Search
  • Follow NativePlanet
Share
» »വിദേശ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഇതൊക്കെയുണ്ടോ എന്നു നോക്കാൻ മറക്കരുത്

വിദേശ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ ഇതൊക്കെയുണ്ടോ എന്നു നോക്കാൻ മറക്കരുത്

മിക്കവാറും യാത്രകളിൽ ഏറ്റവും വലിയ വില്ലനായി വരുന്നത് ബാഗ് പാക്കിങ്ങാണ്. പോകേണ്ട സ്ഥലം തീരുമാനിച്ച് ടിക്കറ്റ് എടുക്കുന്നതിലും ബുദ്ധിമുട്ടാണ് എന്തൊക്കെയാണ് കൊണ്ടുപോകേണ്ടത് എന്നു തീരുമാനിക്കുവാൻ. അടുക്കും ചിട്ടയുമില്ലാതെ കണ്ണിൽ കണ്ടതെല്ലാം കുത്തിനിറച്ച് കൊണ്ടുപോയിട്ട് അവസാനം സ്ഥലത്തെത്തുമ്പോൾ അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊന്നും ബാഗിലില്ലാതാവുന്നത് പലർക്കും പുതുമയുള്ള കാര്യമായിരിക്കില്ല. നാട്ടിൽ തന്നെയുള്ള യാത്രകളിൽ ഇതൊരു പ്രശ്നമായിരിക്കില്ല എങ്കിലും വിദേശയാത്രകളിൽ ഇത് പണിതരും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഇതാ ഒരു വിദേശ യാത്രയ്ക്ക് പുറപ്പെടുമ്പോൾ എങ്ങനെയാണ് ബാഗ് പാക്ക് ചെയ്യേണ്ടതെന്നും എന്തൊക്കെയാണ് അതിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് എന്നും നോക്കാം...

ഏറ്റവും പുതിയ പാസ്പോർട്ട്

ഏറ്റവും പുതിയ പാസ്പോർട്ട്

വായിക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അവസാന നിമിഷം പണി കിട്ടിയിട്ടുള്ളവർ ഒരുപാടുണ്ട്. എയർപോർട്ടിലെത്തിയപ്പോള്‍ മാത്രം പാസ്പോർട്ടിനെക്കുറിച്ച് ഓർത്തവരും കൊണ്ടുപോയ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചവരും ഒക്കെ നമ്മുടെ ഇചയിൽ തന്നെ കാണും. അതുകൊണ്ടു തന്നെ യാത്ര പ്ലാൻ ചെയ്യുന്നതിനൊപ്പം പാസ്പോർട്ട് കൂടി ഒന്നു നോക്കണം. മിക്ക രാജ്യങ്ങളും കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് മാത്രമേ അംഗീകരിക്കാറുള്ളു എന്ന കാര്യം മനസ്സിൽ സൂക്ഷിക്കുക. പാക്ക് ചെയ്യുമ്പോൾ കയ്യിൽ സൂക്ഷിക്കുന്ന ബാഗിൽ ആദ്യം തന്നെ പാസ്പോർട്ട് എടുത്തു വയ്ക്കുവാനും സൂക്ഷിക്കുക.

പാസ്പോർട്ടിന്റെ കോപ്പി

പാസ്പോർട്ടിന്റെ കോപ്പി

പാസ്പോർട്ടിന്റെ അസ്സലിനോടൊപ്പം അതിന്റെ പ്രിന്‍റഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും കൂടി സൂക്ഷിക്കുക. ഏതെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ കോപ്പി ഉപയോഗിച്ച് ഒരുപരിധി വരെ പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാം. അതല്ലാതെ, പാസ്പോർട്ടിനമ്‍റെ കോപ്പി മെയിലിലേക്ക് അയച്ചിടുന്നതും നല്ല മാർഗ്ഗമാണ്. മറ്റൊരു വഴി എന്നു പറയുന്നത് ഓൺലൈൻ സ്റ്റോറേജ് ഇടങ്ങളിലേക്ക് ഇത് അപ്ലോഡ് ചെയ്തു വയ്ക്കുന്നതാണ്.

