Search
  • Follow NativePlanet
Share
» »വാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കും

വാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കും

വാസ്കോഡ ഗാമയുമായും മഡഗാസ്കറുമായും ചേരുന്ന വ്യത്യസ്ത കഥകള്‍ സെന്‍റ് മേരീസ് ഐലന്‍ഡിനു പറയുവാനുണ്ട്. ഇതാ സെന്‍റെ് മേരീസ് ഐലന്‍റിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

കാഴ്ചകളുടെ അത്ഭുതലോകം സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്ന ഇടമാണ് കര്‍ണ്ണാടകയിലെ സെന്‍റ് മേരീസ് ദ്വീപുകള്‍. മറ്റേതോ രാജ്യത്ത് ചെന്നതു പോലെ തോന്നിപ്പിക്കുന്ന ഭംഗിയും കാഴ്ചകളും കര്‍ണ്ണാടകയിലെ ഈ സ്വര്‍ഗ്ഗത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഒരു ചിത്രകാരന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയതുപോലെ കാണപ്പെടുന്ന ഈ പ്രദേശം കണ്ണിനു മുന്‍പില്‍ അത്ഭുതങ്ങളാണ് വിരിയിക്കുന്നത്. പഞ്ചാര മണല്‍ത്തരികളും നീലജലവും ചുറ്റുമുള്ള തെങ്ങിന്‍തോട്ടങ്ങളും മാത്രമല്ല, കൃഷ്ണ ശിലകളും അതിന്‍റെ ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഈ പ്രദേശത്തെ വേറിട്ടു നിര്‍ത്തുന്നു.
വാസ്കോഡ ഗാമയുമായും മഡഗാസ്കറുമായും ചേരുന്ന വ്യത്യസ്ത കഥകള്‍ സെന്‍റ് മേരീസ് ഐലന്‍ഡിനു പറയുവാനുണ്ട്. ഇതാ സെന്‍റെ് മേരീസ് ഐലന്‍റിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

സെന്‍റ് മേരീസ് ഐലന്‍ഡ്

സെന്‍റ് മേരീസ് ഐലന്‍ഡ്

കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരനായ ദ്വീപുകളിലൊന്നാണ് ഉഡുപ്പി മാല്‍പേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്‍റ് മേരീസ് ഐലന്‍ഡ്. പ്രകൃതി ഭംഗിയാര്‍ന്ന കാഴ്ചകളും ബസാള്‍ട്ടിക് ലാവയുടെ പ്രത്യേക തരത്തിലുള്ള രൂപാന്തരപ്പെടലുകളുമാണ് ഈ ദ്വീപിന്റ ഏറ്റവും വലിയ പ്രത്യേകത.

കര്‍ണ്ണാടകയിലെ കരീബിയന്‍ ദ്വീപ്

കര്‍ണ്ണാടകയിലെ കരീബിയന്‍ ദ്വീപ്

പ്രത്യേകമായ ഭൂപ്രകൃതിയും മറ്റു ദ്വീപുകളില്‍ നിന്നും വ്യത്യസ്തമായ കല്ലുകളുടെ ഫോര്‍മേഷനുകളും സമീപത്തു തന്നെയുള്ള തെങ്ങിന്‍ തോട്ടങ്ങളുമെല്ലാം ചേര്‍ന്ന് സെന്‍റ് മേരീസ് ഐലന്‍ഡിന് ഒരു കരീബിയന്‍ ലുക്ക് നല്കുന്നുണ്ട്. ചിലപ്പോള്‍ ആദ്യ കാഴ്ചയില്‍ സിനിമകളിലും ചിത്രങ്ങളിലും കണ്ട കരീബി.ന്‍ ദ്വീപുകളെ തന്നെ ഓര്‍മ്മ വന്നെന്നിരിക്കും. അത്രയും സാദൃശ്യം സെന്‍റെ മേരീസ് ദ്വീപിന് കരീബീയന്‍ ദ്വീപുകളോടുണ്ട്.

