Search
  • Follow NativePlanet
Share
» »മലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

മലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

മലപ്പുറത്തിന് എടുത്തുപറയുവാന്‍ പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഇതാ മലപ്പുറത്തിനെ മലപ്പുറമാക്കുന്ന കുറച്ച് കാര്യങ്ങള്‍

മലപ്പുറം...മലബാറിന്‍റെ ഏറ്റവും രുചികരമായ വിഭവങ്ങളൊരുങ്ങുന്ന അടുക്കളകളുളള നാട്. ചരിത്രത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും കേരളത്തിലെ മറ്റേതു നാടിനേക്കാളും അവകാശപ്പെടുവാന്‍ പറ്റിയ മലപ്പുറം. മലയാള ഭാഷയ്ക്ക് തുടക്കം കുറിച്ച തുഞ്ചന്‍പറമ്പും പിന്നെ മാമാങ്കവും തിരുനാവായയും മാപ്പിളപ്പാട്ടും പള്ളികളും പുരാതന തറവാടുകളുമെല്ലാമായി മലപ്പുറം എന്നും ചരിത്രത്തില്‍ ഒരുപടി മുന്നിലാണ് നില്‍ക്കുന്നത്. മലപ്പുറത്തിന്‍റെ അങ്ങോളമിങ്ങോളം തലയുയയര്‍ത്തി നില്‍ക്കുന്ന ചരിത്രസ്മാരകങ്ങളും അതിനെ പിന്‍പറ്റിയുള്ള കഥകളും മാത്രം മതി ഈ നാടിനെ അടയാളപ്പെടുത്തുവാന്‍. ഇങ്ങനെ മലപ്പുറത്തിന് എടുത്തുപറയുവാന്‍ പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഇതാ മലപ്പുറത്തിനെ മലപ്പുറമാക്കുന്ന കുറച്ച് കാര്യങ്ങള്‍

 മലയാള ഭാഷയുടെ ജന്മസ്ഥലം

മലയാള ഭാഷയുടെ ജന്മസ്ഥലം

മലയാള ഭാഷയുടെ ജന്മസ്ഥലം ഏതാണെന്നു ചോദിച്ചാല്‍ അതിനുത്തരം തുഞ്ചന്‍പറമ്പാണ്. ഭാഷയു‌ടെ പിതാവ് ജീവിച്ചുതീര്‍ത്ത ഈ ഇടമല്ലാതെ മറ്റേതു നാടാണ് മലയാള ഭാഷയുടെ മാതൃസ്ഥലം ഏറ്റെടുക്കുക. ആധുനിക മലയാള ഭാഷയു‌ടെ പിതാവാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അക്കാലംവരെ നിലവിലുണ്ടായിരുന്ന ഭാഷാ രീതികളെ ഒരുമിച്ച് കൊണ്ടുവരുവാന്‍ സാധിച്ചു എന്നതാണ് എഴുത്തച്ഛന്‍റെ പ്രത്യേകത.

PC: Shahinmusthafa

ഇര‌ട്ടക്കുട്ടികളുടെ നാട്

ഇര‌ട്ടക്കുട്ടികളുടെ നാട്

മലപ്പുറം ജില്ലയെ ലോകത്തിനു മുന്നില്‍ ശ്രദ്ധാകേന്ദ്രമാക്കിയ നാടാണ് ഇവിടുത്ത കൊ‌‌ടിഞ്ഞി. തിരൂരങ്ങാടിക്കു സമീപം സ്ഥിതി ചെയ്യുന്ന കൊടിഞ്ഞി ഇരട്ടകളുടെ നാ‌‌ടാണ്. തുടര്‍ച്ചയായി നടക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം കൊണ്ട് ഇരട്ടകളുടെ നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഏകദേശം ആയിരത്തിലധികം ഇരട്ടകളാണ് ഇവിടെയുള്ളത്. നമ്മുടെ രാജ്യത്ത് സാധരണ 1000 പ്രസവത്തിൽ 4 ജോഡി ഇരട്ടകൾ ജനിക്കുമ്പോൾ കൊടിഞ്ഞിയിൽ അത് 45 ആണ്. ഇവിടുത്തെ ഏറ്റവും മുതിരി‍ന്ന ഇരട്ടകൾക്ക് പ്രായം എഴുപതിന് മേലെയുണ്ട്. ഇവിടെ നിന്നും വിഹവാഹം കഴിക്കുന്നവർക്കും പുറമേയ്ക്ക് വിവാഹം ചെയ്തു പോകുന്നവർക്കും ഇരട്ടക്കുട്ടികൾ ജനിക്കുന്ന ചരിത്രവും കൊടിഞ്ഞിയ്ക്കുണ്ട്

