Search
  • Follow NativePlanet
Share
» »ഷെർലക് ഹോംസിനെ ഇംഗ്സീഷ് പഠിപ്പിച്ച നാട് ഇതോ? ഇനിയുമുണ്ട് ഇവിടുത്തെ വിചിത്ര വിശേഷങ്ങള്‍

ഷെർലക് ഹോംസിനെ ഇംഗ്സീഷ് പഠിപ്പിച്ച നാട് ഇതോ? ഇനിയുമുണ്ട് ഇവിടുത്തെ വിചിത്ര വിശേഷങ്ങള്‍

അധികമാർക്കും അറിയാത്ത ഡാർഡലിങ്ങിന്റെ പ്രത്യേകതകൾ നോക്കാം.

ഹിമാലയത്തിന്റെ താഴ്വരയിൽ മ‍ഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഡാർജലിങിനെക്കുറിച്ചു കേൾക്കാത്തവരുണ്ടാവില്ല. അന്നും ഇന്നും എന്നും ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമെന്നു ബ്രിട്ടീഷുകാർ വിശേഷിപ്പിക്കുന്ന ഇവിടം യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ്.
ആകാശത്തോളം ഉയരമുള്ള കുന്നുകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഒക്കെയായി കിടക്കുന്ന ഈ നാട് പക്ഷേ, നമ്മുടെ അറിവിൽ നിന്നും ഒത്തിരി വ്യത്യസ്തമാണ്. കേട്ടതൊന്നുമല്ല, ഇനിയും അറിയാനിരിക്കുന്ന കാര്യങ്ങളാണ് ഡാർജിലിങ്ങിന്റെ പ്രത്യേകതകൾ. അധികമാർക്കും അറിയാത്ത ഡാർഡലിങ്ങിന്റെ പ്രത്യേകതകൾ നോക്കാം...

ഇടിവെട്ടിന്റെ നാട്

ഇടിവെട്ടിന്റെ നാട്

പശ്ചിമബംഗാളിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ്ങിന് പ്രത്യേകതകൾ ഒരുപാടുണ്ട്.ടിബറ്റന് ഭാഷയിലെ ഇടിവെട്ട് എന്നർഥമുള്ള ഡോർജെ എന്ന വാക്കും സ്ഥലം എന്നർഥമുള്ള ലിങ്ങ് എന്ന വാക്കും കൂടിച്ചേർന്നുണ്ടായിരിക്കുന്ന വാക്കാണ് ഡാർഡലിങ്. ഇടിവെട്ടിന്റെ നാട് എന്നാണ് ഡാർജലിങ് എന്ന വാക്കിന്റെ അർഥം.

PC:Aranya449

ടിബറ്റിൻറെ ഒരു ഭാഗം

ടിബറ്റിൻറെ ഒരു ഭാഗം

ടിബറ്റ് സംസ്കാരത്തിൻറെ ഒരു ഭാഗം തന്നെ ഇന്ന് ഡാർജിലിങ്ങിൽ സ്ഥിതി ചെയ്യുന്നു. 1959ൽ ദലൈ ലാമ ടിബറ്റിൽ നിന്നും ഇന്ത്യയിൽ അഭയം തേടിയപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു വലിയ സമൂഹം തന്നെ ഇന്ത്യയിലെത്തുകയും ഇപ്പോൾ ഡാർജിലിങ്ങിൽ അഭയാർഥികളായി കഴിയുകയും ചെയ്യുന്നുണ്ട്.

PC:Piyush Tripathi

ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ

ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റോപ് വേ സ്ഥിതി ചെയ്യുന്ന ഇടമാണ് ഡാർജലിങ്. രൺഗീത് വാലി റോപ് വേ എന്നറിയപ്പെടുന്ന ഇത് മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന ഒരനുഭവമാണ് സ‍ഞ്ചാരികൾക്കുണ്ടാക്കുന്നത്.

PC:PP Yoonus

ഡാർജിലിങ് ടോയ് ട്രെയിൻ

ഡാർജിലിങ് ടോയ് ട്രെയിൻ

ഡാർജിലിങ്ങിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ടോയ് ട്രെയിൻ യാത്ര. ഡാർഡിലിങ് ഹിമാലയൻ റെയിൽവേ എന്നറിയപ്പെടുന്ന ഇത് സിൽഗുഡി, ഡാർജിലിങ് എന്നീ പട്ടണങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. ലോക പൈതൃക സ്മാരകമായ ഇത് നാരോ ഗേജ് റെയിൽവേ പാത കൂടിയാണ്.

