Search
  • Follow NativePlanet
Share
» »ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

കര്‍ണ്ണാടകയിലെ ഹലേബിഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം ഇത്തരത്തില്‍ അത്ഭുതങ്ങളു‌ടെ ഒരു കൂടാരമാണ്. കല്ലില്‍ കൊത്തിയ അത്ഭുതങ്ങള്‍!!

ഒരു മായാ സ്വപ്നത്തിലെന്ന പോലെ നിര്‍മ്മിച്ചുതീര്‍ത്ത ഒരു ക്ഷേത്രം... സാധാരണ കണ്ടുവരുന്ന ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി പണിതുയര്‍ത്തിയിരിക്കുന്ന ക്ഷേത്ര ഗോപുരങ്ങള്‍. ചുവരുകളിലും തൂണകളിലും ഒരു ശില്പിയുടെ കരവേലകള്‍ എന്നതിലുപരിയായി ഒരു കലാകാരന്‍റെ, ഒരു മാന്ത്രികന്റെ കരവേലകള്‍ പോലെ തോന്നിക്കുന്ന നിര്‍മ്മിതികള്‍. ഓരോ ചെറിയ കൊത്തുപണിപോലും എത്തിക്കുന്നത് പറഞ്ഞാല്‍ തീരാത്ത ചരിത്രത്തിലേക്കും കുറേ കഥകളിലേക്കുമാണ്. കര്‍ണ്ണാടകയിലെ ഹലേബിഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം ഇത്തരത്തില്‍ അത്ഭുതങ്ങളു‌ടെ ഒരു കൂടാരമാണ്. കല്ലില്‍ കൊത്തിയ അത്ഭുതങ്ങള്‍!!

 ഹൊയ്സാലേശ്വര ക്ഷേത്രം

ഹൊയ്സാലേശ്വര ക്ഷേത്രം

കര്‍ണ്ണാ‌‌ടകയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് ഹലേബിഡുവില്‍ സ്ഥിതി ചെയ്യുന്ന ഹൊയ്സാലേശ്വര ക്ഷേത്രം. ഹലേബിഡു ക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാന നഗരമായ ഹലേബിഡുവില്‍ സ്ഥിതി ചെയ്യുന്നതിനാലാണിത് ഹലെബിഡു ക്ഷേത്രം എന്നപേരില്‍ അറിയപ്പെടുന്നത്. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം അറിയപ്പെടുന്നത് ശിവക്ഷേത്രമായാണ്.
PC:Bikashrd

 39 വര്‍ഷം നീണ്ട നിര്‍മ്മാണം

39 വര്‍ഷം നീണ്ട നിര്‍മ്മാണം

ഹൊയ്സാല ചക്രവര്‍ത്തിയായിരുന്ന വിഷ്ണുവര്‍ദ്ധ ഹൊയ്സാലയാണ് അവിടുത്തെ മനുഷ്യ നിര്‍മ്മിതമായ തടാകത്തിന്റെ കരയില്‍ ഈ ക്ഷേത്രനിര്‍മ്മാണം ആരംഭിച്ചത്. സിഇ 1121 ല്‍ ആയിരുന്നു ഇത്. നിര്‍മ്മാണം ഏകദേശം 39 വര്‍ഷത്തോളമാണ് നീണ്ടു നിന്നത്. ഒടുവില്‍ സിഇ 1160 ല്‍ ക്ഷേത്രനിര്‍മ്മാമം പൂര്‍ത്തിയാക്കി. രാജാവിന്റെ പേരിലെ ഹൊയ്ലാലയില്‍ നിന്നുമാണ് ക്ഷേത്രം ഹൊയ്സാലേശ്വര ക്ഷേത്രമായി മാറുന്നത്. ഈ വര്‍ഷത്തിനിടയില്‍ തന്നെ ഹൊയ്സാല അതിന്റെ ഏറ്റവും മികച്ചതും ഏറ്റവും മോശം കാലഘട്ടത്തിലൂടെയും കടന്നുപോയിട്ടുണ്ട്. ഡെല്‍ഹി മുസ്ലീം ഭരണാധികാരികള്‍ ക്ഷേത്രത്തെ ആക്രമിച്ചതും ഈ കാലത്ത് തന്നെയായിരുന്നു.
PC:Bikashrd

 ചെന്നകേശവ ക്ഷേത്രത്തോട് മത്സരിച്ച്

ചെന്നകേശവ ക്ഷേത്രത്തോട് മത്സരിച്ച്

1117ലുണ്ടായ തലക്കാട് യുദ്ധത്തിൽ ചോളന്മാരെ തോൽപ്പിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി ഹൊയ്സാല ചക്രവർത്തിയായ വിഷ്ണുവർദ്ധൻ തന്നെയാണ് 11-ാം നൂറ്റാണ്ടില്‍ ചെന്നകേശവ ക്ഷേത്രം നിര്‍മ്മിക്കുന്നത്. മൂന്നു തലമുറകളിലായി 103 വര്‍ഷമെടുത്താണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിഷ്ണുവിനായാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.ഹൊയ്സാല രാജവംശത്തിന്റെ കലയും സംസ്കാരവും കൃത്യമായി അടയാളപ്പ‌െടുത്തിയിരിക്കുന്ന മഹത്തായ നിര്‍മ്മിതിയാണ് ചെന്ന കേശവ ക്ഷേത്രം.
PC:Shravan Kamath94

മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്ത അ‌ടയാളങ്ങള്‍

മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്ത അ‌ടയാളങ്ങള്‍

ഈ ചെന്നകേശവ ക്ഷേത്രത്തോട് മത്സരിച്ചാണ് യഥാര്‍ത്ഥത്തില്‍ ഹൊയ്സാലേശ്വര ക്ഷേത്രം നിര്‍മ്മിക്കുന്നതെങ്കിലും ഒടുവില്‍ രണ്ടു ക്ഷേത്രങ്ങളും ഹൊയ്സാലയുടെയും കര്‍ണ്ണാടകയുടെയും ചരിത്രത്തില്‍ നിന്നും ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്ത ക്ഷേത്രങ്ങളായി മാറി. ശൈവാരാധനയുടെ കേന്ദ്രമാണെങ്കില്‍ പോലും വൈഷ്ണവിസത്തിന്‍റെയും ജൈനിസത്തിന്‍റെയും ഒക്കെ അടയാളങ്ങള്‍ ഇവിടെ കണ്ടെത്തുവാന്‍ സാധിക്കും. പല കാര്യങ്ങളിലും ചെന്ന കേശവ ക്ഷേത്രത്തിനും ഹൊയ്സാലേശ്വര ക്ഷേത്രത്തിനും സാമ്യങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും.
PC:Ms Sarah Welch

തുറന്ന ആര്‍ട് ഗാലറി

തുറന്ന ആര്‍ട് ഗാലറി

ഒരു ക്ഷേത്രത്തിന്റെ എല്ലാ ഘടനകളും പ്രത്യേകതകളും ഇവിടെ കാണാമെങ്കിലും അതിലെല്ലാമുപരിയായി ഒരു ആര്‍ട് ഗാലറിയോട് ഈ ക്ഷേത്രത്തെ ഉപമിക്കുവാന്‍ സാധിക്കും. അത്രയും കലാപരമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ചുവരുകളിലും തൂണുകളിലും മേല്‍ക്കൂരയിലും എല്ലാം ഒരിഞ്ചു സ്ഥലം പോലും വെറുതേ വിടാതെ എന്തെങ്കിലുമൊക്കെയായി കലാസൃഷ്ടികള്‍ ഇവിടെയുണ്ട്.
PC:Likith Kumar S.R

