Search
  • Follow NativePlanet
Share
» »ഗോവയെന്നു കേട്ടാലോ...അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഗോവയെന്നു കേട്ടാലോ...അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഗോവ. എത്ര തവണ പോയാലും കണ്ടാലും തീരാത്തത്രയും മായിക കാഴ്ചകളുള്ള നാട്. എത്ര തവണ വന്നാലും മടുപ്പിക്കാത്ത കടലും തീരങ്ങളും പിന്നെ അർമ്മാദിക്കുവാനായി പബ്ബും ഷോപ്പിങ്ങിനായി മാർക്കറ്റുകളും ... ചരിത്രം തേടിയെത്തുന്നവരുടെ മുന്നിൽ വാതിൽ തുറന്ന് കിടക്കുന്നത് പതിറ്റാണ്ടുകളുടെ കഥകളാണ്. എന്നാൽ ഇന്ത്യയുടെ ഫൺ ക്യാപ്പിറ്റലായ ഇവിടെ നമ്മൾ അറിഞ്ഞിരിക്കേണ്ട കുറേയധികം കാര്യങ്ങളുണ്ട്. ഗോവയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ വായിക്കാം...

എണ്ണമില്ലാത്ത ബാറുകൾ

എണ്ണമില്ലാത്ത ബാറുകൾ

ഗോവയെന്നു കേൾക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന കാര്യങ്ങൾ ഇവിടുത്തെ ബാറും പബ്ബുകളും ആയിരിക്കും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്നു മാത്രമല്ല, ഗോവയുടെ ഓരോ കോണിലും ബാറുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഇവിടുത്തെ ബാറുകളുടെ എണ്ണം ആരെയും അതിശയിപ്പിക്കുന്നതാണ്. ഏകദേശം ഏഴായിരത്തിലധികം ബാറുകൾ ഇവിടെയുണ്ട്. മദ്യം വിളമ്പുവാൻ ലൈസൻസുള്ള ബാറുകളുടെ എണ്ണം മാത്രമാണിത്. നിയമത്തിനു പിടികൊടുക്കാത്ത നൂറു കണക്കിന് ബാറുകൾ ഇവിടെ വേറെയുമുണ്ട്.

സെന്‍റ് ഫ്രാൻസീസ് സേവ്യറിന്‍റെ അഴുകാത്ത ശരീരം

സെന്‍റ് ഫ്രാൻസീസ് സേവ്യറിന്‍റെ അഴുകാത്ത ശരീരം

ഗോവ കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങളിലൊന്നാണ് നൂറ്റാണ്ടുകളായിട്ടും അഴുകാത്ത സെന്‍റ് ഫ്രാൻസീസ് സേവ്യറിന്‍റെ ശരീരം. 1542 ലാണ് പോർച്ചുഗീസ് ഭരിച്ചിരുന്ന ഗോവയിലേക്ക് സുവിശേഷ പ്രഘോഷണാർഥം സെന്‍റ് ഫ്രാൻസീസ് സേവ്യർ എത്തിച്ചേരുന്നത്. ഗോവയിൽ ക്രിസ്തുമതം പ്രചരിപ്പിക്കുവാനും നിരവധി ആളുകളെ വിശ്വാസികളാക്കുവാനും അദ്ദേഹത്തിന്റെ പ്രഘോഷണങ്ങൾക്ക് കഴിഞ്ഞിരുന്നു.

ഭാരതത്തിന്‍റെ അപ്പസ്തോലനെന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ അഴുകാത്ത മൃതശരീരം സൂക്ഷിച്ചിരിക്കുന്നത് യുനസ്കോയുടെ പൈതൃക കേന്ദ്രമായ ബോം ജീസസ് ബസലിക്കയിലാണ്. ബറോക്ക് വാസ്തു ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇതിന് 400 വര്‍ഷത്തിലധികം പഴക്കമുണ്ട്. പത്തു വർഷത്തിലൊരിക്കലാണ് ഈ അഴുകാത്ത മൃതദേഹം വിശ്വാസികൾക്കു വണങ്ങുവാനായി തുറന്നു കൊടുക്കുക. പറയത്തക്ക കേടുപാടുകളില്ലാതെ ഇന്നും സംരക്ഷിച്ചിരിക്കുന്ന ഇത് കാണേണ്ട കാഴ്ച തന്നെയാണ്.

PC: Apj.abhishek

ചിലവഴിക്കുവാൻ ഇഷ്ടംപോലം പണം

ചിലവഴിക്കുവാൻ ഇഷ്ടംപോലം പണം

ഒരിക്കലിവിടെ എത്തിയാൽ പിന്നെ തിരിച്ചു പോകുവാൻ തോന്നിപ്പിക്കാത്ത ഇടമാണ് ഗോവ. ആഘോഷങ്ങളും പാർട്ടികളും ഒക്കെയായി എന്നും സന്തോഷിപ്പിക്കുന്ന ഇടമാണിത്. മാത്രമല്ല, ഗോവയിൽ താമസിക്കുന്നവർക്കും പണിയെടുക്കുന്നവര്‍ക്കും ചിലവഴിക്കുവാനായി ഇഷ്ടംപോലെ പണവുമുണ്ടെന്നതാണ് മറ്റൊരു കാര്യം.ദേശീയ സെൻസസ് അനുസരിച്ച് 192,652 രൂപയാണ് ഒരു ശരാശരി ഗോവക്കാരന്റെ വാർഷിക വരുമാനം.

