Search
  • Follow NativePlanet
Share
» »മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആംബെര്‍ കോട്ട

മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആംബെര്‍ കോട്ട

എങ്ങനെയൊരു കോട്ടയ്ക്ക് ഇത്തരത്തിലൊരു പേരുകിട്ടി എന്നതു മുതല്‍ നിര്‍മ്മാണ ചരിത്രവും കഥകളും ഒക്കെയായി പറയുവാന്‍ നിരവധിയുണ്ട്. ആംബെര്‍ കോട്ടയുടെ രസകരമായ വിശേഷങ്ങള്‍ വായിക്കാം...

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാര്യത്തില്‍ രാജസ്ഥാനോളം പേരുകേട്ട നാട് വേറേയില്ല. മരുഭൂമിയും ദേശീയോദ്യാനങ്ങളും ആരവല്ലി മലനിരകളും പിന്നെ ഒരിക്കലും വി‌ട്ടുപോകരുതാത്ത കോട്ടകളും കൊത്തളങ്ങളും...ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ നിരവധിയുണ്ട് രാജസ്ഥാന്‍ എന്ന മരുഭൂമിയു‌ടെ നാ‌ടിന്. ജയ്പൂരിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആംബെര്‍ കോട്ടയ്ക്കും ഇങ്ങനെ പറയുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പ്രൗഢമായ പാരമ്പര്യവും ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥകളും ഇന്നും വിസ്മയിപ്പിക്കുന്ന നിര്‍മ്മാണ രീതിയും ഒക്കെയായി ആംബെര്‍ കോട്ട അവിടുത്തെ വിനോദ കാഴ്ചകളില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടങ്ങളിലൊന്നാണ്. എങ്ങനെയൊരു കോട്ടയ്ക്ക് ഇത്തരത്തിലൊരു പേരുകിട്ടി എന്നതു മുതല്‍ നിര്‍മ്മാണ ചരിത്രവും കഥകളും ഒക്കെയായി പറയുവാന്‍ നിരവധിയുണ്ട്. ആംബെര്‍ കോട്ടയുടെ രസകരമായ വിശേഷങ്ങള്‍ വായിക്കാം...

 ആംബർ കോട്ട

ആംബർ കോട്ട

രാജസ്ഥാനിലെ ഏറ്റവും മനോഹരമായ പൗരാണിക കോട്ടകളിലൊന്നാണ് ജയ്പൂരിലെ ആംബർ കോട്ട. ആമെര്‍ കോട്ട എന്നും പേരുള്ള ഈ നിര്‍മ്മിതി ഇവിടുത്തെ ഏറ്റവും മനോഹരവും ഏറ്റവും അധികം സന്ദര്‍ശകരെത്തുന്നതുമായ കാഴ്ചകളിലൊന്നാണ്. ജയ്പൂരിന്‍റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ കോട്ടയേപ്പോലെ തന്നെ മനോഹരമാണ് ഇതിന്റെ കഥയും ചരിത്രവും.

ആംബർ കോട്ട- പേരുവന്നതിങ്ങനെ

ആംബർ കോട്ട- പേരുവന്നതിങ്ങനെ

സാധാരണ കോട്ടകളു‌‌ടെ പേരില്‍ നിന്നും വ്യത്യസ്ഥമായി എങ്ങനെ ഇങ്ങനെ ഒരു കോട്ടയ്ക്ക് പേരുലഭിച്ചു എന്നതിന് പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് ആംബാ മാതയില്‍ നിന്നുമാണ്. ദുര്‍ഗ്ഗാ ദേവിയുടെ അവതാരങ്ങളിലൊന്നായ അംബാ മാതാ ഈ പ്രദേശത്തിന്റെ സംരക്ഷകയായാണ് വിശ്വസിക്കപ്പെടുന്നത്. അംബികേശ്വര്‍ എന്ന ശിവന്‍റെ പര്യായത്തില്‍ നിന്നുമാണ് ആംബര്‍ കോട്ട വന്നത് എന്നുമൊരു വിശ്വാസവുമുണ്ട്.

