Search
  • Follow NativePlanet
Share
» »പാശ്ചാത്യരുടെ ഇറ്റാലിയനാണത്രെ തെലുങ്ക്..കാരണമാണ് വിചിത്രം!

പാശ്ചാത്യരുടെ ഇറ്റാലിയനാണത്രെ തെലുങ്ക്..കാരണമാണ് വിചിത്രം!

ആന്ധ്രയിലെ അതിശയിപ്പിക്കുന്ന കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാം...

ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന കോട്ടകളും ആധിപത്യത്തിന്റെയും സംസാകരത്തിന്റെയും കഥ പറയുന്ന തീരങ്ങളും ആകാശത്തോളം ഉയർന്ന മിനാരങ്ങളും കൊട്ടാരങ്ങളും ഒക്കെ ചേർന്ന നാടാണ് ആന്ധ്രാ പ്രദേശ്. ഒരു വിഭജനത്തിനും തകർക്കുവാൻ സാധിക്കാത്ത സംസ്കാരം ഉൾക്കൊള്ളുന്ന ഇടം. ഓരോ സഞ്ചാരിയെയും ആകർഷിക്കുവാൻ പോന്ന ഒരായിരം കാര്യങ്ങൾ ഈ നാടിനു സ്വന്തമായുണ്ട്. ആന്ധ്രയിലെ അതിശയിപ്പിക്കുന്ന കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാം...

വായുവിൽ തനിയെ ഉയർന്നു നിൽക്കുന്ന തൂൺ

വായുവിൽ തനിയെ ഉയർന്നു നിൽക്കുന്ന തൂൺ

ലോകത്ത് വേറൊരിടത്തും കാണുവാൻ കഴിയാത്ത അത്ഭുതമാണ് വായുവിൽ ഉയർന്നു നിൽക്കുന്ന തൂണുകൾ ആ കാഴ്ച ഇവിടെ കാണാം. ആന്ധ്രാ പ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ലേപാക്ഷി ക്ഷേത്രത്തിലാണ് ഈ അത്ഭുതം കാണുവാൻ സാധിക്കുക. പുറമെ നിന്നും ഒരു സപ്പോർട്ടും ഇല്ലാതെ വായുവിൽ ഉയർന്നു നിൽക്കുന്ന തൂണുകൾ ഇവിടെ എത്തുന്നവരെ അതിശയിപ്പിക്കുന്നു. 1583 ൽ വിരുപണ്ണ, വീരണ്ണ എന്നീ സഹോദരൻമാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശിവൻ, വിഷ്ണു, വീരഭദ്രൻ എന്നീ 3 ദൈവങ്ങൾക്കും പ്രത്യേകം ക്ഷേത്രങ്ങൾ ഇവിടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നാഗലിംഗ പ്രതിമ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

ഇന്ത്യയിലെ ആദ്യത്തെ പ്രീമിയർ ഡിജിറ്റൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്

ഇന്ത്യയിലെ ആദ്യത്തെ പ്രീമിയർ ഡിജിറ്റൽ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്

ടെക്കികൾക്കു പ്രിയപ്പെട്ട നാടുകളിലൊന്നാണ് ആന്ധ്രാ പ്രദേശ്. വിവിധ ദേശങ്ങളിൽ നിന്നായി ഒരുപാട് ആളുകൾ ഇവിടെ ജോലി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ടെക്നോളജി ഇവിടെയാണുള്ളത്. ഡിജിറ്റൽ ടെക്നോളജിയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകളും ഇവിടെയുണ്ട്.

പാശ്ചാത്യരുടെ ഇറ്റാലിയൻ

പാശ്ചാത്യരുടെ ഇറ്റാലിയൻ

പാശ്ചാത്യരുടെ ഇറ്റാലിയൻ എന്നാണ് ഇംഗ്ലീഷുകാർ തെലുഗിനെ വിളിക്കുന്നത്. ഇറ്റാലിയൻ ഭാഷയെ പോലെ സ്വരാക്ഷരത്തിലാണ് തെലുകു ഭാഷയിലെ അക്ഷരങ്ങളും അവസാനിക്കുന്നത് എന്നതാണ് ഇതിനു കാരണം.

