Search
  • Follow NativePlanet
Share
» »കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

ആകാശത്തോളം തലയുയർത്തി നിൽക്കുന്ന ഹവാ മഹൽ... ചെവിയോർത്തു നിന്നാൽ കാറ്റിന്റെ ചെറിയ മർമ്മരം പോലും കാതിൽ കൊണ്ടെത്തിക്കുന്ന ഇടം. ജയ്പൂരിന്‍റെ ആകർഷണമായി നഗരമധ്യത്തിൽ പ്രൗഢിയിൽ നിൽക്കുന്ന ഹവാ മഹൽ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. ഇരുനൂറ്റിഇരുപതോളം വർഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും പതിനേഴുകാരിയായ നാണക്കാരിയെപ്പോലെ നിൽക്കുന്ന ഹവാ മഹലിന് വിശേഷങ്ങളും പ്രത്യേകതകളും ഒരുപാടുണ്ട്.

 ജയ്പൂരിന്‍റെ കിരീ‌‌‌‌ടം

ജയ്പൂരിന്‍റെ കിരീ‌‌‌‌ടം

ജയ്പൂര്‍ എന്ന നാടിനെ സഞ്ചാരികൾക്കിടയിലും ചരിത്രകാര്‍ക്കിടയിലും അടയാളപ്പെ‌‌‌ടുത്തിയിരിക്കുന്ന നിർമ്മിതിയാണ് ഹവാ മഹൽ എന്ന കാറ്റിന്റെ കൊ‌ട്ടാരം. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ്‌ ഈ മാളിക പണി കഴിപ്പിച്ചത്.രജപുത്ര രാജാക്കന്മാരു‌‌ടെ കൊട്ടാരത്തിലെ സ്ത്രീകളു‌‌ടെ അന്തപുരത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്.

PC:Shahriar Amin Fahim247

കൊട്ടാരമല്ല, മുഖപ്പ് മാത്രം

കൊട്ടാരമല്ല, മുഖപ്പ് മാത്രം

പേരു കേൾക്കുമ്പോഴും ചിത്രം കാണുമ്പോഴുമെല്ലാം ഒരു കൊട്ടാരമായി തന്നെയാണ് ഇത് തോന്നുക. എന്നാൽ യഥാർത്ഥത്തിൽ ഹവാ മഹൽ ഒരു കൊട്ടാരമല്ല. ശരിക്കും ഒരു മുഖപ്പായാണ് നിർമ്മിച്ചിരിക്കുന്നത്. അതായത് ഇതിന്റെ പിന്നിലേക്ക് നിർമ്മിതികളൊന്നുമില്ല. മുന്നിൽ കാണുന്ന രൂപം മാത്രമാണ് ഇതിനുള്ളത്.

തേനീച്ച കൂടുപോലെ

തേനീച്ച കൂടുപോലെ

വളരെ വ്യത്യസ്ഥമായ നിർമ്മിതിയുടെ പേരിലാസ്ഥമായിരിക്കുന്നത്. തേനീച്ച കൂടിനുള്ളിലെ അറകൾ പോലെ 953 ജനാലകളാണ് ഇതിനുള്ളത്. ജരോഖകൾ എന്നാണ് ഇതിനെ വിളിക്കുന്നത്.ഇതിനുള്ളിലൂടെ കടക്കുന്ന കാറ്റ് ഇതിനെ എല്ലായ്പ്പോഴും തണുപ്പുള്ള ഇടമാക്കി നിര്‍ത്തുകയും ചെയ്യുന്നു. വളരെ സൂക്ഷ്മമായ കൊത്തുപണികളും ഇവിടെ കാണാം.

PC:Ronakshah1990

സ്ത്രീകൾക്കു പുറത്തിറങ്ങാതെ പുറംലോകം കാണുവാൻ

സ്ത്രീകൾക്കു പുറത്തിറങ്ങാതെ പുറംലോകം കാണുവാൻ

1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ്‌ ഈ മാളിക പണി കഴിപ്പിച്ചത്. അക്കാലത്ത് കൊട്ടാരത്തിലെ സ്ത്രീകൾ പുറത്തിറങ്ങുകയോ മറ്റോ ചെയ്യുമായിരുന്നില്ല. എല്ലായ്പ്പോഴും കൊട്ടാരത്തിലും അന്തപുരത്തിലുമായി സമയം ചിലവഴിച്ചിരുന്ന അവർക്ക് പുറംലോകത്ത് അല്ലെങ്കിൽ നഗരത്തിൽ എന്തു നടക്കുന്നു എന്നു കാണുവാനുള്ള വഴിയായിരുന്നു ഹവാ മഹലിലെ ജനാലകള്‍. പുറത്തിറങ്ങുവാനോ പർദ്ദ ധരിക്കാതെ പുറത്തിറങ്ങുവാനോ അനുവാദമില്ലാതിരുന്ന ഇവിടുത്തെ സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഇത്.