ഒരു നൂറ്റാണ്ടു നീണ്ടുനിന്ന നിര്‍മ്മാണം

ഒരു നൂറ്റാണ്ടു നീണ്ടുനിന്ന നിര്‍മ്മാണം

ഏകദേശം ഒരു നൂറ്റാണ്ടു കാലം നീണ്ടു നിന്ന നിര്‍മ്മിതിയായിരുന്നും ആംബെര്‍ കോട്ടയു‌ടേത് എന്നാണ് ചരിത്രം പറയുന്നത്. രാജാ മാന്‍സിംഗിന്‍റെ കാലത്ത് അതായത്, പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്തില്‍ തുടങ്ങിയ നിര്‍മ്മാണം പൂര്‍ത്തിയാകുവാന്‍ ഒരു നൂറ്റാണ്ട് എടുത്തുവത്രെ. കോട്ടയുടെ ഇന്നത്തെ രൂപത്തിലേക്ക് എത്തിച്ചത് സ്വായ് ജയ്സിംഗ് രണ്ടാമനുംരാജാ ജയ്സിംഗ് ഒന്നാമനും കൂടിയാണ്. ഇവര്‍ മൂന്നു പേരും ചേര്‍ന്ന് കോട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനെടു്ത സമയമാണ് ഒരു നൂറ്റാണ്ട്.

ശിലാ ദേവി ക്ഷേത്രം

ശിലാ ദേവി ക്ഷേത്രം

ധാരളം നിര്‍മ്മിതികളും കൊ‌ട്ടാരങ്ങളും ക്ഷേത്രങ്ങളും ഒക്കെ നിറഞ്ഞതാണ് ആംബെര്‍ കോട്ട. ഇതിനുള്ളിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശിലാ ദേവി ക്ഷേത്രം. ഇതിനു പിന്നിലെ കഥകളും രസകരമാണ്. ഒരിക്കല്‍ രാജാ മാന്‍ സിംഗിന്‍റെ സ്വപ്നത്തില്‍ കാളിദേവി പ്രത്യക്ഷപ്പെട്ട് ഇന്നത്തെ ബംഗ്ലാദേശിലുള്ള ജെസൂര്‍ തീരത്തു നിന്നും തന്റെ ഒരു വിഗ്രഹം കണ്ടെ‌‌ടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍തന്നെ അതിനുള്ള ഒരുക്കങ്ങള്‍ രാജാവ് നടത്തി. അവിടേക്ക് പോയ രാജാവിന് ആ വിഗ്രഹം കിട്ടിയില്ലെങ്കിലും ഒരു വലിയ കല്ലുകൊണ്ടാണ് അവര്‍ തിരികെ വന്നത്. രാജാവിന്റെ ആളുകള്‍ ആ വിഗ്രഹം വ‍ൃത്തിയാക്കിയപ്പോള്‍ ഇതില്‍ ശിലാ ദേവിയുടെ രൂപം തെളിഞ്ഞുവന്നുവത്രെ. അന്ന് അവിടെ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ശിലാ ദേവിയെയാണ് ആരാധിക്കുന്നത്.

ശീഷ് മഹല്‍

ശീഷ് മഹല്‍

കോട്ടയ്ക്കുള്ളില്‍ നിന്നും കാണുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ശീഷ് മഹല്‍. മിറര്‍ പാലസ് എന്നും ഇതിനു പേരുണ്ട്. പ്രകാശത്തിന്റെ കിരണങ്ങളെ ഒരു പ്രത്യേക രീതിയില്‍ കേന്ദ്രീകരിച്ച് കൊട്ടാരം മുഴുവന്‍ എത്തിച്ച് പ്രകാശമാനമാക്കുന്ന പ്രത്യേക തരം നീതി ഇവിടെ നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

മണല്‍ക്കല്ലിലെ കൊട്ടാരം

മണല്‍ക്കല്ലിലെ കൊട്ടാരം


നിര്‍മ്മാണത്തില്‍ ഏറെ പ്രത്യേകതകള്‍ പുലര്‍ത്തിയിട്ടുള്ളതാണ് ആംബെര്‍ കോട്ട. വെളുപ്പും ചുവപ്പും മണല്‍ക്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിന്റെ ഭംഗി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. കോട്ടയുടെ ചില ഭാഗങ്ങള്‍ മുഗള്‍ ശൈലിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ടയ്ക്കുള്ളില കലാസൃഷ്ടികള്‍ അക്കാലത്തെ മഹനീയമായ കലാആസ്വാദനത്തെ കുറിക്കുന്നു. ചുമര്‍ ചിത്രങ്ങള്‍, കൊത്തുപണികള്‍, ചിത്രപ്പണികള്‍ തു‌ടങ്ങിയവയെല്ലാം ഇവിടെ കാണാം.

