Search
  • Follow NativePlanet
Share
» »ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ

ഹിമാലയത്തെക്കുറിച്ചുള്ള ഒൻപത് വിചിത്ര വിശേഷങ്ങൾ

പ്രകൃതി ഒരുക്കിയിരിക്കുന്ന ഏറ്റവും വലിയ അത്ഭുതം... ഈ ചോദ്യത്തിന് ഉത്തരങ്ങളായി ഒരുപാട് കാര്യങ്ങൾ വന്നുപോകുമെങ്കിലും കുലുക്കമില്ലാതെ നിൽക്കുന്നത് നമ്മുടെ ഹിമാലയമാണ്. ആറ് ഏഷ്യൻ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന മലകളുടെ ഒരു കൂട്ടം. നിഗൂഢമായ എന്തോ എല്ലായ്പ്പോഴും ഒളിപ്പിക്കുന്നുണ്ട് എന്നു തോന്നിപ്പിക്കുന്ന ഹിമാലയത്തിന് കുറഞ്ഞത് 25 മില്യൺ വയസ്സെങ്കിലുമുണ്ട്. ഇപ്പോഴും ചെറുപ്പക്കാരനായി നില്‍ക്കുന്ന ഹിമാലയത്തിന് ആരെയും അതിശയിപ്പിക്കുന്ന കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട്. ഹിമാലയത്തിന്‍റെ അത്ഭുതപ്പെടുത്തുന്ന വിശേഷങ്ങളിലേക്ക്...

ഏറ്റവും ചെറുപ്പമായ മലനിരകൾ

ഏറ്റവും ചെറുപ്പമായ മലനിരകൾ

പറയുമ്പോൾ ചെറുപ്പക്കാരൻ എന്നൊക്കെ പറയാമെങ്കിലും 25 മില്യൺ വർഷ പഴക്കമുണ്ട് ഹിമാലയൻ മലനിരകൾക്ക്. കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ നമ്മുടെ പശ്ചിമഘട്ടത്തേക്കാളും 10 കോടി വർഷം ചെറുപ്പക്കാരനാണ് ഹിമാലയം എന്ന്.

ആറു രാജ്യങ്ങളിലായി

ആറു രാജ്യങ്ങളിലായി

ഏഷ്യാ ഭൂഖണ്ഡത്തിലെ ആറു രാജ്യങ്ങളിലായാണ് ഹിമാലയം പടർന്നു പന്തലിച്ചു കിടക്കുന്നത്. ഇന്ത്യ, ചൈന. ഭൂട്ടാൻ, നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ആ ആറു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലായി 24,000 കിലോമീറ്റർ അഥവാ 1492 മൈൽ ദൂരമാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.
പരസ്പരം സമാന്തരമായി കിടക്കുന്ന മൂന്ന് മലനിരകൾ ഇവിടെയുണ്ട് എന്നു പറയാം. ഗ്രേറ്റർ ഹിമാലയാസ്, ലെസർ ഹിമാലയാസ്, ഔട്ടർ ഹിമാലയാസ് എന്നിവയാണവ.

പത്തിൽ ഒൻപതും

പത്തിൽ ഒൻപതും

ഭൂമിയിലെ ഏറ്റവും വലിയ പത്ത് പർവ്വതങ്ങളിൽ ഒൻപതെണ്ണവും ഹിമാലയത്തിന്റെ ഭാഗമാണ്. അതായത്, സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള മൗണ്ട് എവറസ്റ്റ് മുതൽ കെ2 വരെ ഇവിടെ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും 7200 മീറ്റർ ഉയരത്തിനു മുകളിലുള്ള നൂറിലധികം കൊടുമുടികൾ ഹിമാലയൻ പർവ്വത നിരകളുടെ ഭാഗത്തായി കാണാം.

വളരുന്ന പർവ്വത നിര

വളരുന്ന പർവ്വത നിര

ശാസ്ത്ര പഠനങ്ങളും മറ്റും അനുസരിച്ച് ഇന്നും വളരുന്ന പർവ്വത നിരയെന്നാണ് ഹിമാലയം അറിയപ്പെടുന്നത്. ഓരോ വർഷവും രണ്ട് സെന്‍റീമീറ്റർ അഥവാ 0.78 ഇഞ്ച് നീളത്തിൽ ഓരോ വർഷവും ഹിമാലയം വളരാറുണ്ടത്രെ. അതായത് ഊ പർവ്വത നിര രൂപപ്പെടുവാനുള്ള കാരണങ്ങളിലൊന്നായ ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം ഓരോ വർഷവും 20 മില്ലീമീറ്റർ വീതം അനങ്ങാറുണ്ട് എന്ന്. അതുകൊണ്ടു തന്നെ വളർന്നു കൊണ്ടിരിക്കുന്ന പർവ്വതം എന്നിതിനെ വിശേഷിപ്പിക്കാം.

