Search
  • Follow NativePlanet
Share
» »സംസ്ഥാനമായി മാറിയ ജില്ല മുതൽ തല കൊയ്യുന്നവരുടെ നാട് വരെ..മിസോറാമെന്നാൽ ഇതൊക്കെയാണ്!

സംസ്ഥാനമായി മാറിയ ജില്ല മുതൽ തല കൊയ്യുന്നവരുടെ നാട് വരെ..മിസോറാമെന്നാൽ ഇതൊക്കെയാണ്!

ഇതാ മിസോറാമിനെക്കുറിച്ച് രസകരമായ കാര്യങ്ങൾ മനസ്സിലാക്കാം...

മിസോറാം...വടക്കു കിഴക്കൻ ഇന്ത്യയുടെ മലമടക്കുകൾക്കിടയിലെ അത്ഭുത ഗ്രാമം... മുളകൾ അധികമായി വളർന്ന കാടുകളും ജൈവവൈവിധ്യവും ശ്വാസമെടുക്കുവാൻ പോലും മറന്നു പോകുന്ന വിധത്തിൽ കൊതിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും നാടോടിക്കഥകളുറങ്ങുന്ന ഗ്രാമങ്ങളും ഒക്കെയുള്ള ഒരു നാട്. കുന്നിൻമുകളിലെ താമസക്കാരായ മിസോ വംശജരുടെ നാടായ മിസോറാമിന് പല രഹസ്യങ്ങളുമുണ്ടത്രെ...ബംഗ്ലാദേശും മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇവിടെ എത്തിപ്പെടാൻ അല്പം പാടാണ് എന്നത് യാഥാർഥ്യമാണ്. അല്പം കഷ്ടപ്പെട്ടാണെങ്കിലും എത്തിയാൽ അതിനുള്ളതുണ്ട് എന്നത് ഈ നാടിന്റെ പ്രത്യേകതയാണ്. ഇതാ മിസോറാമിനെക്കുറിച്ച് രസകരമായ കാര്യങ്ങൾ മനസ്സിലാക്കാം...

ഗോത്രവംശജരുടെ നാട്

ഗോത്രവംശജരുടെ നാട്

വ്യത്യസ്തങ്ങളായ ആചാരങ്ങളും സംസ്കാരങ്ങളും പിന്തുടരുന്ന ഗോത്രവംശജരുടെ നാടായാണ് മിസോറാം അറിയപ്പെടുന്നത്. ഇവിടുത്തെ പരമ്പരാഗത ഗോത്ര വര്‍ഗ്ഗക്കാർ മിസോ വംശത്തിൽപെട്ടവരാണ്. മിസോ എന്നാൽ ഗോത്രവര്‍ഗ്ഗക്കാരും റാം എന്നാൽ നാട് എന്നുമാണ് അർഥം. അങ്ങനെ മിസോ വംശജരുടെ നാട് എന്ന നിലയിലാണ് മിസോറാമിന്‍റെ അർഥം. ഇവിടുത്തെ മിക്ക ഗോത്ര വിഭാഗങ്ങളും എഡി 1500 ൽ അടുത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറിയതാണത്രെ.

കേരളം കഴിഞ്ഞാൽ

കേരളം കഴിഞ്ഞാൽ

സാക്ഷരതയുടെ കാര്യത്തിൽ മറ്റേതു ഇടങ്ങളോടും മത്സരിക്കുവാൻ മിസോറാമിനാകും. കാരണം കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ സാക്ഷരത നിരക്കിൽ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇടമാണ് മിസോറാം..

PC:Byronkhiangte

ബാംബൂ ഡാൻസ്

ബാംബൂ ഡാൻസ്

കലയ്ക്കും കലാകാരന്മാർക്കും ഒക്കെ ഒരുപാട് വിന കൊടുക്കുന്ന നാടാണ് മിസോറാം. ഇവിടുത്തെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് ബാംബൂ ഡാൻസ് അഥവാ ചിറോ ഡാൻസ്. നെടുകെയും കുറുകെയും വച്ചിരിക്കുന്ന മുളന്തണ്ടുകളാണ് ഈ ഡാൻസിന്റെ താളം നിശ്ചയിക്കുന്നത്. താളത്തിനനുസരിച്ച് പുരുഷന്മാർ ഈ മുളംകമ്പുകൾ അനക്കുകയും നൃത്തം ചെയ്യുന്ന സ്ത്രീകൾ അതിനുള്ളിലേക്കും പുറത്തേയ്ക്കും കാലിട്ട് താളത്തിൽ ഡാൻസ് കളിക്കുകയുമാണ് ചെയ്യുന്നത്.

