Search
  • Follow NativePlanet
Share
» »വൈവിധ്യങ്ങളുടെ നാട്... ചരിത്രത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടി തുര്‍ക്കിയിലേക്ക്!!

വൈവിധ്യങ്ങളുടെ നാട്... ചരിത്രത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടി തുര്‍ക്കിയിലേക്ക്!!

ചരിത്രത്തിലായാലും സംസ്കാരത്തിലായാലും ഇനി പാരമ്പര്യത്തിന്‍റെ കാര്യത്തിലാണെങ്കില്‍ പോലും തുര്‍ക്കി പലപ്പോളും നാം കരുതുന്നതിനേക്കാള്‍ മുന്നിലാണ്. കണ്‍മുന്നില്‍ കാണുന്നതിനേക്കാള്‍ അത്ഭുതങ്ങള്‍ ഈ നാടിനുണ്ട്...അതൊക്കെ അറിയണമെങ്കില്‍ ഇവിടെ എത്തുക തന്നെ വേണം. ബീച്ചുകൾക്കും തിരക്കേറിയ മാർക്കറ്റുകൾക്കുമിടയിൽ ചരിത്രത്തിന്‍റെ മറ്റൊരു പാളി ഇവിടെയുണ്ട്. അദൃശ്യമെങ്കിലും തേടി നടന്ന് കണ്ടുപിടിക്കുവാന്‍ കഴിയുന്ന ഒരു ചരിത്രം. നിങ്ങൾക്ക് ഒരിക്കലും അറിയാത്ത തുർക്കിയെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ പരിചയപ്പെടാം...

വൈന്‍ ഉത്പാദനവും മുന്തിരിയും

വൈന്‍ ഉത്പാദനവും മുന്തിരിയും

വൈന്‍ ഉത്പാദനം എന്നു കേള്‍ക്കുമ്പോള്‍ ആരും അത്ര ചിന്തിക്കാത്ത രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. എന്നാല്‍ ഇവിടുത്തെ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും മുന്തിരി വളരുന്നതിന് ഏറ്റവും അനുയോജ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. മുന്തിനിരി തോട്ടങ്ങള്‍ തുര്‍ക്കിയിലെ ഒരു സാധാരണ കാഴ്ച മാത്രമാണ്. യാത്രയില്‍ ഇവിടെ കയറുവാനും രീതികള്‍ പരിചയപ്പെടുവാനും ഇനി വിളവെടുപ്പു കാലമാണെങ്കില്‍ വിളവെടുക്കാൻ സഹായിക്കുവാനും നിങ്ങള്‍ക്ക് അവസരമുണ്ട്. മുന്തിരി തോട്ടങ്ങള്‍ക്കു നടുവിലായി താമസിക്കുന്നതിനുള്ല സൗകര്യവും ഇവിടെ ട്രാവല്‍ ഏജന്‍സികള്‍ നല്കുന്നു,

ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളി

ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളി

ലോകത്തില്‍ ഏറ്റവും ആദ്യം നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയം സ്ഥിതി ചെയ്യുന്നത് തുര്‍ക്കിയിലാണ്. ഇവിടുത്തെ അന്ത്യോക്യയിലാണ് ഈ ദേവാലയമുള്ളത്. അന്ത്യോക്യയ്ക്ക് പുറത്തുള്ള സെന്റ് പീറ്ററിന്റെ ഗ്രോട്ടോ (ഇപ്പോൾ അന്തക്യ എന്ന് അറിയപ്പെടുന്നു) യേശുവിന്റെ ശിഷ്യനായ സൈമൺ പീറ്ററാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. പുരാതനമായ നിര്‍മ്മാണ രീതിയും ഗംഭീരമായ അലങ്കാരങ്ങളും എല്ലാം ഇവിടെ കാണാം.

