Search
  • Follow NativePlanet
Share
» »13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

ഏതൊരു ഭാരതീയന്‍റെ ഉള്ളിലെയും രാജ്യസ്നേഹത്തെ പുറത്തിറക്കുന്ന ചില ഇടങ്ങളുണ്ട്, രാജ്യസ്നേഹം കൊണ്ട് അറിയാതെ സല്യൂ‌ട്ട് ചെയ്തു പോകുന്ന ഇടങ്ങള്‍. സെല്ലുലാര്‍ ജയിലും ജാലിയന്‍ വാലാബാഗും ചെങ്കോട്ടയും അടക്കം ഇത്തരത്തില്‍ നിരവധി ഇടങ്ങള്‍ നമ്മു‌‌ടെ നാട്ടിലുണ്ട്. അതിലേറ്റലും പ്രധാനപ്പെട്ടതാണ് ഇന്ദ്രപ്രസ്ഥത്തിലെ ഇന്ത്യാ ഗേറ്റ്. ഡെല്‍ഹിയെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത, ഡല്‍ഹി കാഴ്ചയില്‍ മറക്കാതേ കാണേണ്ട ഇന്ത്യാ ഗേറ്റ്. ഡല്‍ഹിയുടെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഇവിടം ഒരു ചരിത്ര സ്മാരകത്തോടൊപ്പം ഒരു വിനോദ സഞ്ചാര കേന്ദ്രവും ഒരു ലാന്‍ഡ്മാര്‍ക്കും ഒക്കെക്കൂടിയാണ് ഇവിടം. ഇതിലുപരിയായി കൗതുകമുണര്‍ത്തുന്ന ഒരുപാട് കാര്യങ്ങളും ഈ സ്മാരകത്തിനുണ്ട്!!!

ഇന്ത്യാ ഗേറ്റ്

ഇന്ത്യാ ഗേറ്റ്

ഡെല്‍ഹിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റ് ഏതൊരു രാജ്യ സ്നേഹിയെയും അഭിമാനം തോന്നിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്. ഡെല്‍ഹിയിലെ പല പ്രധാന റോഡുകളും ആരംഭിക്കുന്ന ഇടം കൂടിയാണ് ഇന്ത്യാ ഗേറ്റ്. രാജ്പഥില്‍ സ്ഥിതി ചെയ്യുന് ഇന്ത്യാ ഗേറ്റ് കാണുവാനായി ഓരോ വര്‍ഷവും ദശലക്ഷത്തിലധികം സ‍ഞ്ചാരികളാണ് ഡെല്‍ഹിയിലെത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകം‌

ലോകത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകം‌

ഇന്നു ലോകത്തിലുള്ള യുദ്ധസ്മാരകങ്ങളില്‍ ഏറ്റവും വലുത് നമ്മുടെ ഇന്ത്യാ ഗേറ്റാണ്. ഒന്നാം ലോകമഹായുദ്ധം, അഫ്ഗാന്‍ യുദ്ധം എന്നീ യുദ്ധങ്ങളിലായി ജീവന്‍ സമര്‍പ്പിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആദ്യ കാലങ്ങളില്‍ ഓള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ എന്നായിരുന്നു. പിന്നീ‌‌ടാണിത് ഇന്ത്യാ ഗേറ്റായി മാറുന്നത്.

PC:Navonildutta4

പത്തു വര്‍ഷം നീണ്ടുനിന്ന നിര്‍മ്മാണം

പത്തു വര്‍ഷം നീണ്ടുനിന്ന നിര്‍മ്മാണം

1921 ല്‍ ആരംഭിച്ച ഇന്ത്യാ ഗേറ്റിന്റെ നിര്‍മ്മാണം പത്തു വര്‍ഷമെടുത്തു ഇന്നു കാണുന്ന രൂപത്തിലായി വരുവാന്‍. 1931 ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 92 ഫെബ്രുവരി പത്തിനാണ് ഡ്യൂക്ക് ഓഫ് കണ്ണിംഗ്ഹാം നിര്‍മ്മാണത്തിനുള്ള തറക്കല്ലി‌ടുന്നത്.

PC:Kartik9717

എഡ്വിന്‍ ലൂട്യന്‍സ്

എഡ്വിന്‍ ലൂട്യന്‍സ്

ഡെല്‍ഹി നഗരത്തിന്‍റെ ശില്പിയായിരുന്ന എഡ്വിന്‍ ല്യൂട്യന്‍സാണ് ഇതിന്‍റെയും ശില്പി. അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവും മികച്ച യുദ്ധ സ്മാരക നിര്‍മ്മാതാക്കളില്‍ ഒരാളും ഇദ്ദേഹമായിരുന്നു.

