Search
  • Follow NativePlanet
Share
» »ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

ഏഴരപ്പൊന്നാനയും കെടാവിളക്കും വിശ്വാസങ്ങളുമായി വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും...

കേരളത്തിലെ ഏറ്റവും പ്രത്യേകതയുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നു എന്നതു മാത്രമല്ല, ക്ഷേത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഏറ്റുമാനൂര്‍ ക്ഷേത്രത്തെ ഏറെ മഹനീയമാക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ ദര്‍ശനം നടത്തിയാല്‍ അതിലധികമൊന്നും ഒരു മനുഷ്യായുസ്സിനു അനുഗ്രഹമായി വേണ്ട എന്നു വിശ്വസിക്കുന്നവരാണ് ഏറ്റുമാനൂരപ്പന്‍റെ വിശ്വാസികളിലധികവും. ഏഴരപ്പൊന്നാനയും കെടാവിളക്കും വിശ്വാസങ്ങളുമായി വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും...

 ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്ന്

ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്ന്

വിശ്വാസികളെ അത്ഭുതപ്പെ‌ടുത്തുന്ന നിരവധി കാര്യങ്ങള്‍ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചരിത്രം ലഭ്യമല്ല. ഖരന്‍ എന്ന അസുരനാണ് ഇവി‌ടെ ശിവസിംഗ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്.

PC:Rklystron

താഴെവയ്ക്കുവാന്‍ പറ്റാത്ത ശിവലിംഗം

താഴെവയ്ക്കുവാന്‍ പറ്റാത്ത ശിവലിംഗം

ഖരന്‍ എന്ന അസുരന്‍ ഒരിക്കല്‍ ചിദംബരത്തു പോയി ശിവനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. വരമായി ശിവന്‍ ഖരന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. ഒരിക്കലും നിലത്തുവയ്ക്കരുത് എന്ന നിബന്ധനയോ‌ടെയാണ് ശിവന്‍ ജ്യോതിര്‍ലിംഗങ്ങള്‍ കൈമാറിയത്. തിരികെ പോകുന്നവഴി ക്ഷീണമനുഭവപ്പെട്ട ഖരന്‍ വൈക്കത്തെത്തിയപ്പോള്‍ വിശ്രമിക്കുവാനായി വലതുകയ്യിലെ ശിവലിംഗം താഴെവെച്ചു. ക്ഷീണം മാറി എണീറ്റ് ശിവലിംഗമെ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അതിനു സാധിക്കാതെ വരികയും തനിക്ക് ഇരിക്കേണ്ട സ്ഥലം ഇതാണെന്ന് ശിവന്‍ ഖരനെ അനുഗ്രഹിക്കുകയും ചെയ്തു. ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഖരന്‍ ഏല്പിച്ചു. ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം

ഉച്ചയ്ക്ക് മുന്‍പ് ദര്‍ശനം ന‌ടത്തിയാല്‍

ഉച്ചയ്ക്ക് മുന്‍പ് ദര്‍ശനം ന‌ടത്തിയാല്‍

ശിവന്‍ സമ്മാനിച്ച ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്ന വൈക്കം ശിവക്ഷേത്രത്തിലും കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിലും ഉച്ചയ്ക്കു മുന്‍പേ ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Ranjithsiji

മൂന്നു ഭാവങ്ങള്‍

മൂന്നു ഭാവങ്ങള്‍

സമയത്തിനനുസരിച്ച് മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ശിവനുള്ളത്. മുഖ്യ പ്രതിഷ്ഠ രൗദ്ര ഭാവത്തിലാണെങ്കിലും രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ക്ഷേത്രമുള്ളത്.

ഏറ്റുമാനൂരിലെ കെ‌ടാവിളക്കും ഏഴരപ്പൊന്നാനയും

ഏറ്റുമാനൂരിലെ കെ‌ടാവിളക്കും ഏഴരപ്പൊന്നാനയും

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതകയുള്ള കാര്യങ്ങളാണ് കെടാവിളക്കും ഏഴരപ്പൊന്നാനയും. ക്ഷേത്രത്തിന്‍റെ എല്ലാ ഐശ്വര്യങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ ആദ്യമെത്തുക കെടാവിളക്കും ഏഴരപ്പൊന്നാനയുമാണ്.

PC:RajeshUnuppally

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഏഴരപ്പൊന്നാനയെ വിശ്വാസികള്‍ കരുതുന്നത്. ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും പ്ലാവിന്‍ തട‌ിയില്‍
നിര്‍മ്മിച്ച് സ്വര്‍ണ്ണത്തില്‍ പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്വേശിച്ച് നാശനഷ്‌‌ടങ്ങള്‍ വരുത്തിയത്രെ. മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിന്റെ ഭാഗമായിരുന്നു ഈ അക്രമണം. ഇതിനു ശേഷം തിരുവിതാംകൂര്‍ രാജാവിന് പല അനിഷ്ടങ്ങളും സംഭവിക്കുകയും ഇതിന് പരിഹാരമായി രാജാവ് ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.
PC:Ranjithsiji

