Search
  • Follow NativePlanet
Share
» »വിടര്‍ത്തിപ്പിടിച്ച കൈകളുള്ള ക്രൈസ്റ്റ് ദി റെഡീമർ

വിടര്‍ത്തിപ്പിടിച്ച കൈകളുള്ള ക്രൈസ്റ്റ് ദി റെഡീമർ

ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയു‌ടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ക്രൈസ്റ്റ് ദി റെഡീമർ... കൈവിരിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം നില്‍ക്കുന്ന ക്രിസ്തുവിന്‍റെ പ്രതിമയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. ആധുനിക ലോകാത്ഭുതങ്ങളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ പ്രതിമ ബ്രസീല്‍ സഞ്ചാരികള്‍ക്കായി നല്കുന്ന ഏറ്റവും വലിയ അതിശയം കൂടിയാണ് . ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പ്രതിമകളിലൊന്നായ ക്രൈസ്റ്റ് ദി റെഡീമർ ബ്രസീലിലെ കോര്‍ക്കോവാഡോ മലമുകളിലാണുള്ളത്. ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയു‌ടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

കൊര്‍കോവാഡോ

കൊര്‍കോവാഡോ

റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നുനു മുകളിലായാണ് ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 710 മീറ്റര്‍ അഥവാ 2329 അടി ഉയരത്തിലാണ് ഇതുള്ളത്. അറ്റ്ലാന്‍റിക് ഫോറസ്റ്റിനെ ചുറ്റിനില്ക്കുന്ന കുന്നാണിത്

9 വര്‍ഷം

9 വര്‍ഷം


മേഘത്തലപ്പുകളെ തൊട്ടുതലോടി കാറ്റിനെയും കടലിനെയും കെട്ടിടങ്ങളെയും നോക്കി നില്‍ക്കുന്ന പ്രതിമ ഒരു നിര്‍മ്മാണ വിസ്മയമാണ്. ബ്രസീലിന്‍റെ അടയാളമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1922 ല്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയായത് 1931 ല്‍ ആണ്,

38 മീറ്റര്‍ ഉയരം

38 മീറ്റര്‍ ഉയരം

ആര്‍‌ട്ട് ഡെക്കോ എന്ന ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രതിമ കോണ്‍ക്രീറ്റും ഉരുക്കും ചേര്‍ന്ന മിശ്രിതത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 30 മീറ്റർ (98 അടി) വീതിയും 38 മീറ്റർ (125 അടി) ഉയരവുമുണ്ട്. 635 ടൺ ഭാരമാണ് ഇതിനുള്ളത്. പ്രത്യേക രീതിയില്‍ സോപ്പ് സ്റ്റോണ്‍ ടൈലുകള്‍ കൊണ്ട് പ്രതിമ മുഴുവനും മൂടിയിട്ടുണ്ട്. ആര്‍‌ട്ട് ഡെക്കോ ശൈലിയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും മനോഹരമായ പ്രതിമ കൂടിയാണിത്.

നഗരത്തിലെവിടെനിന്നും കാണുവാന്‍

നഗരത്തിലെവിടെനിന്നും കാണുവാന്‍

റിയോ ഡി ജനീറോയിയു‌ടെ ഏതു ഭാഗത്തുനിന്നു നോക്കിയാലും കാണുവാന്‍ സാധിക്കുന്ന തരത്തില്‍ റിയോ ഡി ജനീറോ റോമന്‍ കത്തോലിക്ക രൂപതയുടെ ആഗ്രഹപ്രകാരമാണ് ഈ പ്രതിമ സ്ഥാപിക്കുന്നത്. ഹെയ്റ്റര്‍ ഡാ സില്‍വാ കോസ്റ്റാ എന്ന എന്‍ജിനീയറാണ് പ്രതിമ രൂപകല്പന ചെയ്തത്.ബുക്കാറസ്റ്റിലെയും ഇറ്റലിയിലെയും ഫൈൻ ആർട്സ് കൺസർവേറ്ററിയിൽ ശില്പിയായ ഗോർഗെ ലിയോനിഡ ആണ് ഈ ശില്പം നിര്‍മ്മിച്ചത്. എന്നാല്‍ വിടര്‍ത്തിപി‌ടിച്ചിരിക്കുന്ന രണ്ടു കൈകള്‍ക്കും പകരമായി ഇതിന്റെ ആദ്യ രൂപം രണ്ടു കൈകളിലായി ഒരു ഗ്ലോബ് പിടിച്ചു നില്‍ക്കുന്ന രൂപമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

ഫ്രാന്‍സില്‍ നിര്‍മ്മിച്ചത്

ഫ്രാന്‍സില്‍ നിര്‍മ്മിച്ചത്

ബ്രസീലിന്‍റെ സ്വന്തമാണെങ്കിലും ഇതിന്റെ രൂപം നിര്ഡമ്മിച്ചത് ഫ്രാന്‍സിലായിരുന്നു. അവിടുന്ന് പിന്നീട് ബ്രസീലിലേക്ക് കപ്പല്‍മാര്‍ഗ്ഗം ഇത് കൊണ്ടുവരികയായിരുന്നു.

പുതിയ ലോകാത്ഭുതം

പുതിയ ലോകാത്ഭുതം

ഉയരത്തിലും കാഴ്ചയിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമ പുതിയ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2007 ല്‍ ആയിരുന്നു ഇത്.

ഓരോ വര്‍ഷവും

ഓരോ വര്‍ഷവും

ഓരോ വര്‍ഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ആണുള്ളത്. ശരാശരി രണ്ടു മില്യണ്‍ ആളുകള്‍ വീതം ഇവിടെ എത്തുന്നു. ഈസ്റ്റര്‍, ക്രിസ്തുമസ് തു‌ടങ്ങിയ സമയങ്ങളിലാണ് കൂടുതലും ആളുകള്‍ ഇവിടെ എത്തുന്നത്.

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

ലഹരി ഉപയോഗിക്കുന്ന സഞ്ചാരിയാണോ? ഗോവയിൽ കാല് കുത്താമെന്ന് വിചാരിക്കേണ്ട, തടയിട്ട് സർക്കാർലഹരി ഉപയോഗിക്കുന്ന സഞ്ചാരിയാണോ? ഗോവയിൽ കാല് കുത്താമെന്ന് വിചാരിക്കേണ്ട, തടയിട്ട് സർക്കാർ

Read more about: interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X