രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള സഫാരി ഹരിദ്വാറിൽ ചെന്നിറങ്ങിയാൽ കാണാനും ചെയ്യുവാനുമായി ഒരു നൂറുകൂട്ടം കാര്യങ്ങളുണ്ട്. എല്ലാമൊന്നും കഴിയില്ലെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടുപോകരുത്. അതിലൊന്നാണ് രാജാജി ദേശീയോദ്യാന സന്ദര്‍ശനവും അവിടുത്തെ സഫാരിയും. ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം ജൈവൈവിധ്യത്തിന്റെ പേരിൽ ഏറെ പ്രസിദ്ധമാണ്. സിവാലിക് പർവ്വത നിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ പക്ഷിമൃഗാദികളുടെ ആവാസ സ്ഥാനം കൂടിയാണ്. ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ഓർമ്മയ്ക്കായാണ് ഇവിടം രാജാജി ദേശീയോദ്യാനം എന്നറിയപ്പെടുന്നത്.
PC:Tarun802
ഹർ കി പൗരിയിലെ ആരതി ഗംഗാ തീരത്ത് ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും പുണ്യ കർമ്മങ്ങളിലൊന്നാണ് ഗംഗാ ആരതിയിൽ പങ്കെടുക്കുക എന്നത്. ഹരിദ്വാറിലെത്തിയാൽ ഹർ കി പൗരിയെന്ന ഘാട്ടിൽ നിന്നു വേണമത്രെ ഇതിൽ പങ്കെടുക്കുവാൻ. മലമുകളിൽ നിന്നും ഒഴുകിയെത്തി സമതലത്തേയ്ക്ക് ഗംഗാ നദി ഒഴുകുവാൻ തുടങ്ങുന്നത് ഹർ കി പൗരിയിൽ നിന്നാണ്.
PC:Sakshi Vishwakarma
മാനസ ദേവിയുടെ പക്കലേക്ക് റോപ് വേയിലൂടെ ഒരു യാത്ര ഹരിദ്വാറിലെ പ്രശസ്തമായ ഇടമാണ് മാനസ ദേവി ക്ഷേത്രം. ഹരിദ്വാർ സന്ദർശിക്കുന്നവർ ഉറപ്പായും പോയിരിക്കേണ്ട ഒരിടം. വിശ്വാസികൾ മാത്രമല്ല, സഞ്ചാരികളും ഇവിടം കാണാതെ മടങ്ങാറില്ല.നവരാത്രി ആഘോഷങ്ങൾക്ക് ഏറെ പ്രസിദ്ധമായ ഇവിടെ ആരാധിക്കുന്നത് പേരുപോലെ തന്നെ മാനസ ദേവിയെയാണ്.
ശൈവാലിക് മലനിരകളിലെ ബിൽവാ പർവ്വതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒന്നെങ്കിൽ ട്രക്ക് ചെയ്തോ അല്ലെങ്കിൽ റോപ് വേ വഴിയോ മാത്രമേ എത്തിച്ചേരുവാനാകൂ. കശ്യപ മുനിയുടെ മനസ്സിൽ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഇത്.
നടന്നാണ് വരുന്നതെങ്കിൽ ഹരിദ്വാറിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
PC:Ssriram mt
യോഗയെക്കുറിച്ചറിയുവാൻ പതജ്ഞലി പീഠത്തിലേക്ക് ഇന്ത്യയിലെ യോഗയുടെയും ആയുർവ്വേദത്തിന്റെയും കേന്ദ്രങ്ങളിലൊന്നായ പതജ്ഞലി പീഠത്തിലേക്ക് പോകാം. വിവിധ തരം യോഗാസനങ്ങളെക്കുറിച്ചും യോഗയുടെ ഗുണഗണങ്ങളെക്കുറിച്ചും ഒക്കെ എളുപ്പത്തില്‍ മനസ്സിലാക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കും ഇത്. തത്വ യോഗ, ക്രിയാ യോഗ, ഹതാ യോഗ, അഷ്ഠാന യോഗ തുടങ്ങിയ യോഗകൾ ഇവിടെ സന്ദര്‍ശകർക്ക് വിശദീകരിച്ച് നല്‍കും.
ദക്ഷമഹാദേവ് ക്ഷേത്രം ഹിന്ദു പുരണങ്ങളിലും മിത്തുകളിലും താല്പര്യമുള്ളർ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട ഇടമാണ് ഇവിടുത്തെ ദക്ഷ മഹാദേവ് ക്ഷേത്രം. തന്റെ പിതാവിന്റെ വാക്കുകളാൽ അപമാനിതയായ സതീദേവി തീയിൽചാടി ജീവൻ വെടിഞ്ഞ ഇടമായാണ് ഇവിടം അറിയപ്പെടുന്നത്. ദക്ഷനും ശിവനും തമ്മിൽ വലിയ യുദ്ധം നടന്ന ഇടം കൂടിയാണ് ഈ പരിസരം എന്നും വിശ്വസിക്കപ്പെടുന്നു. ഒരു വശത്ത് ഗംഗയുടെ സാന്നിധ്യവും ഒരു വശത്ത് പുരാണ ബന്ധങ്ങളുമായി നിൽക്കുന്ന ഇവിടുത്തെ സന്ദർശനം മികച്ച ഒന്നായിരിക്കും. എന്നാൽ വൈകുന്നേരങ്ങളിൽ ഇവിടെ എത്തുവാൻ ശ്രദ്ധിക്കുക.
PC:World8115
ചാന്ദി ദേവി ക്ഷേത്രം ഹരിദ്വാറിലെ യാത്രകൾ അവസാനിപ്പിക്കുന്നതിനു മുന്‍പ് കണ്ടു തീർക്കുവാൻ ഒരിടംകൂടിയ ബാക്കിയുണ്ട്. ഇവിടുത്തെ മറ്റൊരു പുരാതന ക്ഷേത്രമായ ചാന്ദി ദേവി ക്ഷേത്രം. ശൈവാലിക് മലനിരകളിലെ നീൽ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന ഇത് 1929ലാണ് നിർമ്മിക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ചാമുണ്ഡി ദേവിയാണ് പ്രധാന പ്രതിഷ്ഠ.കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രവും പരിസരവും ഫോട്ടോഗ്രഫിയിൽ പുതിയ സാധ്യതകൾ പരീക്ഷിക്കുവാൻ കഴിയുന്ന ഇടം കൂടിയാണ്.
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം
PC:Ssriram mt