PC: Thebrowniris

മാതൃക പാരീസില്‍ നിന്നും

മാതൃക പാരീസില്‍ നിന്നും

ഇന്ത്യാ ഗേറ്റിന്‍റെ മാതൃക എവിടെ നിന്നാണ് ശില്പികള്‍ക്ക് ലഭിച്ചതെന്ന് അറിയുമൊ? പാരീസിലെ ആര്‍ക് ഡി ട്രയംഫില്‍ നിന്നും പ്രചോദനം ഉള്‍ക്ക‌ൊണ്ടാണ് ഇതിന്റെ മാതൃക. പാരീസിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളില‍ൊന്നാണിത്. ഫ്രഞ്ച് വിപ്ലവത്തിലും തുടര്‍ന്നു വന്ന യുദ്ധങ്ങളിലും മരിച്ചു വീണവര്‍ക്കായി പണിതുയര്‍ത്തിയ സ്മാരകം കൂടിയാണിത്.

PC: David CRUCHON

13,516 സൈനികരു‌ട‌െ പേര്

13,516 സൈനികരു‌ട‌െ പേര്

13,516 ഭാരതീയ സൈനികരു‌ടെയും ഒപ്പം യുണൈറ്റഡ് കിംഗ്ഡത്തിലെ കുറച്ച് സൈനികരു‌‌‌‌‌ടെയും ഓഫീസര്‍മാരു‌‌ടെയും പേരുകളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ ഏകദേശം 90,000 സൈനികര്‍ക്ക് ജീവന്‍ നഷ്‌‌‌‌ടമായി എന്നാണ് കണക്കാക്കുന്നത്.

PC:Ashwin Kumar

എഴുതിയിരിക്കുന്നത് ഇങ്ങനെ

എഴുതിയിരിക്കുന്നത് ഇങ്ങനെ

ഇന്ത്യ ഗേറ്റിന്റെ ഏറ്റവും മുകളിലായി വലിയ അക്ഷരങ്ങളിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്.

To the dead of the Indian armies who fell honoured in France and Flanders Mesopotamia and Persia East Africa Gallipoli and elsewhere in the near and the far-east and in sacred memory also of those whose names are recorded and who fell in India or the north-west frontier and during the Third Afghan War.

ഇത് കൂടാതെ സ്മാരകത്തിന്‍റെ അരികുകള്‍ ബ്രിട്ടീഷ് ഇംപീരിയല്‍ കോളനിയുടെ പ്രതീകമായ സൂര്യന്റെ ലിഖിതങ്ങളാല്‍ അലങ്കരിച്ചി‌‌ട്ടുമുണ്ട്. ഇത് കൂടാതെ വേറെയും ലിഖിതങ്ങള്‍ ഇവി‌ടെ കാണാം.

ഏറ്റവും ഉയരത്തിലുള്ള സ്മാരകം‌

ഏറ്റവും ഉയരത്തിലുള്ള സ്മാരകം‌

ഇന്ത്യയിലെ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും ഉയരമുള്ള സ്മാരകം കൂടിയാണ് ഇന്ത്യാ ഗേറ്റ്. 42 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്. ഡല്‍ഹിയിലെ പഴക്കംചെന്ന സ്മാരകങ്ങളിലൊന്നും ഇത് തന്നെയാണ്. മാര്‍ബിളും മഞ്ഞമണല്‍ക്കല്ലും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:rajaraman sundaram

അമര്‍ ജവാന്‍ ജ്യോതി

അമര്‍ ജവാന്‍ ജ്യോതി

ഇന്ത്യാ ഗേറ്റിനുള്ളിലെ ദീപമാണ് അമര്‍ ജവാന്‍ ജ്യോതി. ഇന്ത്യാ ഗേറ്റിന്റെ ആര്‍ച്ചിനു താഴെയായി കത്തിച്ചുവെച്ചിരിക്കുന്ന ഈ ദീപം യുദ്ധത്തില്‍ മരണപ്പെട്ട സൈനികരു‌‌‌ടെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മിച്ചിരിക്കുന്നത് 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്.കറുത്ത മാര്‍ബിള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Anupamg

റിപ്പബ്ലിക് ദിനത്തില്‍

റിപ്പബ്ലിക് ദിനത്തില്‍

ഇന്ത്യാ ഗേറ്റിന് ഏറ്റവും അധികം പ്രാധാന്യം ലഭിക്കുന്ന ദിവസങ്ങളിലൊന്നാണ് റിപ്പബ്ലിക് ദിനം. എല്ലാ വര്‍ഷവും ജനുവരി 26ന് രാഷ്‌‌ട്രപതി ഭവന് സമീപത്തു നിന്നും ആരംഭിക്കുന്ന പരേഡ് ഇന്ത്യാ ഗേറ്റിന് സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, പിന്നെ ക്ഷണിക്കപ്പെട്ട പ്രമുഖരും ചേര്‍ന്ന് ഈ സ്മാരകത്തിലെത്തി പുഷ്പചക്രം സമര്‍പ്പിക്കും.

PC:Jim Mattis

‌‌

ടെക്കി ട്രാവലറോ അതോ പാര്‍‌ട്ടി ട്രാവലറോ? ഉള്ളിലെ യഥാര്‍ഥ സഞ്ചാരിയെ ഇങ്ങനെ തിരിച്ചറിയാം!!

കൊറോണയെ പിടി‌ച്ചുകെ‌‌ട്ടിയ ഭിൽവാര മോഡലിലെ ഭിൽവാര

Read more about: delhi monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X