Search
  • Follow NativePlanet
Share
» »പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

വിനോദ സഞ്ചാരത്തിന് ഏറ്റവും വലിയ പരിഗണന കൊടുക്കുമ്പോഴും പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇവര്‍ മുറുകെ പി‌ടിക്കുന്നു. ബാലിയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ബാലി... ദൈവങ്ങള്‍ വസിക്കുന്ന നാട് സഞ്ചാരികളുടെ സ്വര്‍ഗ്ഗമായിത്തീരുന്നതെങ്ങനെയെന്ന് കാണമമെങ്കില്‍ ബാലിയിലേക്ക് വന്നാല്‍ മതി!!!സഞ്ചാരികളു‌‌ടെ സ്വര്‍ഗ്ഗവും ദൈവങ്ങളു‌ടെ വാസസ്ഥലവുമെന്ന് അറിയപ്പെ‌‌ടുന്ന നാടാണ് ഇന്തോനേഷ്യയിലെ ബാലി. ഇന്തോനേഷ്യയിലെ പതിനേഴായിരത്തോളം വരുന്ന ദ്വീപുകളില്‍ ഒന്നാണ് ബാലി. എന്നാല്‍ വിനോദ സഞ്ചാരത്തിന്റെ കാര്യമെ‌‌‌‌ടുത്താലോ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം. പ്രകൃതി സൗന്ദര്യം കൊണ്ടും കാഴ്ചകളിലെ വ്യത്യസ്തത കൊണ്ടും സഞ്ചാരികളുടെ മനസ്സില്‍ കയറിനില്‍ക്കുന്ന ഇ‌ടം.
വിനോദ സഞ്ചാരത്തിന് ഏറ്റവും വലിയ പരിഗണന കൊടുക്കുമ്പോഴും പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇവര്‍ മുറുകെ പി‌ടിക്കുന്നു. ബാലിയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ബാലി എന്നാല്‍ നാലു ദ്വീപുകള്‍

ബാലി എന്നാല്‍ നാലു ദ്വീപുകള്‍

ബാലി എന്നത് ഒരു ദ്വീപിന്റെ പേരായാണ് നമ്മള്‍ കരുതുന്നതെങ്കിലും
വാസ്തവത്തിൽ, ബാലി ദ്വീപിന്റെ പേരാണെങ്കിലും, പ്രധാന ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്ത് ഒത്തുചേരുന്ന ചെറിയ ദ്വീപുകൾ ഉൾപ്പെടുന്ന ഒരു പ്രവിശ്യ കൂടിയാണിത്. നുസ പെനിഡ, നുസ ലെംബോംഗൻ, നുസ സെനിംഗൻ എന്നിവയാണ്.സനൂർ തുറമുഖത്ത് നിന്ന് 20 മിനിറ്റ് ബോട്ട് യാത്ര ചെയ്താൽ കാണുന്ന വളരെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണിത്.

ക‌ടലിലെ ആമസോണ്

ക‌ടലിലെ ആമസോണ്

ബാലിയിലെയും ഇവിടുത്തെ കടലിലെയും അതിസമ്പന്നമായ ജൈവവൈവിധ്യം കാരണം ഇവി‌ടം അറിയപ്പെ‌ടുന്നത് കടലിലെ ആമസോണ്‍ എന്നാണ്. പവിഴങ്ങളും കടൽത്തീരവുമുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ജലാശയത്തിന്റെ നടുവിലാണ് ബാലി സ്ഥിതിചെയ്യുന്നത്.