ന്യൂ ജെനറേഷന്‍ നാ‌ട്

ന്യൂ ജെനറേഷന്‍ നാ‌ട്

കേരളത്തിലെ ഏറ്റവും ട്രെന്‍ഡിങ് വാക്കുകളിലൊന്നാണ് ന്യൂ ജെനറേഷന്‍ എന്നത്. ഫാഷന്‍ കാര്യത്തില്‍ കേരളത്തില്‍ തന്നെ ഏറ്റവും പുതുമ ആദ്യം എത്തുന്ന ഇ‌ടങ്ങളിലൊന്നാണ് മലപ്പുറം. കൊച്ചിയും തിരുവനന്തപുരവും കോട്ടയവുമെല്ലാം ഇതിനു പിന്നില്‍ മാത്രമേ വരുകയുള്ളൂ. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുവാന്‍ ഒരു മടിയും ഇവിടുത്തുകാര്‍ക്കില്ല.

PC:VISHNU C. RAJAN

പേരില്‍ കോഴിക്കോടാണെങ്കിലും സംഭവം മലപ്പുറത്താണ്

പേരില്‍ കോഴിക്കോടാണെങ്കിലും സംഭവം മലപ്പുറത്താണ്

കാലിക്കറ്റ് വിമാനത്താവളവും കാലിക്കറ്റ് സര്‍വ്വകലാശാലയും പേരുകൊണ്ട് കോഴിക്കോ‌ടാണ് സ്ഥിതി ചെയ്യുന്നത് എന്നു തോന്നുമെങ്കിലും രണ്ടിടങ്ങളും മലപ്പുറത്തിന്‍റെ ഭാഗമാണ്. കാലിക്കറ്റ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് കരിപ്പൂരിലും കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലത്തുമാണ്. ഈ രണ്ടു സ്ഥലങ്ങളും

 മലപ്പുറം രുചികള്‍

മലപ്പുറം രുചികള്‍

മലപ്പുറത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില‍ൊന്ന് ഇവിടുത്തെ വ്യത്യസ്ത രുചികളാണെന്ന് നിസംശയം പറയാം. അറേബ്യന്‍ രുചികളോ‌‌ട് ഏറെ സാദൃശ്യമുള്ളവയാണ് ഇവിടുത്തേ ഭക്ഷണങ്ങള്‍. കൂടാതെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വിഭവങ്ങളെ ആദ്യം സ്വീകരിക്കുന്ന ഒരിടം കൂ‌‌ടിയാണ് മലപ്പുറം. ഇത് കൂടാതെ നാടന്‍ പലഹാരങ്ങളുടെ കേന്ദ്രം കൂടിയാണ് ഇവിടം.

കേരളത്തിലെ ഏറ്റവും മികച്ച റോഡുകള്‍

കേരളത്തിലെ ഏറ്റവും മികച്ച റോഡുകള്‍

ഇന്ന് കേരളത്തിലുള്ളതില്‍ ഏറ്റവും മികച്ച റോഡുകളുള്ള ഇടം മലപ്പുറമാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഏറ്റവും നല്ല രീതിയില്‍ സംരക്ഷിക്കപ്പെ‌‌ടും എന്ന പ്രത്യേകതകയും മലപ്പുറത്തിനുണ്ട്

 മലപ്പുറം കത്തി

മലപ്പുറം കത്തി

നിമകളിലും കോമഡികളിലുമെല്ലാം നിരന്തരം പ്രത്യക്ഷപ്പെടുന്ന ഒന്നാണ് മലപ്പുറം കത്തി. എന്നാല്‍ മിക്കവര്‍ക്കും അതെന്താണ് എന്ന കാര്യത്തില്‍ ഒരു ധാരണ ഉണ്ടായിരിക്കില്ല. മികച്ച രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കഠാര പോലുള്ള കത്തിയാണ് മലപ്പുറം കത്തി. ഇവിടുത്തെ മുസ്ലീം സമുദായക്കാര്‍ക്കിടയില്‍ അറെ പ്രചാരത്തിലുണ്ടായിരുന്ന ഈ ആയുധം പാരമ്പര്യത്തിന്‍റെ അടയാളം എന്ന നിലയിലാണ് കണക്കാക്കുന്നത്. മാന്‍കൊമ്പുകൊണ്ട് നിര്‍മ്മിക്കുന്ന പിടിയും മൂര്‍ച്ചയേറിയ കനംകൂ‌ടിയ വായ്ത്താരിയും ഇതിന്‍റെ പ്രത്യേകതകളാണ്.

