Search
  • Follow NativePlanet
Share
» »കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

ഭാരതത്തിലെ ഓരോ ക്ഷേത്രങ്ങളും പകരം വയ്ക്കുവാനനാവാത്ത നിര്‍മ്മാണ രീതികള്‍ കൊണ്ടും വ അതിനു പിന്നിലെ കഥകള്‍ കൊണ്ടും പ്രസിദ്ധമാണ്. സഞ്ചാരികളും ചരിത്രകാരന്മാരും വിശ്വാസികളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭാരതത്തിന്റെ അത്ഭുതകരമായ ചരിത്രം കാണുവാനും അറിയുവാനുമായി എത്തുന്നു. അത്തരത്തില്‍ അത്ഭുതം മാത്രം സമ്മാനിക്കുന്ന ഒന്നാണ് ഒ‍ഡീഷയിലെ കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു"... രബീന്ദ്രനാഥ ‌ടാഗോര്‍ കൊണാര്‍ക്ക് ക്ഷേത്രത്തെ വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ ഉപയോഗിച്ചത് ഇങ്ങനെയായിരുന്നു. ഒഡീഷന്‍ നിര്‍മ്മാണ രീതിയുടെ ഉദാത്ത ഉദാഹരണമായി നിലകൊള്ളുന്ന ഈ ക്ഷേത്രം പല തരത്തിലുള്ള അത്ഭുതങ്ങളുടെയും ഒരു കൂടാരം തന്നെയാണ്. 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കൊണാര്‍ക്ക് ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!

സംസ്കൃതത്തില്‍ നിന്നും

സംസ്കൃതത്തില്‍ നിന്നും

കൊണാര്‍ക്ക് എന്ന വാക്ക് സംസ്കൃതം ഭാഷയില്‍ നിന്നുമാണ് വന്നതെന്നാണ് കരുതപ്പെടുന്നത്. കോണ്‍ അഥവാ മൂല എന്ന വാക്കും ആര്‍ക്ക് അഥവാ സൂര്യന്‍ എന്നീ രണ്ടു വാക്കുകളില്‍ നിന്നുമാണ് കൊണാര്‍ക്ക് എന്ന സ്ഥലനാമം വരുന്നത്. സൂര്യനായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നത് ഈ സ്ഥലപ്പേരില്‍ നിന്നുതന്നെ വ്യക്തമാണ്.

 സൂര്യഘടികാരം‌

സൂര്യഘടികാരം‌


ഒരു സൂര്യരഥത്തിന്‍റെ ആകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളും, സൂര്യദേവനെ ആകാശത്തിനു കുറുകെ വഹിക്കുന്ന രൂപത്തിലാണ് ഈ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. രഥത്തിന്‍റെ രണ്ടു വശങ്ങളിലായി 12 ചക്രങ്ങള്‍ വീതമുണ്ട്. ചക്രങ്ങളുടെ നിഴല്‍ നിലത്തുവീഴുന്നതു നോക്കി സമയം വളരെ കൃത്യമായി അറിയുവാന്‍ സാധിക്കും എന്നതാണ് ഈ രഥത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

രണ്ടായിരത്തോളം ആനകള്‍

രണ്ടായിരത്തോളം ആനകള്‍

ഒഡീഷന്‍ നിര്‍മ്മാണ ശൈലിയു‌ടെ മകുടോദാഹരണമാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. വളരെ സൂക്ഷ്മമായ കൊത്തുപണികളും ചിത്രപ്പണികളും ക്ഷേത്രത്തിന്റെ ഓരോ കോണിലും കാണുവാന്‍ സാധിക്കും. പുരാണങ്ങളില്‍ പ്രസിദ്ധമായ കഥാസന്ദര്‍ഭങ്ങള്‍, ദേവീദേവന്മാര്‍, യക്ഷികള്‍, ന‍ത്തം ചെയ്യുന്ന ദേവകന്യകള്‍, എന്നിങ്ങനെ എത്ര പറ‍ഞ്ഞാലും തീരാത്ത തരത്തിലുള്ള ശില്പ വൈവിധ്യം ഇവിടെ കാണാം. കൊണാര്‍ക്ക് പ്രധാന ക്ഷേത്രത്തിന്‍റെ അടിയിലായി മനോഹരമായി കൊത്തിയിരിക്കുന്നത് രണ്ടായിരത്തിലധികം ആനകളുടെ രൂപമാണ്.

