Search
  • Follow NativePlanet
Share
» »150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!

150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!

ശാസ്ത്രത്തിനും സാങ്കേതിക വിദ്യകള്‍ക്കും ഇതുവരെയും കണ്ടെത്തുവാനാവാത്ത അത്ഭുതങ്ങളുടമായി നില്‍ക്കുന്ന ഇടങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ? ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങള്‍ക്കുമപ്പുറത്ത് ഒരുപിടിയും നല്കാതെ നില്‍ക്കുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇത്തരം ഇടങ്ങള്‍ തേടുമ്പോള്‍ ഏറ്റവുമാദ്യം പരിഗണിക്കേണ്ട ഒരിടമുണ്ട്. അത്ഭുതങ്ങള്‍ക്കും വിസ്മയങ്ങള്‍ക്കും എല്ലാം ഒരുപടി മുന്നില്‍ നില്‍ക്കുന്ന എല്ലോറ ഗുഹകളിലെ കൈലാസ നാഥര്‍ ക്ഷേത്രം. എല്ലോറ ഗുഹകളിലെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുളള ഗുഹയും അതിന്റെ ചരിത്രങ്ങളും നമ്മെ മറ്റൊരു കാലത്തിലേക്കാണ് ക്ഷണിക്കുന്നത്. അതിലേറ്റവും പ്രധാനിയാണ് കൈലാസനാഥര്‍ ക്ഷേത്രം.

എല്ലോറ ഗുഹകള്‍

എല്ലോറ ഗുഹകള്‍

ഭാരതത്തിന്‍റെ നൂറ്റാണ്ടുകള്‍ അപ്പുറമുള്ള ചരിത്രത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന എല്ലോറ ഗുഹകള്‍ ചരിത്രപ്രേമികളെ മാത്രമല്ല, വിശ്വാസികളെയും ഭാരതത്തെ അറിയുവാന്‍ നാടുകള്‍ ചുറ്റിക്കറങ്ങുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇടമാണ്. മഹാരാഷ്ട്രയിലെ ഏറ്റവുമധികം ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഔറംഗാബാദിനു സമീപമാണ് എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായ ഇവിടം ശില്പകലയുടെ ഉത്തമോദാഹരണമായാണ് അറിയപ്പെടുന്നത്.

34 ഗുഹകള്‍

34 ഗുഹകള്‍

നൂറോളം ഗുഹരളായിരുന്നു ുരു കാലത്ത് എല്ലോറയുടെ പ്രത്യേകത. കാലം പോലെ അവയില്‍ 34 എണ്ണത്തില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. 34 ഗുഹകളില്‍ ആദ്യ 12 എണ്ണം ബുദ്ധ ക്ഷേത്രങ്ങളും പിന്നീടുള്ള 17 ഗുഹകള്‍ ഹിന്ദു ക്ഷേത്രങ്ങളും ബാക്കിയുള്ള അ‍ഞ്ച് ഗുഹകള്‍ ജൈന ക്ഷേത്രങ്ങളുമായാണ് അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ട് വരെ നീണ്ടുനിന്ന കാലത്തിനിടിലാണ് ഈ ഗുകള്‍ നിര്‍മ്മിക്കപ്പെട്ടത്.

PC: Kunal Mukherjee

16-ാം നമ്പര്‍ ഗുഹ

16-ാം നമ്പര്‍ ഗുഹ

എല്ലോറയിലെ 16-ാം നമ്പറായി അടയാളപ്പെടുത്തിയിരിക്കുന്ന കൈലാസനാഥ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും മഹത്തരമായ നിര്‍മ്മിതി.

ഭാരതത്തിലെ അന്നും ഇന്നും ഇനിയെന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഏറ്റവും ഉദാത്തമായ കലാശില്പമാണ് കൈലാസനാഥ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. എല്ലോറയിലെ ഏറ്റവും പ്രത്യേകതകള്‍ നിറഞ്ഞ ഒരു നിര്‍മ്മിതിയാണ് ഈ കൈലാസനാഥ ക്ഷേത്രം. 31.61 മീറ്റർ നീളം. 46.92 മീറ്റർ വീതിയിൽ പിരമിഡ് മാതൃകയിൽ മൂന്ന് നിലകളായിട്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.

