Search
  • Follow NativePlanet
Share
» »അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ

അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാർ ഇതാ ഇവിടെയുണ്ട്..ഈ ഹിമാചലിൽ

മറ്റുള്ളവരുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുവാനാഗ്രഹിക്കാത്ത മലാനയുടെയും ഇവിടുത്തെ നാട്ടുകാരുടെയും വിശേഷങ്ങൾ...

നിഗൂഡതകൾ നിറച്ച് ഹിമാലയത്തിന്റെ മടക്കുകളിൽ പുറംലോകത്തിൽ നിന്നും മാറി നിൽക്കുന് ഒരു നാട്. ഒറ്റ വാചകത്തിൽ ഈ നാടിനെ ഇങ്ങനെയേ വിശേഷിപ്പിക്കുവാന്‍ കഴിയൂ. കാര്യം നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെങ്കിലും സ്വന്തം നിയമങ്ങളും ആചാരങ്ങളും എന്തിനധികം വേറൊരു ഭാഷ തന്നെ സ്വന്തമായിട്ടുള്ള നാട്.. അതാണ് മലാന. ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമം, ആര്യന്മാരുടെ യഥാർഥ പിന്മുറക്കാർ, രാജ്യത്തിനുള്ളിലെ സ്വതന്ത്ര്യമായ രാജ്യം...അങ്ങനെ ഒരുപാടുണ്ട് ഈ നാടിന് പ്രത്യേകതകൾ. തേടിയെത്തുന്ന ആളുകളെ സംശയത്തോടെ മാത്രം കാണുന്ന, മറ്റുള്ളവരുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുവാനാഗ്രഹിക്കാത്ത മലാനയുടെയും ഇവിടുത്തെ നാട്ടുകാരുടെയും വിശേഷങ്ങൾ വായിക്കാം...

മലാന

മലാന

ഹിമാചൽ പ്രദേശിൽ കുളുവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരൊറ്റപ്പെട്ട ഗ്രാമമാണ് മലാന. കുളു താഴ്വരയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഈ നാട് മലാന നദിയുടെ തീരത്ത് ചന്ദ്രഖാനി, ദിയോട്ടിബ്ബ എന്നീ മലനിരകൾ മറച്ച നിലയിലാണ് സ്ഥിതി ചെയ്യുന്നത്. പുറം ലോകത്തിലെ എല്ലാ ബഹളങ്ങളിൽ നിന്നും മാറി ആർക്കും മുഖം കൊടുക്കാതെ നിൽക്കുന്ന ഈ നാട് പാർവ്വതി വാലിയ്ക്കും കുളു മലനിരകൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Anees Mohammed KP

ആര്യന്മാരുടെ പിന്തുടർച്ചക്കാർ

ആര്യന്മാരുടെ പിന്തുടർച്ചക്കാർ

ഇവരുടെ വിശ്വാസമനുസരിച്ച് തങ്ങൾ ആര്യന്മാരുടെ യഥാർഥ പിന്തുടർച്ചക്കാരാണത്രെ. കൂടാതെ അലക്സാണ്ടർ ചക്രവർത്തിയുടെ മാസിഡോണിയൻ പടയോട്ടക്കാലത്ത് അദ്ദേഹത്തിന്റെ സൈന്യം നിർമ്മിച്ചതാണ് ഈ ഗ്രാമമെന്നും ഒരു വിശ്വാസമുണ്ട്. തങ്ങളുടെ മുഖം റോമൻസിന്റേതു പോലെയാണെന്നും ഇവർ അവകാശപ്പെടുന്നു.

PC:Jaypee

തൊടാൻ പോലും പറ്റില്ല

തൊടാൻ പോലും പറ്റില്ല

പുറംനാട്ടുകാർക്ക് മലാനക്കാരെ അക്ഷരാർഥത്തിൽ ഒന്നു തൊടാൻ പോലും സാധിക്കില്ല. മലയും കുന്നുമിറങ്ങി ഈ ഗ്രാമത്തിലേക്ക് സഞ്ചാരികൾ നടന്നു വരുമ്പോൾ തന്നെ ഗ്രാമീണർ തങ്ങളെ അവർ സ്പർശിക്കാതിരിക്കുവാനായി ഒരകലം പാലിച്ചാണ് നടക്കുന്നത്. തൊടുന്നതിൽ മാത്രമല്ല, അവരുടെ വീടുകളിലും ക്ഷേത്രങ്ങളിലും മറ്റ് വിശുദ്ധ ഇടങ്ങളിലും പ്രവേശിക്കുന്നതിൽ നിന്നും പുറമേ നിന്നുള്ളവർക്ക് വിലക്കുണ്ട്.

