India
Search
  • Follow NativePlanet
Share
» »വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

എത്രത്തോളം ഉയരത്തില്‍ നില്‍ക്കുന്നുവോ അത്രത്തോളം തന്നെ മനുഷ്യനെ വിസ്മയിപ്പിക്കുന്നതാണ് മൗണ്ട് എവറസ്റ്റ്. സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ്‌ മഞ്ഞുമ‌ടക്കുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വിസ്മയം തന്നെയാണ്. എവറസ്റ്റ് കീഴടക്കുക എന്ന ലക്ഷ്യം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ പര്‍വ്വതാരോഹകര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും 1853 ല്‍ മാത്രമാണ് അത് സാധ്യമായത്. 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്. ലോക്തതിലെ ഏറ്റവും അവിശ്വസനീയ കാഴ്ചകള്‍ ഒരുക്കുന്ന എവറസ്റ്റിന് രസകരമായ പല കാര്യങ്ങളുമുണ്ട്. ഉയരം മുതല്‍ പേരു വന്നതു വരെയുള്ള എവറസ്റ്റിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം!!

വളര്‍ന്നു കൊണ്ടേയിരിക്കുന്ന പര്‍വ്വതം

വളര്‍ന്നു കൊണ്ടേയിരിക്കുന്ന പര്‍വ്വതം

വളര്‍ന്നുകൊണ്ടേയിരിക്കുന്ന പര്‍വ്വതമാണ് എവറസ്റ്റ്. എന്നാലത് എവറസ്റ്റിന്റെ പ്രത്യേകത കൊണ്ടല്ല, മറിച്ച് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ഭൗമ ഉപരിതലത്തിന്റെ പ്രത്യേകത കൊണ്ടാണ്. യുറേഷ്യൻ പ്ലേറ്റിന്റെ ഉയർച്ചയിലൂടെ ഇന്ത്യൻ പ്ലേറ്റ് അടിയിൽ സ്ലൈഡുചെയ്യുന്നതിലൂടെയാണ് ഹിമാലയം രൂപപ്പെ‌ട്ടിരിക്കുന്നത്.
ടെക്റ്റോണിക് ഫലകങ്ങളുടെ തുടർച്ചയായ മാറ്റം കാരണം ഹിമാലയം മുകളിലേക്ക് ഉയരുന്നതിനാലാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്. ഓരോ വര്‍ഷവും 44 മില്ലീ മീറ്റര്‍ വീതമാണ് ഇങ്ങനെ എവറസ്റ്റ് വളരുന്നത്.

പേരുവന്ന വഴി

പേരുവന്ന വഴി

ബ്രിട്ടീഷ് സർവേയർ ജനറൽ ആൻഡ്രൂ വോയാണ് എവറസ്റ്റ് എന്ന പേര് ആദ്യം നിർദ്ദേശിക്കുന്നത്, . തന്റെ മുൻഗാമിയായ സർ ജോർജ്ജ് എവറസ്റ്റിന്റെ പേരായിരുന്നു അത്. അദ്ദേഹം തിരഞ്ഞെടുത്തു. 1830 മുതൽ 1843 വരെ സർവേയർ ജനറൽ ഓഫ് ഇന്ത്യ ആയിരുന്നു ജോർജ്ജ് എവറസ്റ്റ്

 പല പേരുകള്‍

പല പേരുകള്‍

എവറസ്റ്റിനോട് ചേര്‍ന്നു നില്‍ക്കുന്ന നാടുകളുടെ സംസ്കാരത്തിനും ചരിത്രത്തിനും അനുസരിച്ച് ഓരോ പേരുകളും ഈ കൊടുമുടിക്കുണ്ട്. നേപ്പാളി ഭാഷയിൽ സഗർമാഥാ എന്നും സംസ്കൃതത്തിൽ ദേവഗിരി ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും എവറസ്റ്റിനു പേരുണ്ട്.