PC:Rajesh Kapoor

ഒറ്റക്കല്ലിലെ മഹാക്ഷേത്രം

ഒറ്റക്കല്ലിലെ മഹാക്ഷേത്രം

ഒറ്റക്കല്ലില്‍ നിര്‍മ്മിരിക്കുന്ന മഹാസൃഷ്ടികളിലൊന്നാണ് കൈലാസനാഥ ക്ഷേത്രം. കാഴ്ചയില്‍ മാത്രമല്ല, നിര്‍മ്മാണ രീതികളിലും പ്രത്യേകതകളിലും ഒക്കെ ഈ ക്ഷേത്രം വേറിട്ടു നില്‍ക്കുന്നു. രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തില്‍ എഡി 760 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. എല്ലോറയിലെ ചാരനന്ദ്രി ഹില്‍സിലെ ഒറ്റക്കല്ലിലാണ് ആ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തേക്കാളിപരിയായി അതിനു പിന്നിലുള്ള കഥകളാണ് രസകരം.

PC:Thomas Daniell and James Wales

ആദ്യം മേല്‍ക്കൂര പണിത ക്ഷേത്രം

ആദ്യം മേല്‍ക്കൂര പണിത ക്ഷേത്രം

സാധാരണ ഗതിയില്‍ തറകെട്ടിയാണല്ലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് ഏറ്റവും മുകളിലുള്ള ശിക്കാര ഭാഗം നിര്‍മ്മിച്ചു കൊണ്ടായിരുന്നു. അതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ ഈ പ്രദേശത്തെ ഒരു രാജാവ് അപൂര്‍വ്വമായ ഒരസുഖം പിടിച്ച് കിടപ്പിലായത്രെ. എത്രയെത്ര ചികിത്സകള്‍ ചെയ്തിട്ടും പ്രശസ്തരായ വൈദ്യന്മാര്‍ ചികിത്സിച്ചിട്ടും അസുഖത്തിന് യാതൊരു മാറ്റവും വന്നില്ല. അവസാനം രാജ്ഞി ഗ്രീഷ്‌ണേസ്വരാ ശിവനോട് പ്രാര്‍ഥിക്കുകയും അസുഖം ഭേദമായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാമെന്നു വാക്കു നല്കുകയും ചെയ്തു. ഒപ്പം ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗം കാണുന്ന നാള്‍ വരെ താന്‍ ഉപവാസം സ്വീകരിക്കുമെന്നും വാക്കു നല്കി. പ്രാര്‍ഥനയുടെ ഫലമായി രാജാവിന്‍റെ അസുഖം ഭേദമായി. വാക്കു പാലിക്കുന്നതിനായി ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ ആരംഭിച്ചു കഴിഞ്ഞപ്പോള്‍ മാത്രമാണ് ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗം അഥവാ ശിക്കാര കാണണമെങ്കില്‍ മാസങ്ങള്‍ സമയമെടുക്കും എന്ന് മനസ്സിലായത്. എന്നാല്‍ അതുവരെ ഉപവാസമിരിക്കുവാന്‍ സാധ്യമല്ലല്ലോ. അപ്പോഴാണ് ദൈവദൂതനേപ്പോലെ ഒരു പണിക്കാരന്‍ എത്തിയത്. തനിക്ക് ഒരുആഴ്ചത്തെ സമയം നല്കിയാല്‍ അതിനുള്ളില്‍ ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗം കാണുന്ന രീതിയില്‍ ക്ഷേത്രം താന്‍ നിര്‍മ്മിക്കാം എന്ന് കോകസ എന്ന ആ പണിക്കാരന്‍ വന്നത്. അു വിശ്വസിച്ചു പണി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍തന്നെ ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗം കാണാന്‍ സാധിച്ചുവെന്നും അതാണ് ഇന്നു കാണുന്ന ഈ ക്ഷേത്രമെന്നുമാണ് വിശ്വാസം.

