Search
  • Follow NativePlanet
Share
» »ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്

ദൈവങ്ങള്‍ ജീവിക്കുന്ന, ദേവഭാഷ സംസാരിക്കുന്ന ജനങ്ങളുടെ നാട്

ഋഷികേശും നൈനിറ്റാളും മസൂറിയും ഒക്കെയുള്ള ഉത്തരാഖണ്ഡിനെ എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ നാടിനെക്കുറിച്ച് അറിയപ്പെടാതെ കിടക്കുന്ന കാര്യങ്ങളും ഒരുപാടുണ്ട്.

കാലമിത്ര വളര്‍ന്നിട്ടും പിന്നെയും അതിശയങ്ങളും അത്ഭുതങ്ങളുമായി നില്‍ക്കുന്ന നാടാണ് ഉത്തരാഖണ്ഡ്. ദേവന്മാരുടെ ഭൂമിയെന്നും യോഗയുടെ നാടെന്നും ആത്മീയ തലസ്ഥാനമെന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം എന്തുകൊണ്ടാണ് സഞ്ചാരികളുടെ പ്രിയഭൂമിയായത് എന്ന് അധികം ആലോചിക്കേണ്ട കാര്യമില്ല. ഒരു നഗരത്തിന്റെ എല്ലാ തിരക്കും ബഹളങ്ങളും ഇവിടെയുണ്ടെങ്കിലും ഒരു ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും സഞ്ചാരികളുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചകളും ഇവിടെ കാണാം. ഋഷികേശും നൈനിറ്റാളും മസൂറിയും ഒക്കെയുള്ള ഉത്തരാഖണ്ഡിനെ എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ നാടിനെക്കുറിച്ച് അറിയപ്പെടാതെ കിടക്കുന്ന കാര്യങ്ങളും ഒരുപാടുണ്ട്.

ദൈവങ്ങളുടെ നാട്

ദൈവങ്ങളുടെ നാട്

ദൈവങ്ങള്‍ വസിക്കുന്ന ഇടം എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. ആത്മീയതയുടെ നാടായ ഇവിടം മനുഷ്യമനസ്സിന് മനസ്സിലാക്കാവുന്നതിലും അപ്പുറം നില്‍ക്കുന്ന ഇടമാണ്. വിശ്വാസങ്ങളും ആചാരങ്ങളും മിത്തുകളും എല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഇവിടെ അതിനനുസരിച്ചുള്ള കാഴ്ചകളാണ് കാണുവാനുള്ളത്. ഋഷികേശും ഗംഗോത്രയും യമുനോത്രിയും ബദ്രിനാഥും കേദാര്‍നാഥും ഹരിദ്വാറുമെല്ലാം ഇവിടുത്തെ വിശ്വാസത്തിന്‍റെ അടയാളങ്ങളാണ്.

ഓരോ വീട്ടിലും ഒരു പട്ടാളക്കാരന്‍

ഓരോ വീട്ടിലും ഒരു പട്ടാളക്കാരന്‍

ഓരോ വീട്ടിലും ഓരോ പട്ടാളക്കാരനുള്ള നാട് കൂടിയാണ് ഉത്തരാഖണ്ഡ്. ഇന്ത്യന്‍ ആര്‍മിയിലെ പട്ടാളക്കാരില്‍ ഏറ്റവും കൂടുതലാളുകളും വന്നിരിക്കുന്നത് ഉത്തരാഖണ്ഡില്‍ നിന്നുമാണ്.

ലോകത്തിലെ ഏറ്റവും വലിയ ശിവ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ശിവ ക്ഷേത്രം

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണ് ഉത്തരാഖണ്ഡ്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന തുംഗനാഥ് ക്ഷേത്രത്തിനാണ് ഈ പ്രശസ്തിയുള്ളത്. കൊടുമുടികളുടെ നാഥന്‍ എന്നാണ് തുംഗനാഥ് എന്ന വാക്കിനര്‍ഥം. സമുദ്രനിരപ്പില്‍ നിന്നും 3680 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സ്ഥാപിച്ചത് പാണ്ഡവരും പിന്നീട് പുനര്‍നിര്‍മ്മാണം നടത്തിയത് ശങ്കരാചാര്യരുമാണ് എന്നാണ് വിശ്വാസം. .പഞ്ചകേദാരങ്ങളില്‍ മൂന്നാമത്തെ ക്ഷേത്രമായ ഇതിന് ആയിരം കൊല്ലത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇവിടെ ശിവനെ കുളമ്പുകളുടെ രൂപത്തിലാണ് ആരാധിക്കുന്നത്. ചന്ദ്രശില കൊടുമുടിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഹൈന്ദവ തീര്‍ഥാടനവുമായി ബന്ധപ്പെട്ടതാണ്. സമുദ്രനിരപ്പില്‍ നിന്നും 12000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സാഹസികരാണ് ട്രക്ക് ചെയ്ത് എത്താറുള്ളത്. രാവണനെ നിഗ്രഹിച്ചതിനു ശേഷം ശ്രീ രാമന്‍ ഇവിടെയാണ് തപസ്സ് ചെയ്തത് എന്നൊരു വിശ്വാസവും ഉണ്ട്.

