Search
  • Follow NativePlanet
Share
» »വനിതാ ദിനം: തനിച്ചൊരു യാത്ര മുതല്‍ സാഹസികാനുഭവം വരെ...അറിഞ്ഞിരിക്കണം ഈ യാത്രാനുഭവങ്ങള്‍

വനിതാ ദിനം: തനിച്ചൊരു യാത്ര മുതല്‍ സാഹസികാനുഭവം വരെ...അറിഞ്ഞിരിക്കണം ഈ യാത്രാനുഭവങ്ങള്‍

ഇതാ ഓരോ സ്ത്രീയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ചില യാത്രാനുഭവങ്ങള്‍ പരിചയപ്പ‌െടാം....

അങ്ങനെ വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തിയരിക്കുകയാണ്. അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ പതിവിലും കൂടുതല്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ഒരു സമയം. നേട്ടങ്ങള്‍ ആഘോഷിക്കുകയും അര്‍ഹതപ്പെട്ടവരെ ആദരിക്കലും ഒക്കെയായി അനുകരണീയമായ പല കാര്യങ്ങളും ഈ ദിവസത്തെ പ്രത്യേകതയാണ്.

''ഇന്നത്തെ ലിംഗ തുല്യത സുസ്ഥിരമായ നാളേയ്ക്ക്'' എന്ന തീമിലാണ് 2022 ലെ വനിതാ ദിനാഘോഷം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍, വനിതാദിനത്തില്‍ മാത്രം ഓര്‍ത്ത് ആഘോഷിക്കേണ്ടതല്ല സ്ത്രീകളുടെ ജീവിതം. ഒപ്പം തന്നെ ചെറുനേട്ടങ്ങളിലും സന്തോഷങ്ങളിലും ജീവിതം ആഘോഷിക്കുവാന്‍ കൂടി നാമോരോരുത്തരം പഠിക്കേണ്ടിയിരിക്കുന്നു. യാത്രകളാണ് എല്ലായ്പ്പോഴും സന്തോഷങ്ങള്‍ക്കു കൂട്ടുചേര്‍ക്കുവാന്‍ പറ്റിയ ആള്‍. പ്രിയപ്പെട്ടവര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഒറ്റയ്ക്കോ നമുക്ക് യാത്ര ചെയ്യാം...ഇതാ ഓരോ സ്ത്രീയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ചില യാത്രാനുഭവങ്ങള്‍ പരിചയപ്പ‌െടാം....

 ഒറ്റയ്ക്കൊരു യാത്ര പോകാം....

ഒറ്റയ്ക്കൊരു യാത്ര പോകാം....

നമ്മളെ തന്നെ ഒന്നു ശരിക്കും അറിയുവാനും നാം എത്രത്തോളം ധൈര്യശാലികളാണെന്നും ഒക്കെ മനസ്സിലാക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് തനിച്ചുള്ള യാത്രാനുഭവം തന്നെയാണ്. ഒരിക്കല്‍ തനിച്ചു യാത്ര ചെയ്യുന്നതിന്റെ സുഖം മനസ്സിലായവര്‍ പിന്നെ സോളോ യാത്രികരായി മാറുന്നതിന്റെ രഹസ്യവും ഈ സുഖം തന്നെയാണ്. ഉത്തരവാദിത്വങ്ങളോ ഏറ്റെടുക്കലുകളോ ഒന്നുമല്ലാതെ, സ്വയം പ്ലാന്‍ ചെയ്ത്, ഇഷ്ട വഴികളിലൂടെ, ഇഷ്ടപ്പെട്ട കാഴ്ചകള്‍ കണ്ടുള്ള ഒരു യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ പറ്റാത്ത അനുഭവങ്ങളില്‍ ഒന്നായിരിക്കും. ചില സാഹചര്യങ്ങളില്‍ ഒന്നു പതറിയേക്കാമെങ്കില്‍ പോലും പിന്നീട് ആലോചിക്കുമ്പോള്‍ എത്രമാത്രം രസകരമായിരുന്നു എന്നോര്‍ക്കുവാന്‍ ഒരു യാത്ര തീര്‍ച്ചയായും എല്ലാവര്‍ക്കും ഉണ്ടായിരിക്കണം.
പുതിയ ആളുകളെ അറിയുവാനും സമാന മനസ്കരെ പരിചയപ്പെടുവാനുമെല്ലാം തനിച്ചുള്ള യാത്രകള്‍ സഹായിക്കും. സ്ത്രീകള്‍ക്കു മാത്രമായി യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന നിരവധി ഗ്രൂപ്പുകള്‍ നമുടെ കേരളത്തിലു ഉണ്ട്. അപ്പൂപ്പന്‍താടിയും ലെറ്റ്സ് ഗോ ഫോര്‍ എ ക്യാംപ് തുടങ്ങിയ ട്രാവല്‍ ഗ്രൂപ്പുകള്‍ നൂറുകണക്കിന് സ്ത്രീകളുടെ യാത്രാ മോഹങ്ങള്‍ക്കാണ് പാത തുറന്നിട്ടുള്ളത്. പുതിയ സംസ്കാരങ്ങള്‍ പരിചയപ്പെടുവാനും ഭാഷയു ഭക്ഷണവുമെല്ലാം അറിയുവാനും വിദേശത്തേയ്ക്കും തനിച്ചുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യാം.