PC:Udaykumar PR

കൈലാസത്തിന്‍റെ രൂപത്തില്‍

കൈലാസത്തിന്‍റെ രൂപത്തില്‍

ദൈവങ്ങള്‍ അധിവസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന കൈലാസ പര്‍വ്വതത്തിന്‍റെ രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് സൂക്ഷമമായി പഠിച്ചവര്‍ പറയുന്നത് ക്ഷേത്രം കല്ലില്‍ കൊത്തിയെടുത്തപ്പോള്‍ തന്നെ വെള്ള നിറം കൊണ്ട് ക്ഷേത്രം മുഴുവനും പൂശിയത്രെ. കൈലൈസപര്‍വ്വതത്തെപ്പോലെ തോന്നിപ്പിക്കാനായിരുന്നു ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ലോകത്തെ ഏ‌റ്റവും പഴക്കം ചെന്ന കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രവും ഇത് തന്നെയാണ്.

PC:Surmayee

പുറത്തെടുന്ന 400 ടണ്‍ കല്ലുകള്‍

പുറത്തെടുന്ന 400 ടണ്‍ കല്ലുകള്‍

അക്കാലത്ത് ഈ ക്ഷേത്രനിര്‍മ്മാണം നടന്നപ്പോള്‍ ഏകദേശം 400 ടണ്ണിലധികം കല്ലുകളാണ് ഇവിടെ നിന്നും മാറ്റയതത്രെ. എന്നാല്‍ ഇന്നും ശാസ്ത്രത്തിനു പോലും അത്ഭുതമാണ് എങ്ങനെയാണ് ഇത്രയും കല്ലുകള്‍ ഇവിടെ നിന്നും മാറ്റിയതെന്ന്.

PC:Akshatha Inamdar

നീണ്ട 150 വര്‍ഷങ്ങള്‍

നീണ്ട 150 വര്‍ഷങ്ങള്‍

ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ 150ല്‍ അധികം വര്‍ഷങ്ങള്‍ വേണ്ടിവന്നിരിക്കാം എന്നാണ് കണക്കുകളും പഠനങ്ങളും പറയുന്നത്. ഏഴായിരത്തിലധികം പണിക്കാര്‍ ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു. തുടര്‍ച്ചയായ 16 മണിക്കൂര്‍ സമയം വരെ പണിക്കാര്‍ ഇത് പൂര്‍ത്തിയാക്കുവാനായി ജോലിയെടുത്തിരുന്നു. വൈദ്യുതിയൊന്നും ഇല്ലാതിരുന്ന ആ കാലത്ത് ഇരുട്ടുമ്പോള്‍ വെളിച്ചം കാണുവാനായി കണ്ണാടിയുടെ പ്രതിഫലം ഉപയോഗിച്ചിരുന്നുവത്രെ.

PC: Bhajish Bharathan

മറ്റാരോ നിര്‍മ്മിച്ചത്

മറ്റാരോ നിര്‍മ്മിച്ചത്

ഇത്രയൊക്കെയാണങ്കിലും പലരും വി‌ശ്വസിച്ചിരിക്കുന്നത് ഇത് മനുഷ്യനിര്‍മ്മിതമല്ല എന്നു തന്നെയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് യാതൊരു സാങ്കേതിക വിദ്യയും കൂടെയില്ലാതിരുന്ന കാലത്ത് മനുഷ്യര്‍ക്ക് ഇങ്ങനെയൊനു നിര്‍മ്മാണം അസാധ്യമായിരുന്നു എന്നു തന്നെയാണ്. ബഹിരാകാശ ജീവികളോ അല്ലെങ്കില്‍ അന്യഗ്രഹത്തില്‍ നിന്നുള്ളരോ ആയിരിക്കാം ഇത് നിര്‍മ്മിച്ചത് എന്നാണ് മറ്റൊരു വിശ്വാസം.

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

PC:Jean-Pierre Dalbéra

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more