 യതിയും മറ്റ് കഥകളും

യതിയും മറ്റ് കഥകളും

ആറു രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഹിമാലയത്തെക്കുറിച്ച് ഈ കാരണം കൊണ്ടുതന്നെ കഥകൾക്കും വിശ്വാസങ്ങൾക്കും ഒരു പഞ്ഞവുമുണ്ടാവില്ല. ഇതത്രം ഹിമാലയൻ കഥകളിൽ ഏറ്റവുമധികം തവണ കടന്നുവന്നിട്ടുള്ള താരമാണ് യതി. ആൾക്കുരങ്ങിനേക്കാളും വലുപ്പത്തിലുള്ള യതി എന്ന വിചിത്രജീവി ഹിമാലയം വഴി ചുറ്റിനടക്കുന്നുണ്ട് എന്നാണ് നേപ്പാളുകാരുടെ വിശ്വാസം. ഇതിനെ നേരിൽ കണ്ടുവെന്നും ഭീമാകാരങ്ങളായ ഇതിന്റെ കാൽപ്പാടുകൾ മ‍ഞ്ഞിൽ പതിഞ്ഞത് കണ്ടുവന്നും പലരും പലതവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് കൃത്യമാ വിശദീകരണം അവരുടെ പക്കൽനിന്നും ശാസ്ത്രത്തിൽ നിന്നുമോ കിട്ടിയിട്ടില്ല.

ശിവൻ വസിക്കുന്നിടം

ശിവൻ വസിക്കുന്നിടം

ഹൈന്ദവ വിശ്വാസം അനുസരിച്ച് ഹിമാലയം അഥവാ കൈലാസം ശിവന്‍റെ വാസസ്ഥലമാണ്. ധ്യാനത്തിലാണ്ട ശിവൻ തന്‍റെ പത്നിയോടും പരിവാരങ്ങളോടുമൊപ്പം ഇവിടെ ഹിമാലയത്തിൽ വസിക്കുന്നുവത്രെ. ബുദ്ധവിശ്വാസികള്‍ക്ക് ഇവിടെ ബുദ്ധന്റെ വാസകേന്ദ്രവും ജൈനമതര്‍ക്ക് തീര്‍ഥങ്കരനായ ബോധോധയം ഉണ്ടായ സ്ഥലവുമാണ്.
നേപ്പാളികൾക്ക് ഇവിടം സാഗരമാതാ അഥവാ ലോകത്തിന്റെ ദേവിയാണ് ഹിമാലയം.

PC:Jean-Marie Hullot

നദീതട വ്യവസ്ഥകൾ

നദീതട വ്യവസ്ഥകൾ

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു നദീതട വ്യവസ്ഥകളുടെ ആരംഭകേന്ദ്രവും ഹിമാലയം തന്നെയാണ്. സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണ് ഈ നദീതട വ്യവസ്ഥകൾ. ഈ മൂന്നു നദികളും യഥാർഥത്തിൽ ഹിമാലയത്തേക്കാൾ പഴക്കമുള്ളവയാണ്.

PC:Nickk Bisht

എവറസ്റ്റിന്റെ യഥാർഥ പേര് സാഗരമാതാ

എവറസ്റ്റിന്റെ യഥാർഥ പേര് സാഗരമാതാ

ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെ നമ്മള്‍ എവറസ്റ്റ് എന്നു വിളിക്കുമെങ്കിലും നേപ്പാളുകാർക്കിട് എവറസ്റ്റാണ്. പ്രപഞ്ചത്തിന്റെ മാതാവ് അല്ലെങ്കിൽ ദേവി എന്നാണ് സാഗരമാതാ എന്ന വാക്കിനർഥം. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്‌. ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നാണ് എവറസ്റ്റ് അറിയപ്പെടുന്നത്.

നൂറുകണക്കിന് തടാകങ്ങൾ

നൂറുകണക്കിന് തടാകങ്ങൾ

ഹിമാലത്തിന്റെ മൊത്തം മേഖലകളിലുമായി നൂറുകണക്കിന് തടാകങ്ങൾ കാണുവാൻ സാധിക്കും. മിക്ക തടാകങ്ങളും അയ്യായിരം മീറ്റർ ഉയരത്തിനു താഴെയായാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാളില് സ്ഥിതി ചെയ്യുന്ന തിലിച്ച തടാകമാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം.

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം<br />കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം

കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X