Search
  • Follow NativePlanet
Share
» »വണ്ടിയെടുത്ത് ഇറങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കണം റോഡുകളെക്കുറിച്ചുള്ള ഈ വിചിത്ര വിവരങ്ങൾ

വണ്ടിയെടുത്ത് ഇറങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കണം റോഡുകളെക്കുറിച്ചുള്ള ഈ വിചിത്ര വിവരങ്ങൾ

കിടുക്കൻ റോഡിലൂടെ വണ്ടിയുമായി പറപ്പിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം....

യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ പ്രധാന ഇനങ്ങളിലൊന്നായിരിക്കും ഒരു കിക്കിടിലൻ റോഡ് ട്രിപ്പ്. ജീവിതത്തിൻരെ തിരക്കിൽ നിന്നും മടുപ്പിൽ നിന്നും ഒക്കെ രക്ഷപെട്ട് യാത്രകളിൽ സുഖം കണ്ടെത്തുന്നവർക്ക് ആസ്വദിച്ചു പോകുവാൻ പറ്റിയ റൂട്ടുകൾ ഒരുപാടുണ്ട്. ദേശീയ പാതകളിലൂടെയും സംസ്ഥാന പാതകളിലൂടെയും ഒക്കെ മിന്നിച്ച് വണ്ടി പറപ്പിക്കുമ്പോൾ ഒരിക്കലും റോഡിൻറെ ഗുണത്തേക്കാൾ ഒന്നും ആലോചിച്ചു കാണില്ല. ഒന്നു നോക്കിയാൽ അതിശയിപ്പിക്കുന്ന, വിശ്വാസിക്കുവാൻ പ്രയാസം തോന്നുന്ന കാര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്ടിലെ ദേശീയ പാതകൾ. കിടുക്കൻ റോഡിലൂടെ വണ്ടിയുമായി പറപ്പിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം....

ആകെ റോഡുകളുടെ നീളം

തലങ്ങും വിലങ്ങും ഒക്കെ നിരന്നു കിടക്കുന്ന നമ്മുടെ നാട്ടിലെ റോഡുകളുട ആകെ നീളം എത്രയാണെന്ന് ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഗലയാണ് നമ്മുടെ രാജ്യത്തുള്ളത്. നിലവിൽ 4.24 മില്യൺ കിലോമീറ്റർ നീളമാണ് ഇവിടുത്തെ റോഡുകൾക്കുള്ളത്. ദേശീയ പാതകൾ, സംസ്ഥാന പാതകൾ, എക്സ്പ്രസ് വേയ്സ്, ജില്ലാ, ഗ്രാമീണ റോഡുകൾ എന്നിവയെല്ലാം കൂട്ടിയുള്ള കണക്കാണിത്.

ഓരോ ദിവസവും 23 കിലോമീറ്റർ

2017 ജൂണിലെ ഒരു കണക്കനുസരിച്ച് ഓരോ ദിവസവും 23 കിലോമീറ്റർ റോഡ് വെച്ച് നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നുണ്ട്.

101,011 കിലോമീറ്റർ

101,011 കിലോമീറ്റർ

രാജ്യത്ത് ഇന്നു നിലവിലുള്ള 200 ൽ അധികം ദേശീയപാതകളുടെ കണക്കെടുത്താൽ 101,011 കിലോമീറ്ററിലധികം ദൂരം കാണും. 1,31,899 കിലോമീറ്ററാണ് എല്ലാ സംസ്ഥാന പാതകളും ചേർന്നുള്ള ദൂരം.

 ശ്രീനഗറിൽ നിന്നും കന്യാകുമാരി വരെ

ശ്രീനഗറിൽ നിന്നും കന്യാകുമാരി വരെ

ദേശീയ പാത 44 (നേരത്തെ ദേശീയപാത 7) ആണ് ഇന്ത്യയിടെ ഏറ്റവും നീളം കൂടിയ റോഡ്. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നിന്നും ഇങ്ങേയറ്റത്ത് തമിഴ്നാട്ടിലെ കന്യാകുമാരി വരെയാണ് ഈ പാതയുള്ളത്. 3745 കിലോമീറ്റർ നീളമാണ് ഈ റോഡിനുള്ളത്.
ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാ പ്രദേശ് , കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്.

1.8 ശതമാനം ഉള്ളെങ്കിൽ എന്താ?!

