Search
  • Follow NativePlanet
Share
» »പെൻഷൻകാരുടെ പറുദീസയായ പൂനെ!

പെൻഷൻകാരുടെ പറുദീസയായ പൂനെ!

തിരക്കില്ലാതെ ഒരു നിമിഷം പോലും സങ്കല്പ്പിക്കുവാൻ പറ്റാത്ത നാടാണ് പൂനെ. എന്തിനും ഏതിനും തിരക്കു മാത്രം. എന്നാൽ അതിനെയെല്ലാം മാറ്റി നിർത്തി പൂനെയെ ഒരു സ്വര്‍ഗ്ഗമാക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. ഡെക്കാന്‍റെ റാണി എന്നും കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നുമൊക്കെ ഇവിടം വെറുതെ അറിയപ്പെടുന്നതല്ല.പ്രസന്നമായ കാലാവസ്ഥയും എത്ര തിരക്കാണെങ്കിലും മടുപ്പിക്കാതെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന അന്തരീക്ഷവും എല്ലാം ചേർന്ന് ഈ നാടിനെ മൊത്തത്തില്‍ വ്യത്യസ്തമാക്കുന്നു. ആധുനികതയും പഴമയും പിന്നെ സംസ്കാരവും ഒരുപോലെ ചേർന്നു നിൽക്കുന്ന ഈ നാടിനെക്കുറിച്ച് അറിയുവാൻ കാര്യങ്ങൾ ഒരുപാട് ബാക്കിയുണ്ട്. ജീവിക്കുവാനാണെങ്കിലും അടിച്ചു പൊളിക്കുവാനാണെങ്കിലും ഒന്നിനൊന്ന് മെച്ചമായ പൂനെയെക്കുറിച്ച് തീർത്തും വ്യത്യസ്തമായ കുറച്ച് കാര്യങ്ങൾ പരിചയപ്പെടാം...

പുണ്യയിൽ നിന്നും വന്ന പൂനെ

പുണ്യയിൽ നിന്നും വന്ന പൂനെ

പൂനയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ പേരിൽ നിന്നു തന്നെ തുടങ്ങാം. ലോഹയുഗത്തിൽ പൂനെയുടെ പേര് പുനക് ദേശ് എന്നായിരുന്നു. കാലത്തിന്റെ പോക്കിൽ അത് പുനേക വാടി, പുനേവാടി, കസബ പൂനെ എന്നിങ്ങനെ മാറി വന്നു. യഥാർഥത്തിൽ പൂനെ എന്നത് പുണ്യ എന്ന വാക്കിൽ നിന്നാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. പുണ്യ എന്നാൽ രണ്ട് നദികളുടെ സംഗമ സ്ഥാനം എന്നാണ് അർഥം. മുളാ നദിയുടെയും മുത്താ നദിയുടെയും സംഗമ സ്ഥാനത്താണ് പൂനെയുള്ളത്.

PC:Udaykumar PR

വളർച്ചയിൽ മുന്നിൽ

വളർച്ചയിൽ മുന്നിൽ

ഇന്ന് ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്ന നഗരങ്ങളിലൊന്നായാണ് പുനെയെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്തിനധികം, ഹൈദരാബാദിനെയും ചെന്നൈയെയും ബാംഗ്ലൂരിനെയും ഉടൻതന്നെ പൂനെ വളർച്ചയിൽ മറികടക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

PC:wikimedia

മറാത്ത ഭരണാധികാരികൾ മുതൽ സ്വാതന്ത്ര്യ സമരം വരെ

മറാത്ത ഭരണാധികാരികൾ മുതൽ സ്വാതന്ത്ര്യ സമരം വരെ

പെഷവായുടെ കാലം മുതൽ സ്വാതന്ത്ര്യ സമരത്തിന്റെ കാലം വരെ പൂനെ ചരിത്രത്തിൽ നിറഞ്ഞു നിന്നിട്ടുണ്ട്. മറാക്ക രാജവംശത്തിലെ പെഷവാസ് അധികാരത്തിൽ വന്നപ്പോൾ അവർ തങ്ങളുടെ തലസ്ഥാമം സാസ്വാദിൽ നിന്നും പൂനെയിലേക്ക് മാറ്റുകയുണ്ടായി. അന്നുമുതൽ ഓരോ ചരിത്ര സംഭവങ്ങളിലും പൂനെയ്ക്ക അതിന്റേതായ ഒരു പങ്ക് കാണുവാൻ സാധിക്കും.

പൂനെയിലെ യേർവാഡ ജയിലിലാണ് സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാ ഗാന്ധി തടവിൽ കിടന്നത്.

കാംഷേട്ട് എന്നാല്‍ പൊളിയാണ്!!

പെൻഷൻ പറ്റിയവരുടെ പറുദീസ

പെൻഷൻ പറ്റിയവരുടെ പറുദീസ

പെൻഷൻ പറ്റിയവരുടെ പറുദീസ എന്നും പുനെയ്ക്ക് ഒരു വിളിപ്പേരുണ്ട്. അതിനു കാരണം ഇവിടെ യുവാക്കളില്ലാത്തല്ല. മറിച്ച്, പെൻഷൻപറ്റി കഴിയുമ്പോൾ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഡിഫൻസ് സർവ്വീസിലെ ആളുകളുമൊക്കെ തങ്ങളുടെ വിശ്രമ ജീവിതത്തിനായി പൂനെ തിരഞ്ഞെടുക്കുന്നതു കൊണ്ടാണ്. റിട്ടയറായവർക്ക് തുടർന്നുള്ള ജീവിതം നയിക്കുവാൻ ഒട്ടേറെ ഇടങ്ങളും ഇവിടെ ലഭ്യമാണ്.

പൂനെയിലെ യേർവാഡ ജയിൽ

പൂനെയിലെ യേർവാഡ ജയിൽ

പൂനെയിലെ ചരിത്ര സ്മാരകങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് യേർവാഡ ജയിൽ. അതീവ സുരക്ഷാ മേഖലയായ ഇത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ജയിലുകളിലൊന്നും കൂടിയാണ്. 1871 ൽ ബ്രിട്ടീഷുകാരുടെ ഭരണ കാലത്താണ് ഇത് നിർമ്മിക്കുന്നത്. അന്നു മുതൽ ഇത് പ്രധാന ചരിത്ര സ്മാരങ്ങളിലൊന്നായി മാറി. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി ഉൾപ്പെടെ ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികളെ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു,മഹാത്മാ ഗാന്ധി,ബാൽ ഗംഗാധര തിലക്,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്.

PC:Sweet madhura

പൂനെയും ബാഡ്മിന്‍റണും

പൂനെയും ബാഡ്മിന്‍റണും

പൂനെയക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ടെങ്കിലും അതിലൊന്നും പെടാത്ത ഒരു വിശേഷണം കൂടിയുണ്ട്. ഇന്ത്യയിൽ ആദ്യമായി ബാഡ്മിന്‍റൺ കളിക്ക് തുടക്കം കുറിച്ച ഇടം കൂടിയാണ് പൂനെ. ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും പൂനെയിൽ സേവനം ചെയ്യാനെത്തി സൈനികരാണ് ആദ്യമായി ഈ കളി പൂനെയ്ക്കd പരിചയപ്പെടുത്തുന്നത്. പിന്നെ ഇന്നു വരെ ഇവിടെ ഏറ്റവും പ്രചാരത്തിലുള്ള കായിക വിനോദവും ബാഡ്മിന്‍റൺ തന്നെയാണ്.

പബ്ബുകൾ

പബ്ബുകൾ

പബ്ബ് എന്നു കേൾക്കുമ്പോള്‌‍ തന്നെ ഓൿമ്മ വരിക ബാംഗ്ലൂരാണ്. എന്നാൽ യഥാർഥത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം പബ്ബുകളുള്ളത് പൂനെയിലാണ്. അടിച്ചു പൊളിക്കുവാൻ പറ്റിയ നാടായ പൂനെയിൽ ഇഷ്ടം പോലെ പബ്ബുകളും അവിടെ എത്തി അടിച്ചു പൊളിക്കുവാൻ ആളുകളുമുണ്ട്. ഇവിടുത്തെ പാത്രി ജീവിതവും ഏറെ പ്രസിദ്ധമാണ്. രാത്രി ജീവിതം ആസ്വദിക്കുവാനും ജീവിതം അടിച്ചു പൊളിക്കുവാനും താല്പര്യപ്പെടുന്നവരാണെങ്കിൽ പൂനെ നല്ലൊരു ഓപ്ഷനാണ്.

ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂള്‍

ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂള്‍

1848 ൽ സാവിത്രി ഭായ് പുലെ ഫാത്തിമാ ബീഗവുമായി ചേർന്ന് ബിഡേ വാഡയിലാപംഭിച്ച ഗേൾസ് സ്കൂളാണ് ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂള്‍ ആയി അറിയപ്പെടുന്നത്. താത്യാറൂവു ബിഡേ സ്കൂൾ എന്നായിരുന്നു ഇതിന്‍റെ പേര്. സ്ത്രീ ശാക്തീകരണവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തിൽ നിന്നായിരുന്നു ഇതിന് തുടക്കമായത്. ഇത് കൂടാതെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നാണ് പൂനെ അറിയപ്പെടുന്നത് തന്നെ.

ഏറ്റവും അധികം ഇരുചക്ര വാഹനങ്ങൾ

ഏറ്റവും അധികം ഇരുചക്ര വാഹനങ്ങൾ

ലോകത്തിൽ തന്നെ ഏറ്റവും അധികം ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഇടമാണ് പൂനെ.

ഐടി ഹബ്

ഐടി ഹബ്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളില്‍ ഒന്നും പൂനെയാണ്. മിക്ക ലോകോത്തര കമ്പനികൾക്കും പൂനെയിൽ രു ഓഫീസുണ്ട്. ഇത് കൂടാതെ വെബ് ഡിസൈനിങ് കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നു.

താജ്മഹലിനെപ്പോലും തോൽപ്പിക്കുന്ന തമിഴ്നാട്ടിലെ സപ്താത്ഭുതങ്ങൾ

21 വർഷമെടുത്തു നിർമ്മിച്ച ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X