ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ...വിസ്മയിപ്പിക്കുന്ന ശവകുടീരങ്ങൾ...വായിൽ ഒരു കപ്പൽപട തന്നെ ഓടിക്കാൻ ശേഷിയുള്ള രുചിയേറുന്ന വിഭവങ്ങൾ....ഒന്നെത്തിപ്പെട്ടാൽ അത്ര പെട്ടന്ന് രക്ഷപെട്ടു വരാന് സാധിക്കുന്ന നാടല്ല ഉത്തർ പ്രദേശിന്റെ തലസ്ഥാനമായ ലക്നൗ.
കണ്ടുതീർക്കാൻ സാധിക്കാതത് കാഴ്ചകളാണ് കുറേപ്പേരെ ഇവിടേക്ക് ആകർഷിക്കുന്നതെങ്കിൽ ഭക്ഷണ പ്രിയരെ ഇവിടേക്ക് വലിക്കുന്നത് പകരം വയ്ക്കുവാൻ സാധിക്കാത്ത രുചികളാണ്. തനത് മുഗൾ രുചിയിൽ തുടങ്ങുന്ന ഇവിടുത്തെ രുചിഭേദം ഒരിക്കലെങ്കിലും ആസ്വദിച്ചില്ലെങ്കിൽ അതിനെ ജീവിതം എന്നു വിളിക്കുവാൻ വയ്യ...
ലോകത്തിലെ തന്നെ ഏറ്റവും സന്തോഷം നിറഞ്ഞ നഗരങ്ങളിലൊന്നായ ലക്നൗവിന് അധികം ആരെയും അറിയിക്കാത്ത വിശേഷങ്ങൾ ഒരുപാടുണ്ട്. ഒറ്റ വായനയിൽ തന്നെ ആരെയും അതിശയിപ്പിക്കുന്ന ലക്നൗവിന്റെ വിശേഷങ്ങൾ അറിയാം....

ലക്ഷ്മണൻ സ്ഥാപിച്ച നഗരം
കേൾക്കുമ്പോൾ ഇതുവരെയും തോന്നാത്ത തരത്തിലുള്ള ഒരത്ഭുതം തോന്നുന്നില്ലേ...അതെ... രാമന്റെ സഹോദരനായ ലക്ഷ്മണൻ തന്നെയാണ് ഈ നഗരം സ്ഥാപിച്ചതത്രെ. രാമ്റെ നിർദ്ദേശം അനുസരിച്ച് ലക്ഷ്മണൻ തനിയ്ക്കായി സ്വയം നിർമ്മിച്ച നഗരമാണ് ലക്നൗ. അതായത് വാക്കുകൾ കൊണ്ട് എത്തിപ്പെടുവാൻ പറ്റാത്ത രാമായണ കാലത്തോളം പഴക്കമുള്ള നാടാണ് ഇവിടമെന്ന് ചുരുക്കം.
കാലം പോയതനുസരിച്ച് ലക്ഷ്മണാപുരി, ലക്ഷ്മനോട്ട്, ലക്സ്നൗ പിന്നെ ലക്നൗ എന്നിങ്ങനെയായിരുന്നു പേരു മാറി ലക്നൗവിലെത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന നാട്
1881 ൽ നിർമ്മിക്കപ്പെട്ട ഹസിനാബാദ് ക്ലോക്ക് ടവറാണത്രെ ഇവിടെ സ്ഥിതി ചെയ്യുന്ന ഏറ്റവും വലി ക്ലോക്ക് ടവർ. 220 അടി ഉയരമുള്ള ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമയ ഗോപുരം കൂടിയാണത്രെ. ലണ്ടനിലെ ബിഗ്ബെൻ ടവറിനെ മാതൃകയാക്കി നിർമ്മിക്കപ്പെട്ട ഇത് ഇന്ന് ലക്നൗ നഗരത്തിന്റെ ഭംഗി വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
റൂമി ദർവാസയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത് ഇവിടെ ഏറ്റവും അധികം ആളുകൾ തേടിയെത്തുന്ന സ്ഥലം കൂടിയാണ്.
PC-Prabhat1729

