Search
  • Follow NativePlanet
Share
» »ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

ഗോവയി‌‌ലേക്കു‌ള്ള യാത്ര കുറച്ചു കൂടി വ്യത്യസ്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ അതിനുള്ള ചില വഴികൾ പറഞ്ഞ് തരാം

By Maneesh

ഗോവ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസിൽ ആഘോഷത്തിന്റെ തിരമാലകൾ ഉയരും. നീണ്ട് കിടക്കുന്ന ബീച്ചുകൾ, ജനങ്ങൾ നിറഞ്ഞ് കിടക്കുന്ന ഷാക്കുകൾ, തിരമാലകൾകൊപ്പം നുരഞ്ഞ് പൊ‌ന്തുന്ന ബീയറും സംഗീതവും. ആഘോഷിക്കാൻ എത്തിച്ചേ‌രുന്ന സഞ്ചാരികളുടെ ‌പ്രിയ‌പ്പെട്ട പറുദീസയാണ് ഗോവ. ഗോവയി‌‌ലേക്കു‌ള്ള യാത്ര കുറച്ചു കൂടി വ്യത്യസ്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ അതിനുള്ള ചില വഴികൾ പറഞ്ഞ് തരാം.

ഗ്രാമങ്ങളിലൂടെ ഒരു ബൈക്ക് യാത്ര

ഗോവ എന്ന് പറഞ്ഞാൽ ടൗണുകളും ‌ബീ‌ച്ചുകളും മാത്രമല്ല. ഗോവയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലൂടെ ഒരു ബൈക്ക് യാ‌ത്ര നടത്താം. സുന്ദമായ കാഴ്ചകളും വയൽ നിരകളും കുന്നി‌‌‌‌‌ൻചെരിവുകളും കണ്ടുകൊണ്ട് നമുക്ക് യാത്ര ചെയ്യാം.

ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

Photo Courtesy: Portugal Editor Exploration

മഴക്കാലത്തിന് ശേഷമാണ് ഗോവയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. സൗത്ത് ഗോവയും ക്യൂപെമും ആണ് ഗ്രാമീണ ഭംഗി കാണാൻ ഏറ്റവും പറ്റിയ സ്ഥലം.

മലകയറി ആകാശം തൊടാം

ട്രെക്കിംഗിനും ഹൈക്കിംഗിനും പറ്റിയ നിരവധി ‌സ്ഥലങ്ങൾ ഗോവയിലുണ്ട്. അവയി‌ൽ ഏറ്റവും പ്രശസ്തം ധൂത് സാഗർ വെ‌ള്ള‌ച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് തന്നെയാണ്. റെയിൽവെ ട്രാക്കിന് അരികിലൂടെയുള്ള ഈ ട്രെക്കിംഗ് സഞ്ചാരികളെ ഹരം കൊള്ളിക്കുന്ന ഒന്ന് തന്നെയാണ്.

ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

Photo Courtesy: misssharongray

സ്കൂബ ഡൈവിങ്

സ്കൂബ ഡൈവിങിംനും സ്നോർക്കിലിംഗിനും മറ്റു സാഹസിക വിനോദങ്ങൾക്കും പേരുകേട്ട സ്ഥലം കൂടിയാണ് ഗോവ. ഗോവയിലെ വി‌വിധ സ്ഥലങ്ങളിൽ ഇതിന് അവസരമുണ്ട്. പാ‌രഗ്ലൈഡിങ്, ജെറ്റ് സ്കീയിംഗ്, തുടങ്ങിയ ജല കേളികൾക്കും ഇവിടെ അ‌വസരമുണ്ട്.

സുഗന്ധം വിളയുന്ന ‌പാടങ്ങളിലൂടെ

നിരവധി സുഗ‌ന്ധ വ്യജ്ഞനങ്ങൾ വിളയുന്ന സ്ഥ‌ലങ്ങൾ ഗോവയിൽ ഉണ്ട്. കുരുമുളക്, ഏലം, കറുവാ‌പട്ട, എന്നിങ്ങനെ വിവിധ തരത്തിലുള്ള സുഗന്ധ വ്യജ്ഞനങ്ങൾ ഇവിടെ വളരുന്നുണ്ട്. നോർത്ത് ഗോവയിലെ പോണ്ടയാണ് സുഗന്ധ വിള കൃഷിക്ക് പ്രശസ്തമായ സ്ഥലം.

ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

Photo Courtesy: Nagarjun Kandukuru

ഷോപ്പിംഗ് ഒരു ആഘോഷമാക്കാം

ഷോപ്പിംഗ് ‌പ്രിയരുടെ പറുദീസ‌യാണ് ഗോവ. കുറഞ്ഞ നിരക്കിൽ വിവിധ തരത്തിലുള്ള കരകൗശ‌ല വസ്തുക്കളും മറ്റും വാങ്ങാൻ പറ്റിയ സ്ഥലമാണ് ഇത്. കശുമാങ്ങ കൊണ്ട് നിർമ്മിക്കുന്ന ഫെനി എന്ന മദ്യം ആണ് ഗോവയിലെ പ്രശസ്തമായ മദ്യം. ഇത് കൂടാതെ സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടിപരിപ്പ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ നിന്ന് സഞ്ചാരികൾക്ക് വാങ്ങാൻ ‌സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X