മടിക്കേണ്ട, സാഹസികരാവാം!!

മടിക്കേണ്ട, സാഹസികരാവാം!!

സാഹസിക യാത്ര എന്നു കേള്‍ക്കുമ്പോള്‍ അല്പം മടി തോന്നുമെങ്കിലും ഒരിക്കല്‍, ഒരൊറ്റത്തവണ മാത്രം പോയാല്‍ മതി പിന്നെ അത് കൂടെക്കൂടിക്കോളും. തനിയെ ഉള്ള സാഹസിക യാത്രയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പരിചയമുള്ള ഒരു ടീമിന്‍റെ കൂടെ ഒരു ട്രക്കിങ്ങിനോ കടലില്‍ ഒരു സ്നോര്‍ക്കലിങ്ങിനോ അല്ലെങ്കില്‍ ഹൈക്കിങങിനോ ഒക്കെ പോയി സാഹസികതയിലേക്ക് മെല്ലെ ചുവടുവയ്ക്കാം. ഇത്തരത്തിലുള്ള ഓരോ യാത്രയും നമ്മളെ കൂടുതല്‍ ധൈര്യശാലികളാക്കും എന്നു മാത്രമല്ല, പ്രകൃതിയോടു കൂടുതല്‍ അടുപ്പം തോന്നാനും പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ സഹായിക്കുകയും ചെയ്യും. തുടക്കത്തില്‍ ചെറിയ യാത്രകള്‍ മതി..മെല്ലെ നമുക്കും നടന്നടുക്കാം സാഹസിക യാത്രകളുടെ മറ്റൊരു ലോകത്തേയ്ക്ക്.

 പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ക്യാംപിങ്

പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ക്യാംപിങ്


നമ്മുടെ കൂടെ പഠിച്ചതോ അല്ലെങ്കില്‍ ദീര്‍ഘകാലമായി സുഹൃത്തുക്കളായിട്ടുള്ളവരോടോ അല്ലെങ്കില്‍ 'ഒരേ വൈബ്' ഉണ്ടെന്നു തോന്നുന്ന സുഹൃത്തുക്കളോടെക്കെ ചേര്‍ന്ന് ഒരു ക്യാംപിങ് നടത്തണം. നീലാകാശത്തിനു താഴെ , ക്യാംഫയറിനു ചുറ്റുമിരുന്ന് പഴയ കഥകളും പുതിയ വിശേഷങ്ങളും എല്ലാം പറഞ്ഞ് ചെറിയ ഒരു 'ക്യാച്ച് അപ്പ്' നടത്താം. ജീവിതത്തില്‍ ചേര്‍ന്നു നിന്ന, ഒരു സങ്കടം വരുമ്പോ ആദ്യം ഓടിച്ചെന്നു പറയുവാനുള്ള, സന്തോഷത്തില്‍ നമ്മളെക്കാളധികം സന്തോഷിക്കുന്ന ആ ഗ്യാംഗിനൊപ്പെം ഒരു ക്യാംപിങ് എന്നത് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളിലൊന്നാവും.

ഇടയ്ക്ക് അല്പം ആഢംബരവുമാകാം

ഇടയ്ക്ക് അല്പം ആഢംബരവുമാകാം

പലപ്പോഴും കൂടെയുള്ളവരെ കരുതിയും പണച്ചിലവ് ഓര്‍ത്തുമൊക്കെ മാറ്റിവയ്ക്കുന്ന യാത്രകള്‍ പോകാന്‍ ഒരു തീരുമാനമെടുക്കാം. നമുക്ക് കുറച്ചധികം സന്തോഷവും കെയറും നമുക്ക് തന്നെ സമ്മാനിക്കാം. സുരക്ഷിതത്വവും സന്തോഷവും ഒരുപോലെ പ്രദാനം ചെയ്യുന്ന നിരവധി റിസോര്‍ട്ടുകളും ഹെറിറ്റേഡ് പ്രോപ്പര്‍ട്ടികളുമെല്ലാം നമ്മുടെ നാട്ടിലുണ്ട്. അതിലേതെങ്കിലും ഒന്നു തിര‍ഞ്ഞെടുത്ത് നമ്മുടെ മാത്രം സന്തോഷത്തിനായി ഒരു യാത്ര പോകാം. ഒരു വീക്കെന്‍ഡ് യാത്രയാണെങ്കിലും വെറും ഒരു ദിവസംമാത്രമേ ചിലവഴിക്കുവാന്‍ സാധിച്ചുള്ളുവെങ്കിലും ഈ ഒരു യാത്രാനുഭവം തീര്‍ച്ചയായും നമുക്കുണ്ടായിരിക്കണം.

