Search
  • Follow NativePlanet
Share
» »ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ

ചിലന്തിവിഷ ചികിത്സ മുതൽ മനശ്ശാന്തിക്കുവരെ പോകാൻ ഈ ക്ഷേത്രങ്ങൾ

ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ് ഓരോരുത്തരെയും വിശ്വാസികളും അവിശ്വാസികളും ആക്കുന്നത്.തങ്ങൾക്കു ലഭിച്ച അനുഭവങ്ങളെ വിശ്വാസത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കും അല്ലാത്തവർക്കും പറയുവാൻ അവരുടേതായ കാരണങ്ങൾ കാണും. എന്നാൽ ചില ക്ഷേത്രങ്ങളുടെ കഥ കേൾക്കുമ്പോൾ ഇത്തരം കാര്യങ്ങൾ വിശ്വസിക്കാതെ തരമില്ലന്നായി വരും. അപേക്ഷിക്കുന്ന ഏതൊരു കാര്യവും സാധിച്ചു കിട്ടുന്ന ക്ഷേത്രങ്ങളെ വിശ്വസിക്കുമ്പോൾ പ്രാർഥനകളും വിശ്വാസങ്ങളും ജീവിതത്തിന‍്‍റെ ഭാഗമായി മാറുന്നു. ഇതാ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നല്കുന്ന ചില ക്ഷേത്രങ്ങളെ പരിചയപ്പെടാം...

പാമ്പു വിഷത്തിന് ചികിത്സ തേടാൻ ഈ ക്ഷേത്രം

പാമ്പു വിഷത്തിന് ചികിത്സ തേടാൻ ഈ ക്ഷേത്രം

എത്ര കൊടിയ പാമ്പു വിഷമാണെങ്കിലും, ഏതെല്ലാം ആശുപത്രികൾ കൈവിട്ടതാണെങ്കിലും പത്തനംതിട്ടയിലെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോയാൽ രക്ഷപെടും എന്നാണ് വിശ്വാസം. വിഷഹാരിയായ ഇവിടുത്ത അയ്യപ്പ ശാസ്താവിന്‍റെ വലതു കയ്യിൽ എപ്പോഴും ചന്ദനം അരച്ചു വച്ചിരിക്കും. വിഷം തീണ്ടി എത്തുന്നവർ അമ്പലത്തിലെ കിഴക്കേനടയിലെ മണിയടിച്ച് ഏതു പാതി രാത്രിയിലും ചികിത്സാ സഹായം ചോദിക്കാം എന്നാണ് വിശ്വാസം. ഇതിനും കൂടിയായി രണ്ടു ശാന്തിക്കാരാണ് ക്ഷേത്രത്തിലുള്ളത്. വിഷംതീണ്ടി ആളെത്തിയാൽ സമയം പോലും നോക്കാതെ കുളിച്ച് നട തുറന്ന് ശാന്തിക്കാരൻ ശാസ്താവിന്റെ കയ്യിൽ നിന്നും ചന്ദനമെടുത്ത് തീർഥത്തില്‍ ചാലിച്ച് കൊടുക്കും, പിന്നീട് വിഷമിറങ്ങി സുഖമാകുന്നതു വരെ ഇവിടെ കഠിനമായ പഥ്യങ്ങളോടെയും നിഷ്ഠകളോടെയും ചികിത്സ തുടരാം.

PC:Fotokannan

ചിലന്തി വിഷത്തിന് പള്ളിയറ ദേവി ക്ഷേത്രം

ചിലന്തി വിഷത്തിന് പള്ളിയറ ദേവി ക്ഷേത്രം

ചിലന്തി വിഷ ചികിത്സയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് പത്തനംതിട്ട കൊടുമൺ പള്ളിയറക്കാവ് ദേവീ ക്ഷേത്രം. അവിശ്വാസികളെ പോലും വിശ്വാസികളാക്കുന്ന ഒരിടമെന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. എത്ര വലിയ ചിലന്തി വിഷം ശരീരത്തിൽ കയറിയാലും ഇവിടെയെത്തി പ്രാർഥിച്ചാൽ അത് ശരീരരത്തിൽ നിന്നിറങ്ങും എന്നാണ് വിശ്വാസം. ചിലന്തി വിഷമേറ്റാൽ ആദ്യം ഇവിടെ എത്തി പള്ളിയറക്കാവിലമ്മയെ കുളിച്ച് തൊഴുത് മലർ നിവേദ്യം നടത്തണം. ഇതോടൊപ്പം കിട്ടുന്ന ജപിച്ച ഭസ്മം ശരീരത്തിൽ ലേപനവും ചെയ്യണം. ഇതിനോളം തന്നെ പ്രാധാന്യം ഈ ക്ഷേത്രത്തിലെ കിണറ്റിലെ വെള്ളത്തിനുമുണ്ട്.

