Search
  • Follow NativePlanet
Share
» »മഹാത്മാ ഗാന്ധി നശിപ്പിക്കുവാന്‍ പറഞ്ഞ ഖജുരാഹോയുടെ യഥാര്‍ഥ കഥ

മഹാത്മാ ഗാന്ധി നശിപ്പിക്കുവാന്‍ പറഞ്ഞ ഖജുരാഹോയുടെ യഥാര്‍ഥ കഥ

മഹാത്മാ ഗാന്ധി നശിപ്പിക്കുവാന്‍ പറഞ്ഞ ഖജുരാഹോയുടെ യഥാര്‍ഥ കഥ

ഖജുരാഹോ...കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുക കേട്ടുപഴകിയ കുറേ വിശേഷണങ്ങളാണ്. കല്ലില്‍ കവിതയെഴുതിയ നാട് എന്നും ക്ഷേത്രങ്ങളില്‍ രതിശില്പങ്ങള്‍ കൊത്തിയെടുത്ത ഇടമെന്നുമെല്ലാം ഖജുരാഹോ അറിയപ്പെടുന്നു. എന്നാല്‍ എന്താണ് യഥാര്‍ഥത്തില്‍ ഖജുരാഹോ? ഈ പറഞ്ഞു കേട്ടതിനുമെല്ലാം അപ്പുറം മറ്റെന്തൊക്കയോ ഈ നാടിനു പറയുവാനില്ലേ? ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം പറഞ്ഞുവയ്ക്കുന്ന കുറേയധികം ചരിത്രങ്ങളും കഥകളുമുണ്ട്. ഈന്തപ്പനകളുടെ നാട് എങ്ങനെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെട്ടു എന്നു നോക്കാം.

ഖജുരാഹോ

ഖജുരാഹോ

കല്ലുകളില്‍ പ്രണയം കൊത്തിയെടുത്ത ഇടമാണ് ഖജുരാഹോ. ഈ പ്രണയ ശില്പങ്ങളുടെ പേരില്‍ തന്നെ മിക്ക ഇന്ത്യക്കാരും ഇവിടേക്കുള്ള യാത്ര ഒഴിവാക്കുമ്പോള്‍ വിദേശികള്‍ എത്തിച്ചേരുന്നതു തന്നെ ഈ ശില്പങ്ങള്‍ കാണുവാനാണ്. എങ്കില്‍ തന്നെയും ഇന്ത്യന്‍ വിനോദ സഞ്ചാര രംഗത്ത് എന്നും തെളിവോടെ നില്‍ക്കുന്ന ചുരുക്കം ഇടങ്ങളില‍ൊന്നു കൂടിയാണ് ഖജുരാഹോ.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ഖജുരാഹോയിലെ ശില്പങ്ങളെക്കുറിച്ച്, അതിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളും മിത്തുകളുമെല്ലാം പ്രചാരത്തിലുണ്ട്. ഹേമാവതി എന്നു പേരായ, അതിമനോഹരിയായ സ്ത്രീയില്‍ നിന്നുമാണ് ഖജുരാഹോയുടെ തുടക്കം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരിക്കല്‍ ബനാറസിലെ ഒരു കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന അതിസുന്ദരിയായ ഇവരില്‍ ചന്ദ്രദേവന്‍ അനുരുക്തനായത്രെ. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞ് ജനിക്കുകയുണ്ടായി. എന്നാല്‍ ജനിച്ച നാള്‍ മുതല്‍ മറ്റുള്ളവരില്‍ നിന്നും കളിയാക്കലുകള്‍ കേള്‍ക്കുവാനായിരുന്നു അവന്‍റെ യോഗം. ഇതറിഞ്ഞ ഹേമാവതി ചന്ദ്രനെ ശപിച്ചുവത്രെ. എന്നാല്‍ അതിനുശേഷം ചന്ദ്രദേവന്‍ തന്റെ കുഞ്ഞ് പ്രഗത്ഭനായ ഒരു രാജാവായി തീരും എന്ന് പ്രവചിക്കുകയുണ്ടായി. പിന്നീ‌ട് കാലങ്ങള്‍ പോകെ ചന്ദേല രാജവംശം സ്ഥാപിച്ച ചന്ദ്രവർമ്മനായി ആ കുട്ടി മാറി. ഒരിക്കല്‍ അമ്മയായ ഹേമാവതി ചന്ദ്രവര്‍മ്മന്‍റെ സ്വപ്നത്തിലെത്തി മനുഷ്യമോഹങ്ങളുടെ ചിത്രീകരണങ്ങളുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു ശേഷമാണത്രെ ഇന്നു കാണുന്ന ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം.‌

വെറും 10 ശതമാനം മാത്രം രതിശില്പങ്ങള്‍

വെറും 10 ശതമാനം മാത്രം രതിശില്പങ്ങള്‍


ഖഹുരാഹോ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന കാര്യം ഇവിടുച്ചെ രതി ശില്പങ്ങളാണല്ലോ. എന്നാല്‍ ഇവിടുത്തെ ശില്പങ്ങളില്‍ വെറും 10 ശതമാനം മാത്രമേയുള്ളു രതിശില്പങ്ങള്‍ എന്നതാണ് യാഥാര്‍ഥ്യം. യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ഇവിടെ ഭാരതീയ ശില്പ കലയുടെ ഔന്നിത്യം വെളിപ്പെടുത്തുന്ന തരത്തിലുള്ള ശില്പങ്ങളാണ് കൊത്തിയിരിക്കുന്നത്. ലോകം മുഴുന്‍ ഒരുപോലെ ആരാധിക്കുന്ന തരത്തിലുള്ള ശില്പങ്ങളാണ് ഇവിടെ കാണുവാന്‍ സാധിക്കുക. രതിശില്പങ്ങള്‍ കൂടാതെ മനുഷ്യന്‍റെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും ഇവിടുത്തെ ചുവരുകളില്‍ കാണുവാന്‍ സാധിക്കും.
മുഖത്ത് സൗന്ദര്യവര്‍ധക വസ്തുക്കളണിയുന്ന യുവതിയുടെയും മണ്‍പാത്ര നിര്‍മ്മാണത്തിന്റെയും കലാകാരന്മാരുടെയും കൃഷിക്കാരുടെയും ഒക്കെ ശില്പങ്ങള്‍ ഇവിടെ ക്ഷേത്രച്ചുവരുകളില്‍ കാണാം.

പേരുവന്ന വഴി

പേരുവന്ന വഴി

ഖജുരാഹോ എന്ന വാക്കിനര്‍ഥം ഈന്തപ്പനകളുടെ നാട് എന്നാണ്. ഒരു കാലത്ത ഈന്തപ്പനകളാല്‍ സമൃദ്ധമായിരുന്നു ഈ പ്രദേശം എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് ഇവിടം ചന്ദേല രാജവംശത്തിന്‍റെ കീഴിലാവുകയായിരുന്നു.

ക്ഷേത്രങ്ങള്‍ വെളിച്ചം കണ്ടകഥ

ക്ഷേത്രങ്ങള്‍ വെളിച്ചം കണ്ടകഥ

സി.ഇ. 950 നും 1050 നും ഇടയിൽ നിർമ്മിക്കപ്പെട്ടുവെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം ഈ ക്ഷേത്രസമുച്ചയങ്ങൾ വിസ്മൃതിയിലേക്കു മറഞ്ഞുവത്രെ. മാറിവന്ന രാജഭരണങ്ങളും മറ്റുമാണ് ഇതിനു പിന്നിലെ കാരണം. ഡെൽഹി സുൽത്താനേറ്റിൽ അധികാരമേറ്റെടുത്ത ഖുത്തബ്ബുദ്ദീൻ ഐബക് ചന്ദേല വംശത്തെ അക്രമിച്ചതാണ് ഇവിടം കാലങ്ങളോളം ആർക്കും വേണ്ടാതെ കിടന്നതിനു പിന്നിലെ കാരണം. അങ്ങനെ ഏതാണ്ട് ഏഴു നൂറ്റാണ്ടോളം കാലം വനത്തിനുള്ളിൽ ആരുമറിയാതെ കിടക്കുന്ന നിലയിലായിരുന്നു ഈ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നത്. ഒരിക്കൽ വളരെ അവിചാരിതമായാണ് 1838 ൽ ബ്രിട്ടീഷ് എൻജീനീയറായിരുന്ന ടിഎസ് ബുർട് പുറംലോകത്തിന് കാണിച്ചു കൊടുക്കുന്നത്,. മിലിട്ടറിയിൽ എൻജീനീയറായിരുന്ന ബുർട് തന്റെ ജോലിയുടെ ഭാഗമായ ലഭിച്ച അസൈൻമെന്റിനായി ഇവിടെ എത്തിയപ്പോഴാണ് വളരെ അവിചാരിതമായി കാടിനുള്ളിൽ ഈ ക്ഷേത്രങ്ങളെ കണ്ടെത്തുന്നത്. ഇതിന്റെ പ്രാധാന്യം കാടിനുള്ളിൽ കിടന്ന് നശിക്കരുത് എന്നു കരുതിയാണ് അദ്ദേഹം ഇതിനെ പുറംലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്.

85 ല്‍ 22 എണ്ണം മാത്രം

85 ല്‍ 22 എണ്ണം മാത്രം


12-ാം നൂറ്റാണ്ടില്‍ ഖജപരാഹോ ക്ഷേത്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായ സമയത്ത് ഏകദേശം 85ഓളം ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവത്രെ. എന്നാല്‍ ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ അക്രമണവും മറ്റും കഴിഞ്ഞ് ഇന്ന് ഇവിടെ അവശേഷിക്കുന്നത് 22 ക്ഷേത്രങ്ങള്‍ മാത്രമാണ്.

മഹാത്മാ ഗാന്ധിയും ഖജുരാഹോ ക്ഷേത്രങ്ങളും

മഹാത്മാ ഗാന്ധിയും ഖജുരാഹോ ക്ഷേത്രങ്ങളും

ഖജുരാഹോയിലെ ക്ഷേത്രങ്ങളെക്കുറിച്ച് മഹാത്മാ ഗാന്ധി വളരെ നിരാശാജനകമാണ് അവയെന്ന് ഒരു പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ ലജ്ജാകരവും നീചവുമായ ചിത്രീകരണത്തിൽ നിന്ന് ക്ഷേത്രത്തിലെ ചുവരുകളെ കഴികി വിമുക്തമാക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഭാരതത്തിന് ഇതിന്റെ മഹത്തായ കലകളെ അടയാളപ്പെടുത്തിയിരുന്ന ഒരിടം നഷ്‌‌ടമായേനെ.

ഖജുരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്ഖജുരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

ചുമ്മാ പൊളിയാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം!അറിയാം ഈ കൗതുക കാഴ്ചചുമ്മാ പൊളിയാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം!അറിയാം ഈ കൗതുക കാഴ്ച

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

Read more about: temples madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X