ഇരട്ട ക്ഷേത്രങ്ങളില്‍

ഇരട്ട ക്ഷേത്രങ്ങളില്‍

അത്യപൂര്‍വ്വമായ പല പ്രത്യേകതകളും ഹൊയ്സാലേശ്വര ക്ഷേത്രത്തില്‍ കണ്ടെത്താം. അതിലൊന്നാണ് ഇവിടുത്തെ ഇരട്ട ക്ഷേത്രങ്ങള്‍. ഹൊയ്സാലേശ്വരനായ ശിവനും അദ്ദേഹത്തിന്റെ സ്ത്രീഭാവത്തിനുമായാണ് ഈ ഇരട്ട ക്ഷേത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അതായത് ശിവചൈതന്യത്തിലെ സത്രീക്കും ശിവചൈതന്യത്തിലെ പുരുഷനും ഓരോ ക്ഷേത്രങ്ങള്ഡ വീതം ഇവിടെ കാണാം. അതില്‍ പുരുഷഭാവത്തെ ഹൊയ്സാലേശ്വരന്‍ എന്നും സ്ത്രീ ഭാവത്തെ സാന്താളാമ്മ എന്നും വിളിക്കുന്നു. രണ്ടിടത്തും ശിവലിംഗങ്ങളാണ് ആരാധിക്കുന്നത്. രാജാവിന്‍റെയും രാജ്ഞിയുടെയും പ്രതീകങ്ങളായും ഈ രണ്ട് ക്ഷേത്രങ്ങസെയും കാണുന്നുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കും ഒരേ വലുപ്പമാണ്. രണ്ടിന്‍റെയും ദര്‍ശനം കിഴക്ക് ദിശയിലേക്കാണ്.
PC:Anks.manuja

നൃത്തം ചെയ്യുന്ന ഗണപതിയും ദ്വാരപാലകരും

നൃത്തം ചെയ്യുന്ന ഗണപതിയും ദ്വാരപാലകരും

അതിശയകരമായ നിര്‍മ്മാണ രീതികളും ആശയങ്ങളുമാണ് ക്ഷേത്രത്തിന്റെ പുറംചുവരുകളില്‍ കാണുവാന്‍ സാധിക്കുക. സോപ്സ്റ്റോണ്‍ ആണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്, ചിരിക്കുന്ന ഗണപതിയുടെ ശില്പം, ദേവദാസികളുടെയും മറ്റു പരിചാരകരുടെയും രൂപങ്ങള്‍, വ്യത്യസ്ത തരത്തിലുള്ല ജീവികള്‍, ദേവന്മാരും ദേവതകളും എന്നിങ്ങനെ നിരവധി കാഴ്ചകളാല്‍ സമൃദ്ധമാണ് ഇവിടുത്തെ ചുവരുകള്‍. മഹാഭാരതത്തിലെയും രാമായണത്തിലെയും നിരവധി കഥാ സന്ദര്‍ഭങ്ങള്‍ ഇവിടെ ക്ഷേത്രച്ചുവരുകളില്‍ കൊത്തിവെച്ചിട്ടുണ്ട്.
PC:Dineshkannambadi

ഗരുഡ സ്തംഭം

ഗരുഡ സ്തംഭം

ഹൊയ്സാലേശ്വര ക്ഷേത്രങ്ങളു‌ടെ മറ്റൊരു പ്രത്യേകതയാണ് ഗരുഡ സ്തംഭം. പ്രധാന കോവിലിന് തൊട്ടു പുറത്തായാണ് ഇതുള്ളത്. രാജാവിനെയും രാജ്ഞിയെയും സംരക്ഷിക്കുന്ന ആളായാണ് ഗരുഡനെ കണക്കാക്കുന്നത്. . യജമാനന്റെ മരണശേഷം ഗരുഡ സ്വയം മരണം സ്വീകരിക്കാറുണ്ടെന്ന് പുരാതന ഗ്രന്ഥങ്ങളിൽ കാണാം. ഇവി‌ടുത്തെ ഗരുഡസ്തംഭം സമര്‍പ്പിച്ചിരിക്കുന്നത് കുരുവ ലക്ഷ്മ എന്നയാള്‍ക്കാണ്. ഒരു ഗരുഡന്‍റെ കടമ കൃത്യമായി നിര്‍വ്വഹിച്ച് മരണം വരിച്ച അദ്ദേഹത്തിന്‍റെ കഥ ഈ തൂണില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

PC:Bikashrd

നക്ഷത്ര ആകൃതി

നക്ഷത്ര ആകൃതി

ഹൊയ്സാല വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളു‌ടെ പ്രത്യേകതകളിലൊന്നാണ് നക്ഷത്രാകൃതിയിലുള്ള തറ. ചെന്ന കേശവ ക്ഷേത്രത്തിലും ഹൊയ്സാലേശ്വര ക്ഷേത്രത്തിലും ഇത് കാണാം. ഇങ്ങനെ ചെയ്യുന്നത് ക്ഷേത്ര ശിക്കാരയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായാണെന്നാണ് കരുതിപോരുന്നത്. നക്ഷത്രാകൃതിയായതിനാല്‍ കൂടുതല്‍ സ്ഥലത്തില്‍ ചിത്രപ്പണികളും കൊത്തുപണികളും നടത്തിയിട്ടുണ്ട് എന്നുമാത്രമല്ല, സന്ദര്‍ശകര്‍ക്ക് അവ വിസ്തരിച്ചു കാണുവാനും സാധിക്കുന്നു.