വ‌ടക്ക് ബാലിക്കാര്‍ക്ക് തെക്ക്

വ‌ടക്ക് ബാലിക്കാര്‍ക്ക് തെക്ക്

ബാലിക്കാര്‍ക്ക് പലവിധത്തിലുമുള്ള വിശ്വാസങ്ങളുണ്ട്. അതിലൊന്നനുസരിച്ച് വ‌ടക്ക് മുകളിലേക്ക് അഥവാ സ്വര്‍ഗ്ഗത്തിലേക്കാണ് സൂചിപ്പിക്കുന്നത്. അതായത് ദേവന്മാരും ആത്മാക്കളും വസിക്കുന്ന ഇ‌‌ടം. അതുപോലെ, ഏറ്റവും പവിത്രമായ സ്ഥലമായി കണക്കാക്കപ്പെടുന്ന അഗുംഗ് പർവ്വതം പോലുള്ള ഉയർന്ന സ്ഥലങ്ങൾ ‘വടക്ക്'നെയാണ് പ്രതിനിധീകരിക്കുന്നത്. മിക്ക ബാലിനീസ് വാസസ്ഥലങ്ങളും ആരാധനാലയങ്ങളും പർവതത്തിലേക്ക് അഥവാ ‘വടക്ക്' ദിശയിലേക്ക് അഭിമുഖീകരിക്കുന്നതായി കാണാം.

രണ്ടേരണ്ടു കാലാവസ്ഥ

രണ്ടേരണ്ടു കാലാവസ്ഥ


പല നാ‌‌ടുകള്‍ക്കും പലതരത്തിലുള്ള കാലാവസ്ഥയുണ്ടെങ്കിലും ബാലിക്കാര്‍ക്ക് പ്രധാനമായും രണ്ട് കാലാവസ്ഥ മാത്രമേയുള്ളൂ. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നീളുന്ന വേനല്‍ക്കാലവും ഒക്‌‌‌ടോബര്‍ മുതല്‍ ഏപ്രില്‍വരെ നീളുന്ന തണുപ്പു കാലവും.
ദ്വീപിന് ഉഷ്ണമേഖലാ കാലാവസ്ഥയുള്ളതിനാൽ ബാലിയിലുടനീളം വര്‍ഷത്തില്‍ മുഴുവനും താപനില മിതമായി തുടരുന്നു.

നാലു പേരുകള്‍

നാലു പേരുകള്‍

മറ്റുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നുന്ന പല കാര്യങ്ങളും ബാലിക്കാര്‍ പിന്തുടരുന്നുണ്ട്. അതിലൊന്ന് പേരിടലാണ്. വെറും നാല് പേരുകള്‍ മാത്രമാണ് ഇവിടുത്തെ ചില വിഭാഗങ്ങള്‍ക്കുള്ളത്. വയാൻ, മേഡ്, ന്യൂമാൻ, കെതുട്ട് എന്നിവയാണവ. ജനിക്കുന്നതിനുമുമ്പ് ആളുകൾക്ക് അവരുടെ കുഞ്ഞുങ്ങളുടെ പേരുകൾ അറിയാം.
ഈ നാലു പേരുകളും കുട്ടികളു‌ടെ ജനന ക്രമത്തിലാണ് ഇടുക. അതായത് പേരുകൾ കുട്ടിയുടെ ജനന ക്രമത്തിലാണ്, ആദ്യത്തെ കുഞ്ഞിനെ വയാൻ എന്നും രണ്ടാമത്തെ കുഞ്ഞിനെ മേഡ് എന്നും മൂന്നാമത്തെ കുഞ്ഞ് ന്യൂമാൻ എന്നും നാലാമത്തേ കുഞ്ഞിനെ കേതുത് എന്നും വിളിക്കുന്നു. അഞ്ചാമത്തെ കുഞ്ഞ് ഉണ്ടെങ്കിൽ, അവരെ വീണ്ടും വയാൻ എന്ന് വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും വിലയുള്ള കാപ്പി

ലോകത്തിലെ ഏറ്റവും വിലയുള്ള കാപ്പി

ലോകത്തിലെ ഏറ്റവും വിലയുള്ള കാപ്പിയാണ്
കോപ്പി ലുവാക്. ഇന്തോനേഷ്യയും വെരുക് തിന്നുകയും ദഹിക്കാതെ വിസർജ്ജിക്കുകയും ചെയ്യുന്ന വിശിഷ്ടമായ കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. 45 ലക്ഷം രൂപ വരെ ഈ കാപ്പിപ്പൊ‌ടിക്ക് വിലയുണ്ട്. ഇന്തോനേഷ്യയു‌ടെ വലിയ പ്രത്യേക രുചികളിലൊന്നാണിത്. തൊ‌ട്ടാല്‍ പൊള്ളുന്ന വിലയാണെങ്കിലും ഇത് പരീക്ഷിക്കുവാനായും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ടത്രെ.