പത്തനംതിട്ടയിലെ കൊടുമണ്ണിനു സമീപം പള്ളിയറക്കാവ് എന്ന സ്ഥലത്താണ് ചിലന്തിയമ്പലം സ്ഥിതി ചെയ്യുന്നത്. അടൂരിൽ നിന്നും 10 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 11 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മാറാരോഗം അകറ്റുവാൻ

മാറാരോഗം അകറ്റുവാൻ

ഏതൊക്കെ ആശുപത്രികളിൽ പോയിട്ടും പറ്റാവുന്നിടത്തോളം ചികിത്സകൾ നടത്തിയിട്ടും രോഗം മാറുന്നില്ലെങ്കിൽ ഒരു ക്ഷേത്രമുണ്ട്. തിരു നാഗന്‍കുളങ്ങര ക്ഷേത്രം. മാറാരോഗങ്ങൾ ഇവിടെ എത്തി പ്രാർഥിച്ചാൽ വിട്ടുപോകും എന്നാണ് വിശ്വാസം. കിടക്കയിൽ നിന്നും എണീക്കുവാൻ സാധിക്കാത്തവരും ശരീരം തളർന്നവരുമൊക്കെ ഇവിടയെത്തി പ്രാര്‍ഥനയുടെ ശക്തി കൊണ്ട് എണീറ്റതിന്‍റെ പല കഥയും ഇവിടെ വിശ്വാസികൾക്കു പറയുവാനുണ്ട്.

ചിക്കൻപോക്സ് വന്നാൽ ഈ ക്ഷേത്രം

ചിക്കൻപോക്സ് വന്നാൽ ഈ ക്ഷേത്രം

ചൂടുകാലങ്ങളിൽ വില്ലനായി വരുന്ന വൈറസ് രോഗമായ ചിക്കൻപോക്സ് പിടിപെട്ടാൽ പിന്നെ ഭേദമാകുന്നതു വരെ കാത്തിരിക്കുകയേ നിവർത്തിയുള്ളൂ. എന്നാൽ അങ്ങനെ വിഷമിക്കേണ്ട കാര്യമില്ല. തിരുവനന്തപുരത്തെ വെള്ളായണി ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന ചാര്‍ത്തുപൊടി ഉപയോഗിച്ചാൽ ചിക്കൻപോക്സിൽ നിന്നും എളുപ്പം ഭേദപ്പെടാം എന്നൊരു വിശ്വാസമുണ്ട്.

PC:Kirananils

https://commons.wikimedia.org/wiki/Category:Vellayani_Devi_Temple#/media/File:Vellayani_Devi_Idol_on_Kalamkaval.jpg

മനസ്സമാധാനം കിട്ടാനും ക്ഷേത്രം

മനസ്സമാധാനം കിട്ടാനും ക്ഷേത്രം

കയ്യിൽ എന്തൊക്കെയുണ്ടെങ്കിലും അത് പണമായാലും ജോലി ആയാലും മനസ്സമാധാനമില്ലെങ്കിൽ കാര്യമില്ല. പല കാരണങ്ങളാലും മനസ്സമാധാനം നഷ്ടപ്പെടാം. ഇന്നതൊരു രോഗാവസ്ഥ കൂടിയാണ്. നഷ്ടപ്പെട്ട മനസ്സമാധാനം തിരിച്ചു കിട്ടുവാനായി പോകുവാൻ പറ്റിയ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. പുണ്യ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഒരേ ശ്രീകോവിലിൽ പരസ്പരം അഭിമുഖമായാണ് ശിവനെയും പാർവ്വതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. അർധ നീരീശ്വര സങ്കൽപ്പത്തിലുള്ല ഇവിടുത്തെ പ്രതിഷ്ഠ അപൂർവ്വം കൂടിയാണ്. ദേവി രജസ്വലയാകുന്ന തൃപ്പൂത്ത് ഉത്സവം ഇവിടുത്തെ ഏറ്റവും പ്രത്യേകതയുള്ള ആഘോഷം കൂടിയാണ്.