ധാതുക്കളുടെ കയറ്റുമതിയിൽ മുന്നിൽ

ധാതുക്കളുടെ കയറ്റുമതിയിൽ മുന്നിൽ

കാഴ്ചയിൽ ഒരു കുഞ്ഞൻ സംസ്ഥാനമാണെങ്കിലും പല കാര്യങ്ങൾകൊണ്ടും പല വമ്പൻ സംസ്ഥാനങ്ങളെയും ഗോവ അതിശയിപ്പിക്കും. 16-ാം നൂറ്റാണ്ടിൽ ആരംഭിച്ച ഇവിടുത്ത ധാതുകയറ്റുമതി ഇന്ന് ഇന്ത്യയിൽ തന്നെ ഗോവയെ ഏറ്റവും മുന്നിലാക്കി നിർത്തിയിരിക്കുകയാണ്. അയൺ, മഗ്നീഷ്യം, ബോക്സൈറ്റ് തുടങ്ങിയ ധാതുക്കളാണ് കയറ്റുമതി ചെയ്യുന്നത്.

30 ശതമാനം വനം!

30 ശതമാനം വനം!

ഗോവ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക നിരന്നു കിടക്കുന്ന കടൽത്തീരങ്ങളാണ്. എന്നാൽ ഗോവയുടെ 30 ശതമാനം ഭാഗവും വനങ്ങളാണ് എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ പേരുകേട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നു രണ്ടെണ്ണവും ഗോവയിലുണ്ട്. ജൈവവൈവിധ്യം കൊണ്ടു സമ്പന്നമായ നാടു കൂടിയാണ് ഗോവ.

ഏഷ്യയിലെ ഏക നേവൽ ഏവിയേഷൻ മ്യൂസിയം

ഏഷ്യയിലെ ഏക നേവൽ ഏവിയേഷൻ മ്യൂസിയം

ഏഷ്യയിലെ ഏക നേവൽ ഏവിയേഷൻ മ്യൂസിയവും ഗോവയ്ക്ക് സ്വന്തമാണ്. ലോകത്തിൽ തന്നെ ഇത്തരത്തിൽ വെറും ആറു മ്യൂസിയങ്ങളേ ഉള്ളൂ എന്നതാണ് ഇതിനെ കൂടുതല‍് പ്രത്യേകതയുള്ളതാക്കുന്നത്. ഇന്ത്യയിലെ നേവൽ ചരിത്രത്തിന്‍റെ മുഴുവൻ കാര്യങ്ങളും ഇവിടെ ലഭിക്കും. എയർ ക്രാഫ്റ്റുകളും ജെറ്റ് ട്രെയിനേഴ്സും ഹെലികോപ്റ്ററുകളും ഒക്കെ ഇവിടെ കാണാൻ സാധിക്കും.

PC:Trinidade

ടൂ വീലർ ടാക്സി

ടൂ വീലർ ടാക്സി

ടൂ വീലർ ടാക്സി എന്നു കേട്ട് അതിശയിക്കേണ്ട. ഇന്ത്യയിൽ ഏറ്റവും ആദ്യമായി ടൂ വീലർ ടാക്സിഎന്ന പരിപാടി ആരംഭിച്ചത് ഗോവയിലാണ്. ബൈക്ക് ഓടിക്കുവാനാറിയില്ലെങ്കിലും ഒരു ഡ്രൈവറെ വെച്ച് ബൈക്ക് ഓടിച്ചു പോകുവാൻ സാധിക്കുന്നത്. ചിലവ് കുറച്ച് ഗോവ കറങ്ങുവാൻ ഏറ്റവും യോജിച്ച കാര്യം കൂടിയാണിത്. അധികം ഇന്ധനവും പണവും മുടക്കാതെ ഗോവ കാണാം എന്നതിനാൽ വിദേശികളടക്കമുള്ളവർ ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്.

PC: Debastein

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ നാടും ഗോവയാണ്. ഗോവ പോർച്ചുഗീസുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്ത് 18-ാം നൂറ്റാണ്ടിലാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മെഡിക്കൽ കോളേജും ഇത് തന്നെയാണ്.

രണ്ട് ഔദ്യോഗിക ഭാഷകൾ

രണ്ട് ഔദ്യോഗിക ഭാഷകൾ

രണ്ട് ഔദ്യോഗിക ഭാഷകളുള്ള ഒരു സംസ്ഥാനം കൂടിയാണ് ഗോവ. കൊങ്കിണി, മറാത്തി എന്നിവയാണ് ഇവിടുത്തെ ഭാഷകൾ.

ആരുപറഞ്ഞു ഗോവ സുരക്ഷിതമല്ല എന്ന്..ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!!

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

Read more about: goa ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X