Search
  • Follow NativePlanet
Share
» »കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയ പാലക്കാട്... കഥയിലെന്താണ് സത്യം!!

കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയ പാലക്കാട്... കഥയിലെന്താണ് സത്യം!!

പാലക്കാട്....പാലമരങ്ങൾ വളർന്നു പന്തലിച്ചു നിന് നാട് പാലക്കാട് ആയെന്നു ചരിത്രം പറയുന്നിടം. ഖസാക്കിന്റെ ഇതിഹാസത്തിൽ തുടങ്ങി ഒരുപാട് സാഹിത്യ കൃതികളിലൂടെ കേട്ടും കണ്ടും പരിചയിച്ച നാട്. യക്ഷനും യക്ഷിയും ഒടിയനും ഒക്കെക്കൊണ്ട് മനസ്സിൽ ഭയം നിറച്ച നാട്. അറിയാക്കഥകൾ കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന പാലക്കാടിനെക്കുറിച്ച് അറിയുവാനാണെങ്കിൽ കാര്യങ്ങൾ ഒരുപാടുണ്ട്. പാലക്കാടിൻറെ ചരിത്രത്തിലൂടെയും കഥകളിലൂടെയും ഒരു നടത്തമായാലോ...

പാലക്കാട്

പാലക്കാട് എന്ന പേരു എങ്ങനെ വന്നു എന്നതിന്‍റെ തർക്കം ഇനിയും തീർന്നിട്ടില്ല എന്നു പറയാം. പാലമരങ്ങൾ ധാരാളം കാണുന്നതിനാലാണ് ഇവിടെ പാലക്കാട് എന്നറിയപ്പെടുന്നത് ഒന്ന് ഒരു കൂട്ടർ പറയുമ്പോൾ ബുദ്ധമതക്കാരുടെ പാലി ഭാഷ സംസാരിക്കുന്നവർ ഇവിടെയുണ്ടായിരുന്നതിനാലാണ് ഇങ്ങനെ പേരു വന്നതെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. മാത്രമല്ല, യക്ഷിയുടെ വാസസ്ഥലമായിരുന്ന പാലമരങ്ങളുടെ കൂട്ടം എന്നതിൽ നിന്നാണ് പാലക്കാട് വന്നതെന്നും കരുതുന്നവരുണ്ട്.

കേരളത്തിന്റെ നെല്ലറ

സമൃദ്ധമായ നെൽകൃഷി ഉണ്ടായിരുന്ന ഇടമായിരുന്നു പണ്ടു കാലം മുതലേ പാലക്കാട്. അതുകൊണ്ട് ഇവിടം കേരളത്തിന്റെ നെല്ലറ എന്നാണ് അറിയപ്പെടുന്നത്. ഇന്ന് പണ്ടുകാലത്തെയത്രയും കൃഷി ഇല്ല എങ്കിലും നെല്‍കൃഷി തന്നെയാണ് ഇവിടുത്തെ പ്രധാന കൃഷി.

കോട്ട മുതൽ പാലക്കാട് ചുരം വരെ

ടിപ്പു സുൽത്താന്റെ പിതാവായിരുന്ന ഹൈദരാലിയുടെ കാലത്ത് നിർമ്മിച്ച പാലക്കാട് കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ നീണ്ടു കിടക്കുന്നവയാണ് പാലക്കാട് ജില്ലയിലെ കാഴ്ചകൾ.

കാഴ്ചകളുടെ കൂടാകം

കോട്ടകള്‍, ക്ഷേത്രങ്ങള്‍, അണക്കെട്ട്, വന്യജീവി സങ്കേതം, വെള്ളച്ചാട്ടം, പാര്‍ക്കുകള്‍, പ്രകൃതിസുന്ദരമായ സ്ഥലങ്ങള്‍ അങ്ങനെ പോകുന്നു പാലക്കാട്ടെ കാഴ്ചകള്‍. പാലക്കാട് കോട്ടയും ജൈന ക്ഷേത്രവുമാണ് ഇവിടുത്തെ ചരിത്രപരമായ പ്രധാന ആകര്‍ഷണങ്ങള്‍. മലമ്പുഴ അണക്കെട്ടും പൂന്തോട്ടവുമാണ് മറ്റൊരു ആകര്‍ഷണം.

പ്രകൃതി സ്നേഹികൾക്ക്

പ്രകൃതി സ്നേഹികൾക്ക് യാത്രകൾ നടത്തുവാൻ പറ്റിയ ഒരുപാട് സ്ഥലങ്ങള്‍ ഇവിടെയുണ്ട്.നെല്ലിയാമ്പതി ഹില്‍ സ്റ്റേഷന്‍, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, പറമ്പിക്കുളം വന്യജീവി സങ്കേതം തുടങ്ങിയവ മാത്രം മതി ആഴ്ചകളോളം ചിലവഴിക്കുവാൻ.

ഉത്സവങ്ങളുടെ നാട്

കേരളത്തിൽ ഏറ്റവും അധികം ക്ഷേത്രോത്സവങ്ങൾ നടക്കുന്ന ഒരു നാട് കൂടിയാണ് പാലക്കാട്. അങ്ങ് തൊട്ടിങ്ങുവരെ തമിഴ്നാടൻ സംസ്കാരത്തോട് ചേർന്നു കിടക്കുന്നതിനാൽ വളരെ വ്യത്യസ്തതയുള്ള ആഘോഷങ്ങൾ ഇവിടെ കാണാം.