PC:Anees Mohammed KP

നിയമവും വ്യത്യസ്തം

നിയമവും വ്യത്യസ്തം

മറ്റു നാടുകളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ഭരണവും നിയമവും ഉള്ളവരാണ് മലാനക്കാർ. ജാംബുദു ദേവിയാണ് ഇവരുടെയെല്ലാം ദേവത. വില്ലേജ് കൗണ്ഡിലാണ് ഇവിടുത്തെ കുറ്റവും ശിക്ഷയും നീതിയും നിയമവും നിശ്ചയിക്കുന്നത്. ഉവിടെ ഭരണം നടത്തിയിരുന്ന ജാംബുലുവിന്റെ പേരിലുള്ള 11 അംഗ വില്ലേജ് കൗണ്‍സിലാണ് തീരുമാനങ്ങളെടുക്കുന്നത്. മാറ്റമില്ലാത്തതും പുറമേ നിന്നും മറ്റാർക്കും സ്വാധീനിക്കുവാൻ കഴിയാത്തതുമാണ് ഇവിടുത്തെ നീതിന്യായ വ്യവസ്ഥകൾ. പൂജാരിയാണ് ഈ ഗ്രാമത്തിലെ ഏറ്റവും ചുമതലപ്പെട്ടയാൾ.

PC:Anees Mohammed KP

ഏറ്റവും പഴയ ജനാധിപത്യ രാജ്യം

ഏറ്റവും പഴയ ജനാധിപത്യ രാജ്യം

കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുമെങ്കിലും മനാലയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ഈ വിശേഷണം. തങ്ങളുടെ ദേവതയായ ജാംബുലു ഋഷിയുടെ സഹായത്താൽ പാർലമെൻരറി സിസ്റ്റം നടപ്പാക്കി ഇടമെന്നാണ് ഇവിടം അറിയപ്പെടുന്നത്.
കൂടാതെ ഒരിക്കൽ അക്ബർ ചക്രവർത്തി ഇവിടം സന്ദർശിച്ച കഥയും ഇവർക്ക് പറയുവാനുണ്ട്. തന്റെ ഭേദമാകാത്ത രോഗം എങ്ങനെയും സുഖപ്പെടുത്തുന്നതിനായി ഒരിക്കൽ അക്ബർ ഇവിടം സന്ദർശിച്ചിരുന്നുവത്രെ. ഇവിടുത്തെ ചികിത്സ കൊണ്ട് അസുഖം ഭേദമായ അദ്ദേഹം ഈ ഗ്രാമത്തിന് മുഴുവനായി കരം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തുവത്രെ. അങ്ങനെ ഇവിടം സ്വതന്ത്രമാക്കപ്പെട്ടു എന്നാണ് വിശ്വാസം. കൂടാതെ അവരുടെ വിശ്വാസമനുസരിച്ച് ഗ്രീക്ക് പാർലമെന്ററി സിസ്റ്റമാണത്രെ ഇന്നും അവർ പിന്തുടരുന്നത്.PC:Rohansandhu

ലിറ്റിൽ ഗ്രീസ്

ലിറ്റിൽ ഗ്രീസ്

ഇവിടുത്തെ സമ്പന്നമായ പൈതൃകവും സംസ്കാരവും ഒക്കെ കാരണം പലപ്പോഴും ഈ നാടിനെ ലിറ്റിൽ ഗ്രീസ് എന്നു വിളിക്കാറുണ്ട്. ഹിമാലത്തിലെ ഗ്രീസും എന്നും മലാനയ്ക്ക് പേരുണ്ട്. ഗ്രീസുകാരുടെ പിന്മുറക്കാരാണെന്ന് ഇവർ സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനുള്ള ശാസ്ത്രീയ തെളിവുകൾ ഇന്നും ലഭ്യമല്ല.

PC:Shreepath15

ഉയർന്ന ആളുകൾ

ഉയർന്ന ആളുകൾ

മലാനക്കാർ തങ്ങളെ ലോകത്തിലെ എല്ലാ ജനതകളിലും വെച്ച് ഉയർന്നവരായിട്ടാണ് കണക്കാക്കുന്നത്. മറ്റുള്ളവരെല്ലാം തങ്ങളേക്കാൾ ചെറുതാണത്രെ. ഇവിടെ എത്തുന്നവരോട് ഇവർ സൗഹൃദത്തോടെ തന്നെ പെരുമാറുമെങ്കിലും ഒരകലം പാലിക്കുവാൻ ശ്രദ്ധിക്കും. കടകളിൽ സാധനം മേടിക്കുമ്പോൾ പോലും പണം കൗണ്ടറിൽ വയ്ക്കുകയാണ് ചെയ്യേണ്ടത്. അറിയാതെ പോലും ഇവരെ സ്പർശിക്കേണ്ടി വന്നാൽ വലിയ പിഴയും ശിക്ഷകളും സ്വീകരിക്കേണ്ടി വരും. ഇത്തരം വ്യത്യസ്തമായ നിരവധി ആചാരങ്ങള്‍ ഇവിടെ കാണാം.

