Search
  • Follow NativePlanet
Share
» »ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

അതിസുന്ദരമായ നഗരത്തിന്റെ പ്രാന്തപ്രദേശം... അവിടുത്തെ മനോഹരവും ശാന്തസുന്ദരവുമായ റസിഡന്‍ഷ്യന്‍ ഏരിയ... നിറയെ വീടുകള്‍.. ഓരോ വീടുകള്‍ക്കും കാറുകളും അത് സൂക്ഷിക്കുവാനുള്ള ഗരേജുകളും... ഏത് നാട്ടില്‍ ചെന്നാലും കാണുവാന്‍ സാധിക്കുന്ന ഒരു കാഴ്ച മാത്രമാണിത്. എന്നാല്‍ കാറുകള്‍ക്ക് പകരം പ്രദേശത്തെ നൂറിലധികം വീടുകളിലും വിമാനമാണെങ്കിലോ... ഒപ്പം ഓരോ വീട്ടിലും വിമാനങ്ങള്‍ നിര്‍ത്തിയിടുവാനുള്ള ഹാംഗറുകളും!! ഇങ്ങനെ ഒരിടമുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കാമറോണ്‍ പാര്‍ക്ക്! എല്ലാ വീട്ടുകാര്‍ക്കും സ്വന്തമായി എയ്റോപ്ലെയിനുള്ള ഈ നാടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

എയർപാർക്ക്

എയർപാർക്ക്

നമ്മുടെ നാട്ടില്‍ തീര്‍ത്തും അപരിചിതമായ വാക്കുകളിലൊന്നാണ് എയര്‍ പാര്‍ക്കുകള്‍ അഥവാ ഫ്ലൈ-ഇൻ കമ്മ്യൂണിറ്റികള്‍.
ലോകത്ത് 630-ലധികം റെസിഡൻഷ്യൽ എയർപാർക്കുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതിൽ 610-ലധികം എയർപാർക്കുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമാണുള്ളത്. അമേരിക്കയിലെ എയർപാർക്ക് ചരിത്രം രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. യുദ്ധത്തിനു ശേഷം രാജ്യത്ത് നിരവധി എയര്‍ഫീല്‍ഡുകള്‍ തുടര്‍ന്നുപോയിരുന്നു. പൈലറ്റുമാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവും ഉണ്ടായിരുന്നു. 1939-ൽ 34,000 ഉണ്ടായിരുന്ന പൈലറ്റുമാരുടെ എണ്ണം 1946 ആയപ്പോഴേക്കും 400,000 ആയി ഉയർന്നു. ഇതോടെ സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തുടനീളം റെസിഡൻഷ്യൽ എയർഫീൽഡുകൾ നിർമ്മിക്കാൻ നിർദ്ദേശം നല്കി. വ്യോമയാനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്ന ആളുകളെ കൂട്ടിയാണ് ഈ കമ്യൂണിറ്റികള്‍ ഒരുക്കിയത്. അത്തരത്തിലൊന്നാണ് കാമറൂൺ എയർപാർക്ക്. കാലിഫോര്‍ണിയയിലെ തന്നെ ഫ്രെസ്‌നോയിലുള്ള സിയറ സ്കൈ പാർക്ക് ആണ് രാജ്യത്തെ ആദ്യത്തെ എയർപാർക്ക്. 1946 ല്‍ ആയിരുന്നു ഇത് സ്ഥാപിതമായത്.
PC:Pascal Meier

1963 ല്‍

1963 ല്‍

കാമറൂൺ പാർക്ക് എയർപോർട്ടിനൊപ്പം 1963-ൽ ആണ് കാമറൂണ്‍ എയർപാർക്ക് നിര്‍മ്മിക്കുന്നത്. 124 വീടുകളാണ് ഈ പാര്‍ക്കിന്റെ ഭാഗമായുള്ളത്. അതില്‍തന്നെ 20 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

PC:Martin Adams

കാറിനു പകരം വിമാനം

കാറിനു പകരം വിമാനം

അമേരിക്കയിലെ പ്രസിദ്ധമായ റെസിഡൻഷ്യൽ എയർപാർക്കുകളില്‍ ഒന്നാണ് കാലിഫോര്‍ണിയയിലെ കാമറോണ്‍ പാര്‍ക്ക്. കാറുകള്‍ക്കു പകരമായി വിമാനങ്ങളും അത് സൂക്ഷിക്കുവാനുള്ള ഹാംഗറുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ റെസിഡെന്‍ഷ്യല്‍ ഏരിയ അടുത്തിടെ ടിക്ടോക്കില്‍ @thesoulfamily എന്ന അക്കൗണ്ട് വന്ന വീഡിയോയിലൂടെയാണ് ഇവിടം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വീടുകളിലെ പാര്‍ക്കിങില്‍ സൂക്ഷിച്ചിരിക്കുന്ന വിമാനങ്ങളുടെ കാഴ്ചയും അവിടുത്തെ വഴിയിലൂടെ ഇതില്‍ സഞ്ചരിക്കുന്ന ആളുകളുടെ കാഴ്ചയുമെല്ലാം ചേരുന്നതാണ് ഈ വീഡിയോ.

