ങും! ഈ കാര്യം പക്ഷേ ശ്രദ്ധിക്കണംOnam 2033: ഓണം ഗവിയിൽ കളറാക്കാം..കാട്ടിലൂടെയുള്ള ഡ്രൈവും ബോട്ടിങ്ങും! ഈ കാര്യം പക്ഷേ ശ്രദ്ധിക്കണം

തൃക്കാക്കര ക്ഷേത്രം

തൃക്കാക്കര ക്ഷേത്രം

കേരളത്തിലെ വൈഷ്ണവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ സ്ഥാനങ്ങളിലൊന്നാണ് തൃക്കാക്കര ക്ഷേത്രം. വിഷ്ണു വിശ്വാസികളുടെ പ്രധാനപ്പെട്ട 13 ദിവ്യ ദേശങ്ങളിലൊന്നായ ഇവിടം കേരളത്തിന്‍റെ പല വിശ്വാസങ്ങളുമായും ചേര്‍ന്നു കിടക്കുന്ന ക്ഷേത്രമാണ്. കേരളത്തിലെ ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസ്സില്‍ ആദ്യം കയറിവരുന്നതും ഈ ക്ഷേത്രമാണ്.

Read More:ഓണം 2023: ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളി മറക്കാത്ത ഓണാഘോഷങ്ങൾ

PC:Ssriram mt

വാമനനേയും മഹാബലിയേയും

വാമനനേയും മഹാബലിയേയും

വാമനനേയും മഹാബലിയേയും ഒരുമിച്ച് ആരാധിക്കുന്ന ക്ഷേത്രം കൂടിയാണ് തൃക്കാക്കര ക്ഷേത്രം. പ്രത്യക്ഷത്തില്‍ മഹാബലിയെ ആരാധിക്കുന്നില്ലെങ്കിലും തൊട്ടടുത്തു തന്നെയുള്ള ശിവ ക്ഷേത്രത്തില്‍ മഹാബലി ആരാധിച്ചിരുന്ന ശിവന്‍റെ സ്വയംഭൂ ലിംഗമുണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെത്തിയാല്‍ വിശ്വാസികള്‍ അറിയാതെ തന്നെ ത‍ൃക്കാക്കരയപ്പനൊപ്പം മഹാബലിയേയും ആരാധിച്ചു പോകും.

PC:Ranjithsiji

പേരുവന്ന വഴി

പേരുവന്ന വഴി

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനന്റെ കഥ കേള്‍ക്കാത്തവരുണ്ടാവില്ല. ഇതേ ഐതിഹ്യമാണ് തൃക്കാക്കര ക്ഷേത്രത്തിനും. വാമനനായി മഹാബലിയെ പാതാളത്തിലേക്ക് തള്ളിതാഴ്ചത്തിയ വാമനന്റെ പാദം മണ്ണില്‍ പതിഞ്ഞയിടം എന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. ഇതില്‍ നിന്നുമാണ് തൃക്കാക്കരയ്ക്ക് ആ പേരുലഭിക്കുന്നതും. തൃക്കാല്‍ക്കരയാണ് പിന്നീട് തൃക്കാക്കരയായി മാറുന്നത്. തിരുക്കാല്‍ക്കരയെന്നും തിരുക്കാല്‍ക്കരൈ എന്നും ഇവിടം നേരത്തെ അറിയപ്പെട്ടിരുന്നു. ക്ഷേത്രം നിസവില്‍ വന്നതിനു ശേ‌‌ഷമാണ് തൃക്കാക്കരയെന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്.

ഓണം 2023: വെള്ളം അമൃതാകുന്ന ചിങ്ങം, പൂക്കളത്തിലെ മഹാലക്ഷ്മി- കാലം മാറ്റാത്ത കണ്ണൂരിലെ ഓണം ആചാരങ്ങൾഓണം 2023: വെള്ളം അമൃതാകുന്ന ചിങ്ങം, പൂക്കളത്തിലെ മഹാലക്ഷ്മി- കാലം മാറ്റാത്ത കണ്ണൂരിലെ ഓണം ആചാരങ്ങൾ