വാസ്കോഡ ഗാമയും ദ്വീപും

വാസ്കോഡ ഗാമയും ദ്വീപും

ഈ ദ്വീപിന് സെന്‍റ് മേരീസ് ദ്വീപ് എന്ന പേരു കിട്ടിയതിനു പിന്നില്‍ വാസ്കോഡ ഗാമയാണെന്നാണ് ചരിത്രം പറയുന്നത്. 1498 ല്‍ പോര്‍ച്ചുഗീസില്‍ നിന്നും കോഴിക്കോടേയ്ക്കുള്ള കടല്‍ യാത്രാ മധ്യേയാണ് ഗാമ ഈ ദ്വീപ് കണ്ടെത്തുന്നത്. അദ്ദേഹം ദ്വീപിലിറങ്ങുകയും കുറച്ചു നേരം ഇവിടെ ചിലവഴിക്കുകയും ചെയ്തുവത്രെ. പിന്നീട് അദ്ദേഹം ‘ഒ പാഡ്രോ ഡി സാന്ത മരിയ'എന്ന പേര് ദ്വീപിനു നല്കുകയും ച‌െയ്തു. ആ പേരില്‍ നിന്നാണ് സെന്‍റ് മേരീസ് ഐലന്‍ഡിനു ഈ പേര് ലഭിച്ചത്.

നാലു ദ്വീപുകള്‍

നാലു ദ്വീപുകള്‍

സെന്‍റ് മേരീസ് ഐലന്‍ഡ് എന്നു പറയുന്നത് യഥാര്‍ഥത്തില്‍ ഒരു ദ്വീപല്ല. നാലു ചെറു ദ്വീപുകള്‍ ചേര്‍ന്ന കൂട്ടമാണ് സെന്‍റ് മേരീസ് ഐലന്‍ഡായി അറിയപ്പെടുന്നത്. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഓരോ ദ്വീപിനും അവയുടേതായ പ്രത്യേകതകളുമുണ്ട്.
കോക്കനട്ട് ഐലന്‍ഡ്, നോര്‍ത്ത് ഐലന്‍ഡ്, ധാര്യാ ഐലന്‍ഡ്, സൗത്ത് ഐലന്‍ഡ് എന്നിവയാണവ.

മഡഗാസ്കറില്‍ നിന്നും ദ്വീപിലേക്ക്

മഡഗാസ്കറില്‍ നിന്നും ദ്വീപിലേക്ക്

മഡഗാസ്കറും സെന്‍റ് മേരീസ് ഐലന്‍ഡും തമ്മിലെന്താണ് ബന്ധമെന്നല്ലേ? ചരിത്രപരവും ഭൂമി ശാസ്ത്രപരവുമായ പല പ്രത്യേകതകളും ഇവിടെ കാണാം. പ്രത്യേക തരത്തിലുള്ള പാറക്കെട്ടുകളാണ് ഇവിടെയുള്ളത്.
ഒരു അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ രൂപപ്പെട്ട ലാവ പുറത്തു വന്ന് തണുത്തുറഞ്ഞുണ്ടായ പ്രത്യേക തരത്തിലുള്ള കൃഷ്ണ ശിലകളാണ് ഇവിടുത്തെ പ്രത്യേകത.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കന്‍ വന്‍കരയുടെ ഭാഗമായ മഡഗാസ്കര്‍ ഇന്ത്യയുമായി ചേര്‍ന്നായിരുന്നു നിന്നിരുന്നതത്രെ. ആ സമയത്ത് ഭൂമിക്കടിയിലുണ്ടായിരുന്ന മാഗ്മ അന്തരീക്ഷവുമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്നിവിടെ കാണുന്ന പ്രത്യേക തരത്തിലുള്ള ബാസള്‍ട്ട് ശിലകളെന്നാണ് ശാസ്ത്രം പറയുന്നത്. വളരെ പ്രത്യേകതകളുള്ള ശിലകളാണിത്.
ശേഷം ഏകദേശം 88 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മഗഗാസ്കര്‍ ഇന്ത്യന്‍ ഭാഗത്തു നിന്നും വേര്‍പെട്ടു പോയതെന്നും കരുതപ്പെടുന്നു. ഇതിനോട് സാദൃശ്യമുള്ള ശിലകള്‍ ഇന്ന് മഡഗാസ്കറിന്റെ ചില പ്രദേശങ്ങളില്‍ കാണാം. കോളംനാർ രീതിയിലുള്ള ബാസൾട്ടിക് ലാവയുടെ ഭൗമരൂപാന്തരമാണിത്

ശില്പം പോലുള്ള പാറക്കൂട്ടങ്ങള്‍

ശില്പം പോലുള്ള പാറക്കൂട്ടങ്ങള്‍

കടലില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ പാറക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്. കൊത്തിവെച്ച ശില്പങ്ങള്‍ പോലെ മനോഹരമാണ് ഇവിടുത്തെ പാറക്കെട്ടുകള്‍.

