Search
  • Follow NativePlanet
Share
» »എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!

എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!

ജാതിയു‌‌ടെയും മതത്തിന്‍റെയും പേരിലുള്ള മാറ്റിനിർത്തലുകളില്ലാതെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എപ്പോൾ വന്നാലും തുറന്ന മനസ്സോടെയും നിറഞ്ഞ
ഹൃദയത്തോടെയും സ്വീകരിക്കുന്ന സുവർണ്ണ ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല... ഒരു ലക്ഷത്തോളം വരുന്ന ആളുകൾ വിശ്വാസികളായും തീർഥാടകരായും സന്ദർശകരായും വിവിധ റോളുകളിൽ ഇവിടെ എത്താറുണ്ട്. സിക്കു വിശ്വാസികളുടെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രമായതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നത്.

തേടി‌യെത്തുന്നവരുടെ മനസ്സു മാത്രമല്ല, വയറും നിറച്ചു വിടുന്നവരാണ്
സിക്കുമത വിശ്വാസികൾ. ഇവരുടെ ആരാധനാലയങ്ങളിൽ പ്രാർഥനാ സ്ഥാനത്തോടൊപ്പം ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയും കാണും. ഇതിലേറ്റവും പ്രസശ്തമായിരിക്കുന്നത് സുവർണ്ണ ക്ഷേത്രത്തിലെ ഇടം തന്നെയാണ്. ലാംഗാർ എന്നാണ് സൗജന്യമായി ഭക്ഷണം നല്കുന്നതിനെ സിക്കുകാർ വിളിക്കുന്നത്. നമ്മുടെ നാട്ടിലെ അന്നദാനം പോലെയാണിതും.

മനസ്സ് നിറയ്ക്കുന്നതിനോടൊപ്പം വയറും നിറച്ചു വിടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ആ അടുക്കളയുടെ വിശേഷങ്ങൾ വായിക്കാം...

ലംഗാർ എന്നാൽ

ലംഗാർ എന്നാൽ

സിക്കുകാരുടെ ഇടയിൽ ലാംഗാർ എന്നാൽ സൗജന്യ ഭക്ഷണം എന്നാണ് അർഥം. സിക്ക് മത സ്ഥാപകനായ ഗുരു നാനാക്കാണ് ഇങ്ങനെയൊരു ആശയത്തിനു പിന്നിൽ പ്രവർത്തിച്ചത്. ആര് എപ്പോൾ വന്നാലും പ്രാര്‍ഥിച്ച് അവർക്ക് ഭക്ഷണവും നല്കുന്ന ഒരു രീതിയാണ് സുവർണ്ണ ക്ഷേത്രത്തിലേത്. എത്ര വലിയ ആളുകളാണെങ്കിലും എത്ര ചെറിയ ആളുകളാണെങ്കിലും യാതൊരു വിവേചനവും കാണിക്കാതെ ഒരുപോലെ ഭക്ഷണമൂ‌‌ട്ടുക എന്നതാണ് ഇവിടുത്തെ രീതി.

തുടക്കം 1481 ൽ

തുടക്കം 1481 ൽ

539 വർഷങ്ങൾക്കു മുൻപ്, അതായത് 1481 ലാണ് സുവർണ്ണ ക്ഷേത്രത്തിലെ ലംഗാറിനു തുടക്കമാവുന്നത്. എല്ലാവർക്കും ഭക്ഷണം എന്ന ഗുരുനാനാക്കിന്‍റെ ചിന്തയുടെ ഫലമായിട്ടാണ് ഇത് ആരംഭിക്കുന്നത്, അന്നുമുതലിന്നു വരെ യാതൊരു വ്യത്യാസവും ഇല്ലാതെ

