ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ് ട്രയലുകളിലൊന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുള്ളതാണ്. അവിസ്മണീയമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഈ യാത്രയെ ബക്കറ്റ് ലിസ്റ്റില്‍ വെറുതെങ്കിലും കൂട്ടിച്ചേര്‍ക്കാത്ത സഞ്ചാരികള്‍ കാണില്ല. ഹിമാലയന്‍ ജീവിതരീതികള്‍ മനസ്സിലാക്കുവാനും പരിചയപ്പെടുവാനും സഹായിക്കുന്ന ഈ യാത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൗഭാഗ്യങ്ങളിലൊന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
അതിശയകരമായ ഷെർപ്പ സംസ്കാരം മുതൽ എവറസ്റ്റിന്റെ കൊടുമുടികളുടെ ആ ആശ്വാസകരമായ കാഴ്ച വരെ നീളുന്നതാണ് ഓരോ എവറസ്റ്റ് ബേസ് ക്യാംപ് യാത്രയും. പര്‍വ്വതങ്ങളെ സ്നേഹിക്കുന്നവര്‍ പറയുന്നതനുസരിച്ച് പല കാരണങ്ങളുണ്ട് ജീവിതത്തില്‍ ഒരിക്കലെങ്കിലും എവറസ്റ്റ് ബേസ് ക്യാംപ് ട്രക്ക് പോയിരിക്കണമെന്നു പറയുവാന്‍.... അവ ഏതൊക്കെയാണ് എന്നു നോക്കാം...

എവറസ്റ്റിന്റെ ആ കാഴ്ച!!
എവറസ്റ്റ് ബേസ് ക്യാംപ് ഒരിക്കലെങ്കിലും ചെയ്തിരിക്കണം എന്നു പറയുന്നതിന്റെ പ്രധാന കാരണം എവറസ്റ്റിന്റെ ആ മനോഹര കാഴ്ച തന്നെയാണ് എന്ന കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായമില്ല. ആകാശത്തോട് ചേര്‍ന്നുനില്‍ക്കുന്ന എവറസ്റ്റ് കൊടുമുടിയുടെ കാഴ്ചകള്‍ ആ കയറിവന്ന യാത്രയുടെ ക്ഷീണങ്ങള്‍ മറക്കുവാനും പുതിയ യാത്രകള്‍ തുടങ്ങുവാനും ഉള്ള ഊര്‍ജ്ജമായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കും. മഞ്ഞുപുതച്ചു നില്ക്കുന്ന കാഴ്ചകള്‍ മാജിക് എന്നല്ലാതെ മറ്റൊരു വാക്കിലും വിശേഷിപ്പിക്കുവാന്‍ സാധിക്കില്ല. ഈ കാഴ്ചകള്‍ ലോകത്തില്‍ മറ്റൊരിടത്തും കാന്ുവാന് സാധിക്കുകയും ഇല്ല.

ടെന്ഗ്ബോച്ചെ മൊണാസ്റ്ററി
ഒരു സാഹസിക യാത്ര എന്നു പറയുമ്പോഴും ഒരു ആത്മീയ യാത്ര പോലെ തന്നെയാണ് എവറസ്റ്റ് യാത്രയെ പല പര്‍വ്വതാരോഹകരും കരുതുന്നത്. ആത്മീയ സാഹസിക യാത്ര എന്നും എവറസ്റ്റ് യാത്രയെ പലരും വിശേഷിപ്പിച്ച് കാണുവാറുണ്ട്. എവറസ്റ്റിലേക്കുള്ള കാല്‍നട യാത്രയില്‍ അവിടുത്തെ വിശ്വാസങ്ങള്‍ അനുസരിച്ചുള്ള പരമ്പരാഗത പ്രാർത്ഥനാ പതാകകൾ കാണുവാന്‍ കഴിയും. അഞ്ച് നിറങ്ങളിലുള്ള ഈ പ്രാര്‍ത്ഥനാ പതാകങ്ങള്‍ പര്വ്വതത്തിന്ഫെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കാഴ്ചാനുഭവം നല്കുന്നു. ബുദ്ധമത പ്രാര്‍ത്ഥനകളും രീതികളും ചിത്രീകരിക്കുന്ന ചിഹ്നങ്ങളും യാത്രയിലെ കാഴ്ചകളില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതല്ല ഇവിടുത്തെ പ്രധാന കാഴ്ച. അത് ടെങ്ബോച്ചെ മൊണാസ്ട്രിയാണ്. ഇവിടുത്തെ പര്‍വ്വതങ്ങളില്‍ വസിക്കുന്ന ബുദ്ധസന്യാസിമാരുടെ ആശ്രമാണിത്. മഠം ചുവർചിത്രങ്ങളും ചിത്രങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. എവറസ്റ്റിലേക്കുള്ള യാത്രയില്‍ ആത്മീയ ഉണര്‍വ്വേകുന്ന ലക്ഷ്യസ്ഥാനമാണിത്.