 സിനിമ

സിനിമ

സിനിമയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ വമ്പൻ
ലോകത്തിലെ ഫിലിം പ്രൊഡക്ഷന്റെ കാര്യത്തിൽ പല റെക്കോർഡുകളും ഇട്ടിട്ടുള്ളതാണ് തെലുഗ് സിനിമ.

2000 വർഷത്തെ പഴക്കമുള്ള അമരാവതി

2000 വർഷത്തെ പഴക്കമുള്ള അമരാവതി

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് അമരാവതി. ഏരകദേശം രണ്ടായിരത്തിലധികം വർഷത്തെ പഴക്കം ഈ നാടിനുണ്ട് എന്നു കരുതപ്പെടുന്നു. സത്തവാഹനന്റെ കാലത്ത് അതായത്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന്റെ തലസ്ഥാനം ഇതായിരുന്നുവത്രെ. പിന്നീട് അതിന്‍റെ തകർച്ചയ്ക്കു ശേഷം ബ്രിട്ടീഷുകാർ ഈ സ്ഥലം കീഴടക്കുകയായിരുന്നു. ഇവിടെ ഒട്ടേറെ ബുദ്ധസ്തൂപങ്ങളും കാണാം.

PC:Poreleeds

ലോകത്തിലെ ഏറ്റവും വലിയ ആൽമരങ്ങളിലൊന്ന്

ലോകത്തിലെ ഏറ്റവും വലിയ ആൽമരങ്ങളിലൊന്ന്

ലോകത്തിലെ ഏറ്റവും വലിയ ആൽമരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ഇടവും ഇത് തന്നെയാണ്. അനന്ത്പൂര്‍ ജില്ലയിലാണ് ഇതുള്ളത്. 19,107 ചതുരശ്ര പ്രദേശത്തായി കിടക്കുന്ന ആൽമരത്തിവ്‍റെ ചില്ലകൾ മാത്രം എട്ട് ഏക്കർ സ്ഥലത്താണ് വ്യാപിച്ചിരിക്കുന്നത്. 1989 ലാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഈ ആൽമരം ഇടം പിടിക്കുന്നത്. ഇന്നും ആ റെക്കോർഡിനെ മറികടക്കുവാൻ കഴിഞ്ഞിട്ടില്ല.

സൗത്ത് ഇന്ത്യയിൽ മഞ്ഞുപെയ്യുന്ന ഒരേയൊരിടം

സൗത്ത് ഇന്ത്യയിൽ മഞ്ഞുപെയ്യുന്ന ഒരേയൊരിടം

കാശ്മീരിലും ഹിമാചലിലും ഒക്കെ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും അത് ഒരത്ഭുതമാകുന്നത് ആന്ധ്രയിൽ പെയ്യുമ്പോളാണ്. സൗത്ത് ഇന്ത്യയിലെ കാശ്മീർ എന്നറിയപ്പെടുന്ന ലംബസിംഗിയാണ് താരം. വിശ്വസിച്ചാലും ഇല്ലെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യ‌സ് വരെ തണുപ്പ് അനുഭവപ്പെടുന്ന ഒരിടമാണിത്. വിശാഖപട്ടണം ജില്ലയിൽ സമുദ്രനി‌ര‌പ്പി‌ന് 1025 മീറ്റർ ഉയരത്തിലായാണ് ലംബസിംഗി സ്ഥിതി ചെയ്യുന്നത്.
കോറബയലു എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറി‌യപ്പെടുന്നത്. തണുത്തുറഞ്ഞ് വടിപോലെ ആകുക എന്നാണ് ഈ തെലുങ്ക് വാക്കിന്റെ അർത്ഥം.

ആത്മീയ കവാടത്തിലെ കാവൽക്കാരായ ക്ഷേത്രങ്ങൾ ആത്മീയ കവാടത്തിലെ കാവൽക്കാരായ ക്ഷേത്രങ്ങൾ

നഷ്ടപ്രതാപത്തിന്‍റെ അടയാളങ്ങളുമായി തിരുമലൈ നായക് പാലസ് നഷ്ടപ്രതാപത്തിന്‍റെ അടയാളങ്ങളുമായി തിരുമലൈ നായക് പാലസ്

PC: Imahesh3847

Read more about: andhra pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X