സാന്താക്ലോസ് ജനിച്ച നാട്

സാന്താക്ലോസ് ജനിച്ച നാട്

തുര്‍ക്കിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിശ്വസിക്കുവാന്‍ പ്രയാസം തന്നെയാണ്. ഇതിലൊന്നാണ് സാന്താക്ലോസും തുര്‍ക്കിയും. എഡി 300 ല്‍ സെന്റ് നിക്കോളാസ് എന്ന സാന്താക്ലോസ് തുർക്കിയിലെ പടാരയിലാണ് ജനിച്ചത് എന്നാണ് വിശ്വാസം. മുങ്ങിപ്പോകുന്ന കപ്പലില്‍ നിന്ന് നാവികരെ രക്ഷിച്ചും ഒക്കെ ഇവിടെ ജീവിച്ച അദ്ദേഹത്തെ വിശുദ്ധനായാണ് കണക്കാക്കുന്നത്. നാവികരുടെ മധ്യസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. നിക്കോളാസിന്റെ ചുരുക്കിയ പതിപ്പായ 'സിന്റർ ക്ലാസ്സ്' എന്ന ഡച്ച് വാക്കില്‍ നിന്നാണ് സാന്താക്ലോസ് എന്ന പേര് വന്നത് എന്നാണ് പറയപ്പെടുന്നത്.
സാന്താക്ലോസ് കഥകളില്‍ ബീച്ചുകള്‍ ഇല്ലെങ്കില്‍ പോലും 16 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഒരു തീരദേശ ബീച്ച് പട്ടണമാണ് പട്ടാറ. തുർക്കിയിൽ നിന്ന് സാന്താക്ലോസിന്റെ ഉത്ഭവം ഉണ്ടായിരുന്നിട്ടും, രാജ്യം പരമ്പരാഗതമായി ക്രിസ്മസ് ആഘോഷിക്കുന്നില്ല, കാരണം ഇത് ഒരു മുസ്ലീം രാജ്യമാണ്.

ഇസ്താന്‍ബൂള്‍

ഇസ്താന്‍ബൂള്‍

തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ഇസ്താംബുൾ. ഏഷ്യയുടെയും യൂറോപ്പിന്‍റെയും സംഗമ ഭൂമിയായ ഇവി‌ടം പാന്‍ കോണ്ടിനെന്‍റല്‍ സിറ്റി എന്നാണ് അറിയപ്പെടുന്നത്. രണ്ടു വന്‍കരകളുടെയും സങ്കലനമാണ് ഈ നഗരം. അതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ നാടിനു സഞ്ചാരികള്‍ക്ക് നല്കുവാന്‍ കഴിയുന്നത്. റോമൻ, ബൈസാന്റിയൻ, ഓട്ടോമൻ എന്നീ ചരിത്ര സംസ്കാരങ്ങളുടെയം തലസ്ഥാനം ഇസ്താംബുൾ ആയിരുന്നു. പൂച്ചകളുടെ നഗരം എന്നും ശൗചാലയങ്ങളുടെ നഗരമെന്നും ഇവിടം അറിയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ മാള്‍

ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ മാള്‍

1461 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രാന്‍ഡ് ബസാര്‍ ലോകത്തിലെ ഏറ്റവും പ്രസിദ്ധവും പഴയതുമായ മാര്‍ക്കറ്റുകളില്‍ ഒന്നാണ്. ഗ്രാൻഡ് ബസാർ അഥവാ കപാലി ഹാര എന്നാണിതിന്റെ പേര്.ഓട്ടോമൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത് സ്ഥാപിതമായത്. നിലവിൽ ഏകദേശം 333,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 61 തെരുവുകളടങ്ങിയ ഈ മാര്‍ക്കറ്റില്‍ ആയിരക്കണക്കിന് കടകളാണുള്ളത്. ഒരിക്കലും ഇത് മുഴുവനും കണ്ട് തീര്‍ക്കുവാന്‍ സാധിക്കില്ലത്രെ!

റിപ്പബ്ലിക്ക് ഓഫ് തുർക്കി

റിപ്പബ്ലിക്ക് ഓഫ് തുർക്കി

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സാമ്രാജ്യം തകരുന്നതുവരെ റിപ്പബ്ലിക്ക് ഓഫ് തുർക്കി എന്നറിയപ്പെടുന്ന രാജ്യം ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുർക്കി സ്വാതന്ത്ര്യയുദ്ധം തുടരുകയപം, തുടർന്ന് 1923 ൽ മുസ്തഫ കെമാൽ അറ്റാറ്റാർക്കിനെ ആദ്യത്തെ പ്രസിഡന്റായി റിപ്പബ്ലിക്ക് കൊണ്ടുവന്നു. തുർക്കിയുടെ ആകർഷണീയമായ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, ഇസ്താംബൂളിലെ ടോപ്കാപ്പി കൊട്ടാരത്തിലേക്ക് പോകുക. ഓട്ടോമൻ സാമ്രാജ്യത്തിന്റെ മഹത്തായ പ്രതീകമായി ഇത് നിലകൊള്ളുന്നു. കൊട്ടാര സമുച്ചയം ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും തുറന്നിരിക്കും.