PC:Anks.manuja

സൗത്ത് ഏഷ്യയിലെ മാസ്റ്റര്‍പീസ് കല

സൗത്ത് ഏഷ്യയിലെ മാസ്റ്റര്‍പീസ് കല

ക്ഷേത്രച്ചുവരുകളിലെ കൊത്തുപണികള്‍ പകരംവയ്ക്കാനില്ലാത്തവയാണ്. ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നവയാണ് ക്ഷേത്രത്തിലെ ഓരോ നിര്‍മ്മിതികളും. അതില്‍തന്നെ ഏറ്റവും പ്രധാനം പുറംചുവരിലെ കലാസൃഷ്ടികളാണ്. പുറംചുവരിലെ താഴത്തെ പകുതി തിരശ്ചീന തലങ്ങളായി തിരിച്ചിരിക്കുന്നു, അതിൽ ആദ്യത്തെ പാളിയില്‍ ആനകൾ, രണ്ടാം പാളിയില്‍ സിംഹങ്ങൾ, മൂന്നാം പാളിയില്‍ രാമായണത്തിന്റെ രംഗങ്ങൾ, മഹാഭാരതം, ഭഗവദ് എന്നിവയും നാലാം പാളിയിൽ പുഷ്പങ്ങളും കൊത്തിയിരിക്കുന്നു.
പുറം ഭിത്തിയുടെ മുകൾ ഭാഗത്ത് ശിവ പാർവ്വതി, വിഷ്ണു, കൃഷ്ണ തുടങ്ങിയ ഹിന്ദു ദേവതകളുടെ പ്രതിമകൾ ചിത്രീകരിക്കുന്നു. സങ്കീർണ്ണമായി കൊത്തിയെടുത്ത ഇവയെ "ദക്ഷിണേഷ്യൻ കലയുടെ മാസ്റ്റർപീസുകളായി" കണക്കാക്കപ്പെടുന്നു.
PC:Ananth H V

തൂണുകള്‍

തൂണുകള്‍

ഇവിടുത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി തീര്‍ച്ചയായും തൂണുകള്‍ തന്നെയാണ്. ഇന്നത്തെ കാലത്തു പോലും മെഷീന്‍ സഹായമില്ലാതെ ചെയ്യുവാന്‍ സാധിക്കാത്ത തരത്തിലാണ് ഇവിടുത്തെ തൂണുകള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിച്ചിരിക്കുന്നത്. സോപ് സ്റ്റോണ്‍ എന്നു പേരായ പ്രത്യേകതരം കല്ലിലാണ് ഈ തൂണുകള്‍ മുഴുവനും നിര്‍മ്മിച്ചിരിക്കുന്നത്. വളരെ മിനുസത്തിലാണ് തൂണുകളുള്ളത്. ഓരോ സ്തംഭങ്ങൾക്ക് ചുറ്റും വൃത്താകൃതിയിലുള്ള വളയങ്ങള്‍ കാണാം. എന്നാലിത് എങ്ങനെ നിര്‍മ്മിച്ചു എന്നതിന് ഒരുത്തരമില്ല. കാരണം ഇത്തരം സങ്കര്‍ണ്ണമായ നിര്‍മ്മാണങ്ങള്‍ യന്ത്ര സഹായത്തോടെയല്ലാതെ നടത്തുക എന്നത് അസാധ്യമായ കാര്യമാണ്.
PC:Bikashrd

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ ഹലേബിഡുവിലാണ് ഹൊയ്സാലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹസ്സൻ നഗരത്തിൽ നിന്ന് 30 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 210 കിലോമീറ്റർ ദൂരവും ഇവിടേയ്ക്ക് ഉണ്ട്. ബേളൂര്‍ ചെന്നകേശവ ക്ഷേത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് ഹലേബിഡുവിലേക്ക്.
PC:Bikashrd

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രംവ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X