ഡാർജിലിംഗിലെ ടോയ് ട്രെയിൻ യാത്ര ഡാർജിലിംഗിലെ ടോയ് ട്രെയിൻ യാത്ര

കാഞ്ചൻജംഗയുടെ ദൃശ്യം

കാഞ്ചൻജംഗയുടെ ദൃശ്യം

ഡാർജലിങ്ങിന്റ മറ്റൊരു പ്രത്യേകത ഇവിടെ നിന്നും ലഭിക്കുന്ന ദൃശ്യങ്ങൾ തന്നെയാണ്. കാഞ്ചൻജംഗ കൊടുമുടിൽ സൂര്യ കിരണങ്ങൾ എത്തുമ്പോളുള്ള കാഴ്ച ഇവിടെ നിന്നും കിട്ടുന്ന ഏറ്റവും മനോഹര ഫ്രെയിമുകളിൽ ഒന്നായിരിക്കും.

PC:Eric

അധിനിവേശത്തെ ഓർമ്മിപ്പിക്കുന്ന ഇടം

അധിനിവേശത്തെ ഓർമ്മിപ്പിക്കുന്ന ഇടം

ചരിത്രത്തിൽ താല്പര്യമുള്ള ഒരാളാണെങ്കിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി കാഴ്ചകൾ ഇവിടെയുണ്ട്. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട വേനൽക്കാല ഇടങ്ങളിലൊന്നായിരുന്നുവല്ലോ ഇവിടം. അതുകൊണ്ടു തന്നെ അവർ നിർമ്മിച്ച ഒട്ടേറെ കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും ഇവിടെയുണ്ട്. വിക്ടോറിയൻകാലഘട്ടത്ത അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങളാണ് മറ്റൊരു പ്രത്യേകത.

PC:Sumit Surai

കോളോണിയൽ ബംഗ്ലാവുകൾ

കോളോണിയൽ ബംഗ്ലാവുകൾ

ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച. ഇന്നും ചാരുത ഒട്ടും നഷ്ടപ്പെടാതെ നിൽക്കുന്ന ബംഗ്ലാവുകളും ഇവിടെ കാണേണ്ട കാഴ്ചകൾ തന്നെയാണ്. ബംഗ്ലാവുകൾ കൂടാതെ കൊളോണിയല്‍ ശൈലിയിലുള്ള ദേവാലയങ്ങളും ഇവിടെ ധാരാളമുണ്ട്.

PC:Molesworth II

 ചായപ്രേമികളേ ഇതിലേ

ചായപ്രേമികളേ ഇതിലേ

ലോകത്തിലെ ഏറ്റവും രുചികരമായ ചായ ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് ഡാർജിലിങ്. നൂറ്റാണ്ടുകൾ പഴക്കമുള്ള തേയിലത്തോട്ടങ്ങളും അവിടുത്തെ വ്യത്യസ്തങ്ങളായ ചായ രുചികളും തോട്ടങ്ങളിലൂടെയുള്ള ടീ ട്രെയ്ൽ യാത്രകളും എല്ലാം ഇവിടുത്തെ മാത്രം പ്രത്യേകതാണ്.

എവറസ്റ്റ് മ്യൂസിയം

എവറസ്റ്റ് മ്യൂസിയം

ഡാർജലിങ്ങിൽ കണ്ടിരിക്കേണ്ട വിചിത്രമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ എവറസ്റ്റ് മ്യൂസിയം. എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം കൂടിയാണിത്. ആദ്യ കാലത്ത് എവറസ്റ്റ് കയറുന്നവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ മുതൽ ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.

PC:Man

 ഷെർലക് ഹോസം ഇംഗ്ലീഷ് പഠിച്ച നാട്

ഷെർലക് ഹോസം ഇംഗ്ലീഷ് പഠിച്ച നാട്

ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് അല്ല, ആ കഥാപാത്രത്തെ സിനിമയിലൂടെ അനശ്വരനാക്കിയ ബനഡിക്ട് കംബർബാച്ച് എന്ന നടനാണ് ഇവിടെ ഇംഗ്ലീഷ് പഠിക്കാനായി എത്തിയത്.ഇവിടുത്തെ ഒരു ടിബറ്റൻ ആശ്രമമായിരുന്നു അദ്ദേഹം പഠനത്തിനായി തിരഞ്ഞെടുത്തത്.

PC:DalWang92

ഷോപ്പിങ്ങ് മറക്കാതിരിക്കാം

ഷോപ്പിങ്ങ് മറക്കാതിരിക്കാം

ഷോപ്പിങ്ങിന്റെ സാധ്യതകൾ തുറന്നിടുന്ന ഡാർജലിങിലും മികച്ച ഒരിടം പശ്ചിമ ബംഗാളിൽ ഷോപ്പിങ്ങിന് ലഭിക്കിലല്. വിലയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും പ്രതീക്ഷിക്കേണ്ടെങ്കിലും ഗുണം നോക്കുമ്പോ കൊടുക്കുന്ന പണം മുതലാകും. ഡാർജലിങ് തുണിത്തരങ്ങളും ആഭരണങ്ങളുമാണ് ഇവിടെ എത്തിയാൽ സ്വന്തമാക്കേണ്ട രണ്ടു കാര്യങ്ങള്‍.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

ഡെൽഹി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ് ഡെൽഹി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X