PC:A. J. T. Johnsingh,

ഒരു ജില്ല സംസ്ഥാനമായി മാറിയ കഥ

ഒരു ജില്ല സംസ്ഥാനമായി മാറിയ കഥ

ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് ആസാം പ്രൊവിൻസിനു കീഴിലുള്ള ഒരു ചെറിയ ജില്ല മാത്രമായിരുന്നു മിസോറാം. ലുഷാജ് ഹിൽ ഡിസ്ട്രിക്ട് എന്നായിരുന്നു അന്ന് ഇവിടം അറിയപ്പെട്ടിരുന്നത്. പിന്നീട് 1895 ലാണ് മിസോറാം ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിൽ ആകുന്നത്.

PC:Bogman

ബ്രിട്ടീഷുകാർക്കും മുൻപ്

ബ്രിട്ടീഷുകാർക്കും മുൻപ്

ബ്രിട്ടീഷുകാർ എത്തുന്നതിനു മുൻപേ തനിഗോത്രവർഗ്ഗരീതികൾ പിന്തുടരുന്ന ഇടമായിരുന്നു മിസോറാം. അറുപതോളം വരുന്ന പ്രാദേശിക ഭരണാധികാരികളാണ് ഇവിടുത്തെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. ഗോത്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും അടിപിടകളും കൂടാതെ അടിമത്വവും തലകൊയ്യലും വരെ ഇവിടെ നടന്നിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:Lalnunfela Hlawndo

മിലു പുക് ഗുഹകൾ

മിലു പുക് ഗുഹകൾ

മിസോറാമിലെ മറ്റൊര ആകർഷണമാണ് മിലു പുക് ഗുഹകൾ. വളരെ കുറച്ച് വർഷങ്ങൾക്കു മുൻപ് മാത്രമാണ് ഇങ്ങനെയൊരു ഗുഹയുള്ള കാര്യം പുറംലോകം അറിയുന്നത്. ഗുഹ മാത്രമല്ല അതിശയിപ്പിക്കുന്നത്, ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യരുടെ അസ്ഥികൂടങ്ങൾ കൂടിയാണ്. എന്നാൽ എന്താണ് ഇതിനുപിന്നിലുള്ളത് എന്നു മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല.

വധുവിനെ കൊണ്ടുവരുവാൻ ധനം

വധുവിനെ കൊണ്ടുവരുവാൻ ധനം

നമ്മുടെ നാട്ടിലൊക്കെ സ്ത്രീധന സമ്പ്രദായം ഇപ്പോളും നിലനിൽക്കുമ്പോഴും മിസോറാമിൽ അത് നേരെ തിരിച്ചാണ്. അവരുടെ ഇവിടുത്തെ രീതികളനുസരിച്ച് പെൺകുട്ടിയെ വിവാഹം ചെയ്തുകൊണ്ടുവരുവാൻ പുരുഷൻ കുറച്ച് പണം പെൺവീട്ടുകാർക്ക് നല്കണമെന്നാണ്.

PC:Ezralalsim10

ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്നത് മിസേറാമിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ വരെ ഇടം നേടിയ കുടുംബമാണ് ഇവിടെയുള്ളത്. പു സിയോന എന്നായാളും അദ്ദേഹത്തിന്റെ 38 ഭാര്യമാരും 89 കുട്ടികളും അവരുടെ കുട്ടികളും അടങ്ങുന്നതാണ് ലോകത്തിലെ ഈ വലിയ കുടുംബം.

വെടിക്കെട്ടും പടക്കവും പുറത്ത്

വെടിക്കെട്ടും പടക്കവും പുറത്ത്

വെടിക്കെട്ടുകൾക്കും പടക്കങ്ങൾക്കും മറ്റു നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് മിസോറാം. 2009 ലാണ് ഇവിടെ സംസ്ഥാന സർക്കാർ ഇത്തരം കാര്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ! വഞ്ചിപ്പാട്ടിന്‍റെ താളത്തിനൊത്ത് 66 വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ!

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം! വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

മിസോറാം എന്നാൽ ഇതൊക്കെയാണ്! മിസോറാം എന്നാൽ ഇതൊക്കെയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X