Search
  • Follow NativePlanet
Share
» »കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

ഇന്നത്തെ വാസ്തുവിദ്യാ രീതികളെയെല്ലാം അമ്പരപ്പിച്ചു തലയുയർത്തി നില്‍ക്കുന്ന ഷോർ ടെമ്പിളിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം...

കല്ലിൽ കൊത്തിയെടുത്ത കഥകളുമായി കാത്തിരിക്കുന്ന നാടാണ് മാമല്ലപുരമെന്ന മഹാബലിപുരം. കരിങ്കല്ലിൽ രൂപം കൊണ്ടിരിക്കുന്ന ശില്പങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി കടൽത്തീരത്തോട് ചേർന്നു കിടക്കുന്ന ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ഷോർ ടെമ്പിൾ. കടലിലോട്ട് മുഖം നോക്കി നിൽക്കുന്ന തീരത്തെ ഈ ക്ഷേത്രം കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്നത്തെ വാസ്തുവിദ്യാ രീതികളെയെല്ലാം അമ്പരപ്പിച്ചു തലയുയർത്തി നില്‍ക്കുന്ന ഷോർ ടെമ്പിളിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം...

ബംഗാൾ ഉൾക്കടലിനെ നോക്കി

ബംഗാൾ ഉൾക്കടലിനെ നോക്കി

ബംഗാൾ ഉൾക്കടലിലേക്ക് ദർശനമായി നിൽക്കുന്ന രീതിയിലാണ് ഷോർ ടെമ്പിൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പുരാതനമായ ഈ കൽക്ഷേത്രം എഡി 700നും 728 നും ഇടയിലായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കല്ലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമ്മിതി കൂടിയാണ് ഇത്. നിർമ്മാണ രീതിയില്‍ ഇന്നുള്ളവരെ പോലും അമ്പരപ്പിക്കുന്ന ഒന്നെന്നും ഇതിനെ വിശേഷിപ്പിക്കാം.

PC:RameshM

തീരത്തെ ക്ഷേത്രം

തീരത്തെ ക്ഷേത്രം

തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. നൂറ്റാണ്ടുകളിത്ര കടന്നു പോയിട്ടും ഇന്നും ഒരിളക്കവും തട്ടാതെ നിൽക്കുന്ന ഈ ക്ഷേത്രം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണത്തിലെ വൈവിധ്യവും ഘടനാപരമായ ഭംഗിയുമാണ് യുനസ്കോയുടെ പട്ടികയിലേക്ക് ഷോർ ടെമ്പിളിനെ എത്തിച്ചത്.

PC:Wilsonraj1976

ഏഴ് പഗോഡകൾ

ഏഴ് പഗോഡകൾ

മാർക്കോ പോളോയ്ക്കും അദ്ദേഹത്തിനു ശേഷം ഇവിടെ എത്തിയ യൂറോപ്യൻ കച്ചവടക്കാർക്കുമൊക്കം ഇവിടം സെവൻ പഗോഡ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇത് തന്നെയാണ് ഷോർ ടെമ്പിൾ എന്നാണ് കരുതപ്പെടുന്നത്. നാവികർക്കുള്ള കരയിലെ അടയാളമായും ഈ ക്ഷേത്രത്തെ അവർ കരുതിയിരുന്നു. പിരമിഡുകളുടെ ആകൃതിയിൽ ഏഴ് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഇവിടം ഏഴ് പഗോഡകൾ എന്നറിയപ്പെട്ടിരുന്നത്. പിന്നീട് കാലം പോകെ മറ്റു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയായിരുന്നു. അതിൽ നിലനിൽക്കുന്ന ഏക ക്ഷേത്രമാണ് ഷോർ ടെമ്പിൾ.

PC:Sanjay Godbole

പല്ലവ രാജാക്കന്മാരിൽ തുടങ്ങി...

പല്ലവ രാജാക്കന്മാരിൽ തുടങ്ങി...

ഷോർ ടെമ്പിളിന്‍റെ നിർമ്മാണം ആരംഭിക്കുന്നത് പല്ലവ രാജാക്കന്മാരുടെ ഭരണ കാലത്താണ്. നരസിംഹവർമ്മൻ രണ്ടാമനാണ് നിർമ്മാണം തുടങ്ങുന്നതെങ്കിലും പിന്നീട് ഇവിടം ചോളരാജാക്കന്മാരുടെ കീഴിലാവുകയായിരുന്നു. ക്ഷേത്രത്തിന്‍റെ കുറേ ഭാഗങ്ങൾ കൂട്ടിച്ചേർത്തതും നിർമ്മാണം പൂർത്തിയാക്കിയതും പിന്നീട് ചോളരാജാക്കന്മാരായിരുന്നു.