ദിവസം ഒരു ലക്ഷത്തോളം ആളുകൾ

ദിവസം ഒരു ലക്ഷത്തോളം ആളുകൾ

വെറും സാധാരണ ദിവസങ്ങളിൽ ഒരു ലക്ഷത്തോളം ആളുകളുടെ വിശപ്പിനുള്ള അന്നമാണ് സുവർണ്ണ ക്ഷേത്രത്തിലെ ലാംഗാറിൽ ഒരുങ്ങുന്നത്. ആഴ്ചാവസാനങ്ങളിലും പ്രത്യേക ആഘോഷങ്ങൾ നടക്കുന്ന സമയത്തും ഇത് രണ്ട് ലക്ഷം വരെ ഉയരാറുണ്ട്. എത്ര ആളുകൾ വന്നാലും വിശപ്പടക്കി മാത്രമേ അവരെ തിരികെ വിടാറുള്ളൂ. ഒരിക്കലും ഇവിടെ ഭക്ഷണത്തിന് ബുദ്ധിമുട്ടും വന്നിട്ടില്ല. എത്രയാളുകൾ വന്നാലും അവരുടെ വിശപ്പ് അകറ്റുവാൻ വേണ്ടത് ഇവിടെയുണ്ടായിരിക്കും.

PC:shankar s.

തുടക്കം പ്രാര്‍ഥനയോടെ

തുടക്കം പ്രാര്‍ഥനയോടെ

ഓരോ ദിവസവും പ്രാര്‍ഥനയോടു കൂടിയാണ് ഇവിടെ ആരംഭിക്കുന്നത്. ഇവിടെ ഭക്ഷണം ഉണ്ടാക്കുന്നവർക്ക് രുചിയെപ്പറ്റി ആലോചിക്കേണ്ട കാര്യമില്ല. എത്ര അളവിലുണ്ടാക്കിയാലും അതീവ രുചികരമായിരിക്കും ഇവിടുത്തെ ഭക്ഷണം എന്ന കാര്യത്തില്
സംശയമില്ല. മാത്രമല്ല, ആളുകൾ എത്ര കൂടിയാലും ഒരിക്കലും തികയാതെ വരുകയുമില്ല. സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്,.

ഒരു ദിവസം‌

ഒരു ദിവസം‌

ഒരു ദിവസം ഇവിടെ വേണ്ടിവരുന്ന ഭക്ഷണ സാമഗ്രികളുടെ അളവ് ആരെയും അതിശയിപ്പിക്കും. 7,000 കിലോഗ്രാം ഗോതമ്പ് മാവ്, 1,300 കിലോഗ്രാം പരിപ്പ്, 1,200 കിലോഗ്രാം അരി, 500 കിലോ വെണ്ണ, കൂടാതെ പാചകം ചെയ്യുവാനായി ഓരോ ദിവസവും 100 എൽപിജി സിലിണ്ടറുകളും 500 കിലോ വിറകുമാണ് ഇവിടെ വേണ്ടിവരിക.

PC:Kulveer Virk

സസ്യാഹാരം‌

സസ്യാഹാരം‌

സസ്യാഹാരമാണ് ഇവിടെ സന്ദര്‍ശകർക്കായി വിളമ്പുന്നത്. എല്ലാത്തരത്തിലുള്ള ആളുകൾക്കും കഴിക്കാനാണ് സസ്യാഹാരം നല്കുന്നത്. ചോറ്, ചപ്പാത്തി, പരിപ്പ്, പച്ചക്കറി, ഖീർ എന്നിവയാണ് വിശ്വാസികൾക്ക് ലംഗാറിൽ നല്കുന്നത്. രാവിലെ എട്ടു മണി മുതലാണ് ഇവിട‌െ ഭക്ഷണം നല്കുവാൻ ആരംഭിക്കുക.

