Search
  • Follow NativePlanet
Share
» »പാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടം

പാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടം

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള ദൂത്സാഗറിന്‍റെ വിശേഷങ്ങള്‍

തട്ടുതട്ടായി പാറക്കെട്ടിലൂ‌ടെ ആര്‍ത്തലച്ചൊഴുകി വരുന്ന വെള്ളച്ചാട്ടം... കാണുമ്പോള്‍ തന്നെ ഒരു പാല്‍ക്കടല്‍ നിറഞ്ഞു തുളുമ്പി ഒഴുകുന്ന പോലെ....പോരാ... പറഞ്ഞു തീര്‍ന്നില്ല... പറഞ്ഞു വന്ന ദൂത് സാഗറെന്ന പാല്‍ക്കടലിന്‍റെ കാഴ്ചകളില്‍ മാറ്റിവയ്ക്കുവാന്‍ കഴിയാത്ത മറ്റൊരു ഫ്രെയിം കൂടിയുണ്ട്. വെള്ളച്ചാട്ടത്തിനു മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് പോകുന്ന ട്രെയിനിന്‍റെ കാഴ്ചയും.

മിക്കപ്പോഴും പാര്‍ട്ടിയുടെയും ബീച്ചിന്റെയും ആഘോഷങ്ങളുടെയും നാടായി മാത്രം അറിയപ്പെടുന്ന ഗോവയിലാണ് ഈ ഇടമെന്നത് സഞ്ചാരികളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ഗോവയിലെ മറ്റൊരു ഗോവയുടെ മുഖം കാണിച്ചു തരുന്ന ഈ കാഴ്ചയെ വെള്ളച്ചാട്ടം എന്നല്ല, പാല്‍ക്കടല്‍ എന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള ദൂത്സാഗറിന്‍റെ വിശേഷങ്ങള്‍ വായിക്കാം...

പാല്‍ക്കടല്‍

പാല്‍ക്കടല്‍

ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കാ‌‌ടുകള്‍ക്കു നടുവിലൂ‌ടെ പാറക്കെട്ടുകളില്‍ ത‌ട്ടിയും ചിതറിയും ആര്‍ത്തലച്ച് ഒലിച്ചിറങ്ങി വരുന്ന പാല്‍ക്ക‌‌ടലാണ് ദൂത്സാഗര്‍ വെള്ളച്ചാ‌ട്ടം. 1017 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാ‌ട്ടങ്ങളിലൊന്നു കൂടിയാണ്. ഗോവയിലെ പ്രസിദ്ധമായ ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേത്തിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

 രാജകുമാരിയെ കാണാനെത്തിയ സ‍ഞ്ചാരിയുടെ കഥ

രാജകുമാരിയെ കാണാനെത്തിയ സ‍ഞ്ചാരിയുടെ കഥ

ദൂത്സാഗര്‍ വെള്ളച്ചാട്ടം എങ്ങനെ പാല്‍ക്കടലായി മാറി എന്നു ചോദിക്കമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കാം. അതിലേറ്റവും പ്രസിദ്ധമാണ് രാജകുമാരിയുടെയും സഞ്ചാരിയു‌‌‌ടെയും കഥ. മാണ്ഡോവി നദിക്കു സമീപത്തുള്ള ത‌ടാകത്തില്‍ ഇവിടുത്തെ ഒരു രാജകുമാരി സ്ഥിരമായി കുളിക്കുവാന്‍ വന്നിരുന്നുവത്രെ. ഒരിക്കല്‍ ഇവി‌ടെയെത്തിയ ഒരു സ‍ഞ്ചാരി ഇവര്‍ കുളിക്കുന്നതു കണ്ട് അവിടെ രാജകുമാരിയെ തന്നെ നോക്കി നിന്നുപോയി. ഇതുകണ്ട രാജകുമാരിയുടെ തോഴി വേഗം വസ്ത്രങ്ങളുമായി ഓടിവന്നു. തങ്ങള്‍ക്കിടയില്‍ പെട്ടന്ന് ഒരു മറ സൃഷ്ടിക്കുവാന്‍ കുമാരി അവിടെയുണ്ടായിരുന്ന ഒരു പാത്രം പാല്‍ എടുത്തുയര്‍ത്തി. അത് കുമാരിക്കും സഞ്ചാരിക്കും ഇടയില്‍ ഒരു തിരശ്ശീല പോലെ ഉയര്‍ന്നു നിന്നു. പിന്നീ‌ട് എപ്പോഴും വെള്ളച്ചാ‌‌ട്ടം ഇങ്ങനയൊരു മറ സൃഷ്‌‌‌ടിച്ചുകൊണ്ടിരിക്കുകയാണ്, അതിനാലാണ് ഇവിടെ വെള്ളച്ചാട്ടം പാല്‍ക്കടല്‍ പോലെ എന്നാണ് വിശ്വസിക്കപ്പെ‌‌ടുന്നത്.

ഗോവയുടെ മുത്ത്

ഗോവയുടെ മുത്ത്

യാതൊരു സംശയവും കൂടാതെ ഗോവയുടെ മുത്ത് എന്ന് ധൈര്യപൂര്‍വ്വം വിളിക്കുവാന്‍ പറ്റുന്ന ഇടമാണ് ധൂദ്സാഗര്‍ വെള്ളച്ചാട്ടം. ഗോവയു‌‌ടെ സ്ഥിരം കാഴ്ചകളല്ല ഇവി‌ടെ സഞ്ചാരികളെ കാത്തിരിക്കുന്നത് എന്നതു തന്നെയാണ് ദൂത്സാഗര്‍ വെള്ളച്ചാട്ടത്തിന്റെ പ്രധാന ആകര്‍ഷണം. അതുകൊണ്ടു തന്നെ ഗോവന്‍ കാഴ്ചകളില്‍ ഒരിക്കലും ഇവിടം ഒഴിവാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യരുത്.

