Search
  • Follow NativePlanet
Share
» »രാജ്യാന്തര വിമാന യാത്രികര്‍ക്കുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍

രാജ്യാന്തര വിമാന യാത്രികര്‍ക്കുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്കായി പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്കായി പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് അഞ്ച് തരത്തിലുള്ള യാത്രക്കാരെ ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം യുഎസ്, യുഎഇ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി എയര്‍ ബബിള്‍ വഴി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചിരുന്നു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

പ്രധാന നിര്‍ദ്ദേശങ്ങള്‍

എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രയുടെ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓൺ‌ലൈൻ‌ പോർ‌ട്ടലിൽ‌ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കണം. ഒപ്പം, ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന് പോകും എന്ന് ഉറപ്പു നല്കണം. ഇതില്‍ 7 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും ബാക്കി ഏഴു ദിവസം വീട്ടില്‍ ഹോം ക്വാറന്‍റൈനുമായിരിക്കും.

അഞ്ച്തരം യാത്രക്കാര്‍ക്ക് ഇളവ്

അഞ്ച്തരം യാത്രക്കാര്‍ക്ക് ഇളവ്


അന്താരാഷ്ട്ര യാത്രകളില്‍ അഞ്ച് തരത്തിലുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഇളവ് നല്കിയിട്ടുണ്ട്. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖമുള്ളവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഒപ്പം വരുന്ന മാതാപിതാക്കള്‍, യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പെങ്കിലുമുള്ള കൊവിഡേ-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇളവ് നല്കിയിരിക്കുന്നത്. ഇവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയാം.

ഇളവ് വേണ്ടവര്‍

ഇളവ് വേണ്ടവര്‍

മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഇളവ് വേണ്ടവര്‍
www.newdelhiairport.in എന്ന ഓൺ‌ലൈൻ‌ പോർ‌ട്ടലിൽ‌ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും അപേക്ഷ നല്കേണ്ടതാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവണ്‍മെന്‍റാണ്.
വിദേശത്തു നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാരെല്ലാവരും അവരുടെ സ്വന്തം ചെലവിൽ ഏഴ് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്‍റൈനും തുടർന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും വിധേയരാവേണ്ടതുണ്ട്.

ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍

ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍

എല്ലാ യാത്രക്കാരും യാത്രയുടെ സമയത്ത് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയം അതില്‍ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
യാത്രയ്ക്കു മുന്‍പായി ടിക്കറ്റിനൊപ്പം ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കും. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
യാത്രയ്ക്കു മുന്‍പായി നടത്തുന്ന തെര്‍മല്‍ പരിശോധയില്‍ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ തുടര്‍ന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കില്ല.

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍

എല്ലാ തരത്തിലുമുള്ള ശുചിത്വം വിമാനത്തിലും വിമാനത്താവളങ്ങളിലും ബോര്‍ഡിങ്ങിലും ഉറപ്പ് വരുത്തും. ഇവി‌ടങ്ങളില്‍ സാമൂഹിക അകലം പാലിക്കുവാനുള്ള എല്ലാവിധ നടപ‌‌ടികളും സ്വീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യും.
വിമാനത്തിലോ കപ്പലിലോ യാത്രയിലാരിക്കുമ്പോള്‍ ഫേസ് മാസ്ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് തുടങ്ങിയ ധരിക്കേണ്ടത് നിര്‍ബന്ധമാണ്.

എത്തുമ്പോള്‍

എത്തുമ്പോള്‍

ഡീ ബോര്‍ഡിങ്ങിന്റെ സമയത്ത് നിര്‍ബന്ധമായും സാമൂഹീക അകലം പാലിക്കണം.
എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമായും തെര്‍മല്‍ സ്ക്രീനിങ് നടത്തും.
മുന്‍പ് പൂരിപ്പിച്ച സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍പോര്‍ട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ കാണിക്കണം.
സ്ക്രീനിങ്ങിന്‍റെ സമയത്ത് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഉടന്‍തന്നെ ഐസൊലേറ്റ് ചെയ്ത് പ്രോ‌‌ട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയ്ക്ക് വിധേയരാക്കും.

തെര്‍മല്‍ സ്ക്രീനിങ്ങിന് ശേഷം നേരത്ത പറഞ്ഞ കാരണങ്ങളാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഒഴിവാക്കുന്നവര്‍ക്ക് അവരവരു‌ടെ സംസ്ഥാനത്തിന്‍റെ കൗണ്ടറില്‍ പോയി അനുമതിയും മറ്റ് ഡിക്ലറേഷനുകളും കാണിക്കാം.

ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം, വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം! അറിയാം അക്സായ് ചിന്‍

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാംതനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

Read more about: travel ideas travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X