PC:ArjunChhibber01

ആചാരങ്ങൾ അനുസരിച്ചാൽ പോകാം

ആചാരങ്ങൾ അനുസരിച്ചാൽ പോകാം

നിരവധി അന്ധവിശ്വാസങ്ങളും നമുക്ക് പ്രാകൃതമെന്നു തോന്നുന്ന ആചാരങ്ങളും ഇന്നും ഇവിടെ നിലനിൽക്കുന്നു. മുൻപ് പറഞ്ഞത് കൂടാതെ മരം മുറിക്കുന്നതും കാടിനുള്ളിൽ മരങ്ങൾ കത്തിക്കുന്നതും പൂർണ്ണമായും ഇവിടെ ഒഴിവാക്കണം. മൃഗങ്ങളെ വേട്ടയാടുന്നതിനും ഇവിടെ നിയന്ത്രണങ്ങളുണ്ട്.

PC:Nikhil.m.sharma

പോലീസിനു പോലും പ്രവേശനമില്ല

പോലീസിനു പോലും പ്രവേശനമില്ല

പോലീസിനും ഈ ഗ്രാമത്തിൽ പ്രവേശിക്കുവ്ൻ അനുമതിയില്ല എന്നതാണ് മറ്റൊരു കാര്യം. പക്ഷേ, ചിലപ്പോൾ ഇവിടുള്ളവർക്ക് പോലീസ് സഹായം ആവശ്യമായി വന്നാൽ അപ്പോൾ വില്ലേജ് കൗൺസിലിന് 1000 രൂപ ഫൈനായി നല്കി പോലീസിനെ ഇവിടെ പ്രവേശിപ്പിക്കുവാൻ സാധിക്കും.

PC:Nikhil.m.sharma

 ഭാഷ പോലും വേറെ

ഭാഷ പോലും വേറെ

പുറമേ നിന്നുള്ളവർക്ക് ഒരു തരത്തിലും മനസ്സിലാക്കുവാൻ പറ്റാത്ത ഭാഷയാണ് ഇവിടുള്ളവർ സംസാരിക്കുന്നത്. കനാശി അല്ലെങ്കിൽ രക്ഷ് എന്നാണ് ഈ ഭാഷയെ പറയുന്നത്. സംസ്കൃതത്തിന്റെയും മറ്റ് ടിബറ്റൻ ഭാഷകളുടെയും ഒരു സങ്കലനമാണ് ഇത്. ടിബറ്റൻ ബർമ്മീസ് ഭാഷകളുടെ കൂടെയാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ഹാഷിഷ്

ലോകത്തിലെ ഏറ്റവും മികച്ച ഹാഷിഷ്

മലാനാ ക്രീം എന്നറിയപ്പെടുന്ന ഒരു പ്രത്യേക മയക്കുമരുന്നിന്റെ കേന്ദ്രം കൂടിയാണ് മലാന. ഇത് തേടി ഇവിടെ എത്തുന്ന സഞ്ചാരികളും കുറവല്ല.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

മലാനയിലെത്താന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് വിമാനമാര്‍ഗമാണേങ്കില്‍ നിങ്ങള്‍ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള കുളു വിമാനത്താവളത്തിലെത്താം. കുളുവില്‍നിന്ന് മലാനയിലേക്ക് നേരിട്ട് ബസ്‌ സര്‍വീസുകളുമുണ്ട്
ജൊഗീന്ദര്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് മലാനയോട് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
മൂന്നു മലമ്പാതകൾ പിന്നിട്ടു വേണം ഇവിടെ എത്തുവാൻ. ഹിമാചൽ പ്രദേശിൽ നിന്നും രാസോൾ, ചന്ദ്രേമുഖി പാസസ് വഴി പാർവ്വതി വാലിയിൽ നിന്നും ഇവിടെ എത്താം. അതിലും എളുപ്പ വഴി എന്നത് ജെറി എന്ന സ്ഥലത്തു നിന്നും ടാക്സിയിൽ വരുന്നതാണ്. 23 കിലോമീറ്ററാണ് ഈ ദൂരം. മലാനയിലെത്തിയാൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുവാൻ 4 കിലോമീറ്റർ ദൂരം നടക്കണം.

മോദി താമസിച്ച ഗുഹയിൽ താമസിക്കാം വെറും 990 രൂപയ്ക്ക്മോദി താമസിച്ച ഗുഹയിൽ താമസിക്കാം വെറും 990 രൂപയ്ക്ക്

ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്! ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X