വിനോദ സഞ്ചാരത്തെ ആശ്രയിച്ച് മാത്രം

വിനോദ സഞ്ചാരത്തെ ആശ്രയിച്ച് മാത്രം


വിനോദ സഞ്ചാരത്തെ ആശ്രയിച്ച് അതിനു മാത്രം പരിഗണന കൊടുത്തു ജീവിക്കുന്ന നാ‌ടാണിത്. ഇവിടുത്തെ സമ്പദ് വ്യവസ്ഥയു‌ടെ 80 ശതമാനവും ടൂറിസത്തെ ആശ്രയിച്ചാണുള്ളത്. 1960 കളിലാണ് ഇവിടെ വിനോദ സഞ്ചാരം ഇന്നു കാണുന്ന രീതിയിലേക്ക് വളരുവാന്‍ തുടങ്ങിയത്. അന്നുമുതലിന്നോളം തിരിഞ്ഞുനോക്കുവാനില്ല വളര്‍ച്ചയായിരുന്നു ബാലിക്ക്.

പാത്രത്തില്‍ ഭക്ഷണം ബാക്കിവയ്ക്കുന്നത് മര്യാദ

പാത്രത്തില്‍ ഭക്ഷണം ബാക്കിവയ്ക്കുന്നത് മര്യാദ

ബാലിയില്‍ ആരെങ്കിലും നിങ്ങളെ വിരുന്നിനു വിളിച്ചാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അവര്‍ നിങ്ങള്‍ക്കു ഭക്ഷണം വിളമ്പുന്ന പാത്രത്തില്‍ അല്പം ബാക്കി വയ്ക്കുന്നത് മര്യാദയു‌ടെ ഭാഗമായാണ് അവര്‍ കണക്കാക്കുന്നത്. വലതു കൈകൊണ്ട് മാത്രമായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അതില്‍ അല്പം ബാക്കി വയ്ക്കുന്നതാണ് ഇവി‌ടുത്തെ മര്യാദ.

ബാലിയിലെ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍

ബാലിയിലെ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍

സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ക്ക് പേരുകേ‌ട്ട പ്രദേശം കൂ‌ടിയാണിത്. അഗുംഗ് പർവതവും മൗ ണ്ട് ബത്തൂറും ആണ് ഇതില്‍ പ്രധാനപ്പെ‌ട്ടത്.
അഗുംഗ് പർവ്വതം ദ്വീപിലെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. 2018 നവംബറിൽ ആണ് ഇതവസാനമായി പൊട്ടിത്തെറിച്ചത്.
മൗണ്ട് മേരുവിന്റെ പ്രതിരൂപമായാണ് ബാലിക്കാര്‍ അഗുന്‍ഗ് പര്‍വ്വതത്തെ കണക്കാക്കുന്നത്. 3,142 മീറ്ററിൽ സ്ഥിതിചെയ്യുന്ന ഇത് ദ്വീപിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്.

വര്‍ഷത്തില്‍ 210 ദിവസങ്ങള്‍

വര്‍ഷത്തില്‍ 210 ദിവസങ്ങള്‍

വിചിത്രമെന്നു തോന്നിക്കുന്ന പല ആചാരങ്ങളും ഇന്നും ബാലിക്കാര്‍ പിന്തുടരുന്നുണ്ട്. ബാലി കലണ്ടര്‍ അനുസരിച്ച് അതില്‍ 210 ദിവസങ്ങളാണുള്ളത്. അതില്‍ പുതുവര്‍ഷ ദിനം ബാലിക്കാര്‍ ന്യേപി അഥവാ മൗനത്തിന്റെ ദിവസമായി ആചരിക്കുന്നു. അന്നേ ദിവസം ദ്വീപു മുഴുവനും പൂര്‍ണ്ണമായും അ‌ടച്ചിടും. ബിസിനസും കടകളും മാത്രമല്ല, അന്നേ ദിവസും വിമാനത്താവളം വരെ അ‌ടച്ചിടും.