നിങ്ങൾ നിരീക്ഷിക്കപ്പെടുകയാണ്
ലക്നൗവിൽ നിങ്ങൾ ചിലവഴിക്കുന്ന ഓരോ നിമിഷവും നിങ്ങൾ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞാൽ അതിലൊരു തരിമ്പു പോലും അതിശയോക്തി ഇല്ല. സിസിടിവി നഗരം എന്നറിയപ്പെടുന്ന ഇവിടെ നഗരത്തിൽ മാത്രം ഒൻപതിനായിരത്തിലധികം നിരീക്ഷ്ണ ക്യാമറകളാണുള്ളത്. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളിലും സ്ഥാപിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ എണ്ണം ക്യാമറകൾ ലക്നൗവിൽ മാത്രമുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ഹാള്
ഏറ്റവും മനോഹരവും രാജകീയവുമായ ബാരാ ഇമാംബര എന്ന നിർമ്മിതിയുടെ നാടാണ് ലക്നൗ. ഏഷ്യയിലെ ഏറ്റവും വലിയ ഹാൾ എന്നറിയപ്പെടുന്നതും ഇതു തന്നെയാണ്. 18-ാം നൂറ്റാണ്ടിൽ അവാധ് നവാബാണ് ഇത് നിർമ്മിച്ചത് അക്കാലത്തെ ഇസ്ലാം വിശ്വാസികൾക്ക് തങ്ങളുടെ ആചാരങ്ങളുടെ അനുഷ്ഠാനങ്ങളും സൗകര്യപ്രദമായി നിർവ്വഹിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിൽ ഉണ്ടായിരുന്നത്. എന്തുതന്നെയായാലും ഇന്ന് ലക്നൗവിലെ ഏറ്റവും വലിയ നിർമ്മിതികളിലൊന്നു തന്നെയാണിത്. ലക്നൗവിനെ ആഗ്രാ, ഫൈസാബാദ് തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്.
PC-Amolika Soni

രാജ്യത്തെ ആദ്യ വിപ്ലവം നടന്നയിടം
വിപ്ലവം എന്നു കേൾക്കുമ്പോൾ നമുക്കാദ്യം ഓർമ്മ വരിയ 1857 ലെ കലാപം തന്നെയാണ്. നാഗ്പൂർ, മുംബൈ, പാട്ന തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിന്റെ ആദ്യ കനലുകൾ വീണത് എന്നാണ് കരുതുന്നതെങ്കിൽ ആ ചിന്തകൾ മാറ്റുവാൻ സമയമായി. ലക്നൗവിലാണ് അതിന്റെ വിത്തുകൾ മുളച്ചത് എന്നാണ് ചരിത്രം പറയുന്നത്.
PC-columbia.edu

ചതുരംഗക്കളം പോലുള്ള റെയിൽവേ സ്റ്റേഷൻ
വായിച്ചത് ശരി തന്നെയാണ്. മുകളിൽ നിന്നുള്ല കാഴ്ചയിൽ ഒരു ചതുരംഗകളത്തിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ലക്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷന്റേത്. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്ന ഇതിന്റെ ഭംഗി ശരിക്കും അറിയണമെങ്കിൽ ഒരു ഡ്രോൺ പറപ്പിച്ചു തന്നെ വേണം ഫോട്ടോ എടുക്കാൻ. അനുമതിയില്ലാതെ ഡ്രോണുപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണെന്നു കൂടി ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും.
PC-Mohit

മുഗൾ കാലത്ത് ആരംഭിച്ച സംസ്കാരം
ലക്നൗവിന്റെ ഇന്നു കാണുന്ന പ്രൗഡിയും പാരമ്പര്യവും എല്ലാം മുഗൾ കാലത്തു നിന്നും തുടങ്ങിയതാണെന്നാണ് ചരിത്രം പറയുന്നത്. മുഗൾ ഭരണാധികാരികൾ നവാബുമാരെ നഗരത്തിന്റെ ഭരണം ഏൽപ്പിച്ചതു മുതലാണ് നഗരത്തിന്റ മുഖമേ മാറിയത്. മുഗൾ രുചികളും അക്കാലത്തെ കെട്ടിടങ്ങളും ഒക്കെയാണ് ലക്നൗവിന് ഒരു തനതു രൂപം നല്കുന്നത്.

സന്തോഷത്തിന്റെ രണ്ടാം നഗരം
നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!
ചണ്ഡിഗഡ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമാണ് ലക്നൗ. ഡെൽഹി, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളേക്കാൾ അധികം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്ന സ്ഥലമാണിത് എന്നാണ് സർവ്വേയിൽ പറയുന്നത്. ഭക്ഷണം, ഗതാഗത സൗകര്യങ്ങൾ, യാത്ര, തുടങ്ങിയ കാര്യങ്ങളായിരുന്നു സർവ്വേയിൽ പരിഗണിച്ചിരുന്നത്.
നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെത്തുന്ന സൂര്യപ്രകാശം....അതിശയിപ്പിക്കും ഈ ശിവക്ഷേത്രം!!!