ഇൻഷുറൻസിന്റെ വിവരങ്ങൾ വിദേശയാത്രകളിൽ ഇപ്പോൾ ഒഴിച്ചുകൂടുവാൻ പറ്റാത്ത ഒന്നാണ് ട്രാവൽ ഇൻഷുറൻസുകൾ. യാത്രയിൽ സംഭവിക്കുന്ന അപകടങ്ങൾ, മോഷണം, അസുഖങ്ങൾ, തുടങ്ങിയ നഷ്ടങ്ങൾക്കുള്ള കവറേജാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.

ഇന്‍റർനാഷണൽ ഡ്രൈവിങ് ലൈസൻസ്

ഇന്‍റർനാഷണൽ ഡ്രൈവിങ് ലൈസൻസ്

യാത്ര പാക്കിങ്ങിൽ രേഖകളുടെ കൂടെ മറക്കാതെ എടുക്കേണ്ട മറ്റൊന്നാണ് ഇന്‍റർനാഷണൽ ഡ്രൈവിങ് ലൈസൻസ്. വിദേശ രാജ്യങ്ങളിൽ വാഹനം ഓടിക്കണമെങ്കിൽ ഇത് കൂടിയേ തീരു.

ചാർജിങ് അഡാപ്റ്റർ

ചാർജിങ് അഡാപ്റ്റർ

വിദേശ യാത്ര പാക്കിങ്ങിൽ ആദ്യം തന്നെ ഇടം നേടേണ്ട ഒന്നാണ് ചാർജിങ് അഡാപ്റ്ററുകൾ. മിക്ക വിദേശ രാജ്യങ്ങളിലെയും ചാർജിങ് സോക്കറ്റുകളും പ്ലഗ്ഗുകളും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ഇന്ത്യയിൽ നിന്നും കൊണ്ടു പോകുന്ന ഫോണിന്റെ ചാർജർ അവിടുത്തെ പ്ലഗ്ഗിൽ കുത്തി ചാർജ് ചെയ്യുവാൻ സാധിച്ചുവെന്നു വരില്ല. ഈ അവസ്ഥ ഒഴിവാക്കുവാനാണ് ട്രാവൽ അഡാപ്റ്ററുകൾ കരുതുന്നത്. ഒറ്റ ചാർജറിൽ തന്നെ വ്യത്യസ്ത പ്ലഗ്ഗുകൾ ഉള്ളതിനാൽ ഒരുപാട് ചാര്‍ജറുകൾ കൊണ്ടുപോകേണ്ട ആവശ്യവും വരുന്നില്ല.

ഭാഷ തർജ്ജിമ ചെയ്യുന്ന ആപ്പ്

ഭാഷ തർജ്ജിമ ചെയ്യുന്ന ആപ്പ്

വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ, പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രയിൽ ഫോണിൽ ഗൂഗിൾ ട്രാൻസ്ലേറ്റർ പോലുള്ള തർജ്ജിമ ആപ്പുകൾ ഉപയോഗിക്കുക. ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രാധാന്യമില്ലാത്ത ഇടങ്ങളിൽ ആളുകളെ പറഞ്ഞു മനസ്സിലാക്കുവാനും സംസാരിക്കുവാനും ഇത്തരം ആപ്പുകൾ സഹായിക്കും.

പുസ്തകങ്ങളും സിനിമകളും

പുസ്തകങ്ങളും സിനിമകളും

കണക്ഷൻ ഫ്ലൈറ്റുകളിലാണ് പോകേണ്ടതെങ്കിൽ ചിലപ്പോൾ മണിക്കൂറുകൾ എയർപോർട്ടിൽ സമയം ചിലവഴിക്കേണ്ടി വരും. എയർപോർട്ട് ലോഞ്ചുകളും വൈ ഫൈയും കുറേയേറെ നേരം സമയം ചിലവഴിക്കുവാൻ സഹായിക്കുമെങ്കിലും അതും മടുപ്പിക്കും. പകരം പുസ്തകങ്ങളും സിനിമകളും തിരഞ്ഞെടുക്കാം. പുസ്തകങ്ങളുടെ പിഡിഎഫ്, സിനിമ തുടങ്ങിയവ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടാൽ എപ്പോൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാം.

