Search
  • Follow NativePlanet
Share
» »ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ഇതാ ഇവിടെയാണ്

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലം ഇതാ ഇവിടെയാണ്

ഇതാ മീശപ്പുലിമലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളിലേയ്ക്ക്...

കയ്യെത്തുംദൂരത്ത് കിടക്കുന്ന മേഘക്കൂട്ടങ്ങൾ...കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പ്...ഭൂമിയിലെ ഒരു സ്വർഗ്ഗം ചൂണ്ടിക്കാണിക്കുവാൻ പറഞ്ഞാൽ ഒരു സംശയവുമില്ലാതെ ഈ നാടിനെ കാണിക്കാം..സാഹസികരയുടെ സ്വപ്ന ഭൂമി എന്നറിയപ്പെടുന്ന മീശപ്പുലിമല. മഞ്ഞുപെയ്യുന്ന മലമടക്കും സൂര്യൻ എത്തിനോക്കുന്ന ആകാശവും ഒക്കെയുള്ള മീശപ്പുലിമല നമ്മുടെ സ്വന്തം ഇടമാണെങ്കിലും അറിയുവാൻ ഒരുപാടുണ്ട് ഈ മലയെക്കുറിച്ച്... ഇതാ മീശപ്പുലിമലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളിലേയ്ക്ക്...

ചാർളി ഹിറ്റാക്കിയ മല

ചാർളി ഹിറ്റാക്കിയ മല

മലയാളത്തിൽ ദുൽഖർ സൽമാൻ നായകനായി ഇറങ്ങിയ ചാർളി എന്ന സിനിമയിലൂടെയാണ് മീശപ്പുലിമല പ്രശസ്തമാകുന്നത്. മീശപ്പുലിമലിലെ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യം യുവാക്കൾ ഏറ്റെടുത്തതോടെ അടുത്ത സാഹസിക കേന്ദ്രമായി ഇവിടം മാറി. മൂന്നാറിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.

PC:Mahitha Suresh

കേരളത്തിൽ പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള മല

കേരളത്തിൽ പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള മല

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയോട് ചേർന്നാണ് മീശപ്പുലിമലയുള്ളത്. ഉയരത്തിന്റെ കാര്യത്തിലാണെങ്കിൽ ആനമുടി കഴിഞ്ഞാൽ രണ്ടാം സ്ഥാനം മീശപ്പുലിമലയ്ക്കാണുള്ളത്. 2,640 metres അഥവാ 8,661 അടിയാണ് ഇതിന്റെ ഉയരം.

PC:Niyas8001

മീശയുടെ രൂപത്തിലുള്ള മല

മീശയുടെ രൂപത്തിലുള്ള മല

മീശപ്പുലിമലയ്ക്ക് എങ്ങനെയാണ് ആ പേരു കിട്ടയതെന്ന് ഒരിക്കലെങ്കിലും ആലോചിക്കാത്തവർ കാണില്ല. ഒരു മീശയുടെ രൂപത്തിൽ പർവ്വത നിരകൾ കാണപ്പെടുന്നതിനാലാണത്രെ ഇത് മീശപ്പുലിമല എന്നറിയപ്പെടുന്നത്. എട്ടു മലകൾ ചേരുമ്പോഴുള്ള ആകൃതിയാണ് മീശയ്ക്ക് സമാനമായിട്ടുള്ളത്.

PC:Ahammed Shahz

പശ്ചിചഘട്ടത്തിലെ കിടുക്കൻ സ്ഥലം

പശ്ചിചഘട്ടത്തിലെ കിടുക്കൻ സ്ഥലം

പശ്ചിമഘട്ടത്തിൽ മലയറിപ്പോയി കാണുവാൻ സാധിക്കുന്ന ഇടങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അതിൽ ഏറ്റവും മനോഹരമായ ഇടം മീശപ്പുലിമല തന്നെയാണ് എന്നതിൽ സഞ്ചാരികൾക്ക് മറ്റൊരു അഭിപ്രായമില്ല. മൂന്നാറിൽ നിന്നും ഇവിടേക്കുള്ള യാത്രയും രാത്രിയിലെ ടെന്‍റിലെ താമസവും പിന്നീടുള്ള ട്രക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ ഏറ്റവും മനോഹരമാ കാര്യങ്ങള്‍.