യഥാർഥത്തിൽ രാജ്യത്തെ റോഡുകളുടെ 1.8 ശതമാനം മാത്രമാണ് ദേശീയ പാതകളുള്ളത്. എന്നാൽ ഇവിടുത്തെ റോഡ് ട്രാഫിക്കിന്റെ 40 ശതമാനം നിയന്ത്രിക്കുന്നതും ഈ ദേശീയ പാതകൾ മാത്രമാണ്.

ഏറ്റവും ചെറിയ ദേശീയ പാത

ഏറ്റവും ചെറിയ ദേശീയ പാത

രാജ്യത്തെ ഏറ്റവും ചെറിയ ദേശീയ പാതയുടെ നീളം എത്രയാണെന്ന് അറിയുമോ? വെറും ആറു കിലോമീറ്റരാണ് ഏറ്റവും ചെറിയ ദേശീയ പാതയുടെ നീളം.
എറണാകുളത്തു നിന്നും കൊച്ചി പോർട്ട് വരെയുള്ള NH 47A യാണ് ഈ പാത.

മൂന്നു പേസുകൾ

മൂന്നു പേസുകൾ

നാഷണൽ ഹൈവ് ഡെവലപ്മെന്റ് പ്രോജക്ട് ഇന്ത്യയിടെ ദേശീയ പാതകളെ മൂന്നായി തിരിച്ചിട്ടുണ്ട്. ദ ഗോൾഡൻ ക്വാഡിലാറ്ററൽ, നോർത്ത്-സൗത്ത് ഈസ്റ്റ്-വെസ്റ്റ് കോറിഡോർ, മൈനർ പോർട്ട് കണക്ടിവിറ്റി പ്രോജക്ട് എന്നിവയാണവ.
ഇതിൽ ദ ഗോൾഡൻ ക്വാഡിലാറ്ററൽ 5846 കിലോമീറ്റർ ദൂരമാണ് നീണ്ടു കിടക്കുന്നത്. ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാലു നഗരങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു.

നോർത്ത്-സൗത്ത് ഈസ്റ്റ്-വെസ്റ്റ് കോറിഡോർ

7300 കിലോമീറ്റർ ദൂരമുള്ളതാണ് നോർത്ത്-സൗത്ത് ഈസ്റ്റ്-വെസ്റ്റ് കോറിഡോർ. ശ്രീനഗറിയെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന ഈ പാത സേലം, കൊച്ചി, സിലിച്ചർ, പോർബന്ദർ എന്നിലിടങ്ങളിലുടെയും കടന്നു പോകുന്നു.

ഇന്ത്യയിലെ ഹൈവേകൾ

ഇന്ത്യയിലെ ഹൈവേകൾ മൂന്നു തരത്തിലാണുള്ളത്. AH അഥവാ ഏഷ്യൻ ഹൈവേ, NH അഥവാ നാഷണൽ ഹൈവേ, SH അഥവാ സ്റ്റേറ്റ് ഹൈവേ എന്നിവയാണവ.
രാജ്യത്തെ എല്ലാ നഗരങ്ങളെയും സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടി നിർമ്മിച്ചിരിക്കുന്നവയാണ് ദേശീയ പാതകൾ. നാഷണൽ ഹൈവേ അതോറിറ്റിക്കാണ് ഇതിന്റെ ചുമതലയുള്ളത്. ‌
സംസ്ഥാന സര്‍ക്കാരിന്റെ കീഴിൽ നിയന്ത്രിക്കുന്നവയാണ് സംസ്ഥാന പാതകൾ. ഓരോ സംസ്ഥാനത്തിനും ഉള്ളിലൂടെയുള്ള ഗതാഗതത്തിലാണ് ഇത്.
മറ്റ് ഏഷ്യൻ രാജ്യങ്ങളുമായുള്ള ഗതാഗതത്തിനാണ് ഗ്രേറ്റ് ഏഷ്യൻ ഹൈവേയുള്ളത്.

 AH 42

AH 42

ഇന്ത്യയിലുടെ കടന്നു പോകുന്ന ഗ്രേറ്റ് ഏഷ്യൻ ഹൈവേയാണ് AH 42. ചൈനയിലെ ഗാന്ഡ‍സു പ്രൊവിൻസിലെ ലാൻസൈവിനെയും ഝാർഖണ്ഡിലെ ബാർഹിയെയും തമ്മിലാണ് ഇത് ബന്ധിപ്പിക്കുന്നത്. മൗണ്ട് എവറസ്റ്റ്, ടിബറ്റിലെ ലാസ, നേപ്പാളിലെ കാഠ്മണ്ഡു എന്നിവിടങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്.