PC:Ssriram mt

എന്തും നടക്കും ഈ ക്ഷേത്രത്തിൽ പോയാൽ

എന്തും നടക്കും ഈ ക്ഷേത്രത്തിൽ പോയാൽ

ചില ആഗ്രഹങ്ങൾ ഒരിക്കലും നടക്കില്ല എന്നു കരുതി മാറ്റിവെച്ചിട്ടില്ലേ? അതു നടത്തിച്ചു തരുവാൻ ഒരു ക്ഷേത്രമുണ്ട്. മനസ്സു നൊന്തു വിളിക്കുന്ന വിളി ഒരിക്കലും ഉപേക്ഷിക്കില്ലാത്ത മലയാലപ്പുഴയമ്മ. പത്തനംതിട്ട ജില്ലയിലെ പുണ്യപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ആദിപരാശക്തിയായ ഭദ്രകാളിയെ ആരാധിക്കുന്ന മലയാലപ്പുഴ ദേവീ ക്ഷേത്രം. ദാരിക വധത്തിനു ശേഷം രൗദ്ര ഭാവത്തിലുള്ള ദേവിയേയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

അമ്മയുടെ അടുത്തെത്തി പ്രാർഥിച്ചാൽ നമ്മുടെ എന്ത് ആഗ്രഹവും സഫലമാകുമത്രെ. കൂടാതെ ശത്രുക്കളിൽ നിന്നും രക്ഷ നേടുവാനും വിവാഹം തടസ്സങ്ങളില്ലാതെ നടക്കുവാനും ജോലി തടസ്സം മാറുവാനുമെല്ലാം ഇവിടെ വിശ്വാസികൾ പ്രാർഥിക്കുവാനെത്തുന്നു

ദാമ്പത്യ വിജയത്തിന്

ദാമ്പത്യ വിജയത്തിന്

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ദാമ്പത്യ വിജയം തന്നെയാണ്. അത് വിജയിച്ചാൽ തന്നെ ജീവിതം പകുതി വിജയിച്ചു എന്നു തന്നെ കരുതാം. ചേരരാജാക്കൻമാരുടെ കുടുംബ ക്ഷേത്രം എന്നറിയപ്പെടുന്ന തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ചാൽ ദാമ്പത്യവിജയം ഉറപ്പാണ് എന്നാണ് വിശ്വാസം.

കേരളത്തിൽ ഏറ്റവും അധികം ഉപദേവതമാരുള്ള ക്ഷേത്രമെന്ന ബഹുമതിയും തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിനാണുള്ളത്. ഗോപുരം തേവർ, ദക്ഷിണാമൂർത്തി, പശുപതി, നടക്കൽ ശിവൻ, സന്ധ്യാവേള ശിവൻ, പള്ളിയറ ശിവൻ, ഉണ്ണിതേവർ, കൊന്നക്കൽ തേവർ എന്നീ വിവിധഭാഗങ്ങളിൽ ശിവന്റെ ഉപപ്രതിഷ്ഠകൾ ഉണ്ട്. രക്ഷസും ഗംഗയും അടക്കം ഇരുപത്തിയഞ്ചിൽ അധികം ഇപദേവതകളാണ് ഈ ക്ഷേത്രത്തിനുള്ളത്

വിവാഹം നടക്കാത്ത പെൺകുട്ടികൾ ഇവിടെ എത്തി പ്രാർഥിക്കുന്നതും വിവാഹിതരായവർ ദീർഘമാംഗല്യത്തിനായി ഇവിടെ എത്തുന്നതും സ്ഥിരം കാഴ്ചയാണ്.

PC:Ssriram mt

ഗർഭ രക്ഷയ്ക്ക്

ഗർഭ രക്ഷയ്ക്ക്

ഗർഭ രക്ഷയ്ക്കും പ്രസവത്തിനും ആശുപത്രികളേക്കാൾ വിശ്വസിക്കുന്ന ഒരു ക്ഷേത്രമുണ്ട്. ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്ന, വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവ് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് മാലിന്മേൽ ഭഗവതി ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം.

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more