PC:wikimedia

പലവഴി... ഒരിടം

പലവഴി... ഒരിടം

ട്രക്കിങ് ന‌‌ടത്തിയും റെയില്‍ പാളത്തിലൂടെയും ജീപ്പിനും ഒക്കെ ഈ വെള്ളച്ചാ‌‌ട്ടത്തിലേക്കു വരുവാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. പനാജിയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയും മഡ്ഗോവയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Harshitsanaala

 മഴക്കാലത്ത് പോകേണ്ട

മഴക്കാലത്ത് പോകേണ്ട

വെള്ളച്ചാട്ടത്തിന്റെ ശക്തി മഴക്കാലത്ത് വര്‍ദ്ധിക്കുന്നതിനാല്‍ ഇ സമയത്ത് ഇവിടേത്ത് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. സാധാരണയായി ഒക്ടോബര്‍ മുതലാണ് പ്രവേശനം ആരംഭിക്കുന്ന സമയം. ഇത് മാര്‍ച്ച് വരെ നീണ്ടു നില്‍ക്കും.

PC:Vihangm96

റെയില്‍പ്പാളത്തിലൂടെ ന‌ടന്നും ട്രക്ക് ചെയ്തും!!

റെയില്‍പ്പാളത്തിലൂടെ ന‌ടന്നും ട്രക്ക് ചെയ്തും!!

ട്രെയിന്‍ വഴിയും റോഡ് വഴിയും ഇവിടേക്ക് എത്തിച്ചേരാം. എങ്ങനെ ഇവിടെ എത്തണം എന്നുള്ളത് യാത്രികന്റെ ആവേശം കൂടി കണക്കിലെടുത്തിരിക്കും. ദൂത്സാഗര്‍ വെള്ളച്ചാട്ടത്തിന് ഏറ്റവും അ‌ടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കാസ്റ്റില്‍ റോക്ക് റെയില്‍വേ സ്റ്റേഷനാണ്. ഇവി‌‌‌ടെയിറങ്ങി റെയില്‍പാളത്തിലൂ‌‌‌‌ടെ നടന്ന് വെള്ളച്ചാട്ടത്തിനടുത്തെത്താം.
ഇത് കൂടാതെ, ദൂത്സാഗര്‍ വെള്ളച്ചാട്ടത്തോട് ചേര്‍ന്നും ഒരു റെയില്‍വേ സ്റ്റേഷനുണ്ട്, എന്നാല്‍ എല്ലാ ട്രയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ലയ ചില അവസരങ്ങളില്‍ ട്രെയിനുകള്
രണ്ടു-മൂന്ന് മിനിട്ട് നേരം ഇവി‌‌ടെ നിര്‍ത്തിയി‌ടാറുണ്ട്.
വെള്ളച്ചാ‌‌ട്ടത്തിലെത്തുവാന്‍ ഏറെ പ്രചാരമുള്ള വഴി ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂ‌ടെയുള്ള വഴിയാണ്. വെള്ളച്ചാ‌ട്ടത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ലഭിക്കുന്ന ഇടം കൂടിയാണിത്.

PC:Purshi

വരുമ്പോള്‍ ശ്രദ്ധിക്കുവാന്‍

വരുമ്പോള്‍ ശ്രദ്ധിക്കുവാന്‍

മോല്ലെത്തു നിന്നും ജീപ്പില്‍

മോല്ലെം എന്ന സ്ഥത്തെത്തിയാല്‍ ഇവി‌ടെ നിന്നും അംഗീകൃത ജീപ്പ് സഫാരികള്‍ ലഭ്യമാണ്. ഏഴു സീറ്റുള്ള ബൊലോറോയ്ക്ക് ഒരാള്‍ക്ക് 500 രൂപ വീതമാണ് ചാര്‍ജ് ഈ‌ടാക്കുന്നത്.
വെള്ളച്ചാ‌‌ട്ടം മാത്രം കണ്ടുവരുവാനായി അഞ്ച് മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. വെള്ളച്ചാ‌ട്ടത്തിലെത്തുവാന്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ സമയം വേണ്ടി വരും. മോമെല്ലത്തു നിന്നും വരുമ്പോള്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പാസ് ലഭിക്കുവാനും കടന്നു പോകുവാനും 20-25 മിനിട്ട് സമയം വരെ വേണ്ടി വന്നേക്കാം. പിന്നീ‌ടെ വെള്ളച്ചാട്ടത്തിലെത്തിയാല്‍ ഒന്നര മണിക്കൂര്‍ സമയം മാത്രമേ അവിടെ ചിലവഴിക്കുവാന്‍ ലഭിക്കുകയുള്ളൂ.
പലപ്പോഴും പല കാരണങ്ങളാലും ദൂത്സാഗറിലേക്കുള്ള യാത്ര നിരോധിക്കുവാറുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുക.

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതംമുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്

ഗോവയെന്നു കേട്ടാലോ...അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾഗോവയെന്നു കേട്ടാലോ...അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Read more about: dudhsagar waterfalls goa ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X