PC: Hari Vishnu
ഐതിഹ്യമിങ്ങനെ

ഐതിഹ്യമിങ്ങനെ

തൃക്കാക്കരയപ്പന്‍റെയും മഹാബലിയുടെയും ഐതിഹ്യം തന്നെയാണ് നമ്മുടെ ഓണത്തിന്‍റെയും കഥ. ജനക്ഷേമത്തില്‍ പേരുകേട്ട മഹാബലി പ്രഹ്ളാദന്‍റെ പേരക്കുട്ടിയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ദേവന്മാര്‍ക്കിടയിലും മഹാബലി ഏറെ പ്രശസ്തമായിരുന്നു. ഇത് അവരെ അസൂയാലുക്കളാക്കി. ഇതിന് പ്രതിവിധി കാണുവാന്‍ ദേവന്മാര്‍ തീരുമാനിച്ചു. അവര്‍ ഇതിനായി സഹായം തേടിയതാവട്ടെ മഹാവിഷ്ണുവിന്‍റെയും, ഒടുവില്‍ മഹാബലി വിശ്വജിത്ത് യാഗം നടത്തുമ്പോള്‍ മഹാവിഷ്ണു വാമനനായി ഇവിടെ എത്തി. യാഗത്തിനിടെ എത്തിച്ചേര്‍ന്ന വാമനന് എന്തുവേണമെങ്കിലും നല്കാമെന്ന് മഹാബലി പറഞ്ഞു. വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ഇതിനു പിന്നിലെ ചതി മഹാബലിയുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് മനസ്സിലായി അദ്ദേഹം മഹാബലിയെ വിലക്കി. അതു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ഉടനേ വാമനന്‍ തന്‍റെ ഭീമാകാര രൂപം സ്വീകരിച്ച് തന്‍റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യ രണ്ടടിക്കു തന്നെ വാമനന്‍ ആകാശവും ഭൂമിയും അളന്നെടുത്തു. മൂന്നാമത്തെ അടിയ്ക്കായ സ്ഥലം തികയാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് വാമനന് കാണിച്ചു കൊടുക്കുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് അയക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കുകയും വര്‍ഷത്തിലൊരിക്കല്‍ തിരുവോണ നാളില്‍ തന്‍റെ പ്രജകളെ കാണുവാനുള്ള അനുവാദം നല്കുകയും ചെയ്തു. ഓരോ തിരുവോണ നാളിലും മഹാബലി തന്‍റെ പ്രജകളെ കാണുവാനായി എത്തുന്നുണ്ടെന്നാണ് വിശ്വാസം.
PC:Ssriram mt

മഹാബലിയെ വാമനന്‍ ആനയിക്കുന്ന ഇടം

മഹാബലിയെ വാമനന്‍ ആനയിക്കുന്ന ഇടം

താന്‍ പാതാളത്തിലേത്ത് ചവിട്ടി താഴ്ത്തിയ മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്. തിരുവേണ നാളിലാണ് ക്ഷേത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള ഈ ചടങ്ങ് നടക്കുന്നത്. അന്നേ ദിവസം വാമനന്‍ മഹാബലിയെ ക്ഷേത്രത്തിനു വലംവെച്ച് സ്വീകരിക്കും.

PC:Ssriram mt

കപിലമഹര്‍ഷിയും തൃക്കാക്കരയും

കപിലമഹര്‍ഷിയും തൃക്കാക്കരയും

കപിലമഹര്‍ഷിയുമായി ബന്ധപ്പെട്ടും തൃക്കാക്കര ക്ഷേത്രത്തിന് ഐതിഹ്യമുണ്ട്. മഹാബലിയേക്കുറിച്ചും വാനമമെക്കുറിച്ചും ഈ പ്രദേശത്തിനുള്ള ബന്ധം അറിയാനിടയായ കപില മഹര്‍ഷി ഇവിടെയെത്തിയത്രെ. തുടര്‍ന്ന് ഇവിടുന്ന് മഹാവിഷ്ണുവിനെ അദ്ദേഹം തപസ്സു ചെയ്ത് പ്രീതിപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇവിടെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം മഹാവിഷ്ണു ഇവിടെ കു‌‌‌ടികൊള്ളുവാന്‍ തീരുമാനിച്ചത്രെ,

PC:Ranjithsiji

വാമനക്ഷേത്രവും ശിവക്ഷേത്രവും

വാമനക്ഷേത്രവും ശിവക്ഷേത്രവും

മഹാക്ഷേത്രമായ തൃക്കാക്കരയില്‍ വാമനക്ഷേത്രവും ശിവക്ഷേത്രവും ഒരുമിച്ചാണ് സ്ഥിതി ചെയ്യുന്നത്. ഇവയില്‍ അല്പം പഴക്കം കൂടുതല്‍ ശിവ ക്ഷേത്രത്തിനാണ്. മഹാബലി ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. . ഈ ശിവനെ വന്ദിച്ചശേഷം വേണം വാമനനെ വന്ദിയ്ക്കാനെന്നാണ് ക്ഷേത്രത്തിലെ ആചാരം. മഹാബലി ആരാധിച്ചിരുന്ന ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠയുള്ലത് എന്നാണ് വിശ്വാസം. മഹാബലിയ്ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിയ്ക്കുന്ന ഭാവമാണ് ഇവിടുത്തെ വിഷ്ണുവിനുള്ളത്.