PC:Shabeeb1

നിലമ്പൂര്‍ തേക്ക്

നിലമ്പൂര്‍ തേക്ക്

ലോകത്തിലെ ആദ്യ തേക്ക് വളര്‍ത്തല്‍ കേന്ദ്രമാണ് നിലമ്പൂര്‍. ഏറ്റവും ഗുണമേന്മയുള്ള തേക്കുകള്‍ ലഭിക്കുന്ന ഇടം എന്ന ഖ്യാതിയും നിലമ്പൂരിനുണ്ട്. ബ്രിട്ടീഷുകാരാണ് ശാസ്ത്രീയമായ രീതിയിലുള്ള തേക്ക് വളര്‍ത്തല്‍ ഇവിടെ ആരംഭിച്ചത്. ഈ തേക്കുകള്‍ക്കായി മാത്രം രൂപീകരിച്ച മ്യൂസിയമാണ് നിലമ്പൂര്‍ തേക്ക് മ്യൂസിയം. 1995 ല്‍ കേരളാ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലാണ് ഇത് സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് മരവും ഇവിടെ കാണാം.

PC: Vengolis

കാടാമ്പുഴ ഭഗവതി ക്ഷേത്രം

കാടാമ്പുഴ ഭഗവതി ക്ഷേത്രം

മലപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രം കൂടിയാണ്, ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത് ശങ്കരാചാര്യരാണെന്നാണ് വിശ്വസം. അർജുനന്റെ ബാണങ്ങൾ പൂക്കളായി ശിവന്റെ മേൽ പതിച്ചതിന്റെ ഓർമ്മയ്ക്കായി പ്രതിഷ്ഠ നടത്തിയതിനു ശേഷം ശങ്കരാചാര്യർ പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.
വിഗ്രഹ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്.

കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം

മലപ്പുറത്തെക്കുറിച്ച് പറയുമ്പോള്‍ ഒട്ടും വിട്ടുപോകരുതാത്ത ഒന്നാണ് . കടലുണ്ടി പക്ഷി സങ്കേതം. ദേശാടന പക്ഷികൾ ധാരാളം എത്തിച്ചേരുന്ന ഇടം കൂടിയാണ്. നവംബർ മുതൽ ഏപ്രില്ഡ വരെയുള്ള കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ ധാരാളം ദേശാടന പക്ഷികൾ എത്തുന്നു. കോഴിക്കോട് നിന്നും 19 കിലോമീറ്റർ അകലെയും ബേപ്പൂർ തുറമുഖത്തു നിന്നും 7 കിലോമീറ്റർ അകലെയുമാണ് കടലുണ്ടി സ്ഥിതി ചെയ്യുന്നത്.

PC:Dhruvaraj S

പഴയങ്ങാ‌‌ടി മോസ്ക്

പഴയങ്ങാ‌‌ടി മോസ്ക്

മലപ്പുറത്തേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്ന ഒന്നാണ് പഴയങ്ങാടി മോസ്ക്. കേരളത്തിലെ ഏറ്റവും പുരാതനമായ ദേവാലയങ്ങളിലൊന്നായ ഇത് കൊണ്ടോട്ടി പള്ളി എന്നും അറിയപ്പെടുന്നു. മുഗൾ വാസ്തു വിദ്യയുടെയും ശില്പകലയുടെയും ഒരു മാതൃക കൂടിയാണ് ഈ ദേവാലയം. ചുറ്റിലും നിറഞ്ഞ പച്ചപ്പുകൾക്കിടയില്‌ ഒരു വിളക്കുമരം പോലെയാണ് ഇതിന്റെ താഴികക്കുടം തോന്നിപ്പിക്കുന്നത്.
എല്ലാ വർഷവും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന കൊണ്ടോട്ടി നേർച്ച എന്നറിയപ്പെടുന്ന വലിയ നേർച്ചയാണ് ഇവിടുത്തെ പ്രധാന ആഘോഷം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്.

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രംഅറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!


PC:Moidu.babu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X