PC:ShalakaDeshmukhTehra

ലാൽ ചന്ദ് ഉസ്ത

ലാൽ ചന്ദ് ഉസ്ത

ലാൽ ചന്ദ് ഉസ്തയാണ് അതി മനോഹരവും അനുകരിക്കുവാനാവാത്തതുമായ ഈ നിർമ്മിതിയുടെ പിന്നിലെ ശക്തി. മഹാരാജാ സവായ് പ്രതാപ് സിങിന്റെ നിർദ്ദേശമനുസരിച്ചാണ് അദ്ദേഹം ഇത് നിർമ്മിക്കുന്നത്. ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്തു വെച്ച പോലെ കാണപ്പെടുന്ന ഈ നിർമ്മിതി അന്തപുരത്തിന്റെ ഭാഗമായിരുന്നു.

മുഗൾ, രജ്പുത് ശൈലിയുടെ സങ്കലനമാണ് ഈ കൊട്ടാരം.

PC:Ajit Kumar Majhi

ഒറ്റ നോ‌‌ട്ടത്തിൽ ആഡംബരം

ഒറ്റ നോ‌‌ട്ടത്തിൽ ആഡംബരം

മുന്നിൽ നിന്നു നോക്കുമ്പോൾ. അല്ലെങ്കിൽ അടുത്തു നിന്നു കണ്ടാൽ ഏറെ ആഢംബരം നിറഞ്ഞ ഒരു നിർമ്മിതിയായി മാത്രമേ ഇതിനെ തോന്നുകയുള്ളൂ. എന്നാൽ യഥാർഥത്തില്‍ പുറംമോടി മാത്രമേ ഇതിനുള്ളു എന്നതാണ് യാഥാർഥ്യം. മുന്നിലെ കാഴ്ചകളു‌ടെ തുടർച്ച നേടി പുറകോട്ട് നോക്കുന്നത് സഞ്ചാരികളെ നിരാശയിലാഴ്ത്തും. എ‌‌ടുത്തു പറയത്തക്ക ഒന്നും അവിടെ കാണുവാനില്ല. മോടിയൊന്നുമില്ലാതെ നിർമ്മിച്ചിരിക്കുന്ന നടുമുറ്റലും മുറികളുമാണ് പുറകിലുള്ളത്.

 കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിൽ

കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിൽ

എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കൂടി ഹവാ മഹലിനുണ്ട്. ശ്രീ കൃഷ്ണന്‍റെ കിരീടത്തിന്റെ ആകൃതിയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. കൃഷ്ണന്‍റെ കടുത്ത ഭക്തനായിരുന്ന മഹാരാജാ സവായ് പ്രതാപ് സിങിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്.

PC:iroze Edassery

അകത്തു കയറിയാൽ പുറമേ നിന്നു നോക്കുമ്പോൾ

അകത്തു കയറിയാൽ പുറമേ നിന്നു നോക്കുമ്പോൾ

ഇതിനുള്ളിൽ കയറാൻ പറ്റില്ല എന്നു തോന്നിപ്പോകും. എന്നാൽ പുറകിലായാണ് അകത്തേക്കുള്ള പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്. ചെന്നു കയറുന്നത് വിശാലമായ ഒരു നടുമുറ്റത്തേയ്ക്കാണ്. ശരത് മന്ദിർ എന്നാണ് ഈ നടുമുറ്റം അറിയപ്പെടുന്നത്. ഇവിടെ നിന്നും ഓരോ നിലകളിലേക്കും പോകാം. രത്തൻ മന്ദിർ, വിചിത്ര മന്ദിർ, പ്രകാശ് മന്ദിർ, ഹവാ മന്ദിർഎന്നിങ്ങനെയാണ് ഈ നിലകളുടെ പേര്.

PC:Kanishk Rana

അടിത്തറയില്ലാതെ നിർമ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്മാരകം

അടിത്തറയില്ലാതെ നിർമ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്മാരകം

അഞ്ച് നിലകെട്ടിടമാണെങ്കിലും പറയത്തക്ക കട്ടിയുള്ള അടിത്തറ ഇതിനില്ല. അതുകൊണ്ടു തന്നെ കാലാകാലങ്ങളായുള്ള നില്പ് ഇതിനെ അല്പം ചെരിച്ചിട്ടുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ട

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more