Search
  • Follow NativePlanet
Share
» »റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!

റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!

ലോകം അതിന്റെ മാറ്റങ്ങളിലൂടെ ഓരോ ദിവസവും ഓടിക്കൊണ്ടിരിക്കുമ്പോൾ തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്ന ഒരിടമുണ്ട്. തിരക്കും ബഹളങ്ങളും എന്താണെന്ന് പോലും കേട്ടിട്ടില്ലാതെ, എപ്പോഴെങ്കിലും അന്വേഷിച്ചെത്തുന്ന സഞ്ചാരികളെയും കാത്തിരിക്കുന്ന ഒരു നാട്. നഗരങ്ങളുടെ മടുപ്പിക്കുന്ന തിരക്കില്‍ നിന്നും ഒന്നു രക്ഷപ‌െട്ടോടി വന്ന് മനസ്സമാധാനത്തോടെ നീണ്ടുനിവർന്നു കിടക്കുവാന്

പറ്റി ഇടം. ഹിമാചലിലെ പാർവ്വതി വാലിയോട് ചേർന്നു കിടക്കുന്ന പുൽഗ സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയതെങ്ങനെയെന്ന് അറിയുവാൻ ഒരുപാടൊന്നും ആലോചിക്കേണ്ടതില്ല.

ഒരിക്കലിവിടെ എത്തിയാൽപിന്നെ പത്തു വയസ്സെങ്കിലും കുറയാതെ തിരികെ വരില്ല. അത്രയും മനോഹരമായ ഇടമാണ് പുൽഗ.

റോഡില്ല, കാൽ തന്നെ ശരണം

റോഡില്ല, കാൽ തന്നെ ശരണം

എന്തുകൊണ്ടാണ് പുൽഗയിലേക്ക് അധികം സഞ്ചാരികള്‍ എത്താത്തതെന്ന് പിടികിട്ടിയില്ലേ? യാത്രകളോട് അത്രയേറെ ഭ്രമമുള്ളവർ മാത്രമേ ഇവിടേക്ക് കിലോമീറ്ററുകൾ നടന്ന് എത്തിച്ചേരാറുള്ളൂ. വാഹനങ്ങൾക്ക് കടന്നു പോകുവാൻ അനുയോജ്യമല്ലാത്ത റോഡാണ് പുൽഗയിലുള്ളത്. ബർഷേനി എന്ന സ്ഥലത്തു നിന്നും ഇവിടേക്ക് 3 കിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരമത്രയും നടന്ന് വേണം പുൽഗയിലെത്തുവാൻ.

2210 മീറ്റർ ഉയരം

2210 മീറ്റർ ഉയരം

സമുദ്ര നിരപ്പിൽ നിന്നും 2210 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പാർവ്വതി വാലിയോട് ചേർന്നു കിടക്കുന്ന ഇവിടെ സാഹസികരും യാത്രയോട് അത്രയധികം താല്പര്യമുള്ളവരും മാത്രമേ എത്തിച്ചേരാറുള്ളൂ.

ഫെയറി ഫോറസ്റ്റ്

ഫെയറി ഫോറസ്റ്റ്

ഇടതൂർന്നു നിൽക്കുന്ന ദേവതാരു മരങ്ങൾ നിറഞ്ഞ കാട്.

പുൽഗയുടെ കഥകളിൽ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്നവയാണ് നാടോടി കഥകളിൽ മാത്രം കേട്ടു പരിചയമുള്ള കാടുകൾ. ആകാശത്തിന്‍റെ ഒരു കീറ് മാത്രം കാണിക്കുന്നത്രയും തിങ്ങി നിൽക്കുന്ന ദേവതാരു മരങ്ങൾ സന്ദർശകരെ മറ്റൊരു ലോകത്തിൽ എത്തിക്കും എന്നതിൽ തർക്കമില്ല. ഈ കാടിനുള്ളിലൂടെ കുന്നുകളും മലകളും തേടിയുള്ള ട്രക്കിങ്ങാണ് പുൽഗയുടെ മറ്റൊരു ആകർഷണം.

