Search
  • Follow NativePlanet
Share
» »തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ താമസിക്കാം... പോകാം അവധിക്കാലത്ത് ഇവിടേക്ക്

തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ താമസിക്കാം... പോകാം അവധിക്കാലത്ത് ഇവിടേക്ക്

ഇതാ ഇന്ത്യയില്‍ ഒരു വെക്കേഷന് പോകുവാന്‍ പറ്റിയ ടീ പ്ലാന്‍റേഷനുകള്‍ പരിചയപ്പെടാം....

കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍.. തളിര്‍ത്തു നില്‍ക്കുന്ന തേയിലക്കൊളുന്തുകള്‍... എത്ര കണ്ടാലും മതിവരാത്ത കാഴ്ചാവിസ്മയങ്ങളാണ് തേയിലത്തോട്ടങ്ങളിലുള്ളത്... ഈ തേയിലത്തോട്ടങ്ങളിലൂടെ കയറിയിറങ്ങി ഒരു നാടിനെ പരിചയപ്പെടുവാന്‍ സാധിച്ചാലോ... അത്തരത്തില്‍ വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ നല്കുന്ന കുറച്ച് ടീ പ്ലാന്‍റേഷന്‍ ഡെസ്റ്റിനേഷനുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇതാ ഇന്ത്യയില്‍ ഒരു വെക്കേഷന് പോകുവാന്‍ പറ്റിയ ടീ പ്ലാന്‍റേഷനുകള്‍ പരിചയപ്പെടാം....

കൊളക്കുമല എസ്റ്റേറ്റ്, ടീ ഫാക്റ്ററി

കൊളക്കുമല എസ്റ്റേറ്റ്, ടീ ഫാക്റ്ററി

തേയിലത്തോട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റുമാദ്യം മനസ്സിലെത്തുന്ന ഇടമാണ് കൊളക്കുമല എസ്റ്റേറ്റ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായ കൊളക്കുമല സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ തേനി ജില്ലയില്‍ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയുടെ ഭാഗമാണ് കൊളക്കുമലെ. ഓര്‍ഗാനിക് തേയിലച്ചെടികളാണ് ഇവിടെ വളര്‍ത്തുന്നത്. എഴുപത്തഞ്ച് എണ്‍പത് വര്‍ഷം പഴക്കമുള്ള ടീ ഫാക്ടറിയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ ഫാക്ടറിയുടെ നിലവിലെ ഉടമസ്ഥര്‍.

മാന്‍കോട്ട ടീ എസ്റ്റേറ്റ്, ആസാം

മാന്‍കോട്ട ടീ എസ്റ്റേറ്റ്, ആസാം

അപ്പര്‍ അസാമിലെ ദിബ്രുഗഡില്‍ സ്ഥിതി ചെയ്യുന്ന അതിശയിപ്പിക്കുന്ന തേയിലത്തോട്ടമാണ് മാന്‍കോട്ട ടീ എസ്റ്റേറ്റ്. കണ്ണുകള്‍ക്കു വിരുന്നാകുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് മാന്‍കോട്ട ടീ എസ്റ്റേറ്റിലുള്ളത്. ടൗണില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടേക്ക് വരാം. തേയിലത്തോട്ടങ്ങളുടെ കാഴ്ച മാത്രമല്ല, വിവിധ രുചികളിലുള്ള അസമീസ് ചായകള്‍ രുചിക്കുവാനും ഇവിടെ അവസരമുണ്ട്. വെറും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വന്നാല്‍ പോലും രണ്ടാഴ്ച നിങ്ങളെ ഇവിടെ നിര്‍ത്തുവാനുള്ള വിദ്യകള്‍ ഈ തേയിലത്തോട്ടത്തിനുണ്ട്.

വാ ടീ എസ്റ്റേറ്റ്, ഹിമാചല്‍ പ്രദേശ്

വാ ടീ എസ്റ്റേറ്റ്, ഹിമാചല്‍ പ്രദേശ്

നിങ്ങളുടെ ഹിമാചല്‍ യാത്രകളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കേണ്ട സ്ഥലമാണ് വാ ടീ എസ്റ്റേറ്റ്. കാൻഗ്ര താഴ്‌വരയിലെ ഏറ്റവും വലിയ തേയിലത്തോട്ടങ്ങളിലൊന്നായ ഇത് പാലംപൂരിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മലനിരകളും മഞ്ഞുനിറഞ്ഞു നില്‍ക്കുന്ന കാലാവസ്ഥയും ആണ് ഇവിടെയുള്ളത് എന്നകിനാല്‍ ഹിമാചലിന്റെ ഭംഗി ഒട്ടും കുറവില്ലാതെ ഇവിടെനിന്നും കാണാം. പാലമ്പൂർ കോ-ഓപ്പറേറ്റീവ് ടീ ഫാക്ടറി സന്ദര്‍ശിച്ചാല്‍ വിവിധതരം ചായകള്‍ രുചിക്കുകയും ചെയ്യാം.