PC:Finetooth

തീര്‍ത്തും സാധാരണം

തീര്‍ത്തും സാധാരണം

ഈ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചെടുത്തോളം ഒരു കാര്‍ വാങ്ങുന്നതുപോലെ തന്നെ സാധാരണ കാര്യമാണ് ഒരു എയര്‍പ്ലെയിന്‍ സ്വന്തമാക്കി ഉപയോഗിക്കുന്നതും സ്വന്തം വീടിന്‍റെ മുന്നില്‍ അത് സൂക്ഷിക്കുന്നതും. ഇവിടുത്തെ റോഡുകളില്‍ വിമാനങ്ങള്‍ കിടക്കുന്നതും സ്ഥിരം കാഴ്ചകളിലൊന്നാണ്. എന്നാല്‍ വ്യോമയാന മേഖലയില്‍ ഉള്‍പ്പെടാത്ത ചുരുക്കം ചിലരും ഇവിടെ വസിക്കുന്നുണ്ട്.

PC:Finetooth

വീതിയേറിയ വഴികള്‍

വീതിയേറിയ വഴികള്‍

പൈലറ്റുമാര്‍ക്ക് സമീപത്തെ വിമാനത്താവളത്തിലേക്ക് പോകുവാന്‍ സാധ്യമാകുന്ന രീതിയില്‍ വലിയ വീതിയുള്ള റോഡുകളാണ് കാമറോണ്‍ പാര്‍ക്കിലുള്ളത്. അതായത് എയര്‍പോര്‍ട്ടിലെ റണ്‍വേകളേക്കാലും വലുതായാണ് ഇവിടുത്തെ സാധാരണ റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാറുകളും എയ്റോപ്ലേനുകളും ഒരേ സമയം ഈ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്.

PC:Finetooth

പേരും അടയാളങ്ങളും

പേരും അടയാളങ്ങളും

അടിസ്ഥാനപരമായി ഇവിടുത്തെ എല്ലാ താമസക്കാരും വ്യോമയാനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടുള്ളവരാണ്. അതിന്‍റെ തുടര്‍ച്ചയെന്നോണം ഇവിടുത്തെ റോഡുകള്‍ക്കും തെരുവുകള്‍ക്കുമെല്ലാം വ്യോമയാനവുമായി ബന്ധപ്പെട്ട പേരുകളാണ് നല്കിയിട്ടുള്ളത്. ഇവിടുത്തെ ഒരു സ്ട്രീറ്റ് ആയ ബോയിങ് റോഡ്, സെനാ ഡ്രൈവ് തുടങ്ങിയവ ഇതിനുദാഹരണമാണ്.
മാത്രമല്ല, വിമാനം റോഡിലൂടെ പോകുന്നതിനാല്‍ ഇവിടുത്തെ സൈന്‍ ബോര്‍ഡുകളും ലെറ്റര്‍ ബോക്സുകളുമെല്ലാം സാധാരണയില്‍ നിന്നും വളരെ താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്നടിയില്‍ താഴെ മാത്രമാണ് ഇവയുടെ ഉയരം. വിമാനത്തിന്‍റെ ചിറകുകളില്‍ തട്ടി തകരാതിരിക്കുവാനാണ് ഈ മുന്‍കരുതല്‍.

PC:UncleVinny

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

ജോലിക്കു പോകുന്നതും വിമാനത്തില്‍

ജോലിക്കു പോകുന്നതും വിമാനത്തില്‍

ഇവിടുള്ളവരുടെ മിക്ക യാത്രകളും വിമാനത്തില്‍ തന്നെയാവും. ജോലിക്ക് പോകുമ്പോള്‍ സ്ഥിരമായി വിമാനം ഉപയോഗിക്കുന്നത് ഇവിടുത്തെ പുതിയ കാഴ്ച അല്ലേയല്ല. റോഡിലൂടെ ഗതാഗതക്കുരുക്കില്‍പെട്ട് പോകുന്ന മടുപ്പിക്കുന്ന യാത്രയേക്കാള്‍ തങ്ങളുടെ ചെറിയ വിമാനത്തില്‍ ജോലിസ്ഥലത്തേക്ക് പോകുവാനാണ് ഇവിടുള്ളവര്‍ താല്പര്യപ്പെടുന്നത്. രണ്ടര മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്തുപോകേണ്ട ദൂരം അരമണിക്കൂറില്‍ പിന്നിടുവാന്‍ കഴിയുകയും ചെയ്യും.

സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍സീറ്റ് ബെല്‍റ്റ് ഒന്നുകൂടി മുറുക്കാം!! ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

ഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷംഹില്‍ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങള്‍... യാത്രകളിലെ ഇര‌ട്ടിസന്തോഷം

Read more about: world interesting facts airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X