Search
  • Follow NativePlanet
Share
» »ഈ കാണുന്നതൊന്നും അല്ല ഹംപി... അറിയാനേറെയുണ്ട് കല്ലുകളിൽ കവിതയെഴുതിയ നാടിനെക്കുറിച്ച്!!

ഈ കാണുന്നതൊന്നും അല്ല ഹംപി... അറിയാനേറെയുണ്ട് കല്ലുകളിൽ കവിതയെഴുതിയ നാടിനെക്കുറിച്ച്!!

വിരൂപാക്ഷ ക്ഷേത്രവും മാംതംഗ ഹിൽസും പുഷ്കരണിയും ഒക്കെയുള്ള ഹംപിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം...

കല്ലുകളിൽ ചരിത്രം കൊത്തിവെച്ച ഹംപിയെക്കുറിച്ച് കേള്‍ക്കാവരുണ്ടാവില്ല. നൂറ്റാണ്ടുകളുടെ എണ്ണമില്ലാത്ത കഥകൾ കല്ലുകളിൽ കോറിയിട്ട് ചരിത്രത്തോടും മിത്തുകളോടും ചേർന്നു നില്‍ക്കുന്ന വിജയനഗര രാജാക്കന്മാരുടെ സാമ്രാജ്യം... നൂറുകണക്കിന് ഏക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന ഈ നാടിനെ അറിയുവാനും കണ്ടു തീർക്കുവാനും ദിവസങ്ങളും മാസങ്ങളും പോരാതെവരും.അത്രയധികമുണ്ട് തുംഗഭദ്ര നദിക്കരയിലെ ഈ ചരിത്രസ്ഥാനം സഞ്ചാരികൾക്കായി ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകൾ.

വരണ്ടു കിടക്കുന്ന, കല്ലുകൾ വരച്ചുവെച്ചതുപോലെ കൂടിക്കിടക്കുന്ന ഈ നാട്ടിലേക്കു പോകുമ്പോൾ മിക്കവർക്കും പരിചയം ചിത്രങ്ങളിലൂടെ പരിചയപ്പെ‌ട്ട ഹംപിയെയായിരിക്കും. എന്നാൽ അതിലും രസകരമായ കാര്യങ്ങൾ ഈ നാടിനു പറയുവാനുണ്ട്. വിരൂപാക്ഷ ക്ഷേത്രവും മാംതംഗ ഹിൽസും പുഷ്കരണിയും ഒക്കെയുള്ള ഹംപിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം...

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന ചരിത്രം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന ചരിത്രം

ആയിരക്കക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ നാടിനുള്ളത്. മൗര്യവംശത്തിലെ അശേകമഹാരാജാവ് മുതൽ ചാലൂക്യന്മാരും ഹൊയ്സാല രാജാക്കന്മാരും വഴി വിജയ നഗര സാമ്രാജ്യത്തിലെത്തി നിൽക്കുന്നതാണ് ആ കഥ. പിന്നീട് മുസ്ലീം ഭരണാധികാരികൾ വടക്കേ ഇന്ത്യ കീഴടക്കിയപ്പോൾ തെക്കേ ഇന്ത്യയിലെ വിവിധ വംശങ്ങൾ ചേർന്നുണ്ടായ വിജയ നഗര സാമ്രാജ്യം അക്കാലത്തെ ഏറ്റവും സമ്പന്നമായ രാജവംശങ്ങളിലൊന്നായിരുന്നു.