ബാങ്കിനെ അറിയിക്കാം

ബാങ്കിനെ അറിയിക്കാം

നിങ്ങൾ വിദേശ യാത്ര നടത്തുവാൻ ഉദ്ദേശിക്കുമ്പോൾ ഇക്കാര്യം ബാങ്കിനെ അറിയിക്കുക. അല്ലാത്തപക്ഷം പുറത്തു നിന്നും ഇടപാടുകൾ നടത്തുമ്പോൾ ബാങ്ക് ബ്ലോക്ക് ചെയ്യുവാൻ സാധ്യതയുണ്ട്. മുൻകൂട്ടി അറിയിച്ചാൽ ഇത്തരം അവസ്ഥകൾ ഒഴിവാക്കുവാൻ സാധിക്കും എന്നു മാത്രമല്ല, ബാങ്കിന്റെ ഓഫറുകൾ ഉണ്ടെങ്കിൽ അത് ആസ്വദിക്കുവാനും സാധിക്കും

ഹാൻഡ് ബാഗിൽ

ഹാൻഡ് ബാഗിൽ

ആവശ്യമുള്ള രേഖകളുടെ കോപ്പികൾ, ഫോൺ, അത്യാവശ്യം വേണ്ടുന്ന പണം, ഹെഡ്സെറ്റ്, ചെറിയ പുസ്തകങ്ങൾ തുടങ്ങിയവവലിയ ബാഗിൽ വയ്ക്കാതെ കയ്യിൽ കരുതുന്ന ബാഗിൽ തന്നെ വയ്ക്കുവാൻ ശ്രമിക്കുക

ക്യാമറ

ക്യാമറ

യാത്രകളിൽ തീരെ അപ്രതീക്ഷിതമായിട്ടായിരിക്കും അപൂര്‍വ്വ കാഴ്ചകള്‍ കണ്‍മുന്നില്‍ പെടുന്നത്. ഇത്തരം കാഴ്ചകള്‍ ഫോണില്‍ പകര്‍ത്തുമ്പോള്‍ ആവശ്യത്തിന് ക്ലാരിറ്റി ഇല്ലാതെ വന്നാലുണ്ടാകുന്ന സങ്കടം കുറച്ചൊന്നുമായിരിക്കില്ല. അപ്പോള്‍ ചെറുതെങ്കിലും ഒരു ക്യാമറ കയ്യില്‍ കരുതുന്നത് യാത്രില്‍ ഒരിക്കലും ഒരു നഷ്ടമായിരിക്കില്ല. സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ലെന്‍സുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത്തരം ലെന്‍സുകള്‍ ഉപയോഗിച്ചാലും നല്ല ഫോട്ടോ കിട്ടും.

ട്രാവല്‍ ആപ്പുകള്‍

ട്രാവല്‍ ആപ്പുകള്‍

വഴി കണ്ടുപിടിക്കുവാനും ഹോട്ടലുകളില്‍ താമസം ഒരുക്കുവാനും അടുത്തിള്ള സൗകര്യങ്ങല്‍ തിരയുവാനുമെല്ലാം ഏറ്റവും എളുപ്പത്തില്‍ സഹായിക്കുന്നവയാണ് ട്രാവല്‍ ആപ്പുകള്‍. യാത്രകള്‍ക്കു മുന്നോടിയായി സ്മാര്‍ട് ഫോണില്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്യുന്നത് നല്ലതായിരിക്കും.

മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുക

മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുക

ഓരോ രാജ്യത്തും കാലാവസ്ഥയ്ക്കും അവിടുത്തെ ആഭ്യന്തര സ്ഥിതി അനുസരിച്ചും ഒക്കെ നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. യാത്ര പ്ലാൻ ചെയ്യുമ്പോളും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളും മാത്രമല്ല, പുറപ്പെടുന്നതിനു തൊട്ടു മുൻപ് പോലും പോകാനുദ്ദേശിക്കുന്നിടത്ത് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക.

ഇവ ഒഴിവാക്കരുത്

ഇവ ഒഴിവാക്കരുത്

അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ,വാക്സിനേഷൻ നടത്തിയതിന്റേ രേഖകൾ, പേന,ഇയർ പ്ലഗ്, ഐ മാസ്ക്, ഹെഡ് ഫോൺ, സ്വെറ്റർ എന്നിവ കരുതാം.

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X