PC:Kiran Jonnalagadda

പാര്‍വ്വതി വാലിയുടെ കിടിലൻ കാഴ്ച

പാര്‍വ്വതി വാലിയുടെ കിടിലൻ കാഴ്ച

സഞ്ചാരികള്‍ക്കു പുൽഗ തരുന്ന മനോഹരമായ മറ്റൊരു സമ്മാനം പാർവ്വതി വാലിയുടെ കാഴ്ചയാണ്. സ്വർഗ്ഗത്തിലേക്കുള്ള കവാ‌‌‌ടം എന്നറിയപ്പെടുന്ന ഇവിടം മറഞ്ഞു കിടക്കുന്ന ഹിമാലയൻ കാഴ്ചകളും ഗ്രാമങ്ങളും തേ‌ടിയെത്തുവാൻ പറ്റിയ പ്രദേശമാണ്. നദീതീരത്തെ താമസവും ട്രക്കിങ്ങ് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഏതു തരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ് പാർവ്വതി വാലിയിലുള്ളത്.

PC:Alok Kumar

മരപ്പാലങ്ങളും വെള്ളച്ചാ‌‌‌ട്ടങ്ങളും

മരപ്പാലങ്ങളും വെള്ളച്ചാ‌‌‌ട്ടങ്ങളും

പ്രകൃതി ഇത്രയധികം അനുഗ്രഹിച്ച മറ്റൊരു ഹിമാലയൻ ഗ്രാമമുണ്ടോ എന്ന് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും സംശയിക്കും. കാരണം അത്ര മനോഹരമായാണ് ഈ നാടിനെ പ്രകൃതി അണിയിച്ചൊരുക്കിയിരിക്കുന്നത്. പർവ്വതങ്ങളും അതിന്റെ താഴ്വരയിലെ വെള്ളച്ചാട്ടങ്ങളും മാമലകൾക്ക് അഴകായി ഒലിച്ചിറങ്ങുന്ന മറ്റു വെള്ളച്ചാ‌ട്ടങ്ങളും എല്ലാം ഈ നാടിനെ പ്രിയപ്പെ‌‌‌‌‌ട്ടതാക്കും.

താമസിക്കുവാൻ മരവീടുകൾ

താമസിക്കുവാൻ മരവീടുകൾ

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് മരത്തിൽ നിർമ്മിച്ചിരിക്കുന്ന വീടുകളാണ്. വുഡ് ഹൗസ് അഥവാ ലോഗ് ഹൗസ് എന്നറിയപ്പെടുന്ന ഇത്തരം നിർമ്മികൾ ഇവിടുത്തെ എടുത്തു പറയേണ്ട പ്രത്യേകത തന്നെയാണ്

 ആപ്പിൾ തോ‌‌‌ട്ടങ്ങള്‍

ആപ്പിൾ തോ‌‌‌ട്ടങ്ങള്‍

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആപ്പിൾ തോ‌ട്ടങ്ങളാണ് ഇവി‌‌ടെ കാണാനുള്ള മറ്റൊരു കാഴ്ച. വിളവെ‌ടുപ്പ് സമയമാണെങ്കിൽ വഴിനീളെ പാകമായി നിൽക്കുന്ന ആപ്പിൾ മരങ്ങൽൾ കാണാം. സന്ദർശകർ ആപ്പിൾ മരങ്ങളിൽ നിന്നും നേരി‌ട്ട് പറിച്ചെ‌‌‌ടുത്താലും ഇവിടുള്ളവർ ഒന്നും പറയില്ല. ആപ്പിൾ വിളവെടുപ്പ് നടക്കുന്ന ജൂൺ പകുതി മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് ഇവിടെ സന്ദര്‍ശിച്ചാൽ വ്യത്യസ്ഥമായ ഒരു അനുഭവമായിരിക്കും അത്.

 റോപ് വേയിലൂടെ പോകുന്ന പച്ചക്കറികൾ

റോപ് വേയിലൂടെ പോകുന്ന പച്ചക്കറികൾ

ഇവിടുത്തെ ഏറ്റവും വ്യത്യസ്ഥമായ കാഴ്ചകളിലൊന്നാണ് റോപ് വേ. പച്ചക്കറികളും മറ്റു വീ‌‌ട്ടുസാമാനങ്ങളുമൊക്കെ തലയിലേറ്റാതെ മുകളിൽ നിന്നും എളുപ്പത്തിൽ താഴേക്ക് എത്തിക്കുവാൻ ഇവർ ഉപയോഗിക്കുന്ന എളുപ്പ വിദ്യയാണിത്. വാഹനങ്ങളെത്താത്ത മൂന്നു കിലോമീറ്ററ്‍ ദൂരം സാധനങ്ങൾ തലയിലേറ്റി വരാതെ വീ‌ട്ടിലെത്തിക്കുവാൻ ഇത് ആളുകളെ സഹായിക്കുന്നു.

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more