 ഹംപിയല്ല, പമ്പാ

ഹംപിയല്ല, പമ്പാ

ഹംപിയെന്നാണ് അറിയപ്പെ‌ടുന്നെതങ്കിലും ഹംപിയുടെ യഥാർഥ പേര് പമ്പാ ക്ഷേത്ര എന്നായിരുന്നു. ശിവന്‍റെ പാതിയായ പാർവ്വതിയെ അനുസ്മരിപ്പിക്കുന്നതാണ് ഈ പേര്. ഹംപിയിലെ ഹേമകുണ്ഡ കുന്നുകളിൽ ഒരു യോഗിനിയുടെ രൂപത്തിൽ ജീവിച്ചിരിക്കുന്നു എന്നും അത് ശിവനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു എന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹേമകുണ്ഡ കുന്നിനു സമീപത്തുകൂടി ഒഴുകിയിരുന്ന നദി അങ്ങനെ പംപാ നദിയായെന്നും അവിടുത്തെ ക്ഷേത്രം പംപാ ക്ഷേത്ര എന്നും വിളിക്കപ്പെട്ടു, കാലക്രമേണ കന്നഡയിലെ പംപെ എന്ന വാക്ക് ഹംപിയായി രൂപാന്തരപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അന്നത്തെ പമ്പാ നദിയാണ് നമ്മുടെ ഇന്നത്തെ തുംഗഭദ്രാ നദി.

രാമായണത്തിലെ ഒരിടം

രാമായണത്തിലെ ഒരിടം

ചരിത്ര ഇ‌‌ടം മാത്രമല്ല, വിശ്വാസങ്ങളനുസരിച്ച് രാമായണവുമായും ഹംപിക്ക് കുറേയേറെ ബന്ധങ്ങളുണ്ട്. രാമായണത്തിലെ വാനരന്മാരുടെ സാമ്രാജ്യമായ കിഷ്കിന്ധ ഹംപിയ്ക്ക് സമീപമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സീതയെ അന്വേഷിച്ചുള്ള യാത്രയിൽ രാമൻ ഹനുമാനെ കണ്ടുമുട്ടിയത് ഇവിടെ വെച്ചാണത്ര. ഹനുമാൻ ജനിച്ചു ജീവിച്ച അഞ്ജനാദ്രി ഹില്‍സും ഹംപിയ്ക്ക് സമീപം കാണാം.

കല്‍ കാഴ്ചകൾ

കല്‍ കാഴ്ചകൾ

ഹംപിയിലെ ക്ഷേത്രങ്ങളോടും ഇവിടുത്തെ മറ്റു നിർമ്മികളോടും ഒപ്പം നിൽക്കുന്നതാണ് ഈ പ്രദേശത്തിന്റെ ഭംഗിയും. ഒരു ക്യാൻവാസിൽ വരച്ചു കൂ‌‌ട്ടിയതുപോലെയുള്ള രീതിയിൽ കിടക്കുന്ന കല്ലുകളും പാറക്കൂട്ടങ്ങളുമാണ് ഇവിടെയുള്ളത്. ചിതറിക്കി‌ക്കുന്ന ഈ പാറകൾ മാത്രമേ ഇവി‌ടെയെങ്ങു തിരിഞ്ഞാലും കാണാനുള്ളൂ, മിത്തുകളനുസരിച്ച് വാരനരാജാക്കന്മാരായിരുന്ന ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധത്തിന്റെ ബാക്കിയാണ് ഈ കല്ലുകളെന്നാണ് പറയപ്പെടുന്നത്.

സംഗീതം പൊഴിക്കുന്ന തൂണുകള്‍

സംഗീതം പൊഴിക്കുന്ന തൂണുകള്‍

വാസ്തു വിദ്യയിൽ ഭാരതത്തിൽ മറ്റൊരു നഗരത്തിനും എത്തിപ്പിടിക്കുവാൻ പറ്റാത്ത ഉയരങ്ങളിലാണ് ഇന്നും ഹംപിയുള്ളത്. അത്രയ്ക്കും നിർമ്മാണ വൈവിധ്യങ്ങൾ ഇവിടെ കാണാനുണ്ട്. അതിൽ എടുത്തു പറയേണ്ടതാണ് വിറ്റാല ക്ഷേത്രത്തിലെ മ്യൂസിക് പില്ലറുകൾ അഥവാ സരിഗമ തൂണുകൾ. ഈ തൂണുകളിൽ തട്ടിയാൽ സംഗീതം പൊഴിയുന്ന രീതിയിലാണിത് നിർമ്മിച്ചിരിക്കുന്നത്.