PC:Sharvarism

ശിവനും വിഷ്ണുവും

ശിവനും വിഷ്ണുവും

ശിവനും വിഷ്ണുവിനുമായാണ് ഈ ക്ഷേത്രങ്ങള്ഡ സമർപ്പിച്ചിരിക്കുന്നത്. മൂന്ന് ക്ഷേത്രങ്ങളാണ് ഷോർ ടെമ്പിളിന്റെ ഭാഗമായുള്ളത്. അ തിൽ രണ്ടു ക്ഷേത്രങ്ങൾ ശിവനും മൂന്നാമത്തെ ക്ഷേത്രം വിഷ്ണുവിനുമായാണ് സമർപ്പിച്ചിരിക്കുന്നത്.

PC:Arshiar

മഹാബലി സ്ഥാപിച്ച മഹാബലിപുരം

മഹാബലി സ്ഥാപിച്ച മഹാബലിപുരം

മഹാബലിപുരത്തിന്റെ മിത്ത് തിരഞ്ഞിറങ്ങിയാൽ എത്തി നിൽക്കുക മഹാബലിയിലായിരിക്കും. ഹിരണ്യകശിപുവും അദ്ദേഹത്തിന്റെ മകൻ പ്രഹ്ളാദനും ആയി ബന്ധപ്പെട്ടാണ് ക്ഷേത്രമുള്ളത്. വിഷ്ണുവിനാൽ കൊല്ലപ്പെട്ട ഹിരണ്യകശിപുവിനു ശേഷം ഭരണത്തിൽ വന്നത് പ്രഹ്ളാദനായിരുന്നു. അദ്ദേഹത്തിന്റെ മകനായ മഹാബലിയാണത്രെ മഹാബലിപുരം സ്ഥാപിച്ചത്.

PC:Premkrishnankb84

സൂര്യകിരണങ്ങൾ ആദ്യമെത്തുന്ന ഇടം

സൂര്യകിരണങ്ങൾ ആദ്യമെത്തുന്ന ഇടം

ഇതിന്റെ നിർമ്മാണത്തിലെ പ്രത്യേകത കാരണം ഉദയ സൂര്യന്റെ ആദ്യ കിരണങ്ങൾ ഈ ക്ഷേത്രത്തിലാണ് എത്തിച്ചേരുന്നത്.

PC:Ajaybeny1989

മൂന്നു ക്ഷേത്രങ്ങൾ

മൂന്നു ക്ഷേത്രങ്ങൾ

മൂന്നു ക്ഷേത്രങ്ങളാണ് ഷോർ ടെമ്പിളിന്റെ ഭാഗം എന്നു പറഞ്ഞുവല്ലോ . ഇവിടെ നിന്നും കിട്ടില ലിഖിതങ്ങൾ അനുസരിച്ച് ഓരോന്നിനും ഓരോ പേരുകളുണ്ട്. ക്ഷത്രിയ സിംഹം പല്ലവേശ്വര ഗൃഹം, രാജസിംഹ പല്ലവേശ്വർ ഗൃഹം പിലികോണ്ടരുളിയ ദേവർ എന്നിങ്ങനെയാണ് അതിന്റെ പേരുകൾ.
ജലശയന എന്നും ഷോര്‍ ടെമ്പിളിന് പേരുണ്ട്. സമുദ്രത്തിലെ ജലനിരപ്പിനോട് ഒത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് അങ്ങനെ അറിയപ്പെടുന്നത്. കൂടാതെ ഇവിടെ വേറെയും ക്ഷേത്രങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പണ്ടുണ്ടായ പ്രകൃതി ദുരന്തത്തിൽ അത് കടലിനടിയിലായതായാണ് കരുതപ്പെടുന്നത്.
എന്നാൽ 2004ലെ സുനാമി സമയത്ത് ഇതിൻ ചില ഭാഗങ്ങൾ ഉയർന്നു വന്നിരുന്നുവത്രെ.

ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്രദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

പത്ത് കുതിരകളെ ബലി നല്കിയ ഘട്ട്...ഇന്നിവിടെ നടക്കുന്നതോ?പത്ത് കുതിരകളെ ബലി നല്കിയ ഘട്ട്...ഇന്നിവിടെ നടക്കുന്നതോ?

PC:Benjamín Preciado

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X