PC:Ssriram mt

കപിലതീർത്ഥം

കപിലതീർത്ഥം

തൃക്കാക്കര ക്ഷേത്രത്തിന് രണ്ട് ക്ഷേത്രക്കുളമാണുള്ളത്. ഇതിലൊന്നാണ് കപില തീര്‍ത്ഥം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയ കപില മഹര്‍ഷിയുടെ പേരിലുള്ല ഈ തീര്‍ത്ഥത്തില്‍ തന്ത്രിയ്ക്കും ശാന്തിക്കാർക്കും മാത്രമേ കുളിയ്ക്കാൻ അനുവാദമുള്ളൂ. വിശ്വാസികള്‍ക്കായി സമീപത്തു തന്നെ മറ്റൊരു ക്ഷേത്രക്കുളമുണ്ട്.
PC:Ssriram mt

ബ്രഹ്മരക്ഷസ്സിനു ശ്രീകോവില്‍

ബ്രഹ്മരക്ഷസ്സിനു ശ്രീകോവില്‍

സാധാരണ ക്ഷേത്രങ്ങളില്‍ ബ്രഹ്മ രക്ഷസ്സിന് തറമാത്രം നിര്‍മ്മിക്കുമ്പോള്‍ തൃക്കാക്കരയില്‍ ബ്രഹ്മ രക്ഷസ്സിനായി ഒരു ശ്രീകോവില്‍ തന്നെ നിര്‍മ്മിച്ചി‌ട്ടുണ്ട്. വാമന ക്ഷേത്രത്തില്‍ വടക്കു കിഴക്കേ മൂലയിലായാണ് ഈ ശ്രീകോവിലുള്ളത്. പണ്ട് താൻ ചെയ്യാത്ത തെറ്റിന് ശിക്ഷ കേട്ട ഇവിടുത്തെ ഒരുണ്ണി തൃക്കാക്കരയപ്പനെ ശപിച്ച് ആത്മഹത്യ ചെയ്തുവത്രെ. ക്ഷേത്രത്തെതന്നെ നാശത്തിലേക്കെത്തിക്കുവാന്‍ ഈ ശാപത്തിന് കഴിഞ്ഞു. പിന്നീട് കാലങ്ങള്‍ക്കു ശേഷം പഴയ പ്രതാപത്തിലേക്ക് ക്ഷേത്രം തിരികെ വന്നപ്പോള്‍ ഈ ബ്രഹ്മരക്ഷസ്സിനെ ഉപദേവനാക്കി കുടിയിരുത്തുകയായിരുന്നുവത്രെ.

PC:SijiR

തൃക്കാക്കര ഓണസദ്യ‌

തൃക്കാക്കര ഓണസദ്യ‌

കേരളത്തിലെ ഓണ സദ്യകളില്‍ ഏറ്റവും പ്രസിദ്ധമാണ് തൃക്കാക്കര ഓണസദ്യ. തന്‍റെ പ്രജകളെ തുല്യരായി കണ്ട മഹാബലിയുടെ ഓര്‍മ്മയില്‍ എല്ലാവര്‍ക്കും ജാതിമത ഭേതമന്യേ ഇവിടെ സദ്യയില്‍ പങ്കെടുക്കാം,

PC:Hari Vishnu

മഹാബലിയു‌ടെ സിംഹാസനം

മഹാബലിയു‌ടെ സിംഹാസനം

മഹാബലിയുടെ സിംഹാസന സ്ഥാനമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ശിവക്ഷേത്രത്തിനു തൊട്ടുമുന്‍പിലായാണ്. മഹാബലിയുടെ സിംഹാസനസ്ഥാനം. ഒരു ആൽമരത്തിന്റെ ചുവട്ടിലാണ് മഹാബലിയുടെ സിംഹാസനം എന്ന പേരിൽ കസേര പണിതുവച്ചിരിയ്ക്കുന്നത്. നിത്യേന ഇവിടെ തിന് വിളക്കുവയ്പുണ്ട്.

PC:Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X