നിറങ്ങൾകൊണ്ടു തിരിച്ചറിയാം

നിറങ്ങൾകൊണ്ടു തിരിച്ചറിയാം

റോഡ് സൈഡിൽ ദൂരം സൂചിപ്പിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന മൈൽ കുറ്റികളിൽ നിന്നും റോഡ് ഏതാണെന്ന് മനസ്സിലാക്കാം. ദേശീയ പാതയാണെങ്കിൽ മഞ്ഞയും വെള്ളയും നിറവും സംസ്ഥാന പാതയാണെങ്കിൽ പച്ചയും വെള്ളയും നിറവും സിറ്റി ഹൈവേയാണെങ്കിൽ കറുപ്പും വെളുപ്പും നിറവുമായിരിക്കും മൈൽകുറ്റികൾക്കുണ്ടാവുക. റൂറൽ ഏരിയ ആണെങ്കില്‍ ചുവപ്പും വെള്ളയുമായിരിക്കും ഇതിലുണ്ടാവുക.

വണ്ടി പോകുന്ന ഏറ്റവും ഉയരമേറിയ ഇടം

വണ്ടി പോകുന്ന ഏറ്റവും ഉയരമേറിയ ഇടം

ലേ-മണാലി ഹൈവേയാണ് ഏറ്റവും ഉയരത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാത. ഹിമാചൽ പ്രദേശിലെ ഷിംലയെയും ജമ്മു കാശ്മീരിലെ ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്.

PC:dustin larimer

കർദുങ് ലാ

കർദുങ് ലാ

ജമ്മു കാശ്മീരീലെ ലഡാക്ക് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചുരമാണ് കർദുങ് ലാ
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നുകൂടിയാണിത്. പണ്ട് ലേയിൽ നിന്നും മധ്യ ഏഷ്യയിലെ കഷ്ഗറിലേക്കുള്ള പാത ഇതുവഴിയായിരുന്നു കടന്നു പോയിരുന്നത്. ഇന്ത്യയ്ക്ക് നയതന്ത്രപരമായും സൈനികപരമായും ഒക്കെ ഏറെ പ്രധാനപ്പെട്ട പാതകളിൽ ഒന്നും ഇതാണ്. 1976 ൽ നിർമ്മിക്കപ്പെട്ട ഈ പാത 1988 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. സിയാച്ചിൽ ഗ്ലേസിയറിലേക്കുള്ള പാത ഇതുവഴി കടന്നു പോകുന്നതിനാലാണ് ഇവിടം നയതന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നത്. സൈന്യത്തിന്റെ കീഴിൽ പരിപാലിക്കപ്പെടുന്ന ഇവിടം ഇന്ന് ഒരു രണ്ടുവരി പാതയാണ്. അന്നു മുതൽ ഇവിടം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡ് എന്നാണ് അവകാശപ്പെടുന്നത്

PC:solarisgirl

ലേയിൽ നിന്നും കർദുങ് ലായിലേക്ക്

ലേയിൽ നിന്നും കർദുങ് ലായിലേക്ക്

ലേയിൽ നിന്നും 39.7 കിലോമീറ്റർ അകലെയാണ് കർദുങ് ലാ സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന കഠിനമായ യാത്രയിൽ ആദ്യത്തെ 24 കിലോമീറ്ററോളം ദൂരം മാത്രമാണ് അത്യാവശ്യം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നത്. ബാക്കിയുള്ള ദൂരം പൊട്ടിപ്പൊളിഞ്ഞ് താറുമാറായി മഞ്ഞും ചെളിയും ഒക്കെ കൊണ്ട് കിടക്കുന്ന ഒന്നാണ്. ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാണെങ്കിലും ഒട്ടേറെ സാഹസിക സഞ്ചാരികൾ ഈ വഴി യാത്രയ്ക്കായി തിരഞ്ഞെടുക്കാറുണ്ട്

ഇനി 3000 കിലോമീറ്റർ

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇനി 30,000 കിലോമീറ്റർ ആകെ നീളം വരുന്ന പാതകളുടെ പണികൾ നടന്നു കൊണ്ടിരിക്കുകയാണ്.

Read more about: national highways road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X