ഡെസേര്‍ട്ടും ചിക്കനും

ഡെസേര്‍ട്ടും ചിക്കനും

വളരെ വ്യത്യസ്തമാ ഭക്ഷണ രീതികളുള്ള രാജ്യമാണ് തുര്‍ക്കി. ഇവിടുത്തെ ഭക്ഷണ സംസ്കാരത്തില്‍ ഓട്ടോമാന്‍ കാലതച്തത സ്വാധീനം നമുക്ക് കാണാം. അതിന്റെ ഏറ്റവും വലിയ അടയാളമാണ് തവുക് ഗാസെ അല്ലെങ്കിൽ ചിക്കൻ ബ്രെസ്റ്റ് പുഡ്ഡിംഗ്. കറുവപ്പട്ട പൊടിച്ച വേവിച്ച ചിക്കൻ, പാൽ, പഞ്ചസാര എന്നിവയുടെ വിചിത്രമായ മിശ്രിതമാണിത്.

ചരിത്ര സ്ഥാനങ്ങളും തുര്‍ക്കിയും

ചരിത്ര സ്ഥാനങ്ങളും തുര്‍ക്കിയും

ചരിത്ര ഇടങ്ങളുടെ കാര്യത്തില്‍ വളരെ സമ്പന്നമായ രാജ്യമാണ് തുര്‍ക്കി. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ തുർക്കിയിൽ നിന്നും 13 ചരിത്രസ്മാരകങ്ങള്‍ ഇടം നേടിയിട്ടുണ്ട്. പോരാതെ, താൽക്കാലിക പട്ടികയിൽ 62 എണ്ണവും ഇവിടെ നിന്നുമുണ്ട്.
മെസോലിത്തിക്ക് ക്ഷേത്രം (ഗോബെക്ലി ടെപെ) ബൈബിൾ നഗരം (എഫെസസ്) മുതൽ ഒന്നാം ലോകമഹായുദ്ധ യുദ്ധക്കളം (ഗല്ലിപോളി) വരെ ഇവിടുത്തെ സ്മാരകങ്ങളില്‍ കാണാം. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആറാമത്തെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് തുര്‍ക്കി.

നെതര്‍ലന്‍ഡിനു ട്യൂലിപ്പും ചെറിയും കാപ്പിയും യൂറോപ്പിനും

നെതര്‍ലന്‍ഡിനു ട്യൂലിപ്പും ചെറിയും കാപ്പിയും യൂറോപ്പിനും

ട്യൂലിപ്സ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് നെതര്‍ലാന്‍ഡ് ആണെങ്കിലും യഥാർത്ഥത്തിൽ തുർക്കിയിൽ നിന്നാണ് ഈ പൂക്കളുടെ ഉത്ഭവം. ഇതിന്റെ സ്മരണയ്ക്കായി സർക്കാർ എല്ലാ വർഷവും ആയിരക്കണക്കിന് ട്യൂലിപ്സ് ചെടികള്‍ ഇസ്താംബുളിലുടനീളം സ്ഥാപിക്കാറുണ്ട്. മാർച്ച് അവസാനം മുതൽ ഏപ്രിൽ വരെ ഇതിന്റെ മനോഹരമായ കാഴ്ച ഇവിടെ കാണാം.
ആദ്യത്തെ തുലിപ് ബൾബ് 1554 ൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് വിയന്നയിലേക്ക് അയയ്ക്കുകയും അത് പിന്നീട് നെതര്‍ലാന്‍ഡില്‍ എത്തുകയും ചെയ്തുവത്രെ.

ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ചിടത്തോളം തുർക്കി സ്വയം പര്യാപ്തമാണ്, ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുകയും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ചേരുവകൾക്ക് വലിയ പ്രാധാന്യം നൽകുകയും ചെയ്യുന്നു. മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റേൺ, ബാൽക്കൻ, സെൻട്രൽ ഏഷ്യൻ പാചകരീതികൾ സമന്വയിപ്പിക്കുമ്പോൾ, ഫലം രുചികരമാണ്, പ്രത്യേകിച്ച് ധാരാളം പച്ചക്കറി വിഭവങ്ങൾ. ഇവ പലപ്പോഴും വെളുത്തുള്ളി, അണ്ടിപ്പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവകൊണ്ടാണ് നിർമ്മിക്കുന്നത്, അവ പുതിയ അപ്പം, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഒലിവ് ഓയിൽ, സീസണിലാണെങ്കിൽ, മാതളനാരങ്ങ സിറപ്പ്. മത്സ്യം പലപ്പോഴും തീരത്ത് വിളമ്പുന്നു, അവിടെ ഏറ്റവും പുതിയത്, മാരിനേറ്റഡ് സീഫുഡ് ഒരു സിഗ്നേച്ചർ വിഭവമാണ്.