 ഒന്നു പറന്നു നോക്കിയാലോ

ഒന്നു പറന്നു നോക്കിയാലോ


നമ്മളില്‍ പലരുടെയും യാത്രാ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുള്ള ഒന്നായിരിക്കും സ്കൈ ഡൈവിങ്ങും പാരാഗ്ലൈഡിങ്ങും ഒക്കെ. പലപ്പോഴും പേടി കാരണം വേണ്ടന്നുവച്ചിട്ടുള്ളതാണെങ്കില്‍ കൂടിയും ഒരേയൊരു തവണ ഒന്നു ശ്രമിച്ചു നോക്കിയാലോ... ആകാശത്തിലൂടെ ഭാരമില്ലാതെ പറക്കുന്ന ആ അനുഭവം എത്രയും പെട്ടന്നു തന്നെ ബക്കറ്റ് ലിസ്റ്റില്‍ നിന്നും വെട്ടാം. സുരക്ഷിതമായി സ്കൈ ഡൈവിങ്ങും ബംജീ ജംപിങ്ങും പാരാ ഗ്ലൈഡിങ്ങും നടത്തുവാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. സീസണാണെങ്കില്‍ വാഗമണ്ണിലും കോവളത്തും എല്ലാം ഈ സ്വപ്ം നിറവേറ്റാം.

അഗ്നിപര്‍വ്വതത്തിനു മുകളിലേക്ക് നടന്നു കയറാം

അഗ്നിപര്‍വ്വതത്തിനു മുകളിലേക്ക് നടന്നു കയറാം

സാഹസിക യാത്രകളുടെ അങ്ങയറ്റം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കുവാന്‍ പറ്റിയ ഒരു ആക്റ്റിവിറ്റിയാണ് അഗ്നിപര്‍വ്വതത്തിനു മുകളിലേക്കുള്ള ഹൈക്കിങ്. പ്രത്യേക മുന്‍കരുതലുകളും ഇതിനുവേണ്ട പ്രത്യേക ടീമും ഒക്കെയായി മാത്രമേ ഈ യാത്രയ്ക്കു പോകാവു എന്നോര്‍മ്മിക്കണം. ഉരുകിയ ലാവയ്ക്ക് സാക്ഷ്യം വഹിക്കാനോ വിള്ളലുകൾക്കുള്ളിൽ നിന്ന് ചൂട് വായു ഉയരുന്നത് അനുഭവിക്കാനോ കഴിയും എന്നതാണ് ഇത്തരം യാത്രകള്‍ നല്കുന്ന അനുഭവം. അഗ്നി പര്‍വ്വത യാത്രകളുടെ ഏറ്റവും മികച്ച അനുഭവങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ രാത്രിയില്‍ കയറി അതിരാവിലെ ആ മലമുകളില്‍ നിന്നും സൂര്യോദയം കാണണം.
ഇന്തോനേഷ്യയിലെ ബത്തൂർ പർവ്വതം അഗ്നിപർവ്വതത്തിലൂടെയുള്ള രാത്രിയാത്രകൾ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

 ഹോട്ട് എയര്‍ ബലൂണില്‍ കയറാം

ഹോട്ട് എയര്‍ ബലൂണില്‍ കയറാം


അധികം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പരീക്ഷിക്കുവാന്‍ പറ്റിയ യാത്രാനുഭവങ്ങളിലൊന്നാണ് ഹോട്ട് എയര്‍ ബലൂണ്‍ യാത്ര. അറ്റമിത്താത്ത ആകാശത്തിലൂടെ നഗരത്തിന്റെയും ഗ്രാമങ്ങളുടെയും അതിരില്ലാ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഈ യാത്രകള്‍ പ്രയോജനപ്പെടുത്താം.
രാജസ്ഥാനിലെ ജയ്പൂരിലും കേരളത്തില്‍ മൂന്നാറിന് സമീപമുള്ള ചിത്തിരപുരത്തും ഒക്കെ വ്യത്യസ്തമായ ഹോട്ട് എയര്‍ ബലൂണ്‍ യാത്രകള്‍ക്ക് അവസരമുണ്ട്. തുര്‍ക്കിയിലെ കപ്പഡോഷ്യയും ഹോട്ട് എയര്‍ ബലൂണ്‍ യാത്രയ്ക്ക് പറ്റിയ ഡെസ്റ്റിനേഷനാണ്.

ഒരു മരുഭൂമി അനുഭവം വേണ്ടെ?

ഒരു മരുഭൂമി അനുഭവം വേണ്ടെ?

ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട യാത്രാനുഭവങ്ങളുടെ ലിസ്റ്റില്‍ ഒരു മരുഭൂമി യാത്രയും ഉള്‍പ്പെടുത്താം. ചുറ്റും കാണുന്ന മണലാരണ്യത്തില്‍ കുറച്ചു സമയം ചിലവഴിക്കുന്നത് ഇതുവരെ കാണാത്ത രീതിയില്‍ ജീവിതത്തെ നോക്കിക്കാണുവാന്‍ നിങ്ങളെ പ്രേരിപ്പിക്കും.

വനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾവനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾ

യുവതികളേ..ഇതിലേ..വരൂ..പൊളിക്കാം അർമ്മാദിക്കാം!!യുവതികളേ..ഇതിലേ..വരൂ..പൊളിക്കാം അർമ്മാദിക്കാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X