വെറും നാല് ചുവരുകള്‍ക്കുള്ളില്‍ ചരിത്രത്തെ അറിയുവാന്‍ സാധിക്കുന്ന ഇടങ്ങള്‍.... മ്യൂസിയത്തെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യമായിരിക്കും മിക്കഴാറും ഇത്. എന്നാല്‍ ഇത് മാത്രമാമോ മ്യൂസിയങ്ങള്‍?? ഒരിക്കലുമല്ല!! വളരെ വിചിത്രമെന്നു തോന്നിപ്പിക്കുന്ന ചില മ്യൂസിയങ്ങള്‍ ഈ ലോകത്തുണ്ട്. തികച്ചും അബദ്ധമെന്നു നമ്മള് ചിന്തിച്ചു പോയേക്കാവുന്ന തരത്തിലുള്ള ചില മ്യൂസിയങ്ങള്‍. ഇതാ ലോകത്തിലെ ചില വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം...

ബ്രെയിന്‍ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും വിചിത്രമെന്നു വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന മ്യൂസിയങ്ങളില്‍ ഒന്നാണ് ബ്രെയിന്‍ മ്യൂസിയം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് എന്ന നിംഹാൻസിലാണ് രാജ്യത്തെ തന്നെ ആദ്യ ബ്രെയിന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ന്യൂറോപ്പതി ഡിപ്പാർട്മെന്റിന്റെ കീഴിലാണ് ബ്രെയിൻ മ്യൂസിയം ഉള്ളത്. ഏകദേശം 500 ൽ അധികം തരത്തിലുള്ള ബ്രെയിനുകളാണ് ഇവിടെ ബ്രെയിൻ മ്യൂസിയത്തിലുള്ളത്. വെറുതെ കാണുക മാത്രമല്ല, അത് കയ്യിലെടുത്തു പിടിക്കുവാൻ വരെ ഇവിടെ അവസരമുണ്ട്. ബ്രെയിൻ മാത്രമല്ല, ഹൃദയവും കിഡ്നിയും അസ്ഥികൂടവും ഒക്കെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

സുലഭ് ഇന്റര്‍നാഷണല്‍ മ്യൂസിയം ഓഫ് ടൊയ്ലറ്റ്സ്
ഇന്ത്യയിലെ തന്നെ മറ്റൊരു വിചിത്ര മ്യൂസിയമാണ് ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന സുലഭ് ഇന്റര്‍നാഷണല്‍ മ്യൂസിയം ഓഫ് ടൊയ്ലറ്റ്സ്.ടോയ്ലറ്റ് ശുചിത്വത്തിനും ടോയ്ലറ്റുകൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണിത്. സുലഭ് ഇന്റർനാഷണൽ നടത്തുന്ന ഈ മ്യൂസിയം ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നു. ലോകത്തിലെ ഏറ്റവും വിചിത്രമായ 10 മ്യൂസിയങ്ങളിൽ ഒന്നായി ഇതിനെ ടൈ മാഗസിന് തിരഞ്ഞെടുത്തിരുന്നു. ഈ മ്യൂസിയത്തിൽ ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള ടോയ്ലറ്റ് വസ്തുക്കളുണ്ട്. ബ്രിട്ടീഷ് മധ്യകാലഘട്ടത്തിലെ ടോയ്ലറ്റുകളോ കമോഡുകളോ, 1920-കളിൽ യു.എസ്.എ.യിൽ ഉണ്ടായിരുന്നതും, ലൂയി പതിനാലാമൻ രാജാവ് ഉപയോഗിച്ചിരുന്നതും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്
PC::Ajay Tallam

മ്യൂസിയം ഓഫ് സ്വീറ്റ്സ് ആന്‍ഡ് സെല്‍ഫി
മധുരം കഴിച്ച് സെല്‍ഫി എടുക്കുവാന്‍ സൗകര്യമുള്ള മ്യൂസിയങ്ങളിലൊന്നാണ് ബുധാപെസ്റ്റില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് സ്വീറ്റ്സ് ആന്‍ഡ് സെല്‍ഫി. 11 മുറികളിലായാണ് ഇവിടെ പ്രത്യേക ഇന്‍സ്റ്റാളേഷനുകള്‍ ഒരുക്കിയിട്ടുള്ളത്. ഗ്ലാസില്‍ വൈന്‍ പകരുന്ന മുറി മുതല്‍ ബാത്ത് ടബ്ബില്‍ കിടന്നും കാറിനു മുകളില്‍ കയറിയും ഡ്രൈവ് ചെയ്തും കുതിരപ്പുറത്തു കയറിയുമെല്ലാം ഇവിടെ സെല്‍ഫി എടുക്കാം.