82,000 മോസ്കുകൾ

82,000 മോസ്കുകൾ

മുസ്ലീം രാജ്യമായ തുര്‍ക്കിയിലെ മോസ്കുകളുടെ എണ്ണം ആരെയും അത്ഭുതപ്പെടുത്തും. രാജ്യത്താകമാനം 82,000 മോസ്കുകൾ ആണുള്ളത്. അതില്‍ 3,000 -ത്തോളം ഇസ്താംബുളില്‍ മാത്രമാണുള്ളത്. ഓരോ പള്ളിയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ആർക്കിടെക്റ്റ് മിമാർ സിനാൻ രൂപകല്പന ചെയ്ത പള്ളികള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

ലിയോനാർഡോ ഡാവിഞ്ചിയും തുര്‍ക്കിയിലെ പാലവും

ലിയോനാർഡോ ഡാവിഞ്ചിയും തുര്‍ക്കിയിലെ പാലവും

ലിയോനാർഡോ ഡാവിഞ്ചി ഇവിടുത്തെ ഗോൾഡൻ ഹോണിന് കുറുകെ ഒരു പാലം രൂപകൽപ്പന ചെയ്തതായി ചരിത്രം പറയുന്നു. 1503 -ൽ ആയിരുന്നു ഇത്. അക്കാലത്ത് കോൺസ്റ്റാന്റിനോപ്പിൾ എന്നറിയപ്പെട്ടിരുന്ന ഇസ്താംബുളിലെ നഗരത്തെ വിഭജിക്കുന്ന ബോസ്ഫറസിന്റെ പ്രവേശന കവാടം ആയിരുന്നു അദ്ദേഹത്തിന്റെ പദ്ധത. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല.

തുര്‍ക്കിയും 30 ഭാഷകളും

തുര്‍ക്കിയും 30 ഭാഷകളും


30 ഭാഷകളാണ് ഈ രാജ്യത്ത് നിലവില്‍ ആളുകള്‍ സംസാരിക്കുന്നത്. രാജ്യത്തെ ഔദ്യോഗിക ഭാഷ തുർക്കി ആണെങ്കിലും, കുർമാൻജി (വടക്കൻ കുർദിഷ്), മെസൊപ്പൊട്ടേമിയൻ അറബിക്, സസാക്കി എന്നിവയുൾപ്പെടെയുള്ള ഭാഷകള്‍ക്ക് ഇവിടെ വലിയ പ്രചാരമുണ്ട്.

ഓരോ പത്ത് ദിവസത്തിനും പുതിയ ചെടി!

ഓരോ പത്ത് ദിവസത്തിനും പുതിയ ചെടി!

തുർക്കിയെക്കുറിച്ചുള്ള ഏറ്റവും ആശ്ചര്യകരമായ വസ്തുതകളിലൊന്നായിരിക്കാം ഇത്. കുറഞ്ഞത് ഓരോ പത്ത് ദിവസം കൂടുമ്പോള്‍ എങ്കിലും ഇവിടെ ഓരോ പുതിയ ചെടിവര്‍ഗ്ഗത്തെ കണ്ടെത്താറുണ്ട്. അതിസമ്പന്നമായ ജൈവവൈവിധ്യമാണ് ഇവിടെയുള്ളത്. ലോകത്തെ 35 ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നു കൂടിയാണ് തുര്‍ക്കി.

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ത്രിമൂര്‍ത്തികള്‍ ധ്യാനിക്കാനെത്തുന്നിടം,അതിശയങ്ങളവനാനിക്കാത്ത സതോപന്ത് താല്‍!സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍ ത്രിമൂര്‍ത്തികള്‍ ധ്യാനിക്കാനെത്തുന്നിടം,അതിശയങ്ങളവനാനിക്കാത്ത സതോപന്ത് താല്‍!

ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X