India
Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം

അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം

ഭൂമിയിലെ വിസ്മയങ്ങളിലൊന്നാണ് അന്നും ഇന്നും എവറസ്റ്റ് കൊടുമുടി. സാഹസികരായിട്ടുള്ളവര്‍ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കുന്ന എവറസ്റ്റ് സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്. നേപ്പാളി ഭാഷയിൽ സഗർമാതാ എന്നും സംസ്കൃതത്തിൽ ദേവഗിരി എന്നും ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്ന നമ്മുടെ എവറസ്റ്റ് ഈ നാടുകളുടെ സംസ്കാരവുമായും ഏറെ ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

Everest

അന്താരാഷ്ട്ര എവറസ്റ്റ് ദിനം മേയ് 29ന് ആഘോഷിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഒരുപാട് പ്രത്യേകതകളും ചരിത്രവും ഈ ദിനവുമായി ചേര്‍ന്നു നില്‍ക്കുന്നു. ടെന്‍സിങ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും 1953 മേയ് 29ന് എവറസ്റ്റിന്‍റെ നെറുകയില്‍ കാലുകുത്തുമ്പോള്‍ എഴുതിച്ചേര്‍ത്തത് ചരിത്രത്തിലെ ഒരു സുവര്‍ണ്ണതാള്‍ ആയിരുന്നു. അവരുടെ ഈ വിജയത്തെ ആഘോഷിക്കുവാനുള്ള ദിവസമാണ് ഈ ദിനം. 2008 ലാണ് ആദ്യമായി എവറസ്റ്റ് ദിനം ആഘോഷിക്കുന്നത്. എഡ്മണ്ട് ഹിലാരി മരിച്ച 2008 മുതല്‍ ഈ ദിനം അന്താരാഷ്ട്ര എവറസ്റ്റ് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത് നേപ്പാള്‍ ആയിരുന്നു.

സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍സാമാന്യ ബോധത്തെപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയന്‍ രഹസ്യങ്ങള്‍

2010-ൽ ടെൻസിങ് നോർഗെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അവരുടെ യാത്രയുടെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചിരുന്നു. പലരും ശ്രമിച്ചു പരാജയപ്പെട്ട, ചിലരെങ്കിലും മരണത്തിനു കീഴടങ്ങിയ എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രയിലെ വിശേഷങ്ങളില്‍ മെയ് 29 ന് രാവിലെ 11.30 ന് അവർ ഏറ്റവും ഉയർന്ന കൊടുമുടിയിൽ എത്തിയതായും ഏകദേശം 15 മിനിറ്റോളം അവിടെ താമസിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ കാലടികള്‍ക്കു മുന്നില്‍ കീഴടങ്ങാതെ നിന്ന എവറസ്റ്റ് കൊടുമുടിയില്‍ അന്നങ്ങനെ ആദ്യ മനുഷ്യകാല്‍പ്പാദം പതിഞ്ഞു.

എന്നിരുന്നാലും, ലോകത്തിലെ ഒരേയൊരു അപ്രാപ്യമായ കൊടുമുടി എവറസ്റ്റ് അല്ല. കയറാൻ പ്രയാസമുള്ള നിരവധി മലനിരകളുണ്ട്. അതിലൊന്നാണ് കാഞ്ചൻജംഗ 2. കെ-2 എന്നും അറിയപ്പെടുന്ന കാഞ്ചൻജംഗ 2 പാക് അധീന കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. 8,611 മീറ്റർ ഉയരമുള്ള ഇത് രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.

നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ തെക്ക് ഭാഗത്തും ചൈന വടക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. 8848.86 മീറ്ററാണ് എവറസ്റ്റിന്‍റെ ഉയരം. അതീവ ദുര്‍ഘടമായ ഇവിടേക്കുള്ള യാത്രയില്‍ കാലാവസ്ഥ വലിയ വില്ലന്‍ തന്നെയാണ്. ശാരീരികാരോഗ്യം മാത്രമല്ല, മനക്കട്ടിയും വേണം ഇവിടുത്തെ തണുപ്പു പ്രതിരോധിച്ച് മുന്നോട്ടുപോകുവാന്‍.

ഇന്നും വളര്‍ന്നുകൊണ്ടേയിരിക്കുന്ന പര്‍വ്വതം എന്നാണ് എവറസ്റ്റിനെ വിളിക്കുന്നത്. പ്രത്യേക ഭൗമപ്രക്രിയകളാണ് ഇതിനു പിന്നിലെ കാരണമായി ശാസ്ത്രലോകം വിലയിരുത്തുന്നത്. ടെക്റ്റോണിക് ഫലകങ്ങളുടെ തുടർച്ചയായ മാറ്റം കാരണം ഹിമാലയം മുകളിലേക്ക് ഉയരുന്നതിനാലാണ് ഈ വളര്‍ച്ച സാധ്യമാകുന്നത്. ഓരോ വര്‍ഷവും 44 മില്ലീ മീറ്റര്‍ വീതമാണ് ഇങ്ങനെ എവറസ്റ്റ് വളരുന്നത്.

വളരെ ചിലവേറിയ യാത്രയാണ് എവറസ്റ്റിലേക്കുള്ളത്. . 22 ലക്ഷം മുതല്‍ 55 ലക്ഷത്തോളം രൂപ എവറസ്റ്റ് കയറുവാന്‍ ചിലവാകും. യാത്ര ചിലവ്, ഗൈഡ്, പരിശീലനം, യാത്രാ സാമഗ്രികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള ചിലവാണിത്.

വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ലവളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല

സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X