ജിയോ ടൂറിസം കേന്ദ്രം

ജിയോ ടൂറിസം കേന്ദ്രം

കര്‍ണ്ണാടകയിലെ ജിയോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് സെന്‍റ് മേരീസ് ഐലന്‍ഡ്. ഇന്ത്യയിലെ ആകെയുള്ള 26 ജിയോളജിക്കല്‍ മോണ്യുമെന്‍റുകളില്‍ 4 എണ്ണവും സ്ഥിതി ചെയ്യു്നത് കര്‍ണ്ണാടകയിലാണ്. അതിലൊന്നാണ് സെന്‍റ് മേരീസ് ഐലന്‍ഡ്.

സെന്‍റ് മേരിസ് ഐലന്‍ഡ് മാത്രമല്ല!

സെന്‍റ് മേരിസ് ഐലന്‍ഡ് മാത്രമല്ല!

സെന്റ് മേരീസ് ഐലന്‍ഡ് എന്നു മാത്രമല്ല, മറ്റു ചില പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു. കോക്കനട്ട് ഐലന്‍ഡ്, തോണ്‍സെപാര്‍ ഐലന്‍ഡ് തുടങ്ങിയ പേരുകള്‍ അവയില്‍ ചിലത് മാത്രമാണ്. ധാരാളം തെങ്ങിന്‍ തോപ്പുകള്‍ ചുറ്റിലുമായി സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് കോക്കനട്ട് ഐലന്‍ഡ് എന്ന പേരു വന്നത്.

മണലില്ല, പകരം!!

മണലില്ല, പകരം!!


ദ്വീപിന്റെ വളരെ കുറച്ചു ഭാഗത്തു മാത്രമേ മണല്‍ കാണുവാന്‍ സാധിക്കൂ. കുറച്ചു കൂടി പോയാല്‍ വിവിധ തരത്തിലുള്ള ചിപ്പികളാണ് തീരം മുഴുവന്‍ നിറഞ്ഞു കിടക്കുന്നത്. തീരത്തിന്‍റെ ഒരു ഭാഗത്തു മാത്രമേ ഈ കാഴ്ച കാണുവാന്‍ സാധിക്കുകയുള്ളൂ. ചിലയിടങ്ങളില്‍ കടലിലിറങ്ങിയാലും ഈ മണല്‍ കാണുവാന്‍ സാധിക്കില്ല. പകരം എല്ലായിടത്തും ചിപ്പികളായിരിക്കും നിറഞ്ഞു കിടക്കുന്നത്.

ഒറ്റ ദിവസത്തെ യാത്രയ്ക്ക്

ഒറ്റ ദിവസത്തെ യാത്രയ്ക്ക്

കണ്ണൂര്‍, കാസര്‍കോഡ് കോഴിക്കോട് ജില്ലകളില്‍ നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്ക് പോകുവാന്‍ പറ്റിയ ഇടമാണ് സെന്‍റ് മേരീസ് ഐലന്‍ഡ്. മംഗലാപുരത്തു നിന്നും 58 കിലോമീറ്ററും മാല്‍പേയില്‍ നിന്നും ആറു കിലോമീറ്ററുമാണ് ദ്വീപിലേക്കുള്ള ദൂരം.

സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

കൊടിമരം മുതല്‍ പടി വരെ സ്വര്‍ണ്ണത്തില്‍..കുന്നിന്‍ മുകളിലെ കൃഷ്ണ ക്ഷേത്രംകൊടിമരം മുതല്‍ പടി വരെ സ്വര്‍ണ്ണത്തില്‍..കുന്നിന്‍ മുകളിലെ കൃഷ്ണ ക്ഷേത്രം

Read more about: karnataka islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X