PC:Sivakumar1605

മൂന്നു തരത്തിലുള്ള താമസ സൗകര്യം

മൂന്നു തരത്തിലുള്ള താമസ സൗകര്യം

മീശപ്പുലിമല കയറാനെത്തുന്നവർക്ക് മൂന്നു തരത്തിലുള്ള താമസ സൗകര്യങ്ങളാണ് കെഎഫ് ഡിസി ഒരുക്കിയിരിക്കുന്നത്.
ഒന്നാമത്തേത് താഴെ ബേസ് ക്യാംപിലാണ് ഒരുക്കിയിരിക്കുന്നത്. ടെന്റുകളിലാണ് ഇവിടെ താമസം. ഒരു ടെന്റിന് ഭക്ഷണം ഉൾപ്പെടെ രണ്ടു പേർക്ക് 4000 രൂപയാണ് ചാർജ്. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ട്രക്ക് ചെയ്യാം. രണ്ടാമത്തേത് സ്കൈ കോട്ടേജ് എന്നു പേരുളള ഹണിമൂൺ കോട്ടേജാണ്. 9000 രൂപയാണ് ഇവിടുത്തെ ചാർജ്ജ്. മൂന്നാമത്തേത് റോഡോ മാൻഷൻ എന്നു പേരായ കോട്ടേജാണ്. ആറായിരം രൂപയാണ് ചാർജ്ജ്. രണ്ടു പേര്‍ക്ക് വീതം താമസിക്കാവുന്ന ആറു റൂമുകളും മൂന്നു പേര്‍ക്ക് വീതം താമസിക്കാവുന്ന രണ്ടു കോട്ടേജുകളുമാണ് ഇവിടെയുള്ളത്. ഇവിടെ എവിടെ താമസിക്കുവാനാണെങ്കിലും മുൻകൂട്ടി കെഎഫ് ഡിസിയുടെ സൈറ്റിൽ ബുക്ക് ചെയ്തിരിക്കണം.

PC: NIDHINJK

മൂന്ന് മണിക്കൂർ നീളുന്ന മലകയറ്റം

മൂന്ന് മണിക്കൂർ നീളുന്ന മലകയറ്റം

തേയിലത്തോട്ടത്തിലൂടെയുള്ള സാഹസിക ജീപ്പ് യാത്രയ്ക്ക് ശേഷം ബാക്കി ദൂരം കാൽനടയായി ട്രക്ക് ചെയ്ത് പോകേണ്ടതാണ്. മൂന്ന് കിലോമീറ്റർ ജൂരം നടന്ന് മീശപ്പുലിമലയുടെ താഴെയത്തിയാൽ പിന്നെ മലകയറ്റമാണ്. ഒരു വശം കേരളവും മറു വശം തമിഴ്നാടും നിറഞ്ഞു നിൽക്കുന്ന മനോഹരമാ കാഴ്ചകൾ. കൊടൈക്കനാലിന്റെയും കുറുങ്ങിണിയുടെയും സൂര്യനെല്ലിയുടെയും തേനിയുടെയും അതിമനോഹരമായ കാഴ്ചകൾ ഇവിടെ നിന്നും ആസ്വദിക്കാം.

PC:Niyas8001

മാറിയെത്തുന്ന വെയിലും കോടയും

മാറിയെത്തുന്ന വെയിലും കോടയും

മൂന്നാറിൻറെ കാലാവസ്ഥ തന്നെയാണ് ഇവിടെയും അനുഭവപ്പെടുന്നത്. മാറിമാറി വരുന്ന വെയിലും കോയമഞ്ഞും ഇവിടെ ചിലവഴിക്കുന്ന സമയത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.

PC:Sivakumar1605

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസ സ്ഥലം

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസ സ്ഥലം

സഞ്ചാരികൾ ചാർത്തി നല്കിയ ഒട്ടേറെ വിശേഷണങ്ങൾ മീശപ്പുലിമലയ്ക്ക് സ്വന്തമായുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസ സ്ഥലം ഇവിടെയാണുള്ളത്.
നവംബർ മുതൽ മേയ് വരെയാണ് ഇവിടെ താമസിക്കുവാൻ ഏറ്റവും യോജിച്ച സമയം.

PC: Dipu TR

കൂടുതലറിയാന്‍

കൂടുതലറിയാന്‍

ട്രക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മൂന്നാര്‍ ഓഫീസിലാണ് ബന്ധപ്പെടേണ്ടത്. http://www.kfdcecotourism.com/ എന്ന സൈറ്റിലും 04865 230332 എന്ന ഫോണ്‍ നമ്പറിലും വിവരങ്ങള്‍ ലഭിക്കും. വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രമേ ഇവിടേക്കുള്ള യാത്ര സാധ്യമാകൂ എന്നു പ്രത്യേകം ഓർമ്മിക്കുക.

നാലുമണിക്കൂർ കൊടുംകാടിനു നടുവിലൂടെയുള്ള ട്രക്കിങ്ങ്!! എത്തിച്ചേരുന്നതോ സ്വര്‍ഗ്ഗത്തിലും!!നാലുമണിക്കൂർ കൊടുംകാടിനു നടുവിലൂടെയുള്ള ട്രക്കിങ്ങ്!! എത്തിച്ചേരുന്നതോ സ്വര്‍ഗ്ഗത്തിലും!!

40 വർഷത്തോളം പൂജ മുടങ്ങിയ ഈ ക്ഷേത്രത്തിൽ അക്ഷയ തൃതീയ നാളിൽ മാത്രം ഇങ്ങനെയാണ് കാര്യങ്ങൾ!40 വർഷത്തോളം പൂജ മുടങ്ങിയ ഈ ക്ഷേത്രത്തിൽ അക്ഷയ തൃതീയ നാളിൽ മാത്രം ഇങ്ങനെയാണ് കാര്യങ്ങൾ!

PC:Mahitha Suresh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X