ഡിസ്ഗസ്റ്റിങ് ഫൂഡ് മ്യൂസിയം, സ്വീഡന്
ലോകത്തിലെ ഏറ്റവും വെറുപ്പുളവാക്കുന്ന ഭക്ഷണങ്ങള്‍ക്കായി ഒരു മ്യൂസിയം ഉണ്ടെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. സ്വീഡനിലാണ് വിചിത്രമായ ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വെറുപ്പുളവാക്കുന്ന 80 വിഭവങ്ങൾ ഇവിടെയുണ്ട്. ഒരു സന്ദർശകൻ എന്ന നിലയിൽ, നിങ്ങൾക്ക് ചില ഭക്ഷണങ്ങൾ കാണാനും മണക്കാനും ആസ്വദിക്കാനും പോലും അവസരം ലഭിക്കും. ചൈനയിലെ വൈൻ നിറച്ച കുഞ്ഞു എലികൾ, ഗുവാമിന്റെ ഫ്രൂട്ട് ബാറ്റ് സൂപ്പ്, ഇറ്റലിയിലെ ലൈവ് മാഗട്ട് നിറച്ച ചീസ് എന്നിങ്ങനെ രസകരമായ വിഭവങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡോ. സാമുവൽ വെസ്റ്റ് എന്ന മനശാസ്ത്രജ്ഞനാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
PC:Pablo Merchán Montes

മ്യൂസിയം ഓഫ് ഹാങ്ഓവേഴ്സ്, ക്രൊയേഷ്യ
പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍
ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയങ്ങളിൽ ഒന്നാണ് ക്രോയേഷ്യയില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് ഹാങ്ഓവേഴ്സ്. റിനോ ഡുബോക്കോവിച്ച് എന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്. മദ്യപാന കഥകളുടെ സമാഹാരം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
PC:Eddy Billard

മ്യൂസിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്പ്സ്, ക്രൊയേഷ്യ
തകര്‍ന്ന ബന്ധങ്ങളുടെയും അതിന്റെ പിന്നിലെ വേദനകളുടെും ചരിത്രത്തിന്റെയും കഥ പറയുന്ന മ്യൂസിയമാണ് ക്രൊയേഷ്യയിലെ സിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്പ്സ്. കലാകാരന്മാരായ ഒലിങ്ക വിസ്റ്റിക്കയും ഡ്രാസെൻ ഗ്രുബിസിക്കും അവരുടെ റിലേഷന്‍ഷിപ്പിന്റെ വേദനകളില്‍ നിന്നും മോചനം നേടുവാനായി നിര്‍മ്മിച്ചതാണിത്. മ്യൂസിയത്തിലെ ഓരോ പ്രദർശനത്തിനും അതിന്റേതായ ഒരു കഥയുണ്ട്.
PC:Kris*M

സെൽഫി മ്യൂസിയം, ദുബായ്
ദുബായിലെ സെൽഫി കല, ഡിസൈൻ, സർഗ്ഗാത്മകത എന്നിവയെ പ്രചോദിപ്പിക്കാനും ഡിജിറ്റൽ ഉള്ളടക്കം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. 15-ലധികം പോപ്പ്-അപ്പ് സ്റ്റോറുകൾ ഓരോന്നിനും തനതായ അലങ്കാരവും മികച്ച ലൈറ്റിംഗും രസകരമായ പ്രോപ്പുകളും ഉള്ളതിനാൽ, നിങ്ങൾക്ക് പോസ് ചെയ്യാതിരിക്കാനും പുഞ്ചിരിക്കാതിരിക്കുവാനും സാധിക്കില്ല!!
ഈ സ്ഥലങ്ങളിലെ സെല്‍ഫി നിങ്ങളെ ജയിലിലെത്തിക്കും

കപ്പ് നൂഡിൽസ് മ്യൂസിയം, ജപ്പാൻ
ഇന്‍സ്റ്റന്‍ഡ് ന്യൂഡില്‍സിന്റെ ആരാധകനാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ജപ്പാനിലെ കപ്പ് നൂഡിൽസ് മ്യൂസിയം. ലോകത്തിലെ ആദ്യത്തെ ഇന്‍സ്റ്റന്റ് നൂഡിൽസിന്റെ ഉപജ്ഞാതാവായ മൊമോഫുകു ആൻഡോയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയമാണിത്. ഇന്‍സ്റ്റന്റ് നൂഡിൽ വ്യവസായത്തെക്കുറിച്ചും ജാപ്പനീസ് ഭക്ഷണ സംസ്കാരത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ നൂഡിൽ മ്യൂസിയം ലക്ഷ്യമിടുന്നു.
PC:Avnish Rathore

ഡെസേർട്ട് മ്യൂസിയം, ഫിലിപ്പീൻസ്
മധുരപലഹാര പ്രിയര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന മ്യൂസിയമാണ് ഫിലിപ്പീന്‍സിലെ ഡെസേർട്ട് മ്യൂസിയം. ഫിലിപ്പീൻസിലെ മനിലയിൽ ആണ് ലോകത്തിലെ ആദ്യത്തെ ഡെസേർട്ട് മ്യൂസിയമുള്ളത്. 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ മ്യൂസിയത്തിൽ മധുരമായി അലങ്കരിച്ച 12 മുറികൾ നിങ്ങൾക്ക് കാണാം. ഡോനട്ട് റൂം, മാർഷ്മാലോ റൂം, ഐസ്ക്രീം റൂം, കേക്ക് പോപ്പ് റൂം, കോട്ടൺ കാൻഡി റൂം എന്നിവ സന്ദർശിക്കാം.
PC:Ruffa Jane Reyes
ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്