ലോട്ടസ് മഹൽ

ലോട്ടസ് മഹൽ

വിടെ എടുത്തു പറയേണ്ട നിർമ്മിതികൾ ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോ‌ട്ടസ് മഹൽ. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. ഏതു ഭാഗത്തുനിന്നു നോക്കിയാലും ഒരേപോലെ തന്നെ കാണുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടായിരുന്നു ഇതിന്റെ ഭിത്തികൾ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇവിടെ കാണുവാനുള്ളൂ.

ഭക്ഷണപ്രിയനായ ഗണപതി

ഭക്ഷണപ്രിയനായ ഗണപതി

വ്യത്യസ്ഥങ്ങളായ ഒട്ടേറെ പ്രതിമകളും ക്ഷേത്രങ്ങളും ഇവിടെ കാണാം. അതിലൊന്നാണ് ഭക്ഷണപ്രിയനായ ഗണപതിയുടെ പ്രതിമ. ഇഷ്‌‌ഭക്ഷണം വയറുനിറയെ കഴിച്ച് വയറുപൊട്ടുവാനായപ്പോൾ പാമ്പിനെ വയറിൽ ചുറ്റി വയറുപൊട്ടാതെ വെച്ച ഗണപതിയുടെ വളരെ രസകരമായ പ്രതിമയും ഇവിടെയുണ്ട്.

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഭൂമിക്കടിയിലെ ശിവക്ഷേത്രം

പ്രസന്ന വിരൂപാക്ഷ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തറനിരപ്പിൽ നിന്നും താഴ്ന്ന് ഭൂമിക്കടിയിലായാണ് നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. വർഷം മുഴുവന്‍ വെള്ളം നിറഞ്ഞു കിടക്കുന്ന ശ്രീകോവിലാണ് ഇവിടെയുള്ളത്. അതായത് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം എല്ലായ്പ്പോഴും വെള്ളത്തിൽ കുറച്ച് മുങ്ങിയ നിലയിലായിരിക്കും. പ്രതിഷ്ഠ ഭൂമിക്കടിയിലാണെങ്കിലും ക്ഷേത്രത്തിന്റെ മേൽക്കൂര ഭൂമിക്ക് മുകളിൽ ഉയർന്നു കാണാം. വേനൽക്കാലത്താണ് ഇവിടം കാണുവാൻ യോജിച്ച സമയം

രാജ്ഞിയുടെ കുളിപ്പുര

രാജ്ഞിയുടെ കുളിപ്പുര

വിജയ നഗര സാമ്രാജ്യത്തിലെ റാണിമാർ കുളിക്കുവാനായി വന്നിരുന്ന ഇടമാണ് ക്വീൻസ് ബാത്ത് അഥവാ രാജ്ഞിയുടെ കുളിപ്പുര എന്നറിയപ്പെടുന്നത്. വിജയ നഗര സാമ്രാജ്യത്തിലെ അച്ചുത രായരാണ് തന്റെ റാണിക്കും അവിടുത്തെ മറ്റു സ്ത്രീ ജനങ്ങൾക്കും വേണ്ടി ക്വീൻസ് ബാത്ത് പണികഴിപ്പിച്ചത്. റാണിമാർക്ക ഉല്ലസിക്കുവാനും കുളിക്കുവാനുമായാണ് ഇത് നിർമ്മിച്ചത്. വലിയ ഒരു സമചതുരത്തിന്റെ രൂപത്തിലാണ് ഈ കുളിപ്പുരയുള്ളത്. ഇതിനു നടുവിലായാണ് ഇറങ്ങിക്കുളിക്കുവാൻ പാകത്തിൽ കുളം നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ഇറങ്ങുവാൻ ഒരു വശത്തുകൂടി മാത്രമേ സാധിക്കുകയുള്ളൂ. അലങ്കരിച്ചിരിക്കുന്ന ബാൽക്കണികളും അതിലെ കൊത്തുപണികളും ഒക്കെ ഇപ്പോഴും ഇവിടെ കാണാം.

PC:Apoorva Ramesh

വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപിവെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X