ഏറ്റവും വലിയ ജലസംഭരണി

ഏറ്റവും വലിയ ജലസംഭരണി

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ജല സംഭരണികളിലൊന്നാണ് മലമ്പുഴ ഡാം. ഭാരതപ്പുഴയുടെ പോഷക നദിയായ കൽപ്പാത്തിയുടെ കൈവഴിയായ മലമ്പുഴ നദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മലമ്പുഴ ജലസംഭരണി, മലമ്പുഴ ഗാർഡൻ, പാർക്ക്, റോപ് വേ, തൂക്കു പാലം, യക്ഷി ശില്പം തുടങ്ങിയവയെല്ലാം ഇവിടുത്തെ മറ്റ് ആകർഷണങ്ങളാണ്.

PC:Ranjithsiji

കുത്താമ്പുള്ളി

കാലമെത്ര മുന്നോട്ട് ഓടിയിട്ടും ഇനിയും പഴമ വിടാത്ത ഒരു നാടാണ് കുത്താമ്പുള്ളി. പാലക്കാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇവിട കേരളത്തിലെ തന്നെ പ്രശസ്തമായ ഒരു നെയ്ത്തു ഗ്രാമമാണ്. ഇവിടുത്തെ മിക്കവാറും എല്ലാ വീടുകളിലും തറി കാണുവാൻ സാധിക്കും. കേരള സാരി എന്നറിയപ്പെടുന്ന സാരികളാണ് ഇവിടെ നിർമ്മിക്കുന്നത്.

സ്വന്തം ഭൂമി കൊടുത്ത് പകരം വാങ്ങിയ പാലക്കാട്

കേരളത്തിലെ ജില്ലകളുടെ ചരിത്രം നോക്കിയാൽ അതിൽ ഏറ്റവും രസകരമായ ചരിത്രം പറയുന്നത് പാലക്കാടാണ്. വിദേശ ശക്തികളടക്കം ഒരുപാടുപേരുടെ കൈകളിലൂടെ കടന്നു പോയിട്ടുള്ള നാടാണിത്. ചേരമാൻ പെരുമാലിന്റെ രാജവംശവും കാഞ്ചി പല്ലവ രാജാക്കന്മാരും ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരും ഒക്കെയായിരുന്നു ഇവിടം ഭരിച്ചിരുന്നത്. പാലക്കാട് രാജാക്കന്മാർ എന്ന് പിന്നീട് അറിയപ്പെട്ടവർ പൊന്നാനിയിലെ അതവനാട് എന്ന സ്ഥലത്തു നിന്നും കുടിയേറി വന്നവരാണ്. ആള്വാഞ്ചേരി തമ്പ്രാക്കളോട് തങ്ങളുടെ ഭൂമി കച്ചവടം നടത്തി പാലക്കാട് വിലയ്ക്കു വാങ്ങുകയായിരുന്നുവത്രെ.

കന്യാകുമാരി കൊടുത്ത് പകരം വാങ്ങിയ പാലക്കാട്

പാലക്കാടിൻറെ ചരിത്രം പറയുമ്പോൾ പലരും പറയുന്നത് കന്യാകുമാരി തമിഴ്നാടിന് കൊടുത്ത പകരം വാങ്ങിയതാണ് പാലക്കാട് എന്നാണ്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പാലക്കാട് ഉൾപ്പെട്ട പ്രദേശങ്ങൾ മദ്രാസിനോടൊപ്പമാണ് പോയത്. എന്നാല്‍ പിന്നീട് കേരളം സംസ്ഥാനമാക്കി രൂപീകരിച്ചപ്പോൾ അന്നത്തെ മലബാർ ജില്ല കേരളത്തോട് ചേരുകയും പാലക്കാട് കേരളത്തിനു കീഴിൽ വരുകയുമായിരുന്നു. ആലത്തൂർ, ചിറ്റൂർ തുടങ്ങിയ സ്ഥലങ്ങളും പിന്നീട് കേരളത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

കാലാവസ്ഥ പാലക്കാടിന്റേത്

കേരളത്തിലാണ് പാലക്കാട് ഉള്ളതെങ്കിലും ഇവിടുത്തെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥയാണ് പാലക്കാടുള്ളത്. തമിഴ്നാട്ടിലേതു പോലെ വരണ്ട കാലാവസ്ഥയാണ് ഇവിടെ സാധാരണയായി അനുഭവപ്പെടാറുള്ളത്.

സന്ദർശിക്കുവാൻ പറ്റിയ സമയം

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. അതി കഠിനമായ ചൂട് അനുഭവപ്പെടുന്ന സ്ഥലമായതിനാൽ മാർച്ച് മുതൽ മേയ് വരെയുള്ള സമയങ്ങളിൽ ഇവിടേക്ക് വരാതിരിക്കുന്നതാവും നല്ലത്.

എത്തിച്ചേരുവാൻ

കോയമ്പത്തൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമാണ് പാലക്കാട്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് 68 കിലോമീറ്ററാണ് ദൂര. ട്രെയിനിനു വരുന്നവർക്ക് ഒലവങ്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങാം.

ഒളിഞ്ഞിരിക്കുന്ന അസുരന്‍കുണ്ട് മുതൽ തുടങ്ങുകയാണ് തൃശൂർ കാഴ്ചകൾ

ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കണോ...പോകാം ഈ ക്ഷേത്രത്തിൽ

രാമൻ ശപിച്ച സീതയും നിശബ്ദമായി പതിക്കുന്ന വെള്ളച്ചാട്ടവും..വിചിത്രമായ കഥയുമായി ചുഞ്ചനകട്ടെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more