ഏഴര പൊന്നാന ദര്‍ശനം

ഏഴര പൊന്നാന ദര്‍ശനം

കുംഭമാസത്തിലെ ഉത്സവത്തിനാണ് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുന്നത്. . ഇതില്‍ എട്ടാം ഉത്സവ ദിനമായ രോഹിണി നാളിലാണ് ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത്.രാത്രി 12 മണി മുതല്‍ ഇവിടെ ദര്‍ശനം സാധ്യമാകും. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഭഗവാന്റെ തിടമ്പ് കൊണ്ടുവരുന്നതാണ് ച‌ടങ്ങിന്റെ തുടക്കം. പിന്നീട് ഇതിനു മുന്നില്‍ വയ്ക്കുന്ന വലിയ പാത്രത്തില്‍ അന്ന് ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ ഏറ്റുമാനൂരപ്പന് കാണിക്ക നിക്ഷേപിക്കും, വലിയ കാണിക്ക എന്നാണ് ഇത് അറിയപ്പെടുന്നത്. കാണിക്കയിടുന്ന സമയത്ത് തന്നെ ഏഴരപ്പൊന്നാനകളെ കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക.തിടമ്പിന്റെ താഴെ അരപ്പൊന്നാനയെയും വയ്ക്കും.

PC:Sivavk7

അരപ്പൊന്നാന

അരപ്പൊന്നാന


ഏഴരപ്പൊന്നാനകള്‍ പ്രതിനിധീകരിക്കുന്ന അഷ്ടദിക് ഗജങ്ങളെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതായതുകൊണ്ടാണ് അരപൊന്നാനയായതെന്നാണ് വിശ്വാസം.

PC:Sivavk7

കെടാവിളക്ക്

കെടാവിളക്ക്

കേരളത്തില്‍ കെടാവിളക്ക് കത്തിനില്‍ക്കുന്ന ഏക ക്ഷേത്രമാണ് ഏറ്റുമാനൂര്‍. കൊല്ലവര്‍ഷം 720-ലാണ് വലിയ വിളക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ഭഗവാന്‍ കൊളുത്തിയതാണ് ഈ വിളക്കെന്നാണ് വിശ്വാസം. അതിനു ശേഷം ഒരിക്കലും ഈ വിളക്ക് അണഞ്ഞിട്ടില്ലത്രെ. ഈ വിളക്കില്‍ എണ്ണ നിറയ്ക്കുന്നത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ്. ഈ വിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ വിളികേള്‍ക്കും എന്നാണ് വിശ്വാസം‌

PC:Ranjithsiji

മാധവിപള്ളിപൂജ

മാധവിപള്ളിപൂജ

പേരുകേള്‍ക്കുമ്പോള്‍ സംശയം തോന്നുമെങ്കിലും ക്ഷേത്രത്തിലെ ഉഷപൂജയെയാണ് മാധവിപള്ളിപൂജ എന്നു വിളിക്കുന്നത്. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത് എന്നാണ് വിശ്വാസം.

PC:RajeshUnuppally

വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മ

വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മ

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയാണ് ഇവിടെ യക്ഷിയുടെ പ്രതിഷ്ഠയായി ഉള്ളത്. ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് ഈ പ്രതിഷ്ഠ.

PC:Ms Sarah Welch

പിണങ്ങിയിരിക്കുന്ന വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും

പിണങ്ങിയിരിക്കുന്ന വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും

തിരുവിതാംകൂര്‍ സ്ഥാപകനായിരുന്ന അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡ വര്‍മ്മയായിരുന്നുവത്രെഏഴരപ്പൊന്നാനയെ ക്ഷേത്രത്തിനു നേര്‍ന്നത്. എന്നാല്‍ നേരും മുന്‍പ് നാടുനീങ്ങിയതിനാല്‍ പിന്നീട് വന്ന കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണത്രെ ഇത് നടയ്ക്ക് വെച്ചത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഏഴരപ്പൊന്നാന വൈക്കം ക്ഷേത്രത്തിലേക്ക് നേര്‍ന്നതായിരുന്നു എന്ന്. രാജാവും ഭടന്‍മാരും ഏഴരപ്പൊന്നാനയുമായി വരുമ്പോള്‍ വിശ്രമിക്കാനായി ഏറ്റുമാനൂര്‍ ക്ഷേത്രം തിരഞ്ഞെടുത്തു. അവിടെ നിന്നും ഇറങ്ങുമ്പോള്‍ ആനകളുടെ ദേഹത്ത് സര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തി നില്‍ക്കുകയാണത്രെ.പിന്നീട് പ്രശ്‌നം വെച്ചപ്പോള്‍ ഭഗവാന്റെ ആഗ്രഹം ഏഴരപ്പൊന്നനകളെ ഇവിടെ സമര്‍പ്പിക്കണമെന്നാണെന്ന് തെലിയുകയും അങ്ങനെ ഇവിടെ വയ്ക്കുകയും ചെയ്തു എന്നാണ് ചരിത്രം. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നനയെ നല്കാനായി ധര്‍മ്മരാജ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വപ്നത്തില്‍ വൈക്കത്തപ്പന്‍ പ്രത്യക്ഷപ്പെട്ട ഏഴരപ്പൊന്നാന വേണ്ടന്നും പകരം ഒരു സഹസ്രകലശം നടത്തിയാല്‍ മതി എന്നും പറഞ്ഞുവത്രെ. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നാന കൊടുക്കാത്തതിനാല്‍ പിണക്കമാണെമ്മാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വൈക്കംകാര്‍ ഏറ്റുമാനൂരില്‍ ആസ്ഥാന മണ്ഡപ ദര്‍ശനത്തിനോ ഏറ്റുമാനുരുകാര്‍ വൈക്കത്ത് അഷ്ടമിക്കോ പോയിരുന്നില്ല.

PC:Ms Sarah Welch

ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രംചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം

മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവുംമഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രംവ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയംചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X