പുതുക്കിയ ഉയരം

പുതുക്കിയ ഉയരം

ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് എവറസ്റ്റിന്റെ ഉയരം 8848.86 മീറ്ററാണ്. 1954 ല്‍ സർവ്വേയി ഓഫ് ഇന്ത്യ ന‌ടത്തിയ കണക്കില്‍ 8848 മീറ്റർ ആയിരുന്നു എവറസ്റ്റിന്റെ ഉയരം. എന്നാല്‍ പിന്നീട് 2015 ലെ നേപ്പാള്‍ ഭൂചലനത്തിനു ശേഷം ഉയരത്തില്‍ വ്യത്യാസം വന്നു എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് നേപ്പാളും ചൈനയും സംയുക്തമായി ഉയരം കണക്കാക്കിയത്. നേരത്തത്തേതിനേക്കാള്‍ 86 സെന്റീമീറ്റര്‍ അധികം ഉയരമാണ് ഇതില്‍ കണ്ട‌െത്തിയത്. സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് എവറസ്റ്റ്‌.
നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ തെക്ക് ഭാഗത്തും ചൈന വടക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു.

ദുഷ്കരമായ കാലാവസ്ഥ‌

ദുഷ്കരമായ കാലാവസ്ഥ‌


കനത്ത മനക്കട്ടിയും ആരോഗ്യവും ഉണ്ടെങ്കില്‍ മാത്രം അതിജീവിക്കുവാന്‍ കഴിയുന്നത്ര ദുശ്കരമായ കാലാവസ്ഥയാണ് എവറസ്റ്റിലേത്. എവറസ്റ്റിന്റെ 5,300 മീറ്റർ (17,400 അടി) ഉയരത്തിൽ എല്ലായ്പ്പോഴും മഞ്ഞും ഐസും നിറഞ്ഞതായിരിക്കും.തണുപ്പിനെയും മഞ്ഞിനെയും പ്രതിരോധിക്കുന്ന പ്രത്യേക തരം വസ്ത്രങ്ങളും ഗോഗിള്‍സും ഇല്ലാതെ ഇവിടേയ്ക്ക് യാത്ര ആലോചിക്കുവാനെ സാധിക്കില്ല.

ഏറ്റവും ഉയരത്തിലുള്ളത് എവറസ്റ്റ് അല്ല!!

ഏറ്റവും ഉയരത്തിലുള്ളത് എവറസ്റ്റ് അല്ല!!

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടി യഥാര്‍ത്ഥത്തില്‍ എവറസ്റ്റ് അല്ല. ഹവായിയിലെ
10,200 മീറ്റർ ഉയരമുള്ള മോവ്ന കിയയാണത്. എന്നാല്‍ ഇതിന്റെ ഭൂരിഭാഗവും സമുദ്രത്തിനു അടിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിന് മുകളിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് എവറസ്റ്റ്.

 30,000 മുതല്‍ 70,000 ഡോളറെങ്കിലും

30,000 മുതല്‍ 70,000 ഡോളറെങ്കിലും

അത്യന്തം സാഹസികമായ എവറസ്റ്റ് യാത്ര പര്‍വ്വതാരോഹകരുടെ സ്വപ്നമാണ്. എന്നാല്‍ ചെറിയ ചിലവൊന്നുമല്ല ഇതിനുള്ളത് . 22 ലക്ഷം മുതല്‍ 55 ലക്ഷത്തോളം വരെ ഇതിനായി ചിലവഴിക്കേണ്ടി വരും. കൊവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ തുകയും ഇന്‍ഷുറന്‍സും കെട്ടിവയ്ക്കേണ്ട പണവുമെല്ലാം ഇനിയും ഉയരുവാനാണ് സാധ്യത. യാത്ര ചിലവ്, ഗൈഡ്, പരിശീലനം, യാത്രാ സാമഗ്രികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇത്രയും ചിലവ്,

4000 ആളുകള്‍

4000 ആളുകള്‍

1953-ൽ മേയ് 29-ന്‌ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരാണ്‌ ആദ്യമായി കീഴടക്കിയത്. അതിനുശേഷം ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലായിരത്തോളം ആളുകളാണ് എവറസ്റ്റ് കീഴ‌‌ടക്കിയിരിക്കുന്നത്, 1921-ലാണ് ആദ്യത്തെ യാത്ര നടന്നത്. എങ്കിലും ഔദ്യോഗികമായി കീഴടക്കിയത് 1953 ല്‍ ആയിരുന്നു. 1924-ൽത്തന്നെ മല്ലോറി, ഇർവിൻ എന്നീ പര്യവേഷകർ ഏതാണ്ട് 8535 അടി ഉയരത്തിലെത്തിയെങ്കിലും തുടർന്ന് അവരെ കാണാതായി. പിൽക്കാലത്ത്, 1933-ലെ ഒരു പര്യവേഷണസംഘം, മല്ലോറിയുടെ മഞ്ഞുകൊത്തി കണ്ടെത്തിയിരുന്നു.1999ൽ മല്ലോറിയുടെ ശരീരം കണ്ടെത്തി. അദ്ദേഹം എവറസ്റ്റ് കീഴടക്കിയിരുന്നതായി കരുതുന്നു.