PC:Varun Shiv Kapur 13

യമുനോത്രിയും ഗംഗോത്രിയും

യമുനോത്രിയും ഗംഗോത്രിയും

ഹിന്ദു വിശ്വാസം അനുസരിച്ച് പുണ്യനദികളാണ് ഗംഗയും യമുനയും. ഈ രണ്ടു നദികളും ഉത്തരാഖണ്ഡില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്. ഗംഗ ഗംഗോത്രിയില്‍ നിന്നും യമുന യമുനോത്രിയില്‍ നിന്നും ഉത്ഭവിക്കുന്നു.

യോഗയുടെ തലസ്ഥാനം

യോഗയുടെ തലസ്ഥാനം

ഉത്തരാഖണ്ഡിന്‍റെ ആത്മീയ തലസ്ഥാനമായ ഋഷികേശ് അറിയപ്പ‌െടുന്നത് ഇന്ത്യയിലെ യോഗാ തലസ്ഥാനം എന്നാണ്. യോഗ പഠിക്കുവാനും ഇതിനെക്കുറിച്ച് കൂടുതല്‍ പരിചയപ്പ‌െടുവാനും ഒക്കെയായി വിദേശികളടക്കം നിരവധി ആളുകളാണ ഇവിടെ എത്തുന്നത്. യോഗാ ക്ലാസുകളും ശില്പശാലകളും സംഘടിപ്പിക്കുന്ന ആശ്രമങ്ങളും ഇവിടെ കാണാം.

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര


ഉത്തരാഖണ്ഡിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പൂക്കളുടെ താഴ്വര. പൂക്കളുടെ മതിവരാത്ത കാഴ്ചകളുമായി കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന താഴ്വര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ജൂലായ് അല്ലെങ്കില്‍ ആഗസ്റ്റ് മാസത്തിലാണ് ഇവിടെ ഏറ്റവുമധികം പൂക്കള്‍ പൂത്തു നില്‍ക്കുന്നത്. ആ സമയത്ത് അപൂര്‍വ്വമായ ബ്രഹ്മകമലം ഉള്‍പ്പെടെയുള്ള പുഷ്പങ്ങള്‍ ഇവിടെ കാണാം.

അസ്ഥികൂടങ്ങളുടെ രൂപ്കുണ്ഡ് തടാകം

അസ്ഥികൂടങ്ങളുടെ രൂപ്കുണ്ഡ് തടാകം

ഇന്ത്യയുടെ അസ്ഥികൂട തടാകം എന്നറിയപ്പെടുന്ന രൂപ്കുണ്ഡ് തടാകമാണ് ഉത്തരാഖണ്ഡിന്‍റെ മറ്റൊരു അതിശയം. ഉത്തരാഖണ്ഡിലെ ഗ‍ഡ്വാൾ പ്രദേശത്തുള്ള മലയിടുക്കുകളിലെ ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ്. 1942 പോലെ മറ്റേതൊരു തടാകത്തെയും പോലെ തന്നെയായിരുന്നു രൂപ്കുണ്ഡും. എന്നാൽ 1947 ൽ ഈ തടാകത്തിൽ മഞ്ഞുരുകിയ സമയത്ത് അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തുകയുണ്ടായി. ആരുടേതാണ് അസ്ഥികൂടങ്ങൾ എന്ന ചോദ്യത്തിന് പല ഉത്തരങ്ങളും വന്നുവെങ്കിലും ഇന്നും അത് ഒരു നിഗൂഢതയായി കിടക്കുന്നു. ഇന്നും വേനലിൽ മഞ്ഞുരുകുമ്പോൾ ഇവിടെ എത്തിയാൽ തടാകത്തിന്റെ വിവിധ ഭാഗങ്ങളിലായി അസ്ഥികൾ വേർപെട്ടു കിടക്കുന്നത് കാണാം.

PC: Schwiki

സംസ്കൃതം ഔദ്യോഗിക ഭാഷ

സംസ്കൃതം ഔദ്യോഗിക ഭാഷ


ദേവഭാഷയെന്ന് അറിയപ്പെടുന്ന സംസ്കൃതം ഔദ്യോഗിക ഭാഷയായുള്ള ഏക സംസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ കൂടിയാണ് സംസ്കൃതം. ദേവന്മാരുടെ ഭാഷ സംസാരിക്കുന്നതിനാലാണത്രം ഇവിടം ദേവഭൂമി എന്നറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു.

കാല്‍നടയായി പോകുന്ന ഏറ്റവും വലിയ തീര്‍ഥാടനം

കാല്‍നടയായി പോകുന്ന ഏറ്റവും വലിയ തീര്‍ഥാടനം

ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ തീര്‍ഥാടനങ്ങളിലൊന്നാണ് നന്ദാ ദേവിരാജ് ജാത് പ്രൊസഷന്‍. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ തീര്‍ഥാടം പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഒന്നാണ്. കുമയൂണ്‍. ഗര്‍വാള്‍ പ്രദേശവാസികളാണ് ഇതില്‍ പ്രധാനമായും പങ്കെടുക്കുന്നവര്‍. 230 കിലോമീറ്റര്‍ ദൂരം മൂന്നാഴ്ചയോളം ട്രക്കിങ് നടത്തിയാണ് ആളുകള്‍ ഇവിടെ എത്തിച്ചേരുന്നത്. കര്‍നപ്രയാഗിനടുത്തുള്ള നൗതി ഗ്രാമത്തില്‍ നിന്നുമാണ് തീര്‍ഥാടനം ആരംഭിക്കുന്നത്.

Read more about: uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X