ചരിത്രവും ഇന്നലെകളും പറയുന്ന മ്യൂസിയങ്ങളാണ് പൊതുവെ ആളുകള്‍ കേട്ടിട്ടുള്ളത്. ഏതൊരു യാത്രയാണെങ്കില്‍ പോലും സമീപത്ത് മ്യൂസിയങ്ങളുണ്ടെങ്കില്‍ അവിടം സന്ദര്‍ശിക്കുവാന്‍ പലപ്പോഴും സഞ്ചാരികള്‍ സമയം കണ്ടെത്താറുമുണ്ട്. എന്നാല്‍ വളരെ വിചിത്രമായ ചില മ്യൂസിയങ്ങള്‍ നമ്മുടെ രാജ്യത്ത് കണ്ടെത്തുവാന്‍ സാധിക്കും. രാജ്യത്തെ ശൗചാലയങ്ങളുടെ ചരിത്രം പറയുന്ന മ്യൂസിയം എന്നത് ആരെയും അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ്. മോട്ടോര്‍ സൈക്കിളുകള്‍ക്കു വേണ്ടിയും ബ്രെയിനിനു വേണ്ടിയും ഒക്കെ തയ്യാറാക്കിയിരിക്കുന്ന ഇന്ത്യയിലെ മ്യൂസിയങ്ങളെ പരിചയപ്പെടാം..

സുലഭ് ഇന്റര്‍നാഷണല്‍ മ്യൂസിയം ഓഫ് കൈറ്റ്സ്, ഡല്‍ഹി
ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തമായ മ്യൂസിയങ്ങളില്‍ ഒന്നായാണ് ഡല്‍ഹിയിലെ സുലഭ് ഇന്‍ര്‍നാഷണല്‍ മ്യൂസിയം ഓഫ് ടോയ്ലറ്റ്സ് അറിയപ്പെടുന്നത്. ടോയ്ലറ്റുകളുടെയും ശുചിത്വത്തിന്റെയും ചരിത്രത്തിനായി മാത്രം മാറ്റിവെച്ചിരിക്കുന്ന മ്യൂസിയമാണിത്. ബിസി 3000 ല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ശൗലാചയങ്ങള് അടക്കം ഇവിൊെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ മ്യൂസിയത്തിൽ വിക്ടോറിയൻ ടോയ്ലറ്റ് സീറ്റുകൾ മുതൽ റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണ്ണം കൊണ്ട് നിർമ്മിച്ച ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ളവയുടെ പ്രദര്‍ശനം ഇവിടെ കാണാം.
രാജ്യത്ത് ടോയ്ലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മ്യൂസിയം പ്രവർത്തിക്കുന്നു.
PC:Ajay Tallam

ശങ്കേഴ്സ് ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം, ഡല്‍ഹി
ഇന്ത്യയിലെ വൈവിധ്യമുള്ല മറ്റൊരു മ്യൂസിയമാണ് ഡല്‍ഹില്‍ തന്നെയുള്ള ശങ്കേഴ്സ് ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ഒരാളായി അംഗീകരിക്കപ്പെട്ട ശങ്കർ പിള്ളയാണ് ഇന്ത്യൻ മ്യൂസിയം സ്ഥാപിച്ചത്. ശങ്കർ സന്ദർശിച്ച വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച പാവകളാണ് മ്യൂസിയത്തിലുള്ളത്. 85-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6700-ലധികം വേഷവിധാനമുള്ള പാവകൾ മ്യൂസിയത്തിൽ ഇപ്പോൾ ഉണ്ട്. ജപ്പാനിൽ നിന്നുള്ള അതിമനോഹരമായ ഗീഷ മിനിയേച്ചറുകൾ മുതൽ ഷേക്സ്പിയർ ഇംഗ്ലീഷ് പാവകൾ വരെ ഇവിടെ കാണാം.
PC:Shamikhfaraz

മയോങ് സെന്‍ട്രല്‍ മ്യൂസിയം
ആസാമിലെ മോറിഗാവ് ജില്ലയിലെ മയോങ് എന്ന യ ഗ്രാമത്തിൽ ആണ് മയോങ് സെൻട്രൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന മ്യൂസിയങ്ങളുടെ പട്ടികയിലേക്കാണ് സഞ്ചാരികള്‍ മയോങ് മ്യൂസിയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആഭിചാര ക്രിയകള്‍ക്ക് പേരുകേട്ടിരിക്കുന്ന മയോങ്ങിലെ ഈ മ്യൂസിയത്തില്‍ പ്രദർശനങ്ങൾ വിചിത്രവും മന്ത്രവാദത്തെ കുറിച്ചുള്ളതുമാ, ഇത് ഒരു ബ്ലാക്ക് മാജിക്, മന്ത്രവാദ മ്യൂസിയമായി ആണ് കണക്കാക്കുന്നത്.