ഏറ്റവുമധികെ സ്പാകള്‍

ഏറ്റവുമധികെ സ്പാകള്‍

ബാലിയുടെ ഏതുകോണിലും ഒരു സ്പാ എങ്കിലും കാണാം. ലോകത്തില്‍ ഏറ്റവുമധികം സ്പാ ഉള്ള നാടുകൂ‌ടിയാണ് ബാലി. ദ്വീപില്‍ മാത്രം 1200 ല്‍ അധികം സ്പാകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ദ്വീപ് സന്ദർശിക്കുന്ന ആർക്കും മസാജ് നിർബന്ധമാണ്, പ്രത്യേകിച്ച് പരമ്പരാഗത ബാലിനീസ് മസാജ്. സമ്മർദ്ദ പോയിന്റുകളിൽ കേന്ദ്രീകരിച്ച് നടത്തുന്ന ഈ മസാജിന് ഇന്ത്യന്‍-ചൈനീസ് മസാജുകളുമായും സാമ്യമുണ്ട്.

കലാ സാംസ്കാരിക പാരമ്പര്യം

കലാ സാംസ്കാരിക പാരമ്പര്യം

മിക്ക സഞ്ചാരികളും അടിച്ചുപൊളിയുടെയും ആഹ്ളാദത്തിന്‍റെയും നാടായാണ് ബാലിയെ കാണുന്നത്. എന്നാല്‍ അതുമാത്രമല്ല, സമ്പന്നമായ കലാ സാംസ്കാരിക പാരമ്പര്യം കൂ‌ടി ബാലിക്ക് അവകാശപ്പെടുവാനുണ്ട്. ലോകത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ല വൈവിധ്യം നിറഞ്ഞ സംസ്കാരം ഇവി‌ടെ കാണാം.

അസാധാരണമായ നെല്‍പ്പാ‌ടങ്ങള്‍

അസാധാരണമായ നെല്‍പ്പാ‌ടങ്ങള്‍

ബാലിയിലെ നെല്‍പ്പാ‌‌‌ടങ്ങളു‌ടെ ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെടാത്തവരുണ്ടാവില്ല. ജാട്ടിലുവിലെയും തെഗല്ലലാങ്ങിലെയും പർവതനിരയിലുള്ള ടെറസ് പാ‌ടങ്ങളാCfവ. ഒൻപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്ത ഇവ ജലസേചന സംവിധാനത്തിന്റെ ഭാഗമാണ് ഇത്. ഭൂഗർഭജല സ്രോതസ്സുകളിൽ നിന്ന് കനാൽ സംവിധാനത്തിലൂടെയാണ് ഇവി‌ടെ വെള്ളം എത്തിക്കുന്നത്.
സ്വയംപര്യാപ്തവും പരിസ്ഥിതി സൗഹ‍ൃദവുമായ ബാലിയുടെ നെൽപാടങ്ങൾ യുനെസ്കോ ഒരു ലോക പൈതൃക ഇ‌‌ടമായി അംഗീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് വര്‍ഷം പഴക്കമുള്ള സാമൂഹികവും ആത്മീയവുമായ സംസ്കാരത്തിന്റെ ഫലമാണിത്.

ബാലി ചില ചിത്രങ്ങള്‍

ബാലി ചില ചിത്രങ്ങള്‍

ബാലി ചില ചിത്രങ്ങള്‍

ബാലി ചില ചിത്രങ്ങള്‍

ബാലി ചില ചിത്രങ്ങള്‍

ബാലി ചില ചിത്രങ്ങള്‍

സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്

Read more about: beach world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X