Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര പിക്നിക് ദിനം: ഒന്നും കുറയ്ക്കേണ്ട, വീട്ടിലിരുന്നും ആഘോഷിക്കാം

അന്താരാഷ്ട്ര പിക്നിക് ദിനം: ഒന്നും കുറയ്ക്കേണ്ട, വീട്ടിലിരുന്നും ആഘോഷിക്കാം

ചെറിയ ചെറിയ യാത്രകളും പിക്നിക്കുകളും ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കും സുഹൃത്തുക്കള്‍ക്കും അല്ലെങ്കില്‍ കുടുംബത്തോടൊപ്പമോ സമാധാനത്തില്‍ കുറച്ചു നേരം കഴിയുക എന്നത് ഏറ്റവുമധികം സന്തോഷം നല്കുന്ന കുറച്ചു സമയങ്ങളില്‍ ഒന്നായിരിക്കും. ഇങ്ങനെയുള്ള ചെറിയ സന്തോഷങ്ങള്‍ക്കു കൂട്ടായാണ് ലോകം ജൂണ്‍ 18ന് അന്താരാഷ്ട്ര പിക്നിക് ദിനം ആഘോഷിക്കുന്നത്. നിലവിലെ മഹാമാരിയുടെ ഈ കാലത്ത് പുറത്തുപോയി ആഘോഷിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. എങ്കില്‍കൂടിയും കുടുംബങ്ങള്‍ക്കൊപ്പം കുറച്ചു സമയം തീര്‍ച്ചയായും ചിലവഴിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്തുതന്നെയായാലും ഈ ദിനത്തിന്റെ പ്രാധാന്യം എന്താണെന്നും എങ്ങനെയൊക്കെ ആഘോഷിക്കുവാന്‍ സാധിക്കുമെന്നും നോക്കാം...

പിക്നിക് ഡേ വന്നതിങ്ങനെ

പിക്നിക് ഡേ വന്നതിങ്ങനെ

അന്താരാഷ്ട്ര പിക്നിക് ദിനത്തിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും ഫ്രഞ്ച് വിപ്ലവത്തിന്റെയും വിക്ടോറിയൻ കാലഘട്ടത്തിന്റെയും അവസാനത്തിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടോടെ ഓപ്പൺ എയറിലെ പിക്നിക്കുകൾ ഇംഗ്ലണ്ടിൽ പ്രചാരത്തിലായിരുന്നു.

ഭക്ഷണ ഉത്സവം

ഭക്ഷണ ഉത്സവം

ഇതിന്റെ തുടക്കത്തെക്കുറിച്ച് കൃത്യമായി അറിയില്ലങ്കില്‍ കൂടി ഒരു അനൗപചാരിക ഭക്ഷണ ഉത്സവമായി ഇത് പരക്കെ അംഗീകരിക്കപ്പെടുന്നുഈ. ദിവസം മറ്റുള്ളവരുടെ കൂട്ടായ്മയിൽ സമയം ചെലവഴിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. നിരവധി ജീവകാരുണ്യ പരിപാടികളും ഇതിന്റെ ഭാഗമായ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്നു, കൂടാതെ സ്കൂളുകൾ അവരുടെ വിദ്യാർത്ഥികൾക്കായി പിക്നിക്കുകൾ ന‌ടത്തുവാനും ഈ ദിനം ഉപയോഗപ്പെടുത്താറുണ്ട്.

 പ്രാധാന്യം

പ്രാധാന്യം


സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുമിപ്പിക്കുക, അവരോടൊപ്പം മികച്ച കുറച്ചു സമയം ചിലവഴിക്കുക എന്നതാണ് ഇതിന്റ ഉദ്ദേശം. ഭക്ഷണം, വിനോദ പ്രവർത്തനങ്ങൾ, ശീതളപാനീയങ്ങൾ, ജ്യൂസുകൾ, മറ്റ് യാത്രാ സഹായികൾ എന്നിവയോടൊപ്പം മുഴുവന്‍ സമയ വിനോദമാണ് പിക്മിക് ദിനം നല്കുന്നത്.

 വിവിധ ഭാഗങ്ങളില്‍

വിവിധ ഭാഗങ്ങളില്‍

നമ്മുടെ രാജ്യത്ത് പിക്നിക് ദിനം അത്ര പ്രചാരത്തിലില്ലെങ്കില്‍ കൂടിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ ദിനം കണക്കാക്കുന്നത്. ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത് ഓഗസ്റ്റ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് പിക്നിക് ദിനം ആഘോഷിക്കുന്നത്. അന്ന് ആ പ്രദേശത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കുമെല്ലാം അവധി ദിനമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പിക്നിക് ദിന ആഘോഷം നടത്തിയ ഗിന്നസ് റെക്കോര്‍ഡ് പോര്‍ച്ചുഗലിനാണ്.

 വീടിനുള്ളില്‍

വീടിനുള്ളില്‍


2021 എന്ന ബുദ്ധിമുട്ട് നിറഞ്ഞ വര്‍ഷത്തിലൂ‌ടെ കടന്നു പോകുമ്പോള്‍ പുറത്തു പോയി ആഘോഷിക്കുവാനോ സമയം ചിലവഴിക്കുവാനോ സാധിക്കുന്ന ഒരവസ്ഥയില്ല നാമിപ്പോള്‍ ഉള്ളത്. അതിനാല്‍ തന്നെ വീടിനുള്ളിലായിരിക്കുമ്പോൾ നിങ്ങൾക്ക് അന്താരാഷ്ട്ര പിക്നിക് ദിനം ആഘോഷിക്കാം. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരു സിനിമ കാണുകയോ ഒരു നേരം ഫോണും ഇന്റര്‍നെറ്റുമെല്ലാം മാറ്റിവെച്ച് ഒരുമിച്ച് ഭക്,ണം കഴിക്കുകയോ ഒക്കെ ചെയ്ത് ഈ ദിവസം അവിസ്മരണീയമാക്കാം. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പലഹാരം പാചകം ചെയ്തും വീടുനു പുറത്ത് നമ്മുടെ ചുറ്റുവട്ടത്തു തന്നെ കുറച്ചു സമയം ഒരുമിച്ച് ചിലവഴിക്കുവാനും ശ്രമിക്കാം.

100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

കടലിനഭിമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രംകടലിനഭിമുഖമായ ശ്രീകോവിലും വെടിക്കെട്ടില്ലാത്ത ഉത്സവവും! കടലിനെയും കരയെയും കാക്കുന്ന ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X