 12 വര്‍ഷം കൊണ്ട്

12 വര്‍ഷം കൊണ്ട്


12-ാം നൂറ്റാണ്ടിലാണ് കൊണാര്‍ക് സൂര്യ ക്ഷേത്രം നിര്‍മ്മിക്കുന്നത്. നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ആയിരത്തിഅഞ്ഞൂറിലധികം തൊഴിലാളികള്‍ 12 വര്‍ഷം സമയമെടുത്താണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തന്റെ രാജ്യത്തിന്റെ 12 വര്‍ഷത്തെ മുഴുവന്‍ വരുമാനവും അദ്ദേഹം ക്ഷേത്രനിര്‍മ്മാണത്തിനു മാത്രമായാണ് ചിലവഴിച്ചതെന്ന് ചരിത്രം പറയുന്നു.

 3 ഭാഗങ്ങള്‍

3 ഭാഗങ്ങള്‍


പ്രധാനമായൂം 3 ഭാഗങ്ങളായാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ബിസു മഹാറാണ എന്നയാളായിരുന്നു ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത്. സൂര്യനുദിക്കുന്ന കിഴക്ക് ദര്‍ശനമായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നു ഭാവങ്ങള്‍ മൂന്നു ദിശകളിലായി!!

മൂന്നു ഭാവങ്ങള്‍ മൂന്നു ദിശകളിലായി!!


സൂര്യനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന കൊണാര്‍ക് സൂര്യക്ഷേത്രത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യന്‍റെ മൂന്നു ഭാവങ്ങളായ ഉദയം, മധ്യാഹ്നം, അസ്തമയം എന്നിവ ക്ഷേത്രത്തിന്‍റെ മൂന്നു ഭാഗങ്ങളായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 കല്ലുകള്‍ കൂട്ടിവയ്ക്കുവാന്‍

കല്ലുകള്‍ കൂട്ടിവയ്ക്കുവാന്‍


ക്ഷേത്രനിര്‍മ്മാണത്തിനുപയോഗിക്കുന്ന കല്ലുകള്‍ തമ്മില്‍ കൂട്ടിവയ്ക്കുവാന്‍ പ്രത്യേക രീതിയായിരുന്നു ഇവിടെ അവലംബിച്ചത്. സിമന്റോ കുമ്മായമോ ഉപയോഗിച്ചല്ല കല്ലുകള്‍ തമ്മില്‍ ചേര്‍ത്തുവച്ചത്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.

ക്ഷേത്രം തകരുന്നു

ക്ഷേത്രം തകരുന്നു

1837 ല്‍ ക്ഷേത്രം തകര്‍ന്നതായി കരുതപ്പെടുന്നു. ഭൂകമ്പം മുതല്‍ ശാപം വരെ വിവിധ കഥകള്‍ ക്ഷേത്രത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ടു പ്രചാരത്തിലുണ്ട്. കാന്തങ്ങളുടെ പ്രത്യേക ക്രമീകരണത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചുയര്‍ത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതു കാരണം വിഗ്രഹം വായുവില്‍ പൊങ്ങിക്കിടക്കുമെന്നാണ് വിശ്വാസം, എന്നാല്‍ ഇത് കടല്‍യാത്രികര്‍ക്ക് ഇതുകാരണം ദിശകാണുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ കാന്തികമണ്ഡലം തകര്‍ക്കുകയും ക്ഷേത്രം തകരുകയും ചെയ്തുവെന്നാണ് വിശ്വാസം.
നിര്‍മ്മാണ തകരാറുകളും ഇടിമിന്നലുമെല്ലാം ക്ഷേത്രത്തിന്റെ തകര്‍ച്ചയ്ക്കു കാരണമായി പലരും പറയുന്നു.

എന്തായാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇന്ന് ഇവിടേക്ക് ഈ അത്ഭുത നിർമ്മിതിയുടെ ശേഷിപ്പുകൾ കാണുവാൻ സഞ്ചാരികൽ എത്തുന്നു. ചരിത്രവും നിർമ്മിതിയും രൂപങ്ങളും എല്ലാം മനസ്സിലാക്കി കണ്ടുതീർക്കുന്നത് ഒരു ലോകാത്ഭുതമാണ്.

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!പിറന്നാള്‍ ആഘോഷിക്കാത്ത, ശവസംസ്കാരം ഗംഭീരമാക്കുന്ന റോഡ് നിയമങ്ങളില്ലാത്ത രാജ്യം!!!

Read more about: konark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X