ഹാപ്പി വാലി ടീ എസ്റ്റേറ്റ്, പശ്ചിമ ബംഗാള്‍

ഹാപ്പി വാലി ടീ എസ്റ്റേറ്റ്, പശ്ചിമ ബംഗാള്‍


സമുദ്രനിരപ്പില്‍ നിന്നും 2750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹാപ്പി വാലി ടീ എസ്റ്റേറ്റ് ഡാര്‍ജലിങ് മലനിരകളുടെ ഭാഗമാണ്. പേരുകേട്ട ഡാര്‍ജലിങ് ടീ പരീക്ഷിക്കുന്നതിന് ഇവിടേക്കുള്ള യാത്രയില്‍ സമയം കണ്ടെത്തുവാന്‍ മറക്കരുത്. കാഴ്ചകള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ഗതൂംഗ ടീ എസ്റ്റേറ്റ്, അസം

ഗതൂംഗ ടീ എസ്റ്റേറ്റ്, അസം

ജോർഹത്തിന് സമീപം സ്ഥിതി ചെയ്യുന്ന അസമിലെ ഗതൂംഗ ടീ എസ്റ്റേറ്റ് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള അവധിക്കാല യാത്രാസ്ഥാനമാണ്. തേയിലത്തോട്ടങ്ങളുടെ ഭംഗിയേക്കാള്‍ ഇവിടുത്തെ താമസമാണ് എന്ന കാര്യത്തില്‍ ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ്. പൈതൃക ബംഗ്ലാവായ ബനിയൻ ഗ്രോവില്‍ത്തെ താമസം കൊളോണിയൽ കാലഘട്ടത്തിലേക്ക് സ‍ഞ്ചാരികളെ എത്തിക്കും,

ഗ്ലെന്‍ബെണ്‍ ടീ എസ്റ്റേറ്റ്,പശ്ചിമ ബംഗാള്‍

ഗ്ലെന്‍ബെണ്‍ ടീ എസ്റ്റേറ്റ്,പശ്ചിമ ബംഗാള്‍


പശ്ചിമ ബംഗാളിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട എസ്റ്റേറ്റാണ് ഗ്ലെന്‍ബെണ്‍ ടീ എസ്റ്റേറ്റ്. ഡാർജിലിംഗിൽ നിന്ന് ഒരു മണിക്കൂർ അകലെ സ്ഥിതി ചെയ്യുന്ന ഗ്ലെൻബേൺ ടീ എസ്‌റ്റേറ്റിലെ കാഴ്ചകള്‍ 1,600 ഏക്കറിലായി പരന്നുകിടക്കുന്നു.

 നീലഗിരി തേയിലത്തോട്ടങ്ങൾ, തമിഴ്നാട്

നീലഗിരി തേയിലത്തോട്ടങ്ങൾ, തമിഴ്നാട്


തമിഴ്നാട്ടിലെ തേയിലത്തോട്ടങ്ങളില്‍ പ്രധാനി നീലഗിരി തേയിലത്തോട്ടങ്ങൾ ആണ്. നീലഗിരി പർവതനിരകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും ആണ് നീലഗിരി ചായപ്പൊടി ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഏറ്റവും മികച്ച സ്ഥലം കൂനൂരാണ്. ഹൈഫീൽഡ് ടീ ഫാക്ടറിയും ട്രാൻക്വിലിറ്റിയ ടീ ലോഞ്ചും ഇവിടെ സന്ദര്‍ശിക്കാം. ഇരുണ്ട നിറത്തിലുള്ള ആകർഷക രുചിയിലുള്ള ചായകളാണ് നീലഗിരി ചായയുടെ പ്രത്യേകത.

കേളഗൂർ ടീ എസ്റ്റേറ്റ്, കർണാടക

കേളഗൂർ ടീ എസ്റ്റേറ്റ്, കർണാടക


ടീ ടൂറുകളില്‍ ഏറെ മികച്ച ഇടമാണ് കര്‍ണ്ണാടകയിലെ കേളഗൂർ ടീ എസ്റ്റേറ്റ്. 70 വർഷം പഴക്കമുള്ള അവരുടെ ഫാക്ടറിയിൽ തേയില കൊളുന്ത് തേയിലപ്പൊടിയായി രൂപാന്തരപ്പെടുന്നത് വരെയുള്ള ഘട്ടങ്ങള്‍ നേരിട്ടു കണ്ടറിയുവാന്‍ സാധിക്കും.

ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!

ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X