300 ഓളം മരണങ്ങള്‍

300 ഓളം മരണങ്ങള്‍

എവറസ്റ്റ് കീഴ‌ടക്കുന്നതിലെ മരണ നിരക്ക് 4 ശതമാനമാണ്. മിക്കവരും കനത്ത ഹിമപാതമോ ആള്‍ട്ടിറ്റ്യൂഡ് സിക്നെസെ് മൂലമാണ് മരണത്തിന് കീഴടങ്ങുന്നത്. കൊടുമുടി കയറി താഴേക്ക് ഇറങ്ങുമ്പോഴാണ് മിക്ക മരണങ്ങളും സംഭവിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ മ‍ൃതദേഹം മലയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. 8000 അടിക്ക് മുകളിലാണ് മിക്ക മരണങ്ങളും സംഭവിക്കുന്നത്.
ഈ പ്രദേശത്തെ ഓക്സിജന്റെ അഭാവം, തണുപ്പ്, മലകയറ്റക്കാർക്ക് ക്ഷീണം എന്നിവ കാരണം 'ഡെത്ത് സോൺ എന്നാണ് വിളിക്കുന്നത്.

എവറസ്റ്റും ഒളിമ്പിക് ദീപശിഖയും

എവറസ്റ്റും ഒളിമ്പിക് ദീപശിഖയും

2008 ൽ, ബീജിംഗ് ഒളിമ്പിക് ദീപശിഖ മെയ് എട്ടിന് രാവിലെ 9:17 ന് എവറസ്റ്റ് കൊടുമുടിയിൽ എത്തി. മനുഷ്യ ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക് ദീപശിഖ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലെത്തിയത്. ദീപശിഖ കൈമാറുന്ന ഏറ്റവും ഉയർന്ന സ്ഥലമായും ഇതിനെ ചരിത്രം അടയാളപ്പെടുത്തിയിരുന്നു.

 എവറസ്റ്റ് ടൂറിസ്റ്റ് സീസണ്‍

എവറസ്റ്റ് ടൂറിസ്റ്റ് സീസണ്‍

മെയ് മുതൽ ഒക്ടോബർ വരെയാണ് എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളും പര്‍വ്വതാരോഹകരും എത്തിച്ചേരുന്ന സമയം.

 ഷെര്‍പ്പകള്

ഷെര്‍പ്പകള്

ഷെര്‍പ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് കീഴടക്കുക എന്നത് ഇന്നും അസാധ്യമായ കാര്യമാണ്. ചൈന, ഇന്ത്യ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ചിതറിക്കിടക്കുന്ന പ്രത്യേക വിഭാഗക്കാരാണ് ഷെര്‍പ്പകള്‍.

എവറസ്റ്റിലെ മികച്ച വഴികാട്ടികളാണ് ഇവര്‍. . വിവിധ രാജ്യങ്ങളിൽ നിന്നുള്ള പർവതാരോഹണ ടീമുകൾക്ക് ഗൈഡ് സേവനങ്ങൾ നൽകുന്നത് ഷെർപാസിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായി മാറിയിരിക്കുന്നു. നേപ്പാളിലാണ് ഇവര്‍ പ്രധാനമായും താമസിക്കുന്നത്.

മരണത്തിന് അടിമപ്പെടാത്ത ജീവനാണ് ഇവിടെയുള്ളത്. ഇവിടുത്തെ ഋഷിമാര്‍ക്കും താപസ്സര്‍ക്കുമൊന്നും മരണമില്ലത്രെ.മരണത്തിന് അടിമപ്പെടാത്ത ജീവനാണ് ഇവിടെയുള്ളത്. ഇവിടുത്തെ ഋഷിമാര്‍ക്കും താപസ്സര്‍ക്കുമൊന്നും മരണമില്ലത്രെ.

ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!! കാരണമിതാണ്ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!! കാരണമിതാണ്

ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ

ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!<br />ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X