 അതിമനോഹരമായ കൊട്ടാരങ്ങള്‍

അതിമനോഹരമായ കൊട്ടാരങ്ങള്‍

അക്കാലത്ത് നിര്‍മ്മിക്കുവാന്‍ സാധിച്ചതില്‍ ഏറ്റവും ഉയര്‍ന്ന മേന്മയില്‍ അത്രയും മനോഹരമായാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. അതിനുള്ളിലെ കൊട്ടാരങ്ങളാണ് ഇതിലെ പ്രധാന കാഴ്ച. വെള്ളയും ചുവപ്പും മണല്‍ക്കല്ലുകള്‍ ചേര്‍ത്ത് അതിമനോഹരമായാണ് ഓരോ കൊട്ടാരങ്ങളുടെയും നിര്‍മ്മിതി.

 ജയ്ഗഡ് കോട്ടയില്‍ നിന്നുള്ള തുരങ്കം

ജയ്ഗഡ് കോട്ടയില്‍ നിന്നുള്ള തുരങ്കം

നിര്‍മ്മാണ സമയത്ത് തൊട്ടടുത്തു തന്നെയുള്ള വലിയ കോട്ടയായ ജയ്ഗഡ് കോട്ടയുടെ ഒരു ഭാഗമായാണ് ആംബെര്‍ കോട്ട നിര്‍മ്മിക്കുന്നത്. ജയ്ഗഡ് കോട്ടയുടെ തുടര്‍ച്ചയായുള്ള ഒരു നിര്‍മ്മിതിയായാണ് ഇതിനെ കണക്കാക്കിയിരുന്നത്. പിന്നീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സമയത്ത് ഉതൊരു വലിയ കോട്ടയുടെ രൂപത്തിലേക്ക് മാറുകയായിരുന്നു. ജയ്ഗഢ് കോട്ടയേയും ആംബെര്‍ കോട്ടയെയും തുരങ്കങ്ങളിലൂടെയും രഹസ്യ വഴികളിലൂടെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

പ്രവേശനത്തിന് പലവഴി

പ്രവേശനത്തിന് പലവഴി

വ്യത്യസ്തങ്ങളായ കവാടങ്ങളാണ് ആംബര്‍ കോട്ടയിലേക്ക് കടക്കുവാനായി ഉള്ളത്. സൂരജ്പോള്‍, ചാന്ദ്പോള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കവാ‌ടങ്ങളാണ്. കോട്ടയില്‍ രാജഭരണമുണ്ടായിരുന്ന കാലത്ത് സൂരജ് പോള്‍ വഴിയായിരുന്നു പ്രധാന വ്യക്തികളെ കോട്ടയിലേക്ക് പ്രവേശിച്ചിരുന്നത്. സാധാരണക്കാരും പൊതുജനങ്ങള്‍ക്കും പ്രവേശനം ചാന്ദ്പോള്‍ വഴി പരിമിതപ്പെടുത്തിയിരുന്നു.

ആനപ്പുറത്ത് വരാം

ആനപ്പുറത്ത് വരാം

ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ആനപ്പുറത്തു വഴിയും കോട്ടയിലേക്ക് കടക്കാം. ഇന്ന് നടന്നോ ആനപ്പുറത്തോ വരുന്ന സഞ്ചാരികള്‍ക്ക് സൂരജ്പോള്‍ വഴി പ്രവേശിക്കാം. എന്നാല്‍ വാഹനങ്ങളില്‍ വരുന്നവര്‍ ചാന്ദ്പോള്‍ വഴി കോട്ടയിലേക്ക് പ്രവേശിക്കണം.

ഭൂമിക്കടിയിലെ ജലസംഭരണികള്‍

ഭൂമിക്കടിയിലെ ജലസംഭരണികള്‍

രാജസ്ഥാനിലെ കോട്ടകളിലും നിര്‍മ്മിതികളിലും പ്രധാനമായി കാണപ്പെടുന്നവയാണ് ജലസംഭരണികള്‍. ആംബെര്‍ കോട്ടയിലും മഴവെള്ളം സംഭരിക്കുന്നതിന് പ്രത്യേക രീതികളുണ്ട്. ജലേബ് ചൗക്കിലും, ദിവാൻ ഇ ആമിനും, മാൻ സിങ് കൊട്ടാരത്തിനും അടിയിലായാണ് ജലസംഭരണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ബാഷ്പീകരണം കാരണമുള്ള ജലനഷ്ടം കുറയുകയും ചെയ്യും.

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!


PC:Kuldeepsingh Mahawar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X