PC: Alicia Nijdam

വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്‌

വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്‌

ഇത്രയും പേർക്ക് ഭക്ഷണം തയ്യാറാക്കി നല്കുമ്പോഴും ഇവി‌‌ടെ വൃത്തിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഇവിടുത്തെ കാര്യങ്ങൾ നോക്കി നടത്തുവാനും കൊണ്ടുപോകുവാനും സ്വയം ഉത്തരവാദിത്വമേറ്റെടുത്തവരാണ് ഇവിടുള്ളവർ. അത് കൂടാതെ ഏകദേശം 450 ഓളം വോളണ്ടിയർമാരും ഇവിടെ പ്രവർത്തിക്കുന്നു. ഭക്ഷണം തയ്യാറാക്കുവാനും പച്ചക്കറികൾ അരിയുവാനും പാത്രം കഴുകി വൃത്തിയാക്കുവാനുമെല്ലാം ഇവരുടെ സേവനം ലഭ്യമാണ്. ഉപയോഗിച്ച ഓരോ പാത്രങ്ങളും മൂന്ന് തവണയാണ് വൃത്തിയാക്കുന്നത്.

PC: Alicia Nijdam

മൂവായിരം മുതൽ നാലായിരം വരെ ചപ്പാത്തി‌

മൂവായിരം മുതൽ നാലായിരം വരെ ചപ്പാത്തി‌

ഓരോ മണിക്കൂറിലും മൂവായിരം മുതൽ നാലായിരം വരെ ചപ്പാത്തികകലാണ് ഇവി‌ടെ മെഷീൻ ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്നത്. കൂടാതെ
ഇവി‌‌ടെ ജോലി ചെയ്യുന്ന സ്ത്രീകളും ഏകദേശം രണ്ടായിരത്തോളം റൊട്ടികളുണ്ടാക്കുന്നു.
ലാംഗറിനു പുറത്ത് ചൂട് ചായയും ഇവിടെയത്തുന്നവർക്ക് നല്കുന്നു. എത്ര തവണ വേണമെങ്കിലും ചായ കുടിക്കുവാനും സാധിക്കും.

PC:BOMBMAN

ആർക്കും വോളണ്ടിയറാവാം

ആർക്കും വോളണ്ടിയറാവാം

താല്പര്യമുള്ള ആർക്കും ഇവിടെ വോളണ്ടിയറാവാം എന്നുമൊരു പ്രത്യേകതയുണ്ട്. എല്ലാവരെയും തുല്യരായി കരുതുന്ന ഇടം കൂടിയാണിത്.

 500 പേരെ ഉൾക്കൊള്ളുന്ന ഹാൾ

500 പേരെ ഉൾക്കൊള്ളുന്ന ഹാൾ

ഈ വലിയ അ‌‌ടുക്കള‌യു‌ടെ ഭാഗമായി രണ്ട് ഊട്ടുമുറികളാണുള്ളത്. രണ്ടിലുമായി ഏകദേശം അയ്യായിരത്തോളം പേരെ ഒരു സമയം ഉൾക്കൊള്ളുവാൻ സാധിക്കും. ഒരു സെറ്റ് ആളുകൾ ഇരുന്നെണീറ്റാൽ പെ‌ട്ടന്നു തന്നെ അ‌‌‌ടുത്ത സെറ്റ് ആളുകൾക്ക് എണീക്കാം.

ഒരിക്കലെങ്കിലും പോയിരിക്കണം

ഒരിക്കലെങ്കിലും പോയിരിക്കണം

യാത്രകളെ സ്നേഹിക്കുന്നവരും അല്ലാത്തവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ഇതെന്നതിൽ ഒരു സംശയവുമില്ല.

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

ഈ കാണുന്നതൊന്നും അല്ല ഹംപി... അറിയാനേറെയുണ്ട് കല്ലുകളിൽ കവിതയെഴുതിയ നാടിനെക്കുറിച്ച്!!ഈ കാണുന്നതൊന്നും അല്ല ഹംപി... അറിയാനേറെയുണ്ട് കല്ലുകളിൽ കവിതയെഴുതിയ നാടിനെക്കുറിച്ച്!!

Read more about: amritsar punjab food temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X