പാൽഡി കൈറ്റ് മ്യൂസിയം, അഹമ്മദാബാദ്
പട്ടം പറത്തല്‍ രക്തത്തോട് അലിഞ്ഞു ചേര്ന്നിട്ടുള്ല ഹൈദരാബാദില്‍ ഇത്തരമൊരു മ്യൂിയം കണ്ടില്ലെങ്കിലെ അത്ഭുതമുളേളൂ. രസകരമായ ഒരു കായിക വിനോദമായി കണക്കാക്കപ്പെടുന്ന ഇവിടെ പട്ടംപറത്തല്‍ മത്സങ്ങളും ആഘോഷങ്ങളും വളരെ സജീവമാണ്. പാൽഡി കൈറ്റ് മ്യൂസിയം എന്ന പേരിലുള്ള ഇവിടുത്തെ കൈറ്റ് മ്യൂസിയം ഈ നഗരത്തിന്റെ പട്ടങ്ങളോടുള്ള താല്പര്യം നമുക്ക് കാണിച്ചുതരുന്നു. ഭാനു ഷാ 50 വർഷമായി താൻ സംരക്ഷിച്ചുവരുന്ന അപൂർവ പട്ടങ്ങളുടെ ശേഖരം മ്യൂസിയത്തിന് നൽകി. ഇതാണ് മ്യൂസിയത്തിലെ പ്രധാന ശേഖരം. 1985-ൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപിച്ചതാണിത്.

നാഷണല്‍ റെയില്‍ മ്യൂസിയം
ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ റെയിൽ മ്യൂസിയം 1977 ഫെബ്രുവരി 1നാണ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയത്. മോറിസ് ഫയർ എഞ്ചിൻ, പട്യാല സ്റ്റേറ്റ് മോണോറെയിൽ ട്രെയിൻവേസ്, ഫെയറി ക്വീൻ, സലൂൺ ഓഫ് പ്രിൻസ് ഓഫ് വെയിൽസ്, ഇലക്ട്രിക് ലോക്കോമോട്ടീവ് 4502 സർ ലെസ്ലി വിൽസൺ, മൈസൂർ മഹാരാജാവിന്റെ സലൂൺ, ഇൻഡോർ മഹാരാജാവിന്റെ സലൂൺ, ബെറ്റി ട്രാംവേസെൽ എന്നിവയാണ് മ്യൂസിയത്തിലെ പ്രധാന പ്രദർശനങ്ങൾ. ചൊവ്വാഴ്ച മുതൽ ഞായർ വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വരെ ആണ് ഇവിടുത്തെ പ്രദര്‍ശന സമയം.
PC:Bruno Corpe

ഖല്‍സാ ഹെറിറ്റേജ് മ്യൂസിയം
വിരാസത്-ഇ-ഖൽസ എന്നറിയപ്പെടുന്ന ഇത് ആനന്ദ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്, 500 വർഷത്തെ സിഖ് ചരിത്രമുള്ള ഒരു പുണ്യ നഗരമാണിത്. 1999-ൽ സ്ഥാപിതമായ ഈ മ്യൂസിയം പഞ്ചാബ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഇന്ത്യന്‍ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മ്യൂസിയമായ ഇന്ത്യൻ മ്യൂസിയം 1814-ൽ കൊൽക്കത്തയിലാണ് സ്ഥാപിതമായത്. മുഗൾ പെയിന്റിംഗുകൾ, മമ്മികൾ, ഫോസിലുകൾ, അസ്ഥികൂടങ്ങൾ, പുരാതന വസ്തുക്കൾ, കവചങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ അപൂർവ ശേഖരങ്ങൾ ഇവിടെയുണ്ട്. മ്യൂസിയം തിങ്കളാഴ്ച സന്ദർശകർക്കായി അടച്ചിരിക്കും, ബാക്കി ആഴ്ചയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ തുറന്നിരിക്കും. ഇന്ത്യൻ സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്.
250 കോടി മുടക്കിയ അതിശയിപ്പിക്കുന്ന മ്യൂസിയം
അന്താരാഷ്ട്ര മ്യൂസിയം ദിനം: കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