ലൂക്ല വിമാനത്താവളത്തിലേക്കുള്ള യാത്ര
എവറസ്റ്റ് കയറുന്നതിനേക്കാള്‍ മുന്‍പു തന്നെ യാത്രയുടെ സാഹസികത ആരംഭിക്കും. കാരണം ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി വിലയിരുത്തപ്പെടുന്ന ലൂക്ല വിമാനത്താവളം അഥവാ ടെന്‍സിങ്-ഹിലാരി എയര്‍പോര്‍ട്ട് വഴിയാണ് ഇവിടേക്ക് എത്തുന്നത്. ഒരു ചെറിയ റൺവേയാണ് ഇവിടെയുള്ളത്. ഒരു പാറക്കെട്ടിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽ കാഠ്മണ്ഡു താഴ്വരയുടെയും ഹിമാലയത്തിന്റെയും അസാധാരണമായ ചില കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കും. ഇത് നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു യാത്രയായിരിക്കും.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള ട്രെക്കിംഗുകളുടെ ആരംഭ പോയിന്റായി കണക്കാക്കപ്പെടുന്നതിനാൽ ഈ വിമാനത്താവളം ജനപ്രിയമാണ്.
കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

പ്രാദേശിക ഗൈഡ്, ഷെര്‍പ്പമാര്‍
കഴിവും ആരോഗ്യവും മാത്രമുണ്ടെങ്കില്‍ എത്തിച്ചേരാവുന്ന ഒരിടമല്ല എവറസ്റ്റ് ബേസ് ക്യാംപ്. അതിനായി പല സഹായവും യാത്രയിലുടനീളം വേണ്ടിവരും. നിങ്ങളുടെ യാത്രയിൽ ഷെർപ്പകളും ഗൈഡുകളും നിങ്ങളെ അനുഗമിക്കും. അവർ ലോകത്തിലെ ഏറ്റവും സൗഹാർദ്ദപരവും സ്വാഗതം ചെയ്യുന്നവരുമായി അറിയപ്പെടുന്നവരും പർവതത്തിലേക്ക് കയറുന്നതിൽ വിദഗ്ധരുമായ പ്രദേശവാസികളുമാണ്.ഇവരുണ്ടെങ്കില്‍ യാത്രയില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും.

ടീ ഹൗസുകള്‍
എവറസ്റ്റ് ബേസ് ക്യാംപ് യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് ടീ ഹൗസുകള്‍. നിങ്ങൾക്ക് വിശ്രമിക്കാനും ചൂട് ആസ്വദിക്കാനും ഇവിടെ സാധിക്കും. ഇതിലെല്ലാത്തിനും ഉപരിയായി സമാനമനസ്കരായ ആളുകളെ കാണുവാനും പരിചയപ്പെടുവാനും സാധിക്കും എന്നതാണ് ടീ ഹൗസുകളുടെ മറ്റൊരു മെച്ചം. ഹോട്ടല്‍ എന്നതിനേക്കാളുപരിയായി ഒരു ഹോം സ്റ്റേ പോലെയാണിവ പ്രവര്‍ത്തിക്കുന്നത്. ഈഷ്മളമായി സ്വാഗതം ചെയ്യുന്ന പ്രദേശ്വാസികളാണ് ഓരോ ടീ ഹൗസിന്റെയും ജീവന്.

എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്നത്
ഈ യാത്രയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന് എവറസ്റ്റ് ബേസ് ക്യാംപില്‍ എത്തിച്ചേരുന്ന ആ നിമിഷമാണ്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും വെല്ലുവിളിയായി ഏറ്റെടുത്ത് കഷ്ടപ്പാട് നിറഞ്ഞ യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുന്ന ആ സമയത്തെ വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ പോരാതെ വരും. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രെക്കിംഗ് നടത്തുന്നവർക്ക് അവിടെ രാത്രി ചിലവഴിക്കുക സാധ്യമല്ല. കയറി വളരെ കുറച്ച് സമയം ചിവവഴിച്ച ശേഷം തിരികെയിറങ്ങുന്നതാണ് ഇവിടുത്തെ രീതി.
PC:Robert Kern
സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്
വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല