Search
  • Follow NativePlanet
Share
» »സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

കൊൽക്കത്തയെക്കുറിച്ച് ആ നാട്ടിലുള്ളവർക്ക് പോലും അറിയാത്ത കാര്യങ്ങൾ വായിക്കാം

സന്തോഷത്തിന്‍റെ നഗരം...മറ്റേതു വിശേഷണങ്ങളേക്കാളും കൊൽക്കത്തയ്ക്ക് ചേരുന്നതിതാണ്. ഹൂഗ്ലി നദിയുടെ തീരത്ത് കിഴക്കൻ ഇന്ത്യയുടെ എല്ലാ നന്മകളുമായി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളിൽ പുതഞ്ഞ് നിൽക്കുന്ന ഈ നാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിക്കുന്ന രഹസ്യങ്ങൾ ഒരുപാടുണ്ട്. കൊട്ടാരങ്ങളുടെയും സ്മാരകങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ ഇടമായ ഇവിടുത്തെ രഹസ്യങ്ങളും മറ്റും ഇവിടെയുള്ളവർക്കു പോലും പൂർണ്ണമായി അറിയില്ല. ആധുനികതയുടെയും പഴമയുടെയും അംശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന കൊൽക്കത്തയെക്കുറിച്ച് അധികമാർക്കും അറിയാത്ത വിവരങ്ങൾ വായിക്കാം

 ലണ്ടൻ കഴിഞ്ഞാൽ

ലണ്ടൻ കഴിഞ്ഞാൽ

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായിരുന്നു കൊൽക്കത്ത. മാത്രമല്ല, അക്കാലത്ത് കൽക്കത്ത എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കാലങ്ങളോളം ഇന്ത്യയുടെ തലസ്ഥാനം കൂടിയായിരുന്നു ഇവിടം. ലണ്ടൻ കഴിഞ്ഞാൽ ബ്രിട്ടീഷുകാർ പ്രാധാന്യം കൊടുത്തിരുന്നത് കൊൽക്കത്തയ്ക്കായിരുന്നു.

സന്തോഷത്തിന്റെ നഗരം മാത്രമല്ല

സന്തോഷത്തിന്റെ നഗരം മാത്രമല്ല

സിറ്റി ഓഫ് ജോയ് എന്നാണ് കൊൽക്കത്ത അറിയപ്പെടുന്നത് അതായത് സന്തോഷത്തിന്റെ നദരം. എന്നാൽ അതുമാത്രമല്ല കൊൽക്കത്തയുടെ പ്രത്യേകത. കൊട്ടാരങ്ങളുടെ നാട്, ഘോഷയാത്രകളുടെ നാട്, കൂടാതെ ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം കൂടിയാണ് കൊൽക്കത്ത.

ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ

ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ

കടന്നു പോകുന്ന ട്രെയിനുകളുടെയും ആളുകളുടെയും എണ്ണമെടുത്താൽ അതിൽ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്ന് കൊൽക്കത്തയിലാണ്. ഇവിടുത്തെ ഹൗറാ റെയിൽവേ സ്റ്റേഷനാണ് ആ ബഹുമതിയുള്ളത്.

PC:DeepanjanGhosh

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുവായനാശാല

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുവായനാശാല

ഇന്ത്യയിലെ ഏറ്റവും വലിയ വായനാശാല സ്ഥിതി ചെയ്യുന്നത് കൊൽക്കത്തയിലാണ്. നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ എന്നാണിതിൻരെ പേര്.

PC:Biswarup Ganguly

റോയൽ കൽക്കട്ട ഗോൾഫ് ക്ലബ്

റോയൽ കൽക്കട്ട ഗോൾഫ് ക്ലബ്

യുണൈറ്റഡ് കിംഗ്ഡം കഴിഞ്ഞാൽ ലോകത്തിൽ ആദ്യം ഗോൾഫ് ക്ലബ് തുടങ്ങിയ ഇടം കൊൽക്കത്തയാണ്. റോയൽ കൊൽക്കത്ത ഗോൾഫ് ക്ലബ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം

ആളുകൾക്കിരിക്കുവാന്‍ കഴിയുന്ന കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമുള്ളത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഏറ്റവും സൗകര്യങ്ങളുള്ള ക്രിക്കറ്റ് സ്റ്റേഡിയവും ഇതാണ്.

PC:Chippu Abraham

ശാസ്ത്ര നഗരം

ശാസ്ത്ര നഗരം

ശാസ്ത്രസംബന്ധമായ സ്ഥാപനങ്ങളും ഗവേഷണ ഇടങ്ങളും ഒക്കെ ധാരാളമുള്ള കൊൽക്കത്ത ശാസ്ത്ര നഗരം അഥവാ സയൻസ് സിറ്റി എന്നാണ് അറിയപ്പെടുന്നത്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ സയൻസ് സെന്ററും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Biswarup Ganguly

കൽക്കത്ത ഫുട്ബോൾ ലീഗ്

കൽക്കത്ത ഫുട്ബോൾ ലീഗ്

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പുട്ബോൽ കളികളിലൊന്നാണ് കൊൽക്കത്ത ഫുട്ബോൾ ലീഗിന്റേത് എന്നാണ് പറയുന്നത്. 1898 ലാണ് ഇത് സ്ഥാപിതമായത്. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴയ രണ്ടാമത്തെ ഫുട്ബോൾ ലീഗാണിതെന്നും പറയപ്പെടുന്നു.

PC:Abhijit Kar Gupta

ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനെറ്റോറിയം

ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനെറ്റോറിയം

ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനെറ്റോറിയം സ്ഥിതി ചെയ്യുന്നത് കൊൽക്കത്തയിലാണ്. ബിർള പ്ലാനെറ്റോറിയം എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ പ്ലാനെറ്റോറിയം കൂടിയാണിത്.

PC: Wikipedia

ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന പുസ്തകോത്സവം

ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന പുസ്തകോത്സവം

ലണ്ടനിലെ ഫ്രാങ്ക്ഫുര്‍ട്ട് പുസ്തകമേള കഴിഞ്ഞാൽ പിന്നെ ലോകത്തിൽ ഏറ്റവും അഘികമാളുകൾ പങ്കെടുക്കുന്ന പുസ്തകമേള കൊൽക്കത്ത ബുക്ക് ഫെയർ ആണെന്നാണ് കണക്കുകൾ പറയുന്നത്. ഏറ്റവും അധികം ആളുകൾ പങ്കെടുത്തുന്നതും ഈ മേളയിൽ തന്നെയാണ്.

PC:Kingshuk Mondal

വളർന്നുകൊണ്ടേയിരിക്കുന്ന ആൽമരം

വളർന്നുകൊണ്ടേയിരിക്കുന്ന ആൽമരം

ഇന്ത്യയിലെ ഏറ്റവും പ്രായവും വലുപ്പവുമുള്ള ആൽമരവും കൊൽക്കത്തയിലാണ് സ്ഥിതി ചെയ്യുന്നത്. അഞ്ച് ഏക്കറിലധികം സ്ഥലത്തായി പരന്നു കിടക്കുന്ന ഈ ആൽമരത്തിന് 255 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഹൗറയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക് ഗാര്‍ഡനിലാണിത് സ്ഥിതി ചെയ്യുന്